Friday, September 06, 2019

ശ്ലോകം - 25

     അവ്യക്തോ f യമചിന്ത്യോ f യ-
     മവികാര്യോ f യമുച്യതേ
     തസ്മാദേവം വിദിത്വൈനം
     നാനുശോചിതുമർഹസി.

അയം              = ഇവൻ (ആത്മാവ്)
അവ്യക്തഃ      = വ്യക്തനല്ല (ഇന്ദ്രിയ_
                         ങ്ങൾക്ക് വിഷയമല്ല )
അയം               = ഇവൻ
അചിന്ത്യഃ         = ചിന്താഗോചരനല്ല
അയം              = ഇവൻ
അവികാര്യഃ = വികാരപ്പെടത്തക്കവനല്ല
(ഇതി)           = എന്ന്
ഉച്യതേ         = പറയപ്പെടുന്നു
തസ്മാത്ഃ    = അതു കൊണ്ട്
ഏവം            = ഇപ്രകാരം
ഏനം  = ഇവനെ (ഈ ആത്മാവിനെ)
വിദിത്വാ               = അറിഞ്ഞിട്ട്
അനുശോചിതും = ദു:ഖിക്കാൻ
ന അർഹസി        = നീ അർഹനല്ല

No comments: