Friday, September 06, 2019



Hindu way of life 
മഹാ ഗണപതി

മഹാ ഗണപതി
ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റേയും പാർവതി ദേവിയുടേയും ആദ്യ പുത്രനാണ് ഗണപതി.
ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.
മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു.പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. എലിയാണ് അദ്ദേഹത്തിന്റെ വാഹനം.
ശൈവരേയും വൈഷ്ണവരേയും പോലെ ഗണപതിയെ ഇഷ്ടദേവതയായി ആരാധിയ്ക്കുന്ന സമൂഹങ്ങൾ ഉണ്ടായിരുന്നു. ഇവരെ ഗാണപത്യന്മാർ എന്നു പറയുന്നു.തെക്കൻ ഏഷ്യയിൽ, പ്രധാനമായും ഇന്ത്യയിലും നേപ്പാളിലും ഗണപതി ബിംബങ്ങൾ ധാരാളമായി കാണാം.
ഗണപതി, വിഘ്നേശ്വരൻ, ഗണേശൻ  എന്നീ നാമങ്ങളുൾപ്പെടെ ഗണപതി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഹൈന്ദവ ധർമ്മപ്രകാരം ബഹുമാനത്തിന്റെ രൂപമായ 'ശ്രീ' എന്ന പദം മിക്കപ്പോഴും ഗണപതിയുടെ പേരുനു മുൻപിൽ ചേർക്കുന്നതായി കാണാം. ഗണപതി ആരാധനയിൽ പ്രമുഖരീതിയായ 'ഗണേശ സഹസ്രനാമാലാപനത്തിൽ' ഓരോവരിയും, വിവിധങ്ങളായ ആയിരത്തിയെട്ട് ഭാവങ്ങളെ വർണ്ണിക്കുന്നു.
സംസ്കൃത സം‌യുക്തനാമമായ ഗണപതി, ഭൂതഗണങ്ങളെ കുറിക്കുന്ന ഗണം നേതാവ് എന്നർത്ഥമുള്ള അധിപതി എന്നീ വാക്കുകൾ ചേർന്നാണ് ഉണ്ടാകുന്നത്. പതി എന്ന വാക്കിനു പകരം സമാനാർത്ഥമുള്ള ഈശൻ എന്ന പദമാകുമ്പോഴാണ് ഗണേശനായി മാറുന്നത്. ശിവന്റെ ഭൂതഗണങ്ങളുടെ നേതൃസ്ഥാനത്തിരുന്നതാണ് ഈ പേരുകൾക്ക് ആധാരം. സംസ്കൃത ഗ്രന്ഥമായ അമരകോശത്തിൽ (അമരസിംഹൻ) ഗണപതിയുടെ വിവിധങ്ങളായ എട്ട് നാമങ്ങളെ കുറിക്കുന്നുണ്ട്. വിനായകൻ, വിഘ്നരാജൻ (വിഘ്നങ്ങളുടെ നേതൃസ്ഥാനത്തിരിക്കുന്നവൻ), ദ്വൈമാതുരൻ (രണ്ട് മാതാവോടു കൂടിയവൻ), ഗണാധിപൻ (ഗണപതി, ഗണേശൻ എന്നീ നാമങ്ങളുടെ സമാനാർത്ഥം), ഏകദന്തൻ (ഒറ്റ കൊമ്പോടു കൂടിയവൻ) , ഹേരംബ, ലംബോദരൻ (ലംബമായ-തൂങ്ങിനിൽക്കുന്ന ഉദരത്തോടു കൂടിയവൻ), ഗജാനനൻ (ആനയുടെ മുഖത്തോട് കൂടിയവൻ) എന്നിവയാണവ. പുരാണങ്ങളിലും ബുദ്ധതന്ത്രങ്ങളിലും സാധാരണയായി വിനായകൻ എന്ന നാമമാണ് ഉപയോഗിച്ച് കാണുന്നത്. ഇത് മഹാരാഷ്ട്രയിലെ അഷ്ടവിനായകൻ എന്ന നാമത്തിലെ ചരിത്രപസിദ്ധമായ എട്ട് ഗണപതിക്ഷേത്രങ്ങളുടെ പേരിൽ പ്രതിഫലിച്ചിട്ടുണ്ട്. ഹിന്ദുമതവിശ്വാസ പ്രകാരം ഗണപതി തടസ്സങ്ങളുടെ (വിഘ്നം) നിവാരകനായി കരുതപ്പെടുന്നു.ഇതിൻ പ്രകാരമാണ് ഗണപതിക്ക് വിഘ്നേശ്, വിഘ്നേശ്വരൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത്. തമിഴിൽ ഗണപതി പിള്ള അല്ലെങ്കിൽ പിള്ളയാർ എന്ന പേരിലാണ് അറിയപ്പെടുന്നത്.
പിള്ള എന്നത് 'കുട്ടി' എന്നും പിള്ളയാർ എന്നത് 'കുലീനനായ കുട്ടി' എന്നും വ്യാഖ്യാനിക്കാം. ചില ലേഖനങ്ങളിൽ പിള്ളയാർ എന്നത് ആനക്കുട്ടിയെയാണ് സൂചിപ്പിക്കുന്നതെന്നു പറയുന്നുണ്ട്.
ഹൈന്ദവ ദർശനത്തിലെ എല്ലാ രൂപങ്ങളേയും ദൈവങ്ങളേയും പോലെ തന്നെ ഗണപതിയുടെ രൂപത്തിനും അതിന്റേതായ ബിംബ കൽപ്പനകളുണ്ട്. ആദ്യ നാദമായ പ്രണവസ്വരൂപമായാണ് ഗണേശനെ കണക്കാക്കുന്നത്. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കൽപ്പന. കൈയ്യുകളുടെ എണ്ണത്തിലും കയ്യുകളിൽ പിടിച്ചിരിയ്ക്കുന്ന രൂപങ്ങളുടെ കാര്യത്തിലും ഐക്യരൂപം കാണുന്നില്ല. നാലുമുതൽ അറുപത്തിനാലു കയ്യുകൾ വരെയുള്ള ഗണേശ രൂപങ്ങൾ കണ്ടിട്ടുണ്ട്. രണ്ടു കയ്യുകളുമായി ഗണേശനെ ചിത്രീകരിയ്ക്കുന്നത് മതാചാര പ്രകാരം പൊതുവേ അംഗീകരിയ്ക്കപ്പെടുന്നില്ല. രണ്ടു കൈകളിൽ താമരയും മറ്റു രണ്ട് കൈകൾ അഭയമുദ്രയിലും വരദമുദ്രയിലും പിടിച്ചിരിക്കുന്ന രീതിയിലും ഗണപതി രൂപങ്ങൾ കാണാറുണ്ട്.
സാധാരണയായി മഹാഗണപതിയെ വിഘ്നങ്ങളകറ്റുന്നവനായാണ് കണക്കാക്കുന്നത്. പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുൻപും ഗണേശ സ്മൃതി നല്ലതാണേന്നാണ് വിശ്വസിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കർണ്ണാടക സംഗീത കച്ചേരികളും മറ്റും സാധാരണയായി ഒരു ഗണപതിസ്തുതിയോടേയാണ് ആരംഭിയ്ക്കുക. വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുമ്പോൾ ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നാണ് മലയാളികളായ ഹൈന്ദവർ ആദ്യമായി എഴുതിയ്ക്കുന്നത്.
മഹാഗണപതിയുടെ രൂപത്തിന്റെ ഓരോരോ ഭാഗത്തിനും അതിന്റേതായ പ്രത്യേകതകളും അർത്ഥവുമുള്ളതായാണ് കണക്കാക്കുന്നത്.
👉 ആനയുടെ ശിരസ്സ് -
ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു
👉 ഒറ്റക്കൊമ്പ് മാത്രമുള്ളത് അദ്വൈത ചിന്താ പദ്ധതിയെ സൂചിപ്പിയ്ക്കുന്നു.
👉 സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉൾക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.
👉 ഒരു കാലുയർത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നിൽപ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനിൽപ്പിനെ സൂചിപ്പിയ്ക്കുന്നു.
👉 നാലു കയ്യുകൾ സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ.
👉 കയ്യിലുള്ള മഴു ലൗകിക ജീവിതത്തിൽ നിന്നും ആശകളിൽ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിന്റെ തലത്തിലാണ് ആശകൾ ഉടലെടുക്കുക.
👉 ചാട്ട ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലിൽ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു.
👉 സാധകന് അഭയം നൽകുന്നതാണ് മൂന്നാമത്തെ കയ്യ്..അത് സാധകനു നേരെ അനുഗ്രഹം ചൊരിയുന്നു.
👉 പദ്മം ധ്യാനത്തിലെ ഒരു ഉയർന്ന അവസ്ഥയാണ്. മനുഷ്യന്റെ ഏറ്റവും ഉയർന്ന അവസ്ഥയായി സനാതന ദർശനം കണക്കാക്കുന്ന, അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണത്
മഹാ ഗണപതിയുടെ രൂപം ഓംകാരമായാണ് കണക്കാക്കുന്നത്. ഓംകാരത്തിന്റെ രൂപമായും ദേവതയായുമാണ് ഗണപതിയെ കണക്കാക്കുന്നത്. കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം. ഗാണപത്യന്മാർക്ക് ഗണപതി പൂർണ്ണ പരബ്രഹ്മ രൂപമാണ്. ഗണപതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്.
പുരാണങ്ങളിൽ നിന്നുള്ളതോ എഴുതിവച്ചിട്ടില്ലെങ്കിലും പ്രാചാരത്തിലുള്ളതോ ആയ ഐതിഹ്യങ്ങൾ ഓരോ ദേവതകളെപ്പറ്റിയും നിലവിലുണ്ട്. ഗണപതിക്കു ആനയുടെ തല കിട്ടിയതിനെപ്പറ്റി പല ഐതിഹ്യങ്ങളുണ്ട്.
ഐതിഹ്യം - 1
ഒരു കഥയനുസരിച്ച് പാർവതി ശനി ഗ്രഹത്തെ കാണിച്ചു കൊടുത്തപ്പോൾ ശനിയുടെ ദുർമാന്ത്രികശക്തികൊണ്ട് ഗണപതിയുടെ തല കരിഞ്ഞു പോയെന്നും ഗണപതിയുടെ തല മാറ്റി ഒരു ആനത്തല വയ്ച്ചു കൊടുത്തുന്നുമാണ് പുരാണം.
ഐതിഹ്യം - 2
മറ്റൊരുകഥയനുസരിച്ച് പാർവ്വതി കളിമണ്ണുകൊണ്ട് ഉണ്ടാക്കി ജീവൻ കൊടുക്കാൻ വെച്ചിരുന്ന മാനസപുത്രനാണ് ഗണപതി. പാർവതിയ്ക്കു കൈലാസത്തിൽ സ്വകര്യത നഷ്ടപ്പെടുന്നു എന്ന് ശിവന്റെയടുത്തു പരാതി നൽകിയെങ്കിലും ശിവൻ കൈ മലർത്തുകയാണുണ്ടായത്‌, എന്നാൽ ആദി പരാശക്തിയായ ദേവി ഒരു കളിമൺ പ്രതിമയുണ്ടാക്കി അതിനു ദിവ്യശക്തികൊണ്ടു ജീവൻ കൊടുത്തു. അവൻ ദേവിയുടെ സ്വന്തം ശരീരത്തിന്റെ പകർപ്പു തന്നെയായിരുന്നു. ഈ പുത്രൻ അവന്റെ അമ്മയുടെ കാവൽ ഭടനായി ആജ്ഞകൾ അക്ഷരം പ്രതി അനുസരിച്ചു പോന്നു. ഒരിയ്കൽ കുളിക്കുന്ന സ്ഥലത്തിനു കാവലായി ബാലാജി നിർത്തി പാർവതി ദേവി നീരാട്ടിനു പോയി. ഈ സമയത്തു ശിവൻ നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പർവതിയെ വിളിപ്പിയ്ക്കാൻ ശ്രമിച്ചു . ബാലാജി പക്ഷെ ആരെയും അനുവദിച്ചില്ല. ശിവൻ നേരിട്ടു വന്നെങ്കിലും ശിവനെയും ബാലനായ ഗണപതി കടത്തിവിട്ടില്ല. ഇതിൽ ക്രുദ്ധനായ ശിവൻ ബാലാജിയുമായി ഘോരമായ യുദ്ധം ചെയ്യുകയും അവസാനം അവന്റെ തലവെട്ടിക്കളയുകയും ചെയ്തു. പാർവതി കുളികഴിഞ്ഞു വരുമ്പോഴാണു സംഗതികൾ ശിവനു മനസ്സിലാവുന്നതു തന്നെ. യുദ്ധ ശേഷം ശിവനും തളർന്നു പോയിരുന്നു. എന്നാൽ ആദിപരാശക്തിയായ ദേവിയുടെ പുത്രദുഃഖത്താലുള്ള കോപഗ്നി ഇതിനുള്ളിൽ ജ്വലിച്ചു തുടങ്ങിയിരുന്നു. ബ്രഹ്മാവും വിഷ്ണുവും മറ്റു ദേവകളും ചേർന്ന് ശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ട്‌ നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ബാലാജിയിൽ ഉറപ്പിക്കുകയും ചെയ്തു എന്നാണ്‌ ഒരു ഐതിഹ്യ കഥ.
ഐതിഹ്യം - 3
ശിവനും പാർവതിക്കും കാവൽ നിന്ന ഗണപതി ശിവനെ കാണാൻ‌വന്ന പരശുരാമനെ തടഞ്ഞു നിർത്തിയെന്നും ഇതിൽ ക്രുദ്ധനായ പരശുരാമൻ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു. ഇങ്ങനെയാണ് ഗണപതി ഒറ്റക്കൊമ്പനായതത്രേ. 
ഐതിഹ്യം - 4
വേദവ്യാസൻ പറഞ്ഞുകൊടുത്ത് ഗണപതിയാണ് മഹാഭാരതം എഴുതിയതെന്നാണ് പറയപ്പെടുന്നത്. ഏഴുതിക്കൊണ്ടിരിയ്ക്കുമ്പോൾ എഴുത്താണി ഒടിഞ്ഞുപോയതു കൊണ്ട് ഗണപതി തന്നെ സ്വന്തം കൊമ്പൊടിച്ച് എഴുതിയെന്നും, അങ്ങനെയണ് ഒറ്റക്കൊമ്പനായതെന്നും ഒരു കഥയുണ്ട്.
ഏകദേശം 32 തരത്തിലുള്ള ഗണപതികൾ ഉണ്ട്, ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്
1. ബാലഗണപതി: 
കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.
2. തരുണഗണപതി: 
യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്‌. എട്ടു കൈകളോടു കൂടിയ ഗണപതി.
3. ഭക്തിഗണപതി:
പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും.
4. വീരഗണപതി: 
ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്.
5. ശക്തിഗണപതി:
4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ്‌ ഈ ഗണപതി.
6. ദ്വിജഗണപതി:
3ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും.
7. സിദ്ധിഗണപതി:
എല്ലാം നേടിയെടുത്ത ആത്മസംത്രിപ്തിയോടെ ഇരിക്കുന്ന ഗണപതി.
8. ഉച്ചിഷ്ട്ടഗണപതി:
സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി. 6കൈകളിൽ മാതളം,നീലത്താമര,ജപമാല,നെൽക്കതിർ.
9. വിഘ്നഗണപതി:
എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി.
10. ക്ഷിപ്രഗണപതി: 
വളരെ വേഗം പ്രവർത്തിക്കുന്ന ഗണപതിയാണ്.തുമ്പിക്കയ്യിൽ ഒരു കുടം നിറയെ അമൂല്യ രത്നങ്ങൾ ആയിട്ടുള്ളതാണ്.
11. ക്ഷിപ്രപ്രസാദഗണപതി: 
പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ളാ സിംഹാസനത്തിൽ ഇരിക്കുന്നു.
12. ഹെരംബഗണപതി:
5 മുഖമുള്ളഗണപതി,വെളുത്ത നിറം,ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്.ഒരു വലിയ സിംഹത്തിൻറെ മുകളിലാണ് സവാരി.
13. ലക്ഷ്മിഗണപതി: 
തുവെള്ള നിറമാണ് ഈ ഗണപതിക്ക്‌. കൈകളിൽ തത്ത, മാതളം.
14. മഹാഗണപതി:
തൃക്കണ്ൺ ഉള്ള ഗണപതിയാണ് ഇതു. മാതളം, നീലത്താമര, നെൽക്കതിർ എന്നിവ കൈകളിലേന്തിനിൽക്കുന്നു.
15. വിജയഗണപതി:
എപ്പോഴും വിജയഭാവത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.
16. നൃത്തഗണപതി:
നൃത്ത രൂപത്തിലാണ് ഈ ഗണപതി. നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും.
17. ഉർധ്വഗണപതി: 6കൈകളിൽ നെൽക്കതിർ, താമര, കരിമ്പ്.
18. ഏകാക്ഷരഗണപതി:
തൃക്കണ്ൺ ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെപുറത്താണ് ഇരിക്കുന്നത്.
19. വരദ ഗണപതി: 
ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നത്.
20. ത്രയാക്ഷരഗണപതി:
ഈ ഗണപതി പൊട്ടിയ കൊമ്പും, തുമ്പിക്കൈയിൽ മോദകവും.
21. ഹരിന്ദ്രഗണപതി:
ഒരു പീഠംത്തിൻറെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.
22. ഏകദന്തഗണപതി:
ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്. ലഡ്ഡു ആണ് പ്രസാദം.
23. സൃഷ്ടിഗണപതി:
ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.
24. ഉദ്ദണ്ടഗണപതി:
ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.
25. റിനമോചനഗണപതി:
ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.
26. ധുണ്ടി ഗണപതി:
കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക്‌ ഉള്ളത്.
27. ദ്വിമുഖഗണപതി:
രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.
28. ത്രിമുഖഗണപതി:
സ്വർണനിറത്തിലുള്ള താമരആണ് ഇരിപ്പിടം.
29. സിംഹഗണപതി:ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.
30. യോഗഗണപതി:
യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്. ധ്യാനനിമഗ്നനായി ആണ് ഈ ഗണപതി.
31. ദുർഗ്ഗഗണപതി:
വിജയത്തിൻറെ പ്രതീകമാണ്‌ ഈ ഗണപതി.
32. സങ്കടഹരഗണപതി:
എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്.
ശുഭ കാര്യങ്ങൾക്കു മുമ്പ് ഗണപതിഹോമം നടത്തുക ഹൈന്ദവർക്കിടയിൽ പതിവാണ്. വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങൾക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. ഇത്തരത്തിൽ പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത്‌ ഹോമം നടത്തുന്നത്‌ ഏറെ നല്ലതാണെന്ന്‌ തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു. വിശേഷാൽ പതിനാറു ഉണങ്ങിയ തേങ്ങ(കൊട്ട തേങ്ങ), പതിനാറുപലം ശർക്കര, മുപ്പത്തിരണ്ട്‌ കദളിപ്പഴം, നാഴിതേൻ, ഉരിയ നെയ്യ്‌, എന്നിവ ഹോമിക്കാം.
ശുഭാരംഭത്തിനും വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ഹൈന്ദവർ ഗണപ്തിയെയാണ് ആദ്യം പൂജിക്കുന്നത്. അതിനാൽ പ്രഥമ പൂജ്യൻ എന്നൊരുനാമവും ഗണപതിക്കുണ്ട്. ഗണപതിയുടെ ഒരു ശില്പം പോലുമില്ലാത്ത വീട് ഇന്ത്യയിൽ കണ്ടെത്തുക ദുഷ്കരമായിരിക്കും. ഗണപതിയെ രാജ്യം മുഴുവനും ആരാധിക്കുന്നു". പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ ഗണപതി പ്രാർഥനയിൽ നൃത്ത-സംഗീതങ്ങളും ഉൾപ്പെടുത്താറുണ്ട്.
ഓം ശ്രീ ഗണേശായ നമഃ 
എന്നമന്ത്രവും ഉച്ചരിക്കുന്നു. ഗണപതിയെ സംബന്ധിച്ചുള്ള മറ്റൊരു പ്രശസ്തമായ മന്ത്രമാണ് 
ഓം ഗം ഗണപതയേ നമഃ
ഗണപതിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിനായക ചതുർത്ഥി. ഗണേശ് ചതുർത്ഥി എന്നും ഇത് അറിയപ്പെടാറുണ്ട്. ഭാദ്രപതശുക്ലചതുർത്ഥി നാളിലാണ് ഇത് ആഘോഷിക്കുന്നത്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വിനായക ചതുർത്ഥി ആഗസ്തിലോ സെപ്റ്റംബറിലോ ആയിരിക്കും ശണേശ വിഗ്രഹങ്ങൾ ഉണ്ടാക്കി, പൂജകൾക്ക് ശേഷം അത് ജലത്തിൽ നിമഞ്ജനം ചെയ്യുന്നത് ആഘോഷങ്ങളുടെ ഒരു ഭാഗമാണ്.
ഇന്ത്യയിലെ എല്ലായിടത്തും ഗണേശ് ചതുർത്ഥി ആഘോഷിക്കാറുണ്ടെങ്കിലും മഹാരാഷ്ട്ര സംസ്ഥാനത്താണ് ഏറ്റവും വിപുലമായി ആഘോഷങ്ങൾ നടക്കുന്നത്. മുംബൈയിലെ ഗണേശ ശോഭയാത്രക്ക് അന്തർദേശീയതലത്തിൽ ശ്രദ്ധ ലഭിച്ചിട്ടുണ്ട്.
ഗണപതി ഹോമം
ഹിന്ദുക്കള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.
ജന്മനക്ഷത്തിന് മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.
എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. .
നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്‍റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് വിശ്വാസം. 
ഗണപതി ഹോമം നടത്തുന്ന ആള്‍ക്ക് നാലു വെറ്റിലയില്‍ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നല്‍കണം. അമ്മ, അച്ഛന്‍, ഗുരു, ഈശ്വരന്‍ എന്നീ നാലു പേരെയാണ് ഈ വെറ്റിലകള്‍ സൂചിപ്പിക്കുന്നത്. 
ഭഗവാന് നേദിച്ച ഒരു സാധനവും തിരിച്ചുവാങ്ങരുത്. പ്രസാദം പോലും തിരിച്ച് വാങ്ങാന്‍ പാടില്ല. എല്ലാം ഭഗവാന് സമര്‍പ്പിച്ച് ദക്ഷിണ കൊടുത്ത് പിന്‍‌വാങ്ങുകയാണ് വേണ്ടത്. പലര്‍ക്കും ദക്ഷിണ കൊടുക്കാന്‍ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല. 
ഗണപതിഹോമവും ഫലങ്ങളും
പല കാര്യങ്ങള്‍ക്കായി ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങള്‍ സാധിക്കാന്‍, കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട ആകര്‍ഷണം ഉണ്ടാവാന്‍ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്. 
വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്ന വിവരം ചുവടെ കൊടുക്കുന്നു :
👉 അഭീഷ്ടസിദ്ധി : അഭീഷ്ട സിദ്ധി എന്നാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക. 
👉 ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക. 
👉 മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും. 
👉 സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക.
👉 ഭൂമിലാഭം : താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുക. 
👉 പിതൃക്കളുടെ പ്രീതി: എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക. 
👉 കലഹം തീരാന്‍ : ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.
👉 ആകര്‍ഷണത്തിന് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിച്ചാല്‍ മതി. ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം.
ഗണപതി ഹവനം
ഏറ്റവും ശ്രേഷ്ഠമായ ക്രിയയാണ് ഗണപതി ഹവനം. ഏതു ക്രിയയും  ആരംഭിക്കുന്നതിനു മുന്‍പ് വിഘ്നേശ്വരനായ ശ്രീ ഗണപതിയെ വന്ദിക്കുന്നു. ഗണപതി സ്മരണയോടെ ചെയ്യുന്ന പ്രവൃത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നാണ് അനുഭവം. സിദ്ധി, ബുദ്ധി, ഐശ്വര്യം ഇവയെല്ലാം നല്‍കുന്ന അഭീഷ്ട വരദനാണ്  ഗണനായകന്‍. ഗൃഹങ്ങളില്‍ ചെയ്യാവുന്ന 'ഗണപതിക്ക്‌ വയ്ക്കല്‍' മുതല്‍ മഹാ ക്ഷേത്രങ്ങളില്‍ ചെയ്യുന്ന 'അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം ' വരെ പല രീതിയിലും ക്രമത്തിലും ഗണപതിയെ ആരാധിക്കാം. 
ഗണപതിക്ക്‌ വയ്ക്കല്‍ :
വീടുകളിലാണ് സാധാരണയായി ഇത് സമര്‍പ്പിക്കുന്നത്. ഏതെങ്കിലും പ്രധാന കര്‍മ്മം ആരംഭിക്കുന്നതിനു മുന്പായി പൂജാമുറി അഥവാ ക്രിയ നടത്തുന്നതിനുള്ള മുറി കഴുകി ശുദ്ധിയാക്കി നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ നാക്കിലയില്‍ അവില്‍, മലര്‍, ശര്‍ക്കര, തേങ്ങാ പൂള്, കദളിപ്പഴം, കരിമ്പ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി, മാതളം തുടങ്ങിയ പഴങ്ങള്‍ ഇവ നിവേദ്യമായി വയ്ക്കുന്നു. അല്പം നെല്ല്, പുഷ്പങ്ങള്‍, ജലം തുടങ്ങിയവയും വയ്ക്കുന്നു. ചന്ദനത്തിരി കൊളുത്തി വയ്ക്കുന്നു. തൊഴുതു പ്രാര്‍ഥിച്ച ശേഷം കര്‍മ്മങ്ങള്‍ ചെയ്യാം. ഒടുവില്‍ കര്പ്പൂരമുഴിഞ്ഞു തൊഴുത ശേഷം  നിവേദ്യങ്ങള്‍ പ്രസാദമായി കഴിക്കുന്നു.
ഗണപതി ഹോമം :
ഗണപതി പ്രീതിക്കായി നാളികേരം പ്രധാനമായും മറ്റു ദ്രവ്യങ്ങളും ചേര്‍ത്ത് ഹോമാഗ്നിയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്.ജന്മനക്ഷത്തിന് ഗണപതി ക്ഷേത്രത്തില്‍ മാസം തോറും ഗണപതി ഹോമം നടത്തുന്നത് ഉത്തമമാണ്. ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാവുന്നതിനും  നല്ലതാണ്. നിത്യ ഗണപതി ഹവനം ഒറ്റ നാളികേരം ഉപയോഗിച്ചാണ് ചെയ്യുന്നത്. ക്ഷേത്രത്തിലും ഇപ്രകാരം തന്നെ. 
എട്ട് നാളീകേരം(തേങ്ങ) കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം.  ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. എലാം എട്ടിന്റെ അളവില്‍ ചേര്‍ത്തും ചിലര്‍ ചെയ്യുന്നു. നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിലും അളവിലുംചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഹോമാഗ്നിയില്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഒരു ഭാഗം സമ്പാദം പ്രസാദമായി വിതരണം ചെയ്യാം.ഗണപതി ഹോമത്തിന്റെ പ്രസാദം ദക്ഷിണ നല്‍കി വാങ്ങാവുന്നതാണ്.
മഹാ ഗണപതി ഹവനം:
സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. പരമശിവന്‍റെയും പാര്‍വതിദേവിയുടേയും പുത്രനാണ് ഗണപതി. 
ഭാരതത്തിലും പുറത്തും ഹൈന്ദവ ദര്‍ശനങ്ങളിലും ബുദ്ധ,ജൈനമത ദര്‍ശനങ്ങളിലും മഹാ ഗണപതി വിഘ്ന നിവാരകനായി ആരാധിക്കപ്പെടുന്നു. 
ഓരോ പ്രത്യേക ആവശ്യങ്ങള്‍ക്കായാണ് മഹാ ഗണപതി ഹോമം നടത്തുന്നത്. സമൂഹ പ്രാര്‍ത്ഥനയായും ഇത് ചെയ്യാറുണ്ട്.
ഐശ്വര്യം ഉണ്ടാവാന്‍  :
കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍മുക്കി ഹോമിക്കുക. കറുക നാമ്പ് നെയ്യില്‍ മുക്കി ഹോമിക്കുക.ഗണപതി മൂല മന്ത്രം ചൊല്ലി വേണം ചെയ്യേണ്ടത്.
മംഗല്യ ഭാഗ്യം ഉണ്ടാവുന്നതിന് :
ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍മുക്കി സ്വയം‌വര മന്ത്രം ഉരുവിട്ട് ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യഭാഗ്യം സിദ്ധിക്കും. അതിരാവിലെ ചെയ്യുന്നത് ഉത്തമം. 
സന്താനലബ്ധി :
സന്താന ലബ്ധി മന്ത്രം ജപിച്ച് പാല്‍പ്പായസംഹോമിക്കുക. കദളിപ്പഴം നേദിക്കുക. 
ഭൂമിസംബന്ധമായ പ്രശ്ന പരിഹാരം  :
ചുവന്ന താമര മൊട്ട് വെണ്ണയില്‍ മുക്കി ഹോമിക്കുക. 9, 18, 108, 1008 ഇപ്രകാരം ധന ശക്തി പോലെ ചെയ്യാം.
ആകര്‍ഷണ ശക്തിക്ക്  :
മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിക്കുന്നതും ത്രയംബക മന്ത്രം ചൊല്ലി തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കുന്നത് ഫലം നല്‍കും. 
കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം. ഗണപതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്.
ചതുര്‍ത്ഥി വ്രതം
  ഗണപതി പ്രീതിക്കായി ആണ് ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നത്. ചതുര്‍ത്ഥി വ്രതം തന്നെ പലതരത്തിലുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലത് ചുവടെ ചേര്‍ക്കുന്നു.
ചതുര്‍ത്ഥി :-
ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥിയിലാണ് ഗണപതി പ്രീതിക്കായി ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നത്. ശുക്ലപക്ഷ ചതുര്‍ത്ഥി ദിനത്തില്‍ ഗണപതി അവതരിച്ചതിനാലാണ് ഈ ദിനം ചതുര്‍ത്ഥി വ്രതമായി ആചരിക്കുന്നത്. ഇത് വിഘ്നനാശകമാണ്. ഉദ്ദിഷ്ടവരസിദ്ധി നേടാന്‍ ഈ വ്രതം നമ്മെ സഹായിക്കുന്നതാണ്.
സങ്കടഹര ചതുര്‍ത്ഥി :-
ഈ വ്രതത്തിന് സങ്കടചതുര്‍ത്ഥി വ്രതം എന്നും പേരുണ്ട്. കാരണം ഈ വ്രതം സങ്കടങ്ങള്‍ പരിഹരിക്കുന്നു എന്നാണു വിശ്വാസം. പൌര്‍ണമിക്കുശേഷം കറുത്തപക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥിയില്‍ ആണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. സങ്കടചതുര്‍ത്ഥിനാളില്‍ അവല്‍, മലര്‍, അപ്പം, കൊഴുക്കട്ട എന്നിവ നിവേദ്യമായി സമര്‍പ്പിക്കാം. അന്ന് ഗണപതിക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. അന്നേദിവസം കറുകമാല അണിയിപ്പിക്കുന്നത് അത്യുത്തമം.
മഹാസങ്കട ചതുര്‍ത്ഥി :-
ചിങ്ങമാസത്തിലെ ചതുര്‍ത്ഥി നാളിലാണ് ഗണപതി താണ്ഡവമാടിയത്. അന്നേദിവസം നടത്തുന്ന ചതുര്‍ത്ഥി വ്രതത്തിനെ മഹാസങ്കട ചതുര്‍ത്ഥിയെന്ന് പറയുന്നു. ഓരോ കൃഷ്ണപക്ഷ ചതുര്‍ത്ഥിയിലും ഗണപതി ധ്യാനം നടത്തി വ്രതം അനുഷ്ഠിച്ചാല്‍ മഹാസങ്കടങ്ങള്‍ വരെ വഴിമാറിപോകും. അതാണ്‌ ഈ വ്രതത്തിന് മഹാസങ്കട ചതുര്‍ത്ഥി വ്രതമെന്ന് പറയുന്നത്.
വിനായക ചതുര്‍ത്ഥി :-
  ഗണപതി പ്രീതിക്കായ്‌ നടത്തുന്ന മറ്റൊരു പ്രധാന വ്രതമാണ് വിനായക ചതുര്‍ത്ഥി. ക്ഷേത്രദര്‍ശനം നടത്തുന്നതും, ഗണപതി വിഗ്രഹം കടലില്‍ നിമഞ്ചനം ചെയ്യുന്നതും വിനായക ചതുര്‍ഥിനാളില്‍ പ്രധാനപ്പെട്ടവയാണ്. 
 "ചതുര്‍ത്ഥിനാളില്‍ ചന്ദ്രദര്‍ശനം നടത്തിയാല്‍ ഒരു കൊല്ലത്തിനുള്ളില്‍ സങ്കടത്തിനിരയാകുമെന്നും, ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിയും വരും."
ചതുര്‍ത്ഥി വ്രത ഐതീഹ്യം :-
ഓരോ ചതുര്‍ത്ഥിനാളിലും ഗണപതി ഭഗവാന്‍ ആനന്ദനൃത്തം നടത്താറുണ്ട്‌. ഒരു നാള്‍ അദ്ദേഹം നൃത്തമാടികൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടവയറും താങ്ങികൊണ്ടുള്ള നൃത്തംകണ്ട് ചന്ദ്രന്‍ പരിഹസിച്ച് ചിരിച്ചു. തന്നെ പരിഹസിച്ച ചന്ദ്രനോട് ക്ഷമിക്കാന്‍ ഗണപതി തയ്യാറായില്ല. കൂപിതനായ ഗണപതി ഭഗവാന്‍ ഈ ദിവസം നിന്നെ നോക്കുന്നവരെല്ലാം സങ്കടത്തിന്‌ പാത്രമാകുമെന്ന് ചന്ദ്രനെ ശപിച്ചു. ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി. ഗണപതി ശാപത്തിനിരയായി. ഇതില്‍ വിഷമിച്ച വിഷ്ണു ഭഗവാന്‍ ശിവഭഗവാന്റെ മുന്നില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു. അലിവ് തോന്നിയ ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതീവ്രതമിരിക്കാന്‍ ആവശ്യപ്പെട്ടു. ശിവഭഗവാന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു  സങ്കടങ്ങള്‍ മാറ്റി.
മുക്കുറ്റി പുഷ്പാഞ്ജലി
തടസ്സങ്ങള്‍ ഒഴിവാകാനും ക്ഷിപ്ര കാര്യ സിദ്ധിക്കും ഏറ്റവും ഫലപ്രദമായ വഴിപാടാണ് ഗണപതിക്ക് മുക്കുറ്റി കൊണ്ട് പുഷ്പാഞ്ജലി നടത്തുക എന്നത്. സമൂലം പിഴുതെടുത്ത 108 മുക്കുറ്റികള്‍ ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി. വിധി പ്രകാരം ചെയ്‌താല്‍ കാര്യ തടസ്സം,ധന തടസ്സം,വിദ്യാ തടസ്സം,വിവാഹ തടസ്സം,തൊഴില്‍ തടസ്സം എന്നിങ്ങനെ എത്ര വലിയ തടസ്സവും അതിവേഗം ഒഴിവാകുന്നതായി പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വിധിപ്രകാരമുള്ള പൂജാകര്‍മ്മങ്ങളും ഭക്തന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും ചേര്‍ന്നാല്‍ സര്‍വ പ്രതിബന്ധങ്ങളും വിനായക കൃപയാല്‍ ഒഴിവാകുക തന്നെ ചെയ്യും.
ഗൃഹാരംഭം, ഗൃഹ പ്രവേശം മുതലായവ നടത്തുന്ന ദിവസങ്ങളിലും പുതിയ സംരംഭങ്ങള്‍, പ്രധാന കാര്യങ്ങള്‍ മുതലായവ നടത്തുന്ന ദിവസങ്ങളിലും പക്കപിറന്നാളുകളിലും മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നത് ശ്രേയസ്കരമാണ്.
മഹാഭാരത രചന
എല്ലാ കാര്യത്തിലും ആദ്യം സ്തുതിയ്ക്കുന്ന ഗണപതിയെ കുറിച്ചുള്ളതു തന്നെയാകട്ടേ തുടക്കം.  ഭാരതപൈതൃകത്തിലെ അഞ്ചാമത്തെ വേദം എന്ന സ്ഥാനമുള്ള മഹാഭാരത രചനയെക്കുറിച്ചുള്ള കഥ കേൾക്കാം.
വ്യാസമുനി ഹിമാലയത്തിൽ കഠിനമായ തപസ്സനുഷ്ഠിക്കുകയായിരുന്നു.  തപസ്സിനൊടുവിൽ  ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് ലോകനന്മയ്ക്കായി മഹാഭാരതം രചിയ്ക്കുവാൻ നിർദ്ദേശിച്ചു.  ഇത്രയും  ബൃഹത്തായ ഗ്രന്ഥരചനയും അതിന്റെ ആലേഖനവും തനിക്ക് ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന നിസ്സഹായത വ്യാസൻ  ബ്രഹ്മാവിനെ അറിയിച്ചു.  അതിനാൽ, താൻ അതിന്റെ വരികൾ ചൊല്ലുന്നതിനൊപ്പം തന്നെ അതിന്റെ ആലേഖനം നടത്തുവാൻ തക്ക അറിവും വിവേകവും തികഞ്ഞ ഒരാളെ തന്റെ സഹായത്തിനായി നിയോഗിക്കണമെന്ന്  വ്യാസൻ ബ്രഹ്മാവിനോട് അഭ്യർത്ഥിച്ചു.  ഇത്രയും മഹത്തായ രചനയ്ക്ക് അത്രയും തന്നെ ക്ഷമയും കഴിവും ഉള്ള ആൾ തന്നെ വേണമല്ലോ.
ഒരു നിമിഷം ആലോചിച്ച ശേഷം ബ്രഹ്മദേവൻ, ഇക്കാര്യത്തിൽ ഗണപതിയെ സമീപിക്കാൻ ഉപദേശിച്ചു. ഇതനുസരിച്ച് വ്യാസൻ ഗണപതിയെ സന്ദർശിച്ച് തന്റെ ആവശ്യം അറിയിച്ചു.   വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം ഗണപതി, തനിക്ക്  ഇതിനായി നീക്കിവയ്ക്കാൻ അധികം സമയമില്ലെന്നും അതിനാൽ മഹാഭാരതശ്ലോകങ്ങൾ ചൊല്ലിത്തുടങ്ങിയാൽ അവസാനം വരെ നിർത്താതെ ചൊല്ലണമെന്നും ഇതിന് ഭംഗം വന്നാൽ താൻ എഴുത്ത് നിർത്തുമെന്നും പറഞ്ഞു.  മഹാഭാരതത്തിന്റെ ദീർഘമായ ഘടനയിൽ ഇടയ്ക്ക് നിർത്തി വിശ്രമിക്കാതെ ചൊല്ലുക എന്നത് തികച്ചും അപ്രായോഗികമാണെന്ന് വ്യാസന് അറിയാമായിരുന്നു.പക്ഷേ വേറെ ആര് എഴുതിയാലും ഗണപതിയോളം ശരിയാവില്ല.  അതിന് വ്യാസൻ തന്നെ ഒരു ഉപായം കണ്ടുപിടിച്ചു.  താൻ നിർത്താതെ ശ്ലോകം  ചൊല്ലാമെന്നും എന്നാൽ ഗണപതി ഓരോ ശ്ലോകത്തിന്റെയും അർത്ഥം പൂർണ്ണമായി മനസ്സിലാക്കിയതിനുശേഷം മാത്രമേ എഴുതാൻ പാടുള്ളൂ എന്നും വ്യാസൻ വ്യവസ്ഥ വച്ചു.  ഗണപതി അത് അംഗീകരിച്ചു.
അങ്ങനെ വ്യാസൻ മഹാഭാരത രചന ആരംഭിച്ചു.  ഗണപതി വ്യാസന്റെ ചൊല്ലലിനനുസരിച്ച് എഴുതിക്കൊണ്ടിരുന്നു.  പലപ്പോഴും ഗണപതിയുടെ വേഗതയ്ക്കൊപ്പമെത്താൻ വ്യാസനായില്ല.  അപ്പോഴൊക്കെ വളരെ കഠിനമായ ശ്ലോകങ്ങൾ ചൊല്ലി, അവയുടെ അർഥം മനസ്സിലാക്കാൻ ഗണപതിയെടുക്കുന്ന സമയം വ്യാസന് വിശ്രമിക്കാനായി. മഹാഭാരതത്തിലെ ഒരു ലക്ഷത്തിലധികം ശ്ലോകങ്ങൾ എഴുതിത്തീർത്തപ്പോൾ ലോകത്തിലെ ഏറ്റവും മഹത്തരമായ ഇതിഹാസത്തിന്റെ ജന്മമായി.  ‘വ്യാസോച്ഛിഷ്ടം ജഗത്‌സർവ്വം’ എന്നല്ലേ പ്രമാണം.  അതായത്, വ്യാസന്റെ രചനകളിലില്ല്ലാത്തത് മറ്റൊരിടത്തുമില്ല. എവിടെയുമുള്ളത് ഇതിലുണ്ട്. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന  എല്ലാ കഥകളും സംഭവങ്ങളും ഒക്കെ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പലയിടത്തും പലരീതിയിലും പറഞ്ഞിട്ടുള്ളവതന്നെ.  ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളിലൂടെ, അനേകം കഥകളും ഉപകഥകളും സമസ്യകളും തത്ത്വചിന്തകളും ഒക്കെയായി ഭാരതത്തിന്റെ പൈതൃകത്തിൽ ജ്വലിക്കുന്ന വിളക്കായി ഇന്നും മഹാഭാരതം നിറഞ്ഞു നിൽക്കുന്നു.  അനേകമനേകം വ്യാഖ്യാനങ്ങളും ഉപാഖ്യാനങ്ങളും പഠനങ്ങളും ഇന്നും മഹാഭാരതം അടിസ്ഥാനപ്പെടുത്തി നടക്കുന്നുണ്ട്….
ഹിമാലയത്തിലെ പുണ്യപവിത്രമായ നാലു ധാമങ്ങളിൽ (ചതുർധാമങ്ങൾ - കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി) ഏറ്റവും പവിത്രമായ ബദരീനാഥിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് മഹാഭാരതരചന നടന്ന ‘മന’ എന്ന ഗ്രാമം.  അവിടെയുള്ള വ്യാസഗുഹ എന്ന ഗുഹയിലിരുന്നാണത്രേ വ്യാസൻ മഹാഭാരതകഥ ചൊല്ലിയത്.  അതിനടുത്തുതന്നെയുള്ള ഗണേശഗുഹയിലിരുന്നാണത്രേ ഗണപതി അത് പകർത്തിയെഴുതിയത്.  മുഖാമുഖം കാണാതെ ‘ടെലിപ്പതി’യിലൂടെയാണ് ആശയവിനിമയം നടന്നതെന്നും വിവക്ഷയുണ്ട്.  തീർത്ഥാടകർ ഈ രണ്ടു ഗുഹകളും സന്ദർശിക്കാറുണ്ട്. 
ഉത്തരാഖണ്ഡ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മന ഗ്രാമം, ചൈനയുടെ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയാണ്.  പഞ്ചപാണ്ഡവർ സ്വർഗ്ഗാരോഹണം നടത്തിയത് ഈ വഴിയിലൂടെ ഹിമാലയത്തിലെത്തിയാണ്. ഭാരതത്തിന്റെ പുണ്യനദിയായ സരസ്വതി നദിയുടെ ഉത്ഭവം ഇവിടെനിന്നാണ്.  മനയിൽ നിന്നുത്ഭവിച്ച് അധികം ദൂരം എത്തും മുൻപ് അളകനന്ദയുമായി സംഗമിക്കുന്നു. പറഞ്ഞാൽ തീരാത്തത്ര കഥകളും സംഭവങ്ങളും ഇവയെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും.... വിവരണങ്ങൾക്ക് അനന്തം തന്നെ....
ഗണപതിയുടെ ആകാരത്തെ കുറിച്ച്‌ പുരാണങ്ങളില്‍ കഥകള്‍ പലതുണ്ട്‌. സ്‌ത്രീരൂപത്തില്‍ പോലും ചില ഭാഗങ്ങളില്‍ ഗണപതി ആരാധിക്കപ്പെടുന്നു. ശാക്തേയന്മാരാണ്‌ ഈ വിശ്വാസം പുലര്‍ത്തുന്നത്‌. വിനായകി, സൂര്‍പ്പ, കര്‍ണ്ണി, ഗണേശാനി, ലംബാ തുടങ്ങിയവയാണ്‌ വിഘ്‌നേശ്വരന്റെ സ്‌ത്രൈണ ഭാവങ്ങള്‍. അഞ്ച്‌ മുഖങ്ങളില്‍ കാണുന്ന ഗണപതിയെ പഞ്‌ചമുഖ ഗണപതി എന്ന്‌ പറയുന്നു. നൃത്ത ഗണപതി, ബാലഗണപതി, ഉണ്ണി ഗണപതി, ബ്രഹ്മചാരി ഭാവത്തിലുള്ള വരസിദ്ധി ഗണപതി തുടങ്ങിയ രൂപങ്ങളിലും ഗണപതിയെ പൂജിക്കുന്നു.
ഗണപതിയുടെ വിചിത്രമായ രൂപത്തെ ഗഹനമായ പ്രാപഞ്ചിക രഹസ്യമങ്ങളുമായി ആചാര്യന്മാര്‍ താരതമ്യം ചെയ്യാറുണ്ട്‌. ഒരു പാദം നിലത്തൂന്നിയും മറ്റേത്‌ തുടയോട്‌ ചേര്‍ത്തുവച്ചുമാണ്‌ ഗണപതി ഇരിക്കുന്നത്‌. 
നിലത്തൂന്നിയ പാദം ലൗകിക ജീവിത്തോടുള്ള ബന്ധമാണെങ്കില്‍ തുടയോട്‌ ചേര്‍ന്നിരിക്കുന്ന പാദം ജീവിതകാലത്ത്‌ തന്നെ ഏത്തേണ്ട ആത്മീയ ഉന്നതിയെ സൂചിപ്പിക്കുന്നു എന്നാണ്‌ കരുതുന്നത്‌.

No comments: