ഗണപതി ഉപാസനയുടെ രഹസ്യാര്‍ഥങ്ങള്‍
ॐ════卐★●°●ॐ●°★卐════ॐ
ഗണപതിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ പലര്‍ക്കും മഹാഗണപതി ഭഗവാന്‍ ആരാണെന്നറിഞ്ഞുകൂടാ. ഭാരതത്തിലുടനീളം എന്തിന് ചില വിദേശരാജ്യങ്ങളില്‍പോലും ഗണപതിയുടെ സാന്നിദ്ധ്യം സജീവമാണ്. തായ്‌ലന്റിലും ഇന്തോനേഷ്യയിലും വിയറ്റ്‌നാമിലുമെല്ലാം ഗണപതിദേവനുണ്ട്. ജപ്പാനില്‍ ഗണപതിയുടെ പേര് കാംഗിറ്റന്‍ എന്നാണ്. എന്തുകൊണ്ടാണ് ഗണപതിക്ക് ഇത്രയേറെ പ്രാധാന്യം ലഭിച്ചതെന്നതിനെക്കുറിച്ച് അല്പം ചിന്തിക്കേണ്ടതാണെന്നു തോന്നുന്നു. കാരണം നാം ഓരോരുത്തരും കടതുടങ്ങുമ്പോള്‍, വീടുതാമസം നടത്തുമ്പോള്‍ എന്നുവേണ്ട സകലതിന്റെയും തുടക്കത്തില്‍ ഗണപതിഹോമം കേരളക്കാരന് പഥ്യമാണ്. ഗണപതിഹോമം എന്നു കേള്‍ക്കാത്തവര്‍ ചുരുങ്ങും.
വേദങ്ങളിലാണ് ഇന്നു കാണുന്ന നിരവധി ദേവതകളെക്കുറിച്ചുള്ള ആദ്യപ്രസ്താവം കാണാന്‍ കഴിയുക. ഋഗ്വേദത്തിലെ രണ്ടാം മണ്ഡലത്തിലാണ് ആദ്യമായി ഗണപതിയെക്കുറിച്ച് പറയുന്നത്. അല്ലാതെ എല്ലാവരും കരുതുന്നതുപോലെ ഋഗ്വേദം തുടങ്ങുന്നതുതന്നെ വിഘ്‌നേശ്വരസ്തുതിയോടെയല്ല. ഋഗ്വേദം തുടങ്ങുന്നത് ‘അഗ്നിമീളേ’ എന്ന് അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്. അപ്പോള്‍പിന്നെ അഗ്നിക്ക് ഗണപതിയുമായി ബന്ധം വല്ലതുമുണ്ടോ എന്നേ അന്വേഷിക്കേണ്ടതുള്ളൂ. ഋഗ്വേദത്തില്‍ നമുക്കതു വായിക്കാം.‘
‘ഗണാനാം ത്വാ ഗണപതിം ഹവാമഹേ
കവിം കവീനാമുപമശ്രവസ്തമമ്
ജ്യേഷ്ഠരാജം ബ്രഹ്മണാം
ബ്രഹ്മണസ്പത’ (ഋഗ്വേദം 2.23.1)
ഗണപതി ബൃഹസ്പതിയും കവിയുമാണ്. ഗണപതി വിദ്യയുടെയും ബുദ്ധിയുടെയും ദേവതയാണല്ലോ. വേദവാണിയുടെതന്നെ അധിപതിയാണ് ബൃഹസ്പതി. ബ്രഹ്മണസ്പതി എന്ന വാക്കിനും ഇതേ അര്‍ഥംതന്നെ. ഇതുമാത്രമല്ല, ഋഗ്വേദത്തില്‍തന്നെ കവികളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഗണപതിയാണെന്നും പറയുന്നുണ്ട്. ”ഗണപതേ ഗണേഷു ത്വമാഹുര്‍വിപ്രതമം കവീനാമ്” (ഋ.10.11.29) എന്ന പ്രസ്താവം ഏറെ പ്രശസ്തമാണ്. അപ്പോള്‍ ഗണപതി ബുദ്ധിയുടെയും സിദ്ധിയുടെയും കവിത്വത്തിന്റെയും വേദവിജ്ഞാനത്തിന്റെയും അധിപതിയാണെന്നു സാരം. ഇതുകൊണ്ടായിരിക്കാം ബുദ്ധിയും സിദ്ധിയും ഗണപതിയുടെ ഭാര്യമാരാണെന്നു പിന്നീട് ഇന്ത്യയില്‍ വിശ്വാസമെന്നവണ്ണം പ്രചരിക്കാനിടയായത്.
ഇനി നമുക്ക് തന്ത്രഗ്രന്ഥങ്ങളില്‍ ഗണപതിയുടെ പര്യായപദങ്ങള്‍ നല്‍കിയതൊന്നു വായിക്കാം. സിന്ദൂരാഭന്‍, രക്തവസ്ത്രാങ്ഗരാഗന്‍, ധൂമ്രകേതു, ലംബോദരന്‍, സര്‍വഭക്ഷകന്‍, വിനായകന്‍ തുടങ്ങിയ പര്യായങ്ങളെല്ലാം ഗണപതിയുടേതാണ്. സിന്ദൂരപ്രകാശമുള്ളതെന്നാണ് സിന്ദൂരാഭം എന്ന വാക്കിനര്‍ഥം. രക്തവസ്ത്രാങ്ഗരാഗം എന്ന വാക്കിനും ഏതാണ്ട് ഇതേ അര്‍ഥംതന്നെയാണ്. അതായത് രക്തവര്‍ണം അല്ലെങ്കില്‍ അഗ്നിവര്‍ണം ഗണപതിയുടെ നിറമാണെന്നു നമുക്കു മനസ്സിലാക്കാം. ലംബോദരന്‍ എന്നതാണ് മറ്റൊരു പര്യായം.
ഗണപതി സര്‍വഭക്ഷകനാണ്. എന്തുകൊടുത്താലും തിന്നുതീര്‍ക്കും. എത്ര ഭക്ഷണം കഴിച്ചാലും മതിവരില്ല. ഗണപതിയുടെ വയറ്റില്‍ അവയെല്ലാം നിമിഷനേരം കൊണ്ടുദഹിച്ചുതീരും. അഗ്നിയിലും ഇങ്ങനെതന്നെയാണ്. അഗ്നിയില്‍ എന്തുനിക്ഷേപിച്ചാലും അതു ദഹിച്ചുപോകുന്നു. ഇവിടെ ഒന്നാമതായി ഗണപതിനിറം അഗ്നിവര്‍ണ്ണം, രണ്ടാമതായി ഗണപതിയില്‍ എന്തു നിക്ഷേപിച്ചാലും ദഹിച്ചുതീരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഗണപതിക്കും അഗ്നിക്കും തമ്മില്‍ സമാനതകളുള്ളതായി മനസ്സിലാക്കാം. ഗണപതിയുടെ മറ്റൊരു പേര് ധൂമ്രകേതു എന്നാണ്.
ധൂമ്രകേതു എന്ന വാക്കിനര്‍ഥം പുക കൊടിയായുള്ളവന്‍ എന്നാണ്. പുകയെ കൊടിയാക്കുന്നവന്‍ എന്താണ്? അഗ്നിയാണ് പുക കൊടിയായുള്ളവന്‍ എന്നറിയാത്തവരുണ്ടാവില്ല. അഗ്നി ലംബോദരനാണ്, സര്‍വഭക്ഷകനാണ്. സര്‍വവും ഭക്ഷിക്കുന്നവന്‍ എന്ന അര്‍ഥത്തില്‍ വിശ്വാദം എന്ന് അഗ്നിയെ വിശേഷിപ്പിച്ചിരിക്കുന്നതായി ഋഗ്വേദത്തില്‍ കാണാം. (ഋ. 8.44.26) അതേ സൂക്തത്തില്‍ അഗ്നിയെ കവി, വിപ്രന്‍, ധൂമ്രകേതു, വിശ്പതി (ജനങ്ങളുടെ പതി) എന്നും വിശേഷിപ്പിച്ചിരിക്കുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ ഗണപതി അഗ്നിതന്നെയാണെന്നു ഉറപ്പിച്ചു പറയാം. ഗണപതിഹോമംതന്നെ ഇതിന്റെ കൃത്യമായ ഉദാഹരണമാണ്. ഹോമം, വാസ്തവത്തില്‍ ഇഡാപിംഗളാനാഡികളിലൂടെ സാധനാ മാര്‍ഗത്തിലൂടെ നാം അനുവര്‍ത്തിക്കുന്ന മന്ത്രസ്പന്ദനങ്ങളെ സുഷുമ്‌നയിലേക്ക് കൊണ്ടുവരാനുപയോഗിക്കുന്ന ഉപാധിയാണ്. മൂലാധാരം പൃഥ്വീതലത്തിലാണ് ഉള്ളത്. കുണ്ഡത്തില്‍ അഗ്നി ജ്വലിപ്പിക്കുമ്പോള്‍ ശരീരത്തില്‍ മൂലാധാരചക്രത്തില്‍ കുണ്ഡലിനിയുടെ പ്രതീകമാണ് കാണാന്‍ സാധിക്കുക.
കുണ്ഡലിനിയില്‍ മന്ത്രസ്പന്ദനങ്ങള്‍ ചേര്‍ക്കുന്നതിന്റെ പ്രതീകമാണ് കുണ്ഡത്തില്‍ നെയ്യ് ഒഴിക്കുന്നത്. ‘കുണ്ഡം’ എന്ന വാക്കുതന്നെ ‘കുണ്ഡലിനി’യുമായി ബന്ധപ്പെട്ടതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണല്ലോ. മന്ത്രസഹിതം കുണ്ഡത്തില്‍ ഹവിസ്സര്‍പ്പിക്കപ്പെടുന്നത് കുണ്ഡലിനി ഉയരാന്‍ ഏറെ സഹായിക്കുമെന്നും മന്ത്രശാസ്ത്രഗ്രന്ഥങ്ങളില്‍ കാണാം. മൂലാധാരത്തില്‍നിന്ന് കുണ്ഡലിനീ അഗ്നി ഉയര്‍ന്നു പൊങ്ങുന്നതിന്റെ പ്രതീകമാണ് ഹോമപ്രക്രിയ.
ഗണപതിയുടെ വാഹനം എലിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്രയും വലിയ ആകാരമുള്ള ഗണപതിക്ക് ഇത്ര ചെറിയ മൃഗം വാഹനമാകുമോ എന്ന് പലരും പരിഹസിച്ചുതള്ളുന്നതു കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ഉപമാലങ്കാരത്തിനു പിന്നിലും വലിയൊരു ശാസ്ത്രീയതത്ത്വം ഒളിഞ്ഞുകിടക്കുന്നുണ്ട്. ഗണപതി സാക്ഷാല്‍ അഗ്നിയാണെന്നു പറഞ്ഞുവല്ലോ. തൈത്തിരീയ ബ്രാഹ്മണത്തിലെ ഒരു പ്രസ്താവം വായിക്കുക.അഗ്നിര്‍ദേവേഭ്യോ നിലീയത ആഖുരൂപം കൃത്വാ പൃഥിവീം പ്രാവിശത്. (തൈത്തിരീയ ബ്രാഹ്മണം 1.1.3.3)
അര്‍ഥം: അഗ്നി ദേവന്മാരുടെ അടുത്തുനിന്ന് അന്തര്‍ധാനം ചെയ്തു. എലിയുടെ രൂപം ധരിച്ച് ഭൂമിക്കടിയില്‍ പോയി ഒളിച്ചിരുന്നു.
സൃഷ്ടിയുടെ തുടക്കത്തില്‍ ഈ ഭൂമി ഉരുകിത്തിളച്ചുമറിയുന്ന വസ്തുവായിരുന്നുവല്ലോ. എന്നാല്‍ ക്രമേണ ഭൂമിയുടെ ഉപരിതലം തണുത്തുതുടങ്ങി. പുറമേയുള്ള ആ അഗ്നി ഭൂമിയ്ക്കടിയില്‍ ലാവരൂപേണ ഇപ്പോഴും തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുകയാ ണ്. ‘അഗ്നി’ എലിയെപ്പോലെ ഭൂമിക്കടിയില്‍പ്പോയി ഒളിച്ചിരുന്നുവെന്ന് ലാക്ഷണികമായി പറഞ്ഞതാണ്. ഇത് ആധിദൈവികമായ അര്‍ഥമാണ്. എന്നാല്‍ ആധ്യാത്മികമായി പൃഥ്വീതത്ത്വമാണ് എലി. മൂലാധാരസ്ഥിതമാണ് ഗണപതി. മൂലാധാരത്തിലെ ഗണപതിയുടെ വാഹനം ഭൂമിതത്ത്വവുമായി ബന്ധപ്പെട്ട എലിതന്നെയാകുന്നത് സ്വാഭാവികംതന്നെ. യജുര്‍വേദത്തില്‍ പറയുന്നതിങ്ങനെയാണ്. ‘ആഖുസ്‌തേ പശുഃ’ (3.37) അവന്റെ മൃഗം എലിയാണെന്നര്‍ഥം. ഇതു മാത്രമല്ല, ഗണപതിരൂപത്തില്‍ ഇനിയും അനേകം ആധ്യാത്മികതത്ത്വങ്ങള്‍ കാണാം. ഗണപതിയുടെ കൈയിലുള്ള പാശം ആശാപാശങ്ങളെ ബന്ധിക്കേണ്ടതിന്റെയും അങ്കുശം മദംപൊട്ടിയ ആനയപ്പോലെയുള്ള വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കേണ്ടതിന്റെയും പ്രതീകമാകുമ്പോള്‍ ഒടിഞ്ഞകൊമ്പ് സുഖ-ദുഃഖ, നിന്ദാ-സ്തുതി, മാന-അപമാനദ്വന്ദ്വങ്ങളില്നിന് ന് മുക്തനാകേണ്ടതിന്റെയും മധുരമോദകമാകട്ടെ ഉപാസനയിലൂടെ ലഭ്യമാകുന്ന ആധ്യാത്മികമായ ആനന്ദത്തെയും പ്രതീകവത്കരിക്കുന്നു.
ॐ➖➖➖➖ॐ➖➖➖➖ॐ
മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...
✿════❁★☬ॐ☬★❁════✿
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...
✿❁════❁★☬ॐ☬★❁════❁✿
✍ *HINDU WAY OF L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[01/09, 13:43] +91 90374 92403: പിതൃമോക്ഷമേകുന്ന കേരളകാശി...
പിതൃമോക്ഷമേകുന്ന ശിവചൈതന്യം നിറഞ്ഞ ഒരു ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്ക് സമീപമുള്ള ആനിക്കാട് ഗ്രാമത്തിലെ തിരുവുംപ്ലാവില്‍ മഹാദേവ ക്ഷേത്രം. ശ്രീപാര്‍വ്വതീ സുബ്രഹ്മണ്യസമേതം മഹാദേവന്‍ സ്വയംഭൂവായി ഒരു പീഠത്തില്‍ കുടികൊള്ളുന്ന ഈ പുരാതന ക്ഷേത്രവും, വടക്കുഭാഗത്തുള്ള തീര്‍ത്ഥക്കരയും ഐതിഹ്യ പ്രസിദ്ധങ്ങളാണ്.
ഐതിഹ്യം
ഒരിക്കല്‍ ഭക്തശിരോമണികളായ രണ്ട് വൃദ്ധ ബ്രാഹ്മണര്‍ ജന്മസാഫല്യത്തിനായി കാശീയാത്രയ്ക്കു പുറപ്പെട്ടു. മാര്‍ഗ്ഗമധ്യേ ഈ വനപ്രദേശത്തെത്തിയ അവര്‍ രോഗം ബാധിച്ച് അവശയായ ഒരു പശുവിനെ കാണുകയും ഇതു കണ്ട് മനസ്സലിഞ്ഞ ഒരു ബ്രാഹ്മണന്‍, പശുവിനെ ശുശ്രൂഷിച്ചു രോഗവിമുക്തിവന്നതിനു ശേഷമേ തുടര്‍ന്നു യാത്രയുള്ളൂവെന്നു തീരുമാനിച്ചു. എന്നാല്‍ അപരനാകട്ടെ തന്റെ വയസ്യനോട് യാത്ര പറഞ്ഞ് കാശിക്ക് പുറപ്പെട്ടു.
ബ്രാഹ്മണന്റെ ദീര്‍ഘനാളത്തെ ശുശ്രൂഷ കൊണ്ട് പശു പൂര്‍ണ്ണ സുഖം പ്രാപിച്ചു. സുഹൃത്തുമൊരുമിച്ചുള്ള കാശീയാത്ര മുടങ്ങിയതിനാലും തനിയെ പോകുന്നതിലെ വൈഷമ്യങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടും, എന്നാല്‍ ശ്രേഷ്ഠയായ ഒരു പശുവിന്റെ ജീവന്‍ രക്ഷപ്രാപിച്ചതിലുള്ള ആത്മസംതൃപ്തിയാലും പശുവിനെ തലോടിക്കൊണ്ടിരുന്ന ബ്രാഹ്മണനു മുന്‍പില്‍ അത്ഭുതമെന്നു പറയട്ടെ! താന്‍ ശുശ്രൂഷിച്ച പശുവിന്റെ കുളമ്പ് കൊണ്ട്, അതേ കുളമ്പിന്റെ ആകൃതിയില്‍ പാറയില്‍ വിടവുണ്ടാവുകയും അതിലൂടെ ജല പ്രവാഹം ഉണ്ടാവുകയും ചെയ്തു.
അത്ഭുതസ്തബ്ധനായ ആ മഹാബ്രാഹ്മണനു മുമ്പില്‍ പത്‌നീസമേതനായി ശ്രീപരമേശ്വരന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളിച്ചെയ്തു.
'ഹേ ബ്രാഹ്മണോത്തമാ! അങ്ങ് വിഷമിക്കേണ്ട. അങ്ങയുടെ സുഹൃത്തിന് കാശീ സ്‌നാനത്തിനുള്ള സമയം ആകുന്നതേയുള്ളൂ. നിങ്ങളില്‍ ആരാണ് യഥാര്‍ത്ഥ ഭക്തന്‍ എന്നറിയുവാന്‍ ശ്രീപാര്‍വ്വതിയെ ഗോമാതാവിന്റെ രൂപത്തില്‍ നാം അയച്ചതാണ്. പരീക്ഷയില്‍ അങ്ങു വിജയിച്ചു. സഹജീവി സ്‌നേഹമാണ് യഥാര്‍ത്ഥ ഭക്തി എന്ന് മാലോകര്‍ക്ക് അങ്ങ് കാട്ടിക്കൊടുത്തു. ഈ കുളമ്പടിപ്പാടില്‍ നിന്നും പ്രവഹിക്കുന്നത് യഥാര്‍ത്ഥ കാശീതീര്‍ത്ഥം തന്നെയാണ്. ഈ തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്ത് എല്ലാ പിതൃകര്‍മങ്ങളും ഇവിടെ തന്നെ ചെയ്തു കൊള്ളൂ. കാശിയില്‍ ചെയ്യുന്നതിനു തുല്യഫലം അങ്ങേയ്ക്ക് ലഭിക്കുന്നതാണ്. ഇത്രയും അരുളിച്ചെയ്ത് ഭഗവാന്‍ അപ്രത്യക്ഷനായി. ഭഗവദ് വചനങ്ങള്‍ അക്ഷരംപ്രതി പാലിച്ച്, പിതൃകര്‍മ്മങ്ങളെല്ലാം അവിടെത്തന്നെ ചെയ്ത് അദ്ദേഹം തീര്‍ത്ഥക്കരയില്‍ തപസ്സനുഷ്ഠിച്ചു പരമഭക്തനായ യോഗീശ്വരനായിത്തീര്‍ന്നു.
ഗോമാതാവിന്റെയും ശ്രീപാര്‍വ്വതിയുടെയും ഗംഗാമാതാവിന്റെയും സാന്നിധ്യം നിറഞ്ഞ തീര്‍ത്ഥവും യോഗീശ്വര സങ്കല്പവും ഈ തീര്‍ത്ഥക്കര പിതൃതര്‍പ്പണത്തിന് പ്രശസ്തമായിത്തീര്‍ന്നു. 'തിരുകുളമ്പായി ' എന്ന നാമം പിന്നീട് തിരുവുംപ്ലാവില്‍ എന്നറിയപ്പെട്ടു.
നിത്യവും ബലിതര്‍പ്പണ ചടങ്ങുകള്‍ ഈ തീര്‍ത്ഥക്കരയില്‍ നടക്കുന്നുണ്ട്. അമാവാസി തോറും തിലഹോമം, സായുജ്യപൂജ തുടങ്ങിയ ചടങ്ങുകളും ക്ഷേത്രത്തില്‍ നടക്കുന്നു. തീര്‍ത്ഥക്കരയില്‍ ബലി ഇട്ട് ക്ഷേത്രത്തിലെത്തി സ്വയംഭൂവായ ശ്രീപാര്‍വ്വതീ സുബ്രഹ്മണ്യസമേതനായ വിശ്വനാഥസ്വാമിയെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷവും തങ്ങള്‍ക്ക് ശ്രേയസ്സും ഉണ്ടാകുമെന്ന് ഭക്തജനങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
ക്ഷേത്രത്തിലേക്കുളള വഴി
മൂവാറ്റുപുഴയില്‍നിന്നും തൊടുപുഴ റൂട്ടില്‍ ആനിക്കാട്. ഫോണ്‍: 0485 2831071, 9207732152, 9995010774
[01/09, 13:47] +91 90374 92403: *എല്ലാ വ്രതങ്ങളിലും വച്ച് പരമമായ വ്രതം തിഥീശ്വരിയായ ഏകാദശീവ്രതമാണ്*
സുന്ദരിയായ ഹേ വൃഷഭാനു പുത്രി രാധേ ഭവതി സർവ്വശാസ്ത്രപാ രംഗതയാണ്. ഭവതിയുടെ വാങ്ങ് മാധുരി ബൃഹസ്പതിയെ കൂടെ കവച്ചുവയ്ക്കുന്നു.
ഏകാദശീവ്രതം മുൻപ് ആരാരൊക്കെ അനുഷ്ഠിച്ചിട്ടുണ്ട്. ജ്ഞാനിയായ ഭവതി അതുകൂടി കേൾപ്പിക്കണം.
ആദ്യത്തിൽ പൊയ്പോയ രാജ്യം വീണ്ടെടുക്കാനും അസുരന്മാരുടെ നാശത്തിനുമായി ദേവന്മാർ തന്നെയാണ് ഏകാദശി നോറ്റത്.
പണ്ട് വൈശന്തനൻ എന്ന രാജാവ് അച്ഛന്റെ സൽഗതിക്കു വേണ്ടി ഏകാദശി വ്രതം കൈക്കൊണ്ടു.
സ്ഥാനഭ്രഷ്ടനായ ലുന്ധകൻ ഏകാദശി വ്രതം അനുഷ്ഠിച്ചു സ്വരാജ്യം വീണ്ടെടുത്തു. ഭദ്രാവതീ പുരിയിലെ കേതുമാൻ സജ്ജനങ്ങളുടെ വാക്കു കേട്ട് ഏകാദശീവ്രതം അനുഷ്ഠിച്ച് പുത്ര ലാഭം സിദ്ധിച്ചവനായി ഭവിച്ചു.
ഒരു വിപ്രപത്നിയും ഏകാദശീ വ്രതമനുഷിച്ച് ധനധാന്യങ്ങളും ഒടുവിൽ സ്വർഗ്ഗസുഖവും നേടി.
ഇന്ദ്രന്റെ ശാപം കൊണ്ട് പിശാചത്വം കൈവന്ന പുഷ്പദന്തിയും മാല്യവാനും ഏകാദശീവ്രതമനുഷ്ഠിച്ച് ഗന്ധർവ്വന്മാരായിത്തീർന്നു.
സമുദ്രത്തിൽ സേതുബന്ധിപ്പാനും രാവണ നിഗ്രഹത്തിനും വേണ്ടി പണ്ട് ശ്രീരാമചന്ദ്രൻ ഏകാദശീവ്രതം അനുഷ്ഠിച്ചു.
ലയാന്തത്തിൽ ദേവന്മാർ ധാതു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് കൊണ്ട് സർവ്വ ക്ഷേമങ്ങൾക്കുവേണ്ടി ഏകാദശീവ്രതം അനുഷ്ഠിച്ചു.
അപ്സര സ്പർശം കൊണ്ട് തേജസ്സു നഷ്ടപ്പെട്ട മേധാവി അച്ഛന്റെ ഉപദേശം കേട്ട് ഏകാദശീവ്രതമെടുത്ത് പൂർവ്വ തേജസ്വിയായി.
ഖലിതൻ എന്നൊരു ഗന്ധർവ്വൻ ശാപം നിമിത്തം രാക്ഷസനായിത്തീർന്നു. ഏകാദശീവ്രതമനുഷ്ഠിച്ച് വീണ്ടും ഗന്ധർവ്വ പദം വീണ്ടെടുത്തു.
മാന്ധാതാവും സഗരനും ക കുൽസ്ഥനും ഏകാദശീവ്രത മെടുത്താണ് മുക്തി നേടിയത്..
ധുന്ധുമാരൻ തുടങ്ങിയ മറ്റു രാജാക്കന്മാരും അതുപോലെ തന്നെ...
മഹാദേവൻ ബ്രഹ്മകപാലത്തിൽ നിന്നും മുക്തി നേടിയത് ഏകാദശീ വ്രതമെടുത്തിട്ടാണ്.
ധൃഷ്ടബുദ്ധിയെന്ന വൈശ്യകുമാരൻ സ്വജനങ്ങളാൽ ഉപേക്ഷിക്കപ്പെട്ടവനും മഹാദുഷ്ടനും ആയിരുന്നു. ഏകാദശീവ്രതമനുഷ്ഠിച്ച് അവൻ വൈകുണ്ഠം പ്രാപിച്ചു.
എകാദശിവ്രതം അനുഷ്ഠിച്ചിരുന്ന രുഗ്മാംഗദൻ ഭൂമിയിൽ വളരെക്കാലം ക്ഷേമത്തോട് കൂടിയിരുന്ന് അവസാനം വൈകുണ്ഠഗതി പ്രാപിച്ചു.
അംബരീഷൻ എന്ന രാജാവ് ഏകാദശീവ്രതത്തിന്റെ മാഹാത്മ്യം കൊണ്ട് ബ്രഹ്മശാപത്തിനു കൂടി സ്പർശിക്കപ്പെടാനാവാതെ ഭവിച്ചു. ഹേമമാലി എന്ന യക്ഷകൻ വൈശ്രവണന്റെ ശാപം മൂലം കുഷ്ഠരോഗിയായിത്തീർന്നു. ഏകാദശീവ്രതമനുഷ്ഠിച്ച് ചന്ദ്രനെപ്പോലെ സുന്ദരനായി ഭവിച്ചു.
മഹിജിത്ത് എന്ന രാജാവിന് ഏകാദശീവ്രതം കൊണ്ട് നല്ലൊരു പുത്രനെ ലഭിച്ചു - ഒടുവിൽ വൈകുണ്ഠലോകവും നേടി.
ഹരിശ്ചന്ദ്രൻ എന്ന രാജാവ് ഏകാദശീവ്രതം കൈകൊണ്ട് നഷ്ടപ്പെട്ട രാജ്യവും വൈകുണ്ഠപദവും നേടി.
കൃതയുഗത്തിൽ മുചുകുന്ദന്റെ ജാമാതാവായിരുന്ന ശോഭനൻ ഏകാദശീവ്രതമനുഷ്ഠിച്ച് മന്ദരാ ചലത്തിൽ ദേവന്മാരോടൊത്ത് സുഖിച്ചു വാഴുന്നു. ഇന്നും കുബേരനെപ്പോലെ ഭാര്യയായ രാജ്ഞി ചന്ദ്രഭാഗയൊടൊത്ത് അദ്ദേഹം വസിക്കുന്നു.
എല്ലാ വ്രതങ്ങളിലും വച്ച് പരമമായ വ്രതം തിഥീശ്വരിയായ ഏകാദശീവ്രതമാണ് -
ശ്രീ കൃഷ്ണ പ്രേമികളായ യജ്ഞ സീതാഗോപിമാർ ഉപദേശം കേട്ട് വിധിയാംവണ്ണം ഏകാദശിവ്രതം അനുഷ്ഠിച്ചു..
[01/09, 13:49] +91 90374 92403: പത്തില്ലത്തിൽ പോറ്റിമാർ
തിരുവിതാംകൂറിലെ പ്രമുഖമായ പത്തു നമ്പൂതിരി തറവാടുകളിലെ അവകാശികളെയാണ് പത്തില്ലത്തിൽ പോറ്റിമാർ എന്നറിയപ്പെട്ടിരുന്നത്. പ്രധാനമായും തെക്കുംകൂറിലെ ഭരണകാര്യങ്ങളിൽ രാജാധികാരത്തിനേക്കാളും ഇവർക്കായിരുന്നു അവകാശാധികാരങ്ങൾ കാലങ്ങളായി രാജ ഭരണത്തിന് സഹായം ചെയ്തു വന്നവരായിരുന്നു അവർ. അതിനാൽ രാജഭരണത്തിൽ അവർ കൈകടത്തൽ പതിവായിരുന്നു. കോട്ടയം ജില്ലയിൽ നീലംപേരൂർ ഗ്രാമത്തിൽ നിന്നും വന്ന് വാഴപ്പള്ളിയിൽ താമസമാക്കിയ ഈ പത്തു ബ്രാഹ്മണകുടുംബങ്ങൾക്കായിരുന്നു വാഴപ്പള്ളി ക്ഷേത്രത്തിന്റെ ഊരാണ്മാവകാശം.
പത്തില്ലത്തിൽ മഠങ്ങൾ
കുന്നത്തിടശ്ശേരിമഠം-വാഴപ്പള്ളി യിൽ ഇന്നുള്ള ഏക ഇല്ലം
ചങ്ങഴിമുറ്റത്തുമഠം (വിലക്കില്ലത്തുമഠം)
കൈനിക്കരമഠം
ഇരവിമംഗലത്തുമഠം
കുന്നിത്തിടശ്ശേരിമഠം
ആത്രശ്ശേരിമഠം
കോലൻചേരിമഠം
കിഴങ്ങേഴുത്തുമഠം
കിഴക്കുംഭാഗത്തുമഠം
കണ്ണഞ്ചേരിമഠം
തലവനമഠം
വാഴപ്പള്ളി ക്ഷേത്രത്തിന് കുട്ടനാട്ടിൽ 54000 പറ നിലം ഉണ്ടായിരുന്നു. ക്ഷേത്ര ഊരാൺമകാരായിരുന്നു പത്തില്ലത്തു മഠക്കാർ, അതിനാൽ ദേവസ്വം പാട്ടനെല്ല് അളക്കാൻ വേണാട്ടുകര പാടത്തുപോയ പത്തില്ലത്തിൽ ഒരു മഠമായ ചങ്ങഴിമുറ്റത്തുമഠത്തിലെ ഉണ്ണിയെ ചെമ്പകശ്ശേരിയിലെ പടയാളികൾ കൊന്നുകളഞ്ഞു. ക്ഷേത്രേശനെ പ്രതിനിധീകരിച്ചു പോയ ഉണ്ണി കൊല്ലപ്പെട്ടതറിഞ്ഞ് പത്തില്ലത്തിൽ പോറ്റിമാർ ഉണ്ണിയുടെ പ്രേതത്തെ ബ്രഹ്മരക്ഷസ്സായി വാഴപ്പള്ളി ക്ഷേത്രത്തിനകത്ത് വടക്കുകിഴക്കു മൂലയിൽ കുടിയിരുത്തി. ചെമ്പകശ്ശേരി രാജാവിനോടുള്ള പ്രതികാരമായി ബ്രഹ്മരക്ഷസ്സിനു മുൻപിൽ കഴുമരം നാട്ടി രാജാവിന്റെ പ്രതിരൂപമുണ്ടാക്കി അതിൽ കഴുവേറ്റി (കെട്ടി തൂക്കി) നിർത്തി.
ചെമ്പകശ്ശേരി രാജാവ് ഇത് അറിഞ്ഞ്, വാഴപ്പള്ളിയിൽ എഴുന്നെള്ളി വല്യമ്പലനടയിൽ മാപ്പുചൊല്ലി സാഷ്ടാഗം നമസ്കരിച്ചു. ഉണ്ണിയെ കൊന്നതിനു പരിഹാരമായി ക്ഷേത്രത്തിൽ പന്തീരടി പൂജ ഏർപ്പാടാക്കി. എങ്കിലും ചെമ്പകശ്ശേരി രാജാവിന്റെ കഴുവേറ്റിയ പ്രതിരൂപം മാറ്റാൻ പോറ്റിമാർ അനുവദിച്ചില്ല. അങ്ങനെ വളരെക്കാലം ചെമ്പകശ്ശേരി രാജാവുമായി ശത്രുതയിലായിരുന്നു പോറ്റിമാർ. പക്ഷേ തെക്കുംകൂർ രാജാവുമായുള്ള അടുപ്പം മൂലം ചെമ്പകശ്ശേരി രാജാവിന് പിന്നീട് പോറ്റിമാരുമായി അടുക്കാൻ സഹായിച്ചു. അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്തെ അമ്പലപ്പുഴയുദ്ധത്തിൽ പോറ്റിമാർ ചെമ്പകശ്ശേരി വളരെയധികം സഹായിക്കുകയുണ്ടായി. പക്ഷേ യുദ്ധത്തിൽ ചെമ്പകശ്ശേരി ദയനീയ പരാജയം നേരിട്ടു. തന്മൂലം മാർത്താണ്ഡവർമ്മയുടെ ആക്രമണം കൂടുതൽ വടക്കോട്ട് നീളാതിരിക്കാൻ വാഴപ്പള്ളിച്ചിറയിലെ കണ്ണൻപേരൂർ പാലം പൊളിച്ചുകളയുവാനും ഈ പോറ്റിമാർ തന്നെ മുന്നിട്ടറങ്ങി.
രണ്ടാം ചേരരാജവംശകാലം മുതലാണ് പത്തില്ലത്തിൽ പോറ്റിമാർ കേരള ചരിത്രത്തിൽ അറിയപ്പെട്ടുതുടങ്ങിയത്. പള്ളിബാണ പെരുമാൾ എന്നറിയപ്പെട്ടിരുന്ന രണ്ടാം ചേരരാജാവായ രാജശേഖര വർമ്മന്റെ കാലത്ത് നീലമ്പേരൂർ ശിവക്ഷേത്രത്തിൽ വെച്ചുണ്ടായ വാദപ്രതിവാദത്തിൽ പ്രസിദ്ധരായ ആറു ഹിന്ദു പണ്ഡിതന്മാരെ കൊണ്ടുവന്ന് വിജയം കൈവരിക്കുവാൻ ഇവർക്കു സാധിച്ചു. പിന്നീടുണ്ടായ രാജവിരോധത്തിൽ ക്ഷേത്രേശനൊപ്പം നീലമ്പേരൂർ വിടേണ്ടിവന്നു പോറ്റിമാർക്ക്. എങ്കിലും ഇവർ ഏതെങ്കിലും വിധത്തിൽ രാജാധികാരങ്ങളുമായി ബന്ധപ്പെട്ടവരായിരുന്നു, അതിനുള്ള ഉത്തമ ഉദാഹരണമാണ് വാഴപ്പള്ളി ശാസനം. വിഖ്യാതമായ ഈ വാഴപ്പള്ളി ശാസനം കണ്ടെടുത്തത് പത്തില്ലത്തിൽ മഠമായ തലവനമഠത്തിൽ നിന്നാണ്.
ReplyForward
|
No comments:
Post a Comment