നമ്മൾ ജീവിതത്തിൽ കുതിരകളെപ്പോലെ ഓടുകയാണ്. ജീവിത സുഖം തേടിയുള്ള ഓട്ടത്തിൽ കുതിരകളുടെ കടിഞ്ഞാണ്‍ പിടിച്ചിരിക്കുന്നത് ലോക മോഹങ്ങൾ കൊതിക്കുന്ന മനസ്സാണ്. എത്ര നേടിയാലും, സുഖങ്ങൾ അനുഭവിച്ചാലും പോര പോര എന്ന് പറഞ്ഞു കുതിരകളെപ്പോലെ മുന്നോട്ടു കുതിക്കുന്നു. കണ്മുൻപിൽ കാണുന്നതെല്ലാം സ്വന്തമാക്കാനുള്ള ത്വര കൂടിക്കൂടി വരുന്നു. ഇതിനിടയിൽ പരംപൊരുളായ ഭാഗവനിലേക്ക് ഏതെങ്കിലും ഇന്ദ്രിയം അല്പമൊന്നു തിരിഞ്ഞാൽ, "ഏയ് ഇപ്പോൾ വേണ്ട സമയായീട്ടില്യ " എന്ന് പറഞ്ഞു മനസ്സ് അവയെ പുറകോട്ടു വലിക്കുന്നു. ഞാൻ വലിയവൻ, മിടുക്കൻ, സുന്ദരൻ, ഞാനില്ലെങ്കിൽ കാണാം എന്നെല്ലാം ഈ നശ്വര ശരീരത്തെ ഞാനായി കണ്ട് അഹങ്കരിക്കുന്നു. അപ്പോഴും 'സോഹം സോഹം ' എന്ന് സാദാ ഉള്ളിൽ ഇരുന്നു ഓർമ്മപ്പെടുത്തുന്ന ശരിയായ ഞാനിനെ കേൾക്കാനോ അറിയണോ ശ്രമിക്കുന്നില്യ. കുതിരയെപ്പോലെ ഓടിക്കോളു. വിരോധമില്ല. പക്ഷെ ആ കടിഞ്ഞാണ്‍ കുതിരക്കരനായ ആ പാർത്ഥസാരഥിയെ ഏൽപ്പിക്കൂ. അപ്പോൾ നമ്മുടെ ശ്രദ്ധ മുഴുവൻ മുന്നിൽ ഉള്ള ആ തേരോട്ടക്കാരനിൽ ആയിരിക്കും. അവനെ ശ്രദ്ധിക്കുമ്പോൾ മറ്റെല്ലാത്തിൽ നിന്നുമുള്ള ശ്രദ്ധ ഇല്ലാതാകും. ശരിയായ ലക്ഷ്യത്തിലേക്കുള്ള ഈ യാത്ര സുഖകരമാകും.
Copy
Copy
No comments:
Post a Comment