Sunday, September 15, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ദ്വിതീയ സ്കന്ധം*
             *പത്താം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

           *_ശ്രീ ശ്രുകൻ പറഞ്ഞു. - " ശ്രീമത് ഭാഗവത പുരാണം ദശലക്ഷണ യുക്തമാണ്. സർഗ്ഗം, വിസർഗ്ഗം, സ്ഥാനം, പോഷണം, ഊതി ,മന്വന്തരം ,ഈശാനുകഥ, നിരോധം ,മുക്തി, ആശ്രയം, ഇവയാണ് തൃതീയ സ്കന്ധം മുതൽ ക്രമേണ ഓരോസ്കന്ധത്തിൽ പ്രതിപാദിക്കുന്ന ദശലക്ഷണങ്ങൾ. തൃതീയത്തിൽ പ്രപഞ്ച കാരണങ്ങളുടെ സൃഷ്ടിക്കാണ് പ്രാധാന്യം. ചരാ ചര സൃഷ്ടിയാണ് ചതുർത്ഥത്തിൽ പ്രതിപാദിക്കുന്നത്. തത്തൽ ഭാവത്തിലിരുന്ന സൃഷ്ടങ്ങളായ മര്യാദകളുടെ പാലന സ്വരൂപമായ സ്ഥാനമാണ് പഞ്ചമത്തിലെ വിഷയം. തന്നെ അശ്രയിക്കുന്നവർ പതിതന്മാരാണെങ്കിലും ഭഗവാൻ അവരേയുമുദ്ധരിക്കുമെന്ന് കാണിക്കുന്ന പോഷണമാണ് ഷഷ്ഠത്തിൽ വർണ്ണിക്കപ്പെടുന്നത്._*
 *_കർമ്മവാസനാവൈചിത്ര്യമാണ് സപ്തമ വിഷയം.മന്വന്തരാധിപതികളുടെ സദ്ധർമ്മമാണ് അഷ്ടമത്തിൽ വ്യക്തമാക്കുന്നത്. ഭഗവാന്റയും ഭഗവത് ഭക്തരുടെയും ചരിതത്തിനാണ് നവമത്തിൽ പ്രധാനസ്ഥാനം. രണ്ടു വിധത്തിലുള്ള പ്രളയം ദശമത്തിൽവർണ്ണിക്കപ്പെടുന്നു. അതിൽ ബാഹ്യ പ്രളയം അസുര സംഹാരമാണ്. ആന്തരപ്രളയം വാസനാസംഹാരവും. തന്റെ ദിവ്യ ലീലകളാൽ പ്രാണി മാത്രത്തിന്റെ വാസനകൾ നശിപ്പിച്ച് അവരോടു കൂടി ആനന്ദ സമുദ്രത്തിൽ ശയിക്കുക. ഇതാണ് ദശമലക്ഷ്യം. കൽപിത ഭാവത്തെ വിട്ടു സ്വസ്വരൂപേണയുള്ള സ്ഥിതിയാണ് മുക്തി. അതാണ് ഏകാദശ വിഷയം. സൃഷ്ടി സംഹാരങ്ങൾ എതിൽ നിന്ന് പ്രകാശിക്കുന്നുവോ ,ആസർവ്വാശ്രയമായ പരമാത്മാവാണ് ദ്വാദശത്തിലെ വിഷയമായ ആശ്രയം. സമഷ്ടി സ്വരൂപനായ അവിടുത്തെ സങ്കൽപ്പത്താൽ അദ്ധ്യാത്മാധി ഭൂതാധി ദൈവാദി വിഭാഗങ്ങളെല്ലാമുണ്ടായി. കോടാനുകോടി ബ്രഹ്മാണ്ഡങ്ങളുടെ സൃഷ്ടി സ്ഥിതി സംഹാരങ്ങളെല്ലാം അവിടുന്നു തന്നെ നടത്തുന്നു. എന്നാൽ അതും മായാമയമാണ്. വാസ്തവസ്വരൂപം അഖണ്ഡ സച്ചിദാനന്ദമത്രേ ." അനന്തരം വിദുരമൈത്രേയ സംവാദത്തെപ്പറ്റിയുള്ള ജിജ്ഞാസയാൽ ശൌനകാദികളാൽ ചോദിക്കപ്പെട്ടവനായ സുതൻ ഇതേ ചോദ്യത്തിന് ശ്രീശുകൻ പറഞ്ഞ സമാധാനം തന്നെ പറയുവാൻ തുടങ്ങി._*

*ദ്വിതീയ സ്കന്ധം സമാപ്തം*

                   *തുടരും,,,,,✍*

_(3196)_*⚜HHP⚜*
        *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments: