Friday, September 06, 2019

നാരീശപഥം_*

*💥നാരീശപഥംകൊണ്ടു പിളർന്നൊരു*
*മാറിൽനിന്നും ചോരപുരട്ടി*
*കെട്ടിയതാരുടെ വാർമുടി, ആരുടെ*
*മാറു പിളർന്നതുമാരാണ്?* 💥 

*ഉത്തരം :- ദുശ്ശാസനന്റെ മാറു പിളർന്നത്: ഭീമസേനൻ*
             *ചോരപുരട്ടി മുടി കെട്ടിയത്: പാഞ്ചാലി*

                              *🍁കഥ* 🍁

          *✒പാഞ്ചാല രാജാവായ ദ്രുപദന് ദ്രോണരെ ജയിക്കത്തക്ക കരുത്തനായ ഒരു പുത്രൻ വേണമെന്ന ആഗ്രഹത്തോടുകൂടി നടത്തിയ യാഗത്തീയിൽനിന്ന് ഉയർന്നു വന്നവരാണ് ധൃഷ്ടദ്യുമ്നനും കൃഷ്ണയും. കറുത്ത നിറം ഉള്ളവൾ ആകയാൽ പുത്രിക്ക് കൃഷ്ണ എന്നും ദ്രുപതപുത്രിയായതിനാൽ  ദ്രൗപതിയെന്നും ദ്രുപതപത്നിയുടെ പേര് പൃഷതിയെന്നായതിനാൽ പാർഷതിയെന്നും പാഞ്ചാലരാജകുമാരിയായതിനാൽ പാഞ്ചാലിയെന്നും കൃഷ്ണയ്ക്ക് പേരുകളുണ്ട്.*

*പാണ്ഡവർ അരക്കില്ലത്തിൽ നിന്നും രക്ഷപ്പെട്ടു ഏകചക്ര എന്ന ഗ്രാമത്തിൽ ഭിക്ഷാടനം ചെയ്ത് ഉപജീവനം കഴിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് സ്വയംവരത്തിൽ പങ്കെടുത്ത് അർജുനൻ ദ്രൗപതിയെ സ്വന്തമാക്കുന്നത്.*         

          *ഇന്നത്തെ ഭിക്ഷ അഞ്ചുപേരുംകൂടി പങ്കിട്ടനുഭവിച്ചുകൊള്ളാൻ മാതാവായ കുന്തിദേവി കല്പ്പിച്ചതനുസരിച്ച് ദ്രൗപതി അഞ്ചുപേർക്കും ഭാര്യയായി.*  

*പാണ്ഡവർ അരക്കില്ലത്തിൽ നിന്നും രക്ഷപ്പെട്ടു ഏകചക്ര എന്ന ഗ്രാമത്തിൽ ഭിക്ഷാടനം ചെയ്ത് ഉപജീവനം കഴിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് സ്വയംവരത്തിൽ പങ്കെടുത്ത് അർജുനൻ ദ്രൗപതിയെ സ്വന്തമാക്കുന്നത്.*         

          *ഇന്നത്തെ ഭിക്ഷ അഞ്ചുപേരുംകൂടി പങ്കിട്ടനുഭവിച്ചുകൊള്ളാൻ മാതാവായ കുന്തിദേവി കല്പ്പിച്ചതനുസരിച്ച് ദ്രൗപതി അഞ്ചുപേർക്കും ഭാര്യയായി.*           

          *പാണ്ഡവർ ഇന്ദ്രപ്രസ്ഥത്തിൽ വാഴുന്ന കാലം ദുര്യോധനൻ ധർമ്മപുത്രരെ ചൂതിനു വിളിക്കുകയും കൗരവ മാതുലനായ ശകുനിയുടെ കള്ളക്കളി മൂലം ധർമ്മപുത്രൻ തോൽക്കുകയും ദ്രൗപതി ഉൾപ്പെടെ രാജ്യമെല്ലാം പണയത്തിലാവുകയും ചെയ്തു.*

     *ദ്രൗപദിയെ വിളിച്ചു കൊണ്ടുവന്ന് ഹസ്തിനപുരിയിലെ ദാസിയാക്കാൻ ദുര്യോധനൻ ആജ്ഞാപിച്ചു.ടെസ്സശാസനൻ ദ്രൗപതിയെ സഭാതലത്തിലേക്ക്  കൂട്ടികൊണ്ടുവരികയും തലമുടിയ്ക്ക്  കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയും ചേല വലിച്ചഴിക്കുകയും ചെയ്തു.*           

        *പാഞ്ചാലി ശ്രീകൃഷ്ണനെ വിളിച്ച് കേണപേക്ഷിച്ചു. ഭഗവാൻ അവൾക്ക് ചേല നൽകി മാനം കാത്തു. പ്രതികാരദാഹത്തോടെ ദുശ്ശാസനനെ നോക്കി പാഞ്ചാലി ശപഥം ചെയ്തു.*                           

       *' ദുഷ്ടാ, ദുശ്ശാസനാ, നീ വലിച്ചഴിച്ച ഈ തലമുടി നിന്റെ മാറിലെ ചോര പുരട്ടിയല്ലാതെ ഞാനിനി കെട്ടുകയില്ല.'* 

   *കുരുക്ഷേത്രയുദ്ധത്തിൽ വെച്ച് ഭീമനും ദുശ്ശാസനനും ഏറ്റുമുട്ടി. ഭീമസേനന്റെ ഗദാഘാതമേറ്റ് ദുശ്ശാസനൻ നിലം പതിച്ചപ്പോൾ, പാഞ്ചാലിയുടെ തലമുടിക്ക് കുത്തി പിടിച്ച്, ചേല വലിച്ചഴിച്ച ദുശ്ശാസനന്റെ വലതുകൈ ഭീമസേനൻ പിഴുതെടുത്തു. ആ കൈകൊണ്ടു തന്നെ ദുശ്ശാസനന്റെ മാറിടം അടിച്ചുപിളർന്നു. ആ മാറിലെ ചോര പുരട്ടി പാഞ്ചാലി അഴിച്ചിട്ടിരുന്ന തലമുടി വാരിക്കെട്ടി.*🌷🌹🙏🏻

*ഹരി ഓം*

*കടപ്പാട്: ഗുരുപരമ്പരയോട്*
🙏🌹🌺🌸💐🌹🙏

No comments: