Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 164
കൃഷ്ണൻ ജനിച്ചപ്പോൾ തന്നെ വസുദേവർ ഭഗവാനെ കേവലാനുഭവ സ്വരൂപൻ എന്നാണ് സ്തുതിക്കുന്നത് ഭാഗവതത്തില്‍.
വിദിതോ / സി ഭവാൻ സാക്ഷാത്
പുരുഷ: പ്രകൃതേ: പര:
കേവലാനുഭവാനന്ദസ്വരൂപ: സർവ്വ ബുദ്ധിദൃക് എന്നാണ്
കേവലമായ അനുഭവാനന്ദസ്വരൂപൻ എക്സ്ട്രീവിയൻസ് ആണ് ഭഗവാന്റെ സ്വരൂപം, അനുഭൂതി. അപ്പൊ ഏറ്റവും അടുത്തുള്ള വസ്തു. ആ ഏറ്റവും അടുത്തുള്ള വസ്തുവിനെ കാണാതെ ജന്മങ്ങൾ ചുറ്റിത്തിരിയുണു, അലഞ്ഞു നടക്കുണൂ, എന്നിട്ടവസാനം കണ്ടെത്തുമ്പോൾ "ആശ്ചര്യ വത് പശ്യതി കശ്ചിദേനം" . ആ കണ്ടെത്തിയ ആൾക്കു തന്നെ ആശ്ചര്യം തോന്നുമത്രെ. ഇത്ര സിമ്പിളായിട്ടുള്ള കാര്യം കണ്ടെത്താൻ ഞാൻ ഇത്രയൊക്കെ മെനക്കടേണ്ടി വന്നോ. മൂക്കത്ത് തൊടാനായിട്ട് ഇങ്ങനെ വളഞ്ഞിട്ട് തൊടണ പോലെ. സംസാരബന്ധം എന്നു പറയണത് അതാണെ. പറഞ്ഞാ തന്നെ വളരെ എളുപ്പമാണെന്നു പറഞ്ഞാൽ ഏയ് എത്ര തടസ്സമുണ്ട് കാമം, ക്രോധം, മോഹം, ലോപം ഈ തടസ്സങ്ങൾ ഒക്കെ കടന്നിട്ടു വേണ്ടേ സ്വതന്ത്രനാവാൻ എന്ന് നമുക്ക് ഉടനെ വാദം വരും. ഒരു ഗുരു ശിഷ്യന്മാരോടു പറഞ്ഞു മുക്തി എന്നുള്ളത് നമ്മുടെ സ്വരൂപമാണ് . സ്വാതന്ത്ര്യം എന്നുള്ളത് നമ്മുടെ നേച്ചുർ, നമ്മളുടെ സ്വരൂപമാണ്. യാതൊരു ബന്ധവും ആത്മാവിനില്ല . ബന്ധം ഒക്കെ വെറും ഭ്രമമാണ് എന്നു പറഞ്ഞു. അപ്പൊ അതില്‍ ഒരു ശിഷ്യൻ പറഞ്ഞു അങ്ങു പറയുന്നത് എനിക്ക് സ്വീകരിക്കാൻ പറ്റില്ല .ബന്ധം ഒക്കെ ഞാൻ അനുഭവിക്കുന്നുണ്ടല്ലോ എന്നിട്ടങ്ങു ഭ്രമമാണെന്നു പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കും? അപ്പൊ ആ ഗുരു പറഞ്ഞു ശരി ഇപ്പൊ വിശ്വസിക്കണ്ട വിട്ടു കളയാ എന്നു പറഞ്ഞിട്ട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഗുരുശിഷ്യന്മാരോടു പറഞ്ഞു കുറെ ദിവസമായി നമ്മൾ സീരിയസ് ആയി പഠിച്ചു കൊണ്ടിരിക്കുന്നു നമുക്കിന്ന് കളിക്കാം. ഗുരുവും ശിഷ്യന്മാരും കൂടി ഒരു കളി. അതിൽ അന്നു ചോദ്യം ചോദിച്ച ശിഷ്യനാണ് മുഖ്യമായും തിരഞ്ഞെടുത്തത്.എന്നിട്ടു പറഞ്ഞു എന്താണ് കളി എന്നു വച്ചാൽ ഈ ചുമരിൽ നിന്ന് ആ ചുമര് പോയി തൊടണം കണ്ണുകെട്ടും , കണ്ണു തുണികൊണ്ട് കെട്ടിയിട്ട് ഇവിടെ നിന്ന് അവിടെ പോയി തൊടണം. അതിന് എത്ര നേരം വേണം ഓടിയാൽ കാൽ മിനുട്ട് മതി. കാൽ മിനുട്ടുപോലും വേണ്ട അല്ലേ അവിടെ പോയി തൊടാനായിട്ട് .അത്രയും വേഗം പോവാം. പക്ഷെ വഴിയില്‍ കുറെ തലയണ വച്ചു. ഒരു പത്ത അമ്പതു തലയണ വച്ചു. ഈ തലയണയിൽ ഒന്നും കാല് തൊടാതെ ആ ചുമരിൽ പോയി തൊടണം അതാണ് കളി. ഇത് ആദ്യം തലയണ ഒക്കെ കാണിച്ചു കൊടുത്തു എവിടെയൊക്കെയാ തലയണ ഉള്ളത് എന്നു കാണിച്ചു കൊടുത്തു ഓരോ പൊസിഷനും തലയണയുടെ .അത് ഒരു പ്രത്യേക ഓർഡറിൽ വച്ചിട്ടുണ്ട്. ഈ ശിഷ്യൻ നല്ലവണ്ണം നോക്കി മനസ്സുകൊണ്ട് കണക്കിട്ടു എവിടെ എവിടെ യൊക്കെയാ തലയണ ഉള്ളത് എന്ന് . അതു കഴിഞ്ഞ് കണ്ണുകെട്ടി . കണ്ണ് കെട്ടിക്കഴിഞ്ഞ് ഒന്ന്, രണ്ട്, മൂന്ന് എന്ന് 25 വരെ എണ്ണി. 25 എന്നു പറഞ്ഞതും നടക്കാൻ തുടങ്ങണം. ഇദ്ദേഹം പതുക്കെ ഒരു കാൽ എടുത്തു വച്ചു അവിടെ തലയിണ ഇല്ല എന്ന് ഉറപ്പാക്കി കാല് അമർത്തി. എന്നിട്ട് പതുക്കെ അടുത്ത കാലും എടുത്തു വച്ചു. അപ്പോഴേക്കും ആളുകള്‍ ശബ്ദിക്കും ശബ്ദിച്ചാൽ ഇയാള്‍ കാല് പുറകോട്ട് വലിക്കും തലയണ ഉണ്ടോ എന്ന് പേടിച്ചിട്ട് . എന്നിട്ട് പിന്നെ പതുക്കെ ഒരു അടി വക്കും അവിടെ കട്ട വിരൽ മാത്രമേ വക്കുള്ളൂ തലയിണ ഇല്യാ എന്നു ഉറപ്പാക്കാൻ എന്നിട്ട് അമർത്തും. ഇങ്ങനെ ഒരു അര മണിക്കൂർ നടന്നിട്ട് പകുതി ദൂരം എത്തി. എന്നിട്ട് കുറച്ചൊന്ന് വിശ്രമിച്ചു എന്നിട്ട് പിന്നെയും നടന്നു. ഇങ്ങനെ ഒരു ഒന്നൊന്നര മണിക്കൂർ ഇയാളെ അവര്‍ വേണം എന്നു വച്ച് ഡിസ്ട്രാക്റ്റ് ചെയ്യും ചെയ്യും അപ്പൊ ഇയാൾക്ക് എവിടെയെങ്കിലും ചവിട്ടുമോ എന്നൊക്കെ പേടി . ഒരു തലയിണയാലും കാലു തൊടാതെ അവിടെ പോയി തൊട്ടപ്പോൾ വലിയൊരു നേട്ടം നേടിയതുപോലെ ഇയാൾക്ക് ഒരു സന്തോഷം .ആളുകൾ ഒക്കെ ചിരിക്കുകയും ചെയ്യു ണൂ . ഇയാള്‍ കെട്ടഴിച്ചു നോക്കിയപ്പോഴാ അബദ്ധം മനസ്സിലായത് വഴിയിൽ ഒറ്റ തലയണ ഇല്ല . കണ്ണ് കെട്ടിയപ്പോൾ തന്നെ ഒക്കെ എടുത്തു കഴിഞ്ഞു പക്ഷെ ഇയാളുടെ ഉള്ളിൽ മുഴുവൻ തലയണ ആണൈ. ഒരുപാടു തടസ്സം ആണ് . ഉള്ളില്‍ മുഴുവൻ ഇത്ര തലയണ ഉണ്ട് എന്ന് കണക്ക് കൂട്ടി വച്ചപ്പോൾ കണ്ണുകെട്ടിയതും അതൊക്കെ എടുത്തു വച്ചു കഴിഞ്ഞു. പക്ഷേ ഇയാള്‍ മനസ്സുകൊണ്ട് ഇവിടെ തലയണ ഉണ്ട്, ഇവിടെ തലയണ ഉണ്ട് , ഇവിടെ തലയണ ഉണ്ട്, അത് ഉണ്ടായാൽ എത്ര വിഷമം ഉണ്ടാവുമോ അത്രയും വിഷമിച്ചിട്ട് പോയി സ്പർശിച്ചു. അപ്പൊ ഈ ഗുരു ഈ ശിഷ്യനോട് പറഞ്ഞുവത്രെ ഇതുപോലെയാണ് തന്റെ കാമമുണ്ട് ,ക്രോധമുണ്ട് , അസൂയ ഉണ്ട്, എനിക്ക് തടസ്സമുണ്ട് എന്ന ഭ്രമം . ഉണ്ട് എന്നു വിചാരിച്ചാൽ ഉണ്ട്. ഇല്യാ എന്ന് ഉറപ്പിച്ചുവോ ഇല്യ. ഇവിടെ യാതൊരു തടസ്സവും ഇല്ല. തടസ്സം ഇല്ലാ എന്നുറപ്പിക്കാനുള്ള വിശ്വാസ ബലമുണ്ടെങ്കിൽ യാതൊന്നും തന്നെ ബാധിക്കില്ല. ഉണ്ട് ഉണ്ട് എന്നു സങ്കല്പിച്ചാൽ ഈ തലയണപോലെയാണ് . ഉള്ളില്‍ ഉണ്ട് ഉണ്ട് എന്നു തോന്നും അതിനെയൊക്കെ തരണം ചെയ്യേണ്ടി വരും.
( നൊച്ചൂർ ജി )
[01/09, 03:07] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 260*
ഭഗവാന്റെ മുമ്പിൽ ഗോപികകൾ രാത്രി സമയത്ത് വന്നു നില്ക്കണു!
ഭഗവാൻ ചോദിച്ചു
എന്തിനാപ്പോ വന്നത്?
പതി ശുശ്രൂഷ:
പതിശുശ്രൂഷ ആണല്ലോ സ്ത്രീകൾക്ക് ഏറ്റവും വലിയ ധർമ്മം. അതൊക്കെ ഉപേക്ഷിച്ച് ഈ അർദ്ധരാത്രി സമയത്ത് നിങ്ങൾ എന്തിനാ ഇവിടെ വന്നു നില്ക്കണത്?
നിങ്ങൾ തിരിച്ചു പോവാ. പതിയെ ഭക്തിയോടുകൂടെ ശുശ്രൂഷിക്കാ. അതുതന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
ഗോപികൾ പറഞ്ഞു
ഭഗവാനെ ഈ ഉപദേശം ഒക്കെ അങ്ങയുടെ കൈയ്യില്‍ തന്നെ വെച്ചു കൊള്ളാ. ഞങ്ങളെ ആകർഷിച്ച് ഇങ്ങട് കൊണ്ടുവന്നിട്ട് ഇപ്പൊ എന്തിനാ വന്നത് എന്ന് ചോദിച്ചാൽ ന്താ അതിനർത്ഥം?
ഞങ്ങളെല്ലാം ഉപേക്ഷിച്ചു വന്നു
ഇപ്പൊ ഞങ്ങൾക്ക് ലോകവും ഇല്ല അവിടുന്നും ഇല്ലാതായാൽ ഞങ്ങൾ ഉഭയഭ്രഷ്ടരാവും
എനെയഴിത്തിപ്പോതെനൈക്കലവാവിടിൽ
ഇതുവോ ആൺമൈ അരുണാചല
രമണഭഗവാൻ പറയാണ്
വിവാഹം കഴിഞ്ഞ് വീട് വിട്ട് ഭർതൃഗൃഹത്തിൽ വന്ന പെൺകുട്ടിയെ അന്ന് തന്നെ തെരുവിൽ ഇറക്കി വിട്ടാൽ എന്താവും അവളുടെ ഗതി? അതുമാതിരി ഒരു ഗതി!
ഗോപികളും ഭഗവാനോട് അതുപോലെ ചോദിക്കാണ്
മൈവം വിഭോഽർഹതി ഭവാൻ ഗദിതും നൃശംസം
സന്ത്യജ്യ സർവ്വവിഷയാംസ്തവ പാദമൂലം
ഭക്താ ഭജസ്വ ദുരവഗ്രഹ മാ ത്യജാസ്മാൻ
ദേവോ യഥാഽഽദിപുരുഷോ ഭജതേ മുമുക്ഷൂൻ
സർവ്വധർമ്മാൻ പരിത്യജ്യ മാമേകം ശരണം വ്രജ എന്ന് അവിടുന്ന് അല്ലേ പറഞ്ഞിട്ടുള്ളത്?
സന്ത്യജ്യ സർവ്വവിഷയാൻ
എല്ലാം ഉപേക്ഷിച്ച് ഞങ്ങളിതാ മുമ്പില്‍ വന്നു നില്ക്കണു. അങ്ങനെ വന്നു നില്ക്കുമ്പോഴാണിപ്പോ പതിധർമ്മം, പുത്രധർമ്മം ഒക്കെ പറയണത്.
ഈ ഉപദേശം ഒക്കെ അവിടുന്ന് തന്നെ വെച്ചോളാ.
അസ്ത്വേവം ഏതദ് ഉപദേശപദേ ത്വയീശേ
പ്രേഷ്ഠോ ഭവാൻ തനുഭൃതാം കില ബന്ധുരാത്മാ
ഉപനിഷത് അങ്ങേയ്ക്ക് സമ്മതമാണല്ലോ. ഞങ്ങൾക്കും അതൊക്കെ കുറച്ച് അറിയാം
ശ്രുതി എന്ത് പറയുന്നു?
ന പത്യു: കാമായ പതി: പ്രിയോ ഭവതി
ആത്മനസ്തു കാമായ പതി: പ്രിയോ ഭവതി
ഇങ്ങനെയല്ലേ ശ്രുതി പറയുന്നത്?
ഭർത്താവിന് വേണ്ടിയല്ല ഭർത്താവ് പ്രിയങ്കരനാകുന്നത്.
ആത്മാവിനുവേണ്ടി ആണ്.
ഭാര്യയ്ക്ക് വേണ്ടിയല്ല ഭാര്യ പ്രിയങ്കരി ആകുന്നത്. ആത്മാവിനു വേണ്ടിയാണ്.
ഒരു ഭർത്താവ് എവിടെയോ യാത്ര പോയി. പുതിയതായിട്ട് കല്യാണം കഴിഞ്ഞതാണ്.
ഭാര്യ പറഞ്ഞു.
അങ്ങയെ ഞാൻ എങ്ങനെ പിരിഞ്ഞിരിക്കും? ഭർത്താവ് പറഞ്ഞു.
ഞാൻ എന്റെ ഫോട്ടോ തരാം. നീ ചെയ്യണതൊക്കെ ഇതില്‍ ചെയ്തോളാ.
ഒരു തൽക്കാല ആശ്വാസം. രാവിലെ എണീറ്റാൽ ആ ഫോട്ടോവിന് കാപ്പി കൊണ്ടുവന്ന് കൊടുക്കും.🤭 ഫോട്ടോവിന് ഷർട്ട് ഒക്കെ അലക്കി കൊടുക്കും. ഫോട്ടോവിന് ഭക്ഷണം കൊടുക്കും. കിടക്കുമ്പോ ഫോട്ടോവിനെ അടുത്ത് കിടത്തും. ഇങ്ങനെ നാലഞ്ചു ദിവസം കഴിഞ്ഞ് ഇദ്ദേഹം ഓഫിഷ്യൽ ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു വന്നു. കോളിംഗ് ബെൽ അടിച്ചു. അപ്പോ ജനലിലൂടെ നോക്കി. ഭർത്താവാണ്.
ഞാൻ ഫോട്ടോവിന് ആഹാരം കൊടുത്തു കൊണ്ടിരിക്കാണ് നിങ്ങളവിടെ നില്ക്കൂ ന്ന് പറയോ?
പതിയെ ദൈവമായിട്ട് കരുതണം. അമ്മയെ ദൈവമായിട്ട് കരുതണം അച്ഛനെ ദൈവമായിട്ട് കരുതണം എന്നൊക്കെ പറയുന്നത് എന്തിനാണെന്ന് വെച്ചാൽ ഭഗവാനെ പ്രാപിക്കാൻ ഇവരൊക്കെ ഒരു വിഗ്രഹം.
എത്രയോ ജന്മങ്ങളിൽ
എത്രയോ പതി ഉണ്ട്.
എത്രയോ പത്നി ഉണ്ട്.
എത്രയോ കുട്ടികളുണ്ട്.
ഓരോ ജന്മത്തിലും ഇവരെയൊക്കെ പതി ആയിട്ടും പത്നി ആയിട്ടും ഒക്കെ ആരാധിച്ച് കൊണ്ടിരുന്നു. എവിടെ വിമുക്തി?
അപ്പോ ഇവരെയൊക്കെ ആരാധിക്കുന്നത് എന്തിനാ? അവരെയൊക്കെ മുമ്പില്‍ കിട്ടിയല്ലോ. നല്ല വിഗ്രഹമായിട്ട് ഉപയോഗിക്കാം. പ്രയോജനപ്പെടുത്താം. അപ്പോ അവർക്കും സന്തോഷമാവും നമുക്കും സന്തോഷമാവും. നമ്മള് തമ്മിലുള്ള ബന്ധം അശുദ്ധമാവില്ല്യ. അത് ഭഗവദ് പ്രാപ്തിക്ക് ഒരു മാർഗ്ഗം ആവും. നമ്മളെ സംസാരത്തിൽ തള്ളുന്നതിന് പകരം വിമുക്തിക്ക് കാരണമാകും.
_ശ്രീനൊച്ചൂർജി_
_തുടരും. .._
|
BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, September 06, 2019
Subscribe to:
Post Comments (Atom)
No comments:
Post a Comment