Thursday, October 31, 2019

*ശ്രീമദ് ഭാഗവതം 321*

ബാലിശേഷു ദ്വിഷത്സു ച

സോക്രട്ടീസിനെ കുറിച്ച് പറയും   ഏറ്റവും അധികം   സോക്രട്ടീസിനെ വെറുത്തത് സോക്രട്ടീസിന്റെ ഭാര്യയാ. ചീത്ത വിളിച്ചു കൊണ്ടേ ഇരിക്കും.

ഈ മനുഷ്യൻ ഒന്നിനും കൊള്ളില്യ.
ഏതു നേരവും തത്വ വിചാരം ചെയ്തു കൊണ്ട് നടക്കണു.

ഒരു ദിവസം കുറേ ചീത്ത വിളിച്ചു. ഇദ്ദേഹം അനങ്ങണേ ഇല്ല്യ.അദ്ദേഹത്തിന്റെ തലയിൽ ഒരു കുടം പച്ചവെള്ളം കൊണ്ട് വന്നൊഴിച്ചു.

സോക്രട്ടീസ് പറഞ്ഞു.
Everyday it thunders today it rained!!!
സാധാരണ ഇടിവെട്ടും ഇന്ന് മഴ പെയ്തു.
തല തണുത്തു. ഇനി കുറച്ചു നേരത്തേക്ക് സുഖായിട്ടിരുന്ന് തത്വവിചാരം ചെയ്യാം.

ലോകത്തിനോട് എല്ലാവിധത്തിലും *ഉപേക്ഷാഭാവം* ആണ്.
 *ഭഗവാനോട് ഭക്തി.*
 *ഭക്തന്മാരോട് സംഗം.*
 *ഭക്തി ഇല്ലാത്തവരോട് കാരുണ്യം.* 
 *ഇതാണ് മധ്യമ ഭക്തി.*

അപ്പോ ഉത്തമഭക്തി എന്താ?
സർവ്വഭൂതേഷൂ യ: പശ്യേദ് ഭഗവദ് ഭാവം ആത്മന:
ഭൂതാനി ഭഗവതി ആത്മനി ഏഷ ഭാഗവതോത്തമ:
 *അവ്യവഹാരികമായ ഒരു തലം ആണ്* *ഉത്തമ ഭക്തി.*
വ്യവഹരിക്കാൻ യോഗ്യമല്ലാത്തവനാണ് ഭാഗവതോത്തമൻ.
സർവ്വഭൂതേഷൂ യ: പശ്യേദ് ഭഗവദ് ഭാവം
സർവ്വഭൂതങ്ങളും ഭഗവദ് സ്വരൂപം.
ആത്മന:
താനും ഭഗവദ് സ്വരൂപം
 *ഭഗവദ് ഭാവം തന്നിലും,*
 *പ്രപഞ്ചം മുഴുവനും ഭഗവദ് ഭാവത്തിനെ കണ്ടു*

ദൃഷ്ടിം ജ്ഞാനമയം കൃത്വാ
പശ്യേദ് ബ്രഹ്മമയം ജഗത്
ദൃഷ്ടി ജ്ഞാനമയമായി
ജഗത് ബ്രഹ്മമയമായി
ഭൂതാനി ഭഗവതീ ആത്മനീ
സർവ്വഭൂതങ്ങളേയും ഭഗവദ്സ്വരൂപമായി ഭഗവാനിലും കാണുന്നു.
ഏഷ ഭാഗവതോത്തമ:

ഈ ഭാഗവതോത്തമന് എന്താ ലക്ഷണം?
ദേഹേന്ദ്രിയപ്രാണമനോധിയാം യോ
ജന്മാപ്യയക്ഷുത് ഭയ തർഷ കൃച്ഛ്യൈ:
സംസാരധർമ്മൈ: അവിമുഹ്യമാന:
സ്മൃത്യാ ഹരേ: ഭാഗവതപ്രധാന:

ശരീരത്തിന്റെ ധർമ്മങ്ങളായ പലേവിധ വ്യാധികൾ, വിഷമങ്ങൾ, തണുപ്പ്, ചൂട് ഇങ്ങനെയുള്ളവ, ഇന്ദ്രിയങ്ങളുടെ ധർമ്മങ്ങൾ. കണ്ണ് കാണാതാവാ  ചെവി കേൾക്കാതാവാ മുതലായിട്ടുള്ള വിഷമങ്ങൾ.
പ്രാണന്റെ ധർമ്മം ണ്ട് വിശപ്പ്, ദാഹം തുടങ്ങിയവ മനസ്സിന്റെ ധർമ്മം ണ്ട് കാമം, ക്രോധം മുതലായിട്ടുള്ളത്.
ബുദ്ധിയുടെ ധർമ്മം ണ്ട് അജ്ഞാനം വിവേകം അവിവേകം മുതലായിട്ടുള്ളതൊക്കെ.
ജനനം മരണം തുടങ്ങി പലതും ഈ ലോകത്ത് നടക്കും. ഇതുകൊണ്ടൊന്നും
 *അവിമുഹ്യമാന:*
 *ചുറ്റും എന്തൊക്കെ കോളിളക്കം*
 *ണ്ടായാലും അതിലൊന്നും ചലിക്കാതെ*
  *സ്മൃത്യാ ഹരേ:*
 *ബോധ സ്മൃതിയിൽ,*
 *സ്വരൂപ സ്മൃതിയിൽ,* (അവിടെ നിരോധം ജനനം ഒന്നൂല്ല്യ ജനനം മരണം അവിടെ ഇല്ല്യ വ്യാധികളില്യ വിശപ്പ്, ദാഹം, തണുപ്പ് ചൂട് ഒന്നൂല്ല്യ.)
 *സദാ ഏകരസസ്വരൂപമായ*
 *ഭഗവദ് സ്വരൂപത്തിൽ* 
 *ലീനനായി സർവ്വവും മറന്ന്*
 *ശരീരപ്രജ്ഞ തന്നെ ഇല്ലാതെയിരിക്കുന്ന* *ഉത്തമനാണ്*
 *ഹരേ: ഭാഗവതപ്രധാന:*

അങ്ങനെയുള്ളയാൾക്ക് കർമ്മം ചെയ്യാൻ പറ്റ്വോ. കർമ്മം ഒക്കെ ചെയ്യും പക്ഷേ ഇങ്ങനെ കളി പോലെ അല്ലാതെ കാമ്യകർമ്മം ചെയ്യാൻ അയാൾക്ക് സാധ്യല്ല.
ന കാമകർമ്മ ബീജാനാം യസ്യ ചേതസി സംഭവ:
കാമ്യകർമ്മം ചെയ്യാൻ ചെറിയൊരാഗ്രഹവും അദ്ദേഹത്തിന്റെ ഉള്ളില് ണ്ടാവില്ല്യ.

വാസുദേവൈകനിലയ: സ വൈ ഭാഗവതോത്തമ:
സർവ്വം വാസുദേവ സ്വരൂപം.

 *ഞാൻ ഇന്ന കുലത്തിൽ ജനിച്ചവനാണ്.* *ഇന്ന യോഗ്യത ഉള്ളവനാണ്*
 *എന്നുള്ള ഭാവം ഇല്ല്യ.*
വർണ്ണ ആശ്രമ ജാതി മുതലായിട്ടുള്ള സംബന്ധങ്ങൾ യാതൊന്നുമില്ല്യ. *സർവ്വഭൂതങ്ങളോടും സമഭാവം.*

മൂന്ന് ലോകത്തിലുമുള്ള വിഭവങ്ങളും മുന്നില് കൊണ്ട് വെച്ചാലും ഭഗവാനെ വിട്ട് മനസ്സ്
അതിലേക്ക് ചലിക്കില്യ.
ത്രിഭുവന വിഭവഹേതവേപി അകുണ്ഠസ്മൃതി:
രജിതാത്മസുരാദിഭിർ വിമൃഗ്യാത്
ന ചലതി ഭഗവദ് പദാരവിന്ദാ-
ല്ലവ നിമിഷാർദ്ധമപി യ: സ വൈഷ്ണവാഗ്ര്യ:

 *ഒരു നിമിഷാർദ്ധം പോലും*
 *ഭഗവദ് പാദത്തിനെ വിട്ട്*
 *ആരുടെ ചിത്തം അങ്ങടും*
 *ഇങ്ങടും ചലിക്കില്ലയോ*
 *സ: വൈഷ്ണവ അഗ്ര്യ:*
 *അയാൾ വൈഷ്ണവോത്തമൻ,* *ഭാഗവതോത്തമൻ* എന്ന് പറഞ്ഞ്,
ഭഗവാനും ആ ഭക്തനെ വിട്ടു പിരിയില്യ ഈ ഭക്തൻ വേറെ അല്ല ഭഗവാൻ വേറെ അല്ല. അങ്ങനെ ഭാഗവതോത്തമലക്ഷണം പറഞ്ഞു.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 
*The connection between food and disease, important analysis on digestion*

Animals have the intellect to decide what to eat and what not to eat. Cattle, goats etc never eat poisonous plants. However man despite being one with good intellect has absolutely no intellect to decide what to eat. Modern medicine has classified foods into protein, carbohydrate, minerals, salts and water. Ayurveda has clearly told how various nutrients act on vata (wind), pitta (bile) and kapha (phlegm), dhatu (semen), excreta and organs. Studying those sciences if each one decides how much to eat considering his constitution, age, season, digestive ability etc. then it can make man disease-free. However, man knows but does not change because he has no control over eating.

*Read more :* https://www.sanatan.org/en/a/104878.html

*Join us @* Sanatan.org/sampark

👇🏻
ദുഃഖം ലഭിക്കുന്നതെന്തുകൊണ്ട്..??
**മനോഭാവം എന്നത് ഒരു വ്യക്തി തൻെറ പല ജന്മങ്ങളുടെ ജീവിതചക്രങ്ങളിൽ വന്ന് ഏതല്ലാം കർമ്മങ്ങൾ
(ചിന്തകൾ,വാക്കുകൾ, പെരുമാറ്റം, പ്രതികരണങ്ങൾ) ചെയ്തിട്ടുണ്ടോ അവയുടെ എല്ലാം പ്രതിഫലങ്ങളുടെ ആകെ തുകയാണ്.
**കഴിഞ്ഞകാല കർമ്മങ്ങളുടെ ഫലമാണ് വർത്തമാന സമയത്ത് സാഹചര്യങ്ങളായി വരുന്നത്...!!
**ഏതെങ്കിലും നെഗറ്റീവ് കർമ്മങ്ങളുടെ ഫലമായി ഇപ്പോൾ വിപരീത സാഹചര്യങ്ങൾ വന്നാൽ പോലും,ഇപ്പോൾ അതിനോട് പോസിറ്റീവ് ആയി പ്രതികരിച്ചാൽ പോസിറ്റീവ് പ്രതിഫലം തന്നെ ലഭിക്കുന്നു.
**കാരണം, ഭൂതകാലത്തെക്കാൾ ശക്തി വർത്തമാനകാലത്തിനാണ്...!!
**ഇപ്പോഴത്തെ പ്രതികരണത്തിൻ്റെ ഫലം ഭാവിയിൽ ലഭിക്കുകയും ചെയ്യും
**ഭൂതകാലത്ത് പോയി, ചെയ്ത കർമ്മങ്ങളെ തിരുത്തക എന്നത് അസാദ്ധ്യമാണ്...!!
**നമുക്ക് നമ്മളെ തിരുത്താൻ വർത്തമാനകാലം മാത്രമേയുള്ളൂ..!!
**ഇതാണ് വർത്തമാനകാലത്തിൻ്റെ ശക്തിയും പ്രസക്തിയും..!!
**ആത്മീയ പഠനത്തിൽ കൂടി മാത്രമേ അവനവന് പ്രയോജനപ്പടുന്ന കാര്യങ്ങളെ തിരിച്ചറിയാനൂം,അവനവനെ തിരുത്താനുമുള്ള ശക്തി ലഭിക്കൂ...!!
**ഒരു വ്യക്തിയുടെ ജീവിതം അവരുടെ തന്നെ കർമ്മഫലമായതുകൊണ്ട്, അവരുടെ ജീവിതത്തിൽ വന്നു ചേരുന്ന സാഹചര്യങ്ങൾക്ക് മറ്റാരെയും "പ്രതി" ആക്കണ്ടതില്ലല്ലോ.
**സ്വന്തം കർമ്മങ്ങളുടെ പ്രതിഫലം ലഭിക്കാൻ പലരും, പലതും നിമിത്തമായി വന്നേക്കാം.
**ചിലപ്പോൾ കാലാവസ്ഥ, മറ്റു ചിലപ്പോൾ ജീവജാലങ്ങൾ,അചേതന വസ്തുക്കൾ, എന്തിന്, ഗവൺമെന്റുകളുടെ ചില തീരുമാനങ്ങൾ പോലും വ്യക്തികളുടെ ഭൂതകാലകർമ്മങ്ങൾക്ക് പ്രതിഫലം നൽകാൻ നിമിത്തമാകുന്നു...!!
**ഈ നിമിഷത്തിന് തൊട്ടു മുൻപുള്ള നിമിഷം വരെയും ഭൂതകാലമാണ്.
**സ്വന്തം വികലമായ മനോഭാവങ്ങളെ തിരുത്തുന്നതിന് ഏറ്റവും ശക്തമായ വർത്തമാന സമയത്തെ,ഉപകാരമില്ലാത്ത വിവരങ്ങളെ സ്വീകരിക്കാനും പങ്കിടാനും വേണ്ടി നഷ്ടപ്പെടുത്തിയാൽ,വരാൻ പോകുന്ന കാലം ഒട്ടും ശോഭനമായിരിക്കില്ല എന്ന് തിരിച്ചറിയണം.
**സ്വയത്തെ മലിനമായ മനോഭാവങ്ങളിൽ നിന്ന് സ്വയത്തെ രക്ഷിക്കാൻ സമയവും അറിവും കഴിവും നൽകിയിട്ടും അത് ഉപയോഗിക്കാതെ,പിന്നീട് ആപത്തുകൾ വരുമ്പോൾ "ദൈവമേ,രക്ഷിക്കണേ..."എന്ന് നിലവിളിച്ചിട്ട് എന്തു കാര്യം??
**തനിക്ക് ചെയ്യാനുള്ളത് സമയാസമയങ്ങളിൽ ദൈവം ചെയ്യുന്നുണ്ട്.
**പുകഴ്‌ത്തൽ കേട്ട് പ്രസാദിക്കാനും അവഗണിക്കുന്നവരെ ആപത്തിൽപ്പെടുത്താനും ദൈവം മനുഷ്യനല്ലല്ലോ...!!
**ദൈവം, ദൈവമാണ്...!!
**സർവ്വോത്തമ സ്ഥാനം നൽകി, ലോകം ദൈവത്തെ ആരാധിക്കുന്നുവെങ്കിൽ അങ്ങനെ സർവ്വാരാധ്യനാകാനുള്ള യോഗ്യത ദൈവത്തിനുള്ളത് കൊണ്ട് തന്നെയാണ്...!!
**അത് തിരിച്ചറിഞ്ഞാലുമില്ലെങ്കിലും അംഗീകരിച്ചാലുമില്ലെങ്കിലും,സ്നേഹസാഗരമായും കരുണാവാരിധിയായും ക്ഷമാസാഗരവുമൊക്കെത്തന്നെയായി ദൈവം നിലനിൽക്കും...!!
**യാതൊരു മാറ്റവും തൻെറ മനോഭാവത്തിൽ കൊണ്ടുവരേണ്ടി വരാതെ...!!
**പക്ഷേ, അപ്പോഴും തിരുത്തപ്പെടേണ്ടവൻ മനുഷ്യൻ തന്നെയാണ്!!
**ജീവിതത്തിൻറെ തീച്ചൂളയിൽ കൂടി കടന്നു പോകുമ്പോൾ, വിപരീത സാഹചര്യങ്ങളുടെ പ്രഹരമേറ്റ് നിലവിളിക്കുമ്പോൾ,പലരും അയിത്തം കൽപിച്ചു ദൂരെയകറ്റി നിർത്തിയ ദൈവം മാത്രമേ വീണ്ടും ഒരു ദീപനാളമായി വഴികാട്ടുവാൻ ഉണ്ടാവുകയുള്ളൂ..!!
**മാറ്റപ്പെടേണ്ട ദുർബല മനോഭാവങ്ങളെ ഇന്നേ മാറ്റിയാൽ അവരവർക്ക് നല്ലത്.
**സ്വയം പരിവർത്തനത്തിൻറെ ആവശ്യകത സ്വജീവിതത്തിൽക്കൂടി കാണിച്ചു തന്ന അനേകം ഉദാഹരണമൂർത്തികൾ ചരിത്രത്തിലുണ്ട്...!!
ഗുരുവിനെക്കാൾ അധികമായി ഒന്നും തന്നെ ഇല്ല.ഗുരു ബ്രഹ്മാവും,ശിവനും,വിഷ്ണുവും ആകുന്നു,ഗുരു തന്നെയാണ് സാക്ഷാൽ പരബ്രഹ്മവും.
ഗുരുവിന് അതിപ്രധാനമായ സ്ഥാനമാണ് മന്ത്രശാസ്ത്രവും നൽകിയിട്ടുള്ളത്.ഗുരു പലപേരുകളിലായി അറിയപ്പെടുന്നുണ്ട് സൂചകൻ,പ്രേരകൻ,വാചകൻ,ദർശകൻ,ശിക്ഷകൻ,ബോധകൻ.
ഗുരു സർവ്വജ്ഞനാണ്,ദോഷയുക്തമല്ലാത്ത മന്ത്രം ശിഷ്യൻ്റെ നിലക്കനുസരിച്ച് ഉപദേശിക്കുന്നതിന് ശരിയായ ഗുരുവിന് മാത്രമേ കഴിയൂ. വിധിപ്രകാരം ഗുരു സമ്പ്രദായമനുസരിച്ചുള്ള ദീക്ഷ സ്വീകരിച്ചു പുരശ്ചരണ വിധിക്കനുസരണമായി മന്ത്ര പുരശ്ചരണം നടത്തിയാൽ മാത്രമേ സിദ്ധി ലഭിക്കൂ.പുസ്തകങ്ങളിൽ പറഞ്ഞിട്ടുള്ള മന്ത്രങ്ങൾക്കും മറ്റു അറിവുകൾക്കും തെറ്റ് സംഭവിക്കാം അവിടെ ഗുരുവിന്റെ ആവശ്യം അനിവാര്യമാണ്.
സർവ്വപ്രധാനമായി ആദ്യം ഗുരുവിനെ അറിയേണ്ടതാണ്.ഗുരു തന്നെയാണ് ശിവൻ,ശിവൻ തന്നെയാണ് ഗുരു,ഇതിനു വിപരീതമായി ചിന്തക്കുന്നവൻ പാപിയാണ്.
ഗുരു വേദശാസ്ത്ര പുരാണങ്ങളും,ഇതിഹാസവും മന്ത്രയന്ത്രാദി വിദ്യകളും മോഹനം,ഉച്ചാടനം മുതലായവയും ശൈവം ശാക്തം ആഗമാദികളും മറ്റൂ സാംഖ്യാദി മതങ്ങളും പഠിച്ചവനുമായിരിക്കണം.
ശിഷ്യനെ സംസാര സമുദ്രത്തിൻ നിന്നും കര കടത്തുന്ന തോണിയാണ് ഗുരു.ഗുരുവിൻ്റെ പാദസേവയാൽ തന്നെ മുക്തി ലഭിക്കുന്നു.ഗുരുവിൻ്റെ പാദോദകത്തെ കുടിച്ച് ശേഷമുള്ള ത് ശിരസ്സിൽ പ്രോക്ഷിച്ചാൽ സർവ്വതീർത്ഥങ്ങളിലും സ്നാനം ചെയ്ത ഫലം ലഭിക്കും.
ഗുരുവിൻ്റെ വാസസ്ഥലം കാശീക്ഷേത്രവും,ചരണോദകം ഗംഗയും ഗുരു സാക്ഷാൽ വിശ്വേശ്വരനാകുന്ന താരക ബ്രഹ്മവുമാണ്.
തൻെറ കീർത്തി,വീട്, ജാതി, പുഷ്ടി എല്ലാം ഉപേക്ഷിച്ച് ഗുരുവിനെ ആശ്രയിക്കണം.
ഗുരുവിൻ്റെ മുഖത്തിരിക്കുന്ന വിദ്യ ഗുരു സേവയാലും ഭക്തി യാലും മാത്രമേ കിട്ടൂ.ഗുരു സന്നിധിയിൽ ഒരു നാണവും കൂടാതെ ദണ്ഡത്തെപോലെ ഭൂമിയിൽ വീണ് നമസ്കരിക്കണം.
ഗുരുവിൻ്റെ അടുത്ത് അദ്വൈതവാദിയായി പെരുമാറാൻ പാടില്ല, ഗുരുവിനെക്കാൾ നേരത്തെ ഉറങ്ങാൻ പാടില്ല, ഭക്ഷിക്കാനും,ഗുരുസേവയിൽ തൽപരനായിരിക്കണം.അദ്ദേഹത്തേ ആരെങ്കിലും ആക്ഷേപിച്ചാൽ അവൻ്റെ നാവ് അരിഞ്ഞു വീഴ്ത്തണം അതിനു കഴിഞ്ഞില്ല എങ്കിൽ നാട് വിട്ടോടണം.ഗുരുവിൻ്റെ നിഴലിനെ പോലും മറികടക്കരുത്,ആ സന്നിധിയിൽ കാലു നീട്ടി ഇരിക്കരുത്,ഉയർന്ന പീഠത്തിലിരിക്കരുത്.
അച്ഛനേക്കാളും നൂറ് മടങ്ങ് അമ്മയ്ക്കും,അമ്മയേക്കാൾ നൂറ് മടങ്ങ് ഗുരുത്വം ഗുരുവിനുമാണ്.ഗുരുവിനോടുള്ള കടം വീട്ടാൻ ശിഷ്യന് ഒരു ജന്മം കൊണ്ടും സാധിക്കില്ല.അദ്ദേഹം ശിഷ്യൻ്റെ സർവ്വ പാപങ്ങളും തെറ്റുകളും സ്വീകരിക്കുന്നു.മറിച്ച് ശിഷ്യൻ എന്താണ് ഗുരുവിന് നൽകുന്നത് ,ആ കടം വീട്ടാൻ ഒരു വസ്തു വും ഇല്ല.

ഗുരുവിൻ്റെ സാന്നിധ്യം കൊണ്ട് മാത്രമാണ് ശ്ഷ്യനിൽ ജ്ഞാനം പ്രകാശിക്കുന്നത്.ഒരു അക്ഷരമെങ്കിലും പറഞ്ഞു തന്നിട്ടുള്ള ഗുരുവിനെ ആദരിക്കാത്തവൻ നൂറ് തവണ നായ ആയി ജനിച്ച് പിന്നീട് ചണ്ഡാലനായി ജനിക്കുന്നു.
ഗുരുവിനെ കുറച്ചു പറയാൻ ആർക്കും തന്നെ സാധ്യമല്ല,എനിക്ക് അറിയാവുന്നത് പറഞ്ഞന്നേയുള്ളൂ.
ഗൂരുവിനെ നേടിയവൻ സത്യത്തെ അറിയുന്നു.
ഗുരു അച്ഛനും അമ്മയുമാണ്,ഗുരുവാണ് നമുക്ക് പുനർജന്മം നൽകുന്നത്.
എല്ലാം അറിയാം, എന്നെ ആർക്കും
തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന
ഒരു വലിയ മനുഷ്യൻ ഉണ്ടായിരുന്നു. ..

ഒരു ദിവസം
അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി.
പെട്ടെന്ന് വഴിയിൽ വെച്ച് തന്റെ കാറിന്റെ വീൽ
പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി
എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ
വീലിന്റെ നട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ
അടുത്താണ് വെച്ചത്.. നട്ടുകൾ ഉരുണ്ട് ഓടയിൽ പോയി!

അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച്
ഇരിപ്പായി. .

എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല്
നട്ടുകൾ വേണം, കാറിൽ വീൽ പിടിപ്പിക്കാൻ.
ഓടയിൽ വീണത് എടുക്കാൻ പറ്റില്ല. . വലിയ
കുഴിയാണ് ... പുതിയ നാല് നട്ടു വാങ്ങാന് ഒരുപാട് ദൂരം
യാത്ര ചെയ്യണം. .

അവസാനം ഒന്നും നടപ്പില്ല എന്ന്
കണ്ടപ്പോ അദ്ദേഹം നടന്നു പോയി നട്ടു വാങ്ങാൻ
തീരുമാനിച്ചു. .

ആ സമയത്ത് അതുവഴി വന്ന ഒരു കൊച്ചു കുട്ടി
ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്..

അവന് തന്നെ
സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ
അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം
അവന് നേരെ ഒന്ന് പുഞ്ചിരിച്ചു...

മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം
ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. .
ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു.

ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ
നട്ടുവീതം അഴിച്ചെടുത്ത് ഈ വീൽ പിടിപ്പിക്കുക..
എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല്
നട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം
ചേർത്ത് നാലെന്ന ക്രമത്തിൽ ആക്കുക.

അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി
പിടിക്കുകയായിരുന്നു.
കാരണം നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്, പരിമിതിയുണ്ട്.

നടക്കില്ല എന്ന് നമ്മൾ വിചാരിക്കുന്ന പലതും
മറ്റുള്ളവരുടെ കണ്ണിൽ അങ്ങനെ ആയിരിക്കില്ലാ എന്നു മനസ്സിലാക്കുക!

Wednesday, October 30, 2019

*ശ്രീമദ് ഭാഗവതം 320*
ഒരിക്കൽ ശരഭോജി മഹാരാജാവ്   ത്യാഗരാജസ്വാമികളുടെ കീർത്തനം കേട്ട് ത്യാഗരാജനെ രാജസദസ്സിലേക്ക് വിളിച്ചു.
വന്ന കാവല്ക്കാര് ത്യാഗരാജനോട് പറഞ്ഞു, സദസ്സിലേക്ക് വിളിക്കുമ്പോ രാജാവിനെ കുറിച്ച് ഒരു പാട്ട് പാടണമെന്ന്.

ത്യാഗരാജൻ പറഞ്ഞു.
രാമന്റെ സദസ്സിലല്ലാതെ ഒരിടത്തും പാടില്ല്യ

അപ്പഴും ഏട്ടൻ ഒരുപാട് ശകാരിച്ചു.
മുഖത്ത് വന്നു വീണ മഹാലക്ഷ്മിയെ തട്ടി ക്കളഞ്ഞു. നിന്റെ വിചാരം ന്താ.
നീ ആരാ ചക്രവർത്തിയോ.
ഇവിടെ വീട്ടില് ഉണ്ണാനും ഉടുക്കാനും വിഷമം.

കല്യാണം കഴിഞ്ഞാൽ നന്നാവും ന്ന് വിചാരിച്ചു കല്യാണം കഴിപ്പിച്ചു ത്യാഗരാജനെ ഏട്ടൻ. നന്നാവാൻ വേണ്ടീട്ട്.🤭
കല്യാണം കഴിച്ചു.
ഒരു പെൺകുഞ്ഞും ണ്ടായി.
എന്നിട്ടോ മൂന്നു പേരും കൂടി ഇരുന്നു ഭജനം ചെയ്യാ. ..!!
ഇവര് ,ത്യാഗരാജനും പത്നിയും പെൺകുട്ടിയും മൂന്ന് പേരും കൂടി ഭക്തി നാമജപവും കീർത്തനം പാടലും!!

 മൂന്നു പേരേയും നോക്കേണ്ട ചുമതലയായി ഏട്ടന്. ഇപ്പഴോ രാജാവ് വിളിച്ചിട്ടും പാടാൻ പോയില്യ. അപ്പോ ഏട്ടൻ കുറേ അധികം ചീത്ത പറഞ്ഞപ്പോഴാണ് ഈ പ്രസിദ്ധ കീർത്തനം,
 നിധി സാല സുഖമാ രാമൂ നി സന്നിധി സേവാ സുഖമാ.
ധാരാളം സമ്പത്ത് കിട്ടും ഇതൊക്കെ സുഖാണോ രാമാ മനസ്സേ പറയൂ അതോ രാമസന്നിധിയിലിരുന്ന് സേവ ചെയ്യുന്നത് സുഖമോ.
മമതാ ബന്ധന യുത നര സ്തുതി സുഖമാ. അവിടെ ചെന്നിട്ട് പാടിയാൽ എല്ലാവരും ചേർന്ന് കൈയ്യടി തരും. അതിലൊരു സുഖം ണ്ട്. ദധി നവനീതങ്ങളൊക്കെ കൂട്ടി (തൈരും വെണ്ണയും ഒക്കെ കൂട്ടി) ഊണ് കഴിക്കുന്നത് സുഖമാണോ അതോ രാമഭക്തി സുഖമോ എന്ന് മനസ്സിനോട് ചോദിക്കാണ്.

ഈ കീർത്തനത്തിന് നമ്മൾ ആദ്യം താങ്ക്സ് പറയേണ്ടത് ഏട്ടനെ ആണ്. അദ്ദേഹം വഴക്ക് പറഞ്ഞിട്ടില്ലെങ്കിൽ ഈ കീർത്തനം ഒന്നും വരില്യ. പലരുടേയും inspiration ഒക്കെ ഇത്തരത്തിലാണ്. ത്യാഗരാജൻ ആരാധിച്ച് വന്ന രാമവിഗ്രഹത്തിനെ കാവേരിയിൽ കൊണ്ടുപോയിട്ടു. അപ്പോ കുറേ ദിവസം രാമനെ തേടി അലഞ്ഞു നടന്നെഴുതിയതാണ് പ്രസിദ്ധമായ പല കീർത്തനങ്ങളും.

അവസാനം ഏട്ടൻ വീട് ഭാഗം പിരിച്ചു ചെറിയൊരു ഭാഗം ത്യാഗരാജനും ഭാര്യക്കുമായി കൊടുത്തു. പട്ടിണി കിടന്നാൽ ബുദ്ധി വരും എന്നു പറഞ്ഞിട്ട്.

ഈ ഭക്തന്മാർക്ക് ബുദ്ധിയേ വരില്യ. ഏട്ടൻ വിചാരിച്ചത് താൻ സമ്പാദിച്ചു കൊടുക്കണത് കൊണ്ടാണ് അദ്ദേഹം ജീവിക്കണത്. അതുകൊണ്ട് ഇനി തനിയെ സമ്പാദിക്കുന്നുവെങ്കിൽ സമ്പാദിക്കട്ടെ.

പട്ടിണി കിടന്നാൽ ബുദ്ധി വരും എന്ന് പറഞ്ഞിട്ട് ഒരു ഭാഗം പിരിച്ചു കൊടുത്തപ്പോ ഒരു ചെമ്പ് പാത്രം എടുത്തിട്ട് ഒരു കയറ് കെട്ടി കഴുത്തിലിട്ടു തെരുവിലൂടെ ഭക്തിയോടുകൂടെ പാടി നടക്കും  ഉഞ്ചവൃത്തി ചെയ്തു കൊണ്ട് വരുന്ന  അരി വേവിച്ച് മൂന്ന് പേരും സുഖമായി കഴിക്കും. പരിശുദ്ധ ഭോജനം!!
ഏട്ടൻ ചീത്ത പറയാനുമില്യ.
രാവും പകലും ഭജന.

ആ ഉഞ്ചവൃത്തി അരിയിൽ രാജാവ് ഒരിക്കൽ ഒരു പിടി സ്വർണ്ണനാണയം കൊണ്ടുപോയി ഇട്ടൂത്രേ. ത്യാഗരാജനെ ഒരു വിധത്തിലും രാജാവിന് സഹായിക്കാനേ പറ്റണില്ല്യ. അപ്പോ ശരഭോജി  മഹാരാജാവ് ഒരു ജോലിക്കാരനെ വിട്ട് ആരും അറിയാതെ സ്വർണനാണയം പുറകേ പോയി കുടത്തിൽ കൊണ്ട് പോയി ഇട്ടു.
കുറച്ച് നേരം കഴിഞ്ഞിട്ടാണ് ത്യാഗരാജൻ എന്തോ കിലുങ്ങണ ശബ്ദം കേട്ടത്. ഇതിലുള്ള അരി അശുദ്ധമായീ പറഞ്ഞ് കാവേരിയിൽ കൊണ്ടുപോയി ഒഴുക്കി ക്കളഞ്ഞത്രേ. തീവ്രവിരക്തി വൈരാഗ്യം!!

വീട്ടില് ഇത്രയധികം വിപരീതമായ ഒരു ജ്യേഷ്ഠൻ ണ്ടായിരിന്നിട്ടും ഭക്തിക്കൊന്നും കുറവില്യ. ജ്യേഷ്ഠനോട് ദ്വേഷവും ഇല്ല്യ. യാതൊരു വിരോധവും അദ്ദേഹത്തിനോടില്യ. അങ്ങടേയ്ക്ക് പ്രിയം മാത്രേ ഉള്ളൂ. എങ്കിലും രാമനോട് ചിലപ്പോഴൊക്കെ പ്രാർത്ഥിക്കും
രാമാ എന്നെ രക്ഷിക്കൂ.
സുഗ്രീവനെ നീ രക്ഷിച്ചില്ലേ
എന്നേയും രക്ഷിക്കൂ.
ബാലിശേഷു ദ്വിഷത്സു ച
വെറുക്കന്നവരുണ്ടെങ്കിൽ അവരോട് ഉപേക്ഷാ ഭാവം!
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

Tuesday, October 29, 2019

*ശ്രീമദ് ഭാഗവതം 319*
ഈശ്വരേ തദധീനേഷു ബാലിശേഷു
ഭക്തിയേ ഇല്യാത്ത ബാലിശന്മാരെ കാണുമ്പോ,   ഈ ഭക്തന്മാരായിട്ടുള്ളവർക്ക് ഭക്തി വരില്യ.

അങ്ങനെ  ബാലിശന്മാരായിട്ടുള്ളവർക്ക്, ഭക്തിയുടെ ഈ ഉയർന്ന കാര്യങ്ങളറിയില്യേ. ജീവിതത്തിന് ഒരു പരമലക്ഷ്യം ണ്ട് എന്നറിയില്ല്യ. ഭക്തി ഒക്കെ  വേണം. പക്ഷേ അധികൊന്നും ആവാൻ പാടില്ല്യ.

ഒന്നും പിടിയില്ലാത്തവരെ കാണുമ്പോ ഗുരുവായൂരപ്പാ ഇവർക്ക് ഭക്തി വരില്യേ,
ഭഗവദ് അഭിമുഖമായിട്ട് ഇവര് തിരിയില്യേ എന്നൊക്കെ ഒരു വാഞ്ഛ.
ഉള്ളില് ഒരു ആഗ്രഹം.
ഭക്തന്റെ ലക്ഷണമാണത്. അതിന് വേണ്ടി ഭക്തൻ പലതും ചെയ്യും. ചില ഭക്തന്മാര് മധുരപലഹാരങ്ങളൊക്കെ ണ്ടാക്കി വെച്ചിട്ട് നാമം ജപിക്കണവർക്ക് കൊടുക്കാ. നാമം ജപിച്ചാൽ ഇതൊക്കെ തരാം ന്നാണ്.

ഇങ്ങനെ പലതുമൊക്കെ ഭക്തന്മാര് ചെയ്യും. മറ്റുള്ളവര്  നാമം ജപിക്കാൻ വേണ്ടീട്ടാണ്.
പക്ഷേ അവര് വരുന്നത് മധുരപലഹാരത്തിന് വേണ്ടീട്ടാണ്.

ഭക്തന്റെ കൃപ!
ബാലിശന്മാരോട് കൃപ!
അവർക്ക് ഭക്തി ണ്ടാവട്ടെ.
ഭഗവദ് വിഷയവുമായി അവർക്ക് കുറച്ച് രുചി വരട്ടെ എന്ന ഭാവം.

ബാലിശേഷു ദ്വിഷത്സു ച
ഭക്തദ്വേഷികളായിട്ട് ചിലര് ണ്ടാവും.
പ്രഹ്ലാദന് ഹിരണ്യകശിപു എന്ന വണ്ണം പലേ ഭക്തന്മാർക്കും വിരോധികളുണ്ടായിട്ടുണ്ട്.

മീരാബായ് അനേക കീർത്തനത്തിൽ പറയണു റാണാ എന്നെ വിഷമിപ്പിച്ചു. വിഷം കൊണ്ടുവന്നു തന്നു. ആ വിഷം ഞാൻ കുടിച്ചു. അത് കുടിച്ചു ഞാനിതാ കൃഷ്ണ കൃഷ്ണാ എന്ന് നർത്തനം ചെയ്യണു.

ഭക്തന്റെ ജീവിതം അത്ര എളുപ്പല്ല. ഭക്തദ്വേഷികളും ണ്ടാവും. അവരും ഭക്തിക്ക് പോഷകമാണ്. ഇല്ലെങ്കിൽ ഭക്തി വളരില്യ.

അപ്പോ ഭക്തദ്വേഷികളായിട്ട് ഉള്ളവരോട്  ഉപേക്ഷാ ഭാവം. ഭക്തദ്വേഷികൾ ജ്ഞാനദ്വേഷികൾ ഒക്കെ ണ്ട്. യേശുക്രിസ്തുവിനെ കുരിശലടിച്ചില്ലേ. അത്ര കണ്ട് നമ്മളുടെ ഭാരതദേശത്തിൽ നടന്നിട്ടില്ലെങ്കിലും വേറെ പലവിധത്തിലും  ഭക്തി ചെയ്യുന്നവർക്ക് വിരോധികൾ ണ്ട്. അവരവരുടെ വീട്ടിലേ ണ്ടാവും.

ത്യാഗരാജസ്വാമികളെ ഏട്ടൻ എപ്പോഴും ശകാരിച്ചു കൊണ്ടിരിക്കും ഇവനൊന്നിനും കൊള്ളില്യ. ഏട്ടനെ പറഞ്ഞിട്ടും കാര്യല്യ. അദ്ദേഹം പലയിടത്തും പോയി പണിയെടുത്ത് വേദം ചൊല്ലിക്കൊടുത്തും പൗരോഹിത്യ കർമ്മം ചെയ്തിട്ടും ഒക്കെ കുറേ പണം ണ്ടാക്കി വരും. ത്യാഗരാജസ്വാമികൾ സുഖായിട്ട് ശാപ്പിട്ടു പാട്ടു പാടുകാണ്. രാമനാമം ജപിക്ക്യാണ്. ഏട്ടന് അവസാനം വിരോധമായിട്ട് വീട് ഭാഗം പിരിച്ചു കൊടുത്തു. ഇദ്ദേഹത്തിനാണെങ്കിലോ ഒന്നും അറിയില്യേ. എവിടുന്നാ ശാപ്പാട് വരുന്നതെന്ന് ചോദിച്ചാൽ രാമൻ കൊണ്ട് തരണു. ഏട്ടനിങ്ങനെ ശകാരിച്ചു  കൊണ്ടേ ഇരിക്കും.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 
Who's afraid of Alzheimer's ?

 In the following analysis the French Professor Bruno Dubois Director of the Institute of Memory and Alzheimer's Disease (IMMA) at La Pitié-Salpêtrière - Paris Hospitals / addresses the subject in a rather reassuring way:

 "For some time now, I have been stuck and I do not know
 what we were I talking about ...
 Before, I was afraid it was the beginning of Alzheimer's ... but today, after reading this article, I am reassured."

 "If anyone is aware of his memory problems, he does not have Alzheimer's."

 1. I forget the names of families ...
 2. I do not remember where I put some things ...

 It often happens in people 60 years and older that they complain that they lack memory.
  "The information is always in the brain, it is the "processor" that is lacking.  "

 This is "Anosognosia" or temporary forgetfulness.

 Half of people 60 and older have some symptoms that are due to age rather than disease.
 The most common cases are:
 - forgetting the name of a person,
 - going to a room in the house and not remembering why we were going there ...
 - a blank memory for a movie title or actor, an actress,
 - a waste of time searching where we left our glasses or keys ...
 After 60 years most people have such a difficulty,
 which indicates that it is not a disease but rather a characteristic due to the passage of years ...

 Many people are concerned about these oversights hence the importance of the following statement:

 "Those who are conscious of being forgetful have no serious problem of memory.
"Those who suffer from a memory illness or Alzheimer's, are not aware of what is happening."

 Professor Bruno Dubois, Director of IMMA, reassures the majority of people concerned about their oversights:

 "The more we complain about memory loss, the less likely we are to suffer from memory sickness. 

 - Now for a little neurological test:
 Only use your eyes!

 1- Find the C in the table below!


 OOOOOOOOOOOOOOOOOOOOOOOOOOOOOOO
 OOOOOOOOOOOOOOOOOOOOOOOOOOOOOOO
 OOOOOOOOOOOOOOOOOOOOOOOOOOOOOOO
 OOOOOOOOOOOOOOOOOOOOOOOOOOOOOOO
 OOOOOOOOOOOOOOOOOOOOOOOOOOOOOOO
 OOOOOOOOOOOOOOOOOOOOOOOOOOOOOOO
 OOOOOOOOOOOOOOOOOOOCOOOOOOOOOOO
 OOOOOOOOOOOOOOOOOOOOOOOOOOOOOOO
 OOOOOOOOOOOOOOOOOOOOOOOOOOOOOOO
 OOOOOOOOOOOOOOOOOOOOOOOOOOOOOOO
 OOOOOOOOOOOOOOOOOOOOOOOOOOOOOOO
 2- If you have already found the C,

 Then find the 6 in the table below.

 99999999999999999999999999999999999999999999999
 99999999999999999999999999999999999999999999999
 99999999999999999999999999999999999999999999999
 69999999999999999999999999999999999999999999999
 99999999999999999999999999999999999999999999999
 99999999999999999999999999999999999999999999999

 3- Now find the N in the table below.
  Attention, it's a little more difficult!

 MMMMMMMMMMMMMMMMMMMMMMMMMMMMNMM
 MMMMMMMMMMMMMMMMMMMMMMMMMMMMMMM
 MMMMMMMMMMMMMMMMMMMMMMMMMMMMMMM
 MMMMMMMMMMMMMMMMMMMMMMMMMMMMMMM
 MMMMMMMMMMMMMMMMMMMMMMMMMMMMMMM

 If you pass these three tests without problem:
 - you can cancel your annual visit to the neurologist.
 - your brain is in perfect shape!
 - you are far from having any relationship with Alzheimer's.

 So, share this with your over-60 friends, it can reassure them...
ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  202
മഹാരാഷ്ട്രത്തില് ധാരാളം ഭക്തന്മാർ ഉണ്ടായിരുന്നു. അവരുടെ കഥയൊക്കൊ നിങ്ങൾ കേട്ടിട്ടുണ്ടായിരുക്കും ഓരോരുത്തരും പ്രവൃത്തി ചെയ്തിരുന്നവരാണ്. ഓരോ കർമ്മം ചെയ്തിരുന്നവരാണ് . ഓരോരുത്തരും ചെരുപ്പുകുത്തിയും പലചരക്ക് കച്ചവടക്കാരനും തുന്നൽക്കാരനും ഇങ്ങനെ പലെ ജോലികൾ ചെയ്തിരുന്നവരാണ്. സ്വർണ്ണ പണിക്കാരനും ഒക്കെ ആയിട്ട്. ഒക്കെ പണിക്കാര്, ഓരോ ജോലിക്കാരായിരുന്നു. കബീർദാസ് അദ്ദേഹം തുണി ഉണ്ടാക്കണജോലി ആയിരുന്നു. ജീവിത അവസാനം വരെ അതു ചെയ്തു കൊണ്ടിരുന്നു . പ്രവൃത്തി ഒന്നും അവർ ഉപേക്ഷിച്ചില്ല . പക്ഷെ അവർക്ക് പ്രവൃത്തി പ്രവൃത്തി ആയിരുന്നില്ല. കബീറിനോട് ലാസ്റ്റ് സ്റ്റേജില് രാജാക്കന്മാർ ഒക്കെ വന്നു പറയാത്രെ എന്തിനാ പണി എടുക്കണത് ഞങ്ങൾ എന്തു വേണമെങ്കിലും ചെയ്തു തരാം ഈ ജോലി എന്തിനു ചെയ്യണം? അപ്പൊ അദ്ദേഹം പറഞ്ഞു ഞാൻ ജോലി ചെയ്യാണ് എന്ന് ആരു പറഞ്ഞു? ഇതു ജോലിയല്ല ഇത് എനിക്ക് ആരാധനയാണ് . ഇത് എനിക്ക് ധ്യാനമാണ് .ജോലി യേ അല്ല. കൈയ്യ് ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുണു എന്നല്ലാതെ ഉള്ളില് ഫലത്തില് ഇച്ഛയും ഇല്ല ഇതു കഴിഞ്ഞ് എന്തെങ്കിലും  കിട്ടണം എന്നു കാംഷിച്ചു ആഗ്രഹിച്ചിട്ടും അല്ല ചെയ്യണത് .ഉള്ളില് സദാ ആത്മ ധ്യാനം ആണ്. പ്രവൃത്തി പുറമേക്ക് നടക്കുണൂ അത്രേ ഉള്ളൂ. അപ്പൊ അവർക്ക് ഒരേ മുഖം ആണ് ബുദ്ധി. അവർക്ക് ലാഭത്തിലും കണ്ണില്ല നഷ്ടത്തിലും കണ്ണില്ല. ലാഭത്തിലും നഷ്ടത്തിലും കണ്ണില്ലെങ്കിൽ ബിസിനസ് എങ്ങിനെ ചെയ്യാൻ പറ്റും? ബിസിനസ് ചെയ്യാൻ ലാഭനഷ്ടത്തിൽ ദൃഷ്ടി വേണോ? ബിസിനസ് ചെയ്താ പോരെ . ലാഭം വരും നഷ്ടം വരും അത് പ്രവൃത്തി നമ്മള് എങ്ങനെ എടുക്കുന്നുവോ അതനുസരിച്ച് വരും. അത് ഒക്കെ  ചെയ്തോളാ. പക്ഷെ ലാഭം നഷ്ടത്തില് ബുദ്ധി വക്കാതെ ബുദ്ധിയെ ശാന്തമായിട്ട് നിർത്തിക്കൊണ്ട് ചെയ്യാൻ വിഷമം ആയിരിക്കാം .പക്ഷെ അതൊന്ന് ട്രെയിൻ ചെയ്താൽ എന്താ സാധിക്കാത്തത്? ട്രെയിനിങ്ങ് ഉണ്ടെങ്കിൽ എന്തു സാധിക്കില്ല? കർമ്മയോഗം വിഷമം ആയിരിക്കാം കർമ്മ സംന്യാസം ആണ് പിന്നെയും എളുപ്പം . വിട്ടിട്ടു പോവൽ. പ്രവൃത്തി മണ്ഡലത്തിൽ നടുവിലിരുന്നു കൊണ്ട് സമനില തെറ്റാതിരിക്കുക എന്നുള്ളത് അത്ര എളുപ്പമല്ല എന്നുള്ളത് വാസ്തവം. പക്ഷേ അഭ്യാസം, ഭഗവാൻ അതാണ് ആറാം അദ്ധ്യായത്തിൽ പറയാൻ പോണത് ആഭ്യാസം കൊണ്ട് എന്തു തന്നെ സാധിക്കില്ലാ എന്നാണ്. സർക്കസില് അഭ്യാസം കൊണ്ട് ഈ കയറിന്റെ മേലെ ഇങ്ങനെ നടക്കും ഒറ്റക്കാലിൽ നടക്കും. അത് ഒരു ദിവസം കൊണ്ട് നേടിയതല്ല . എത്രയോ കാലം ആഭ്യസിച്ചിട്ടാണ് കയറിന്റെ മേലെ നടക്കുന്നത്. അപ്പൊ അത്ര പ്രാക്ടീസ് ഉണ്ടെങ്കിൽ കയറിന്റെ മേലെ കൂടെ നടക്കാം .വേറെ ചില ആളുകളുണ്ട് ഹൈവെ റോഡും പോരാ അവർക്ക്. ഉള്ളില് കുറച്ച് കേററിയി ട്ടൈ. ഹൈവേ റോഡിലും വീഴും. അപ്പൊ ബുദ്ധി സ്ഥിരത ഇല്ലെങ്കിൽ എവിടെയും സ്ഥലം പോരാ അവർക്ക്. ബുദ്ധിക്ക് താഴെ ഒന്നു പ്രാക്ടീസുണ്ടെങ്കിൽ എവിടെയും പററും എന്നാണ്. അപ്പൊ ഭഗവാൻ ഇവിടെ കർമ്മയോഗം എന്നു പറയുമ്പോൾ കുറച്ച് വിഷമം ആണെങ്കിലും നേടി എടുക്കാം എന്നാണ്.
( നൊച്ചൂർ ജി )
Sunil Namboodiri 


*🎼പരമാനന്ദത്തിലേക്ക് ഒരു പ്രാചീനവഴി*

ഇതൊരു പഴയ കഥയാണ്. എല്ലാവര്‍ക്കും അറിയാവുന്നത്. പക്ഷെ കാലഹരണപ്പെട്ടുപോയതല്ല. തികച്ചും സമകാലീന പ്രസക്തം. സര്‍വ്വകാല പ്രസക്തവും. അതിങ്ങനെയാണ് 

ഒരിക്കല്‍ ഒരു രാജാവ് നായാട്ടിനുപോയപ്പോള്‍ വനമദ്ധ്യത്തില്‍ ഒരു മരത്തിനു ചുവട്ടില്‍ ഒരു സന്യാസി ധ്യാനനിരതനായി ഇരിക്കുന്നത് കണ്ടു. രാജാവ് ഭവ്യതയോടെ ചോദിച്ചു: അങ്ങെന്താണ് ഇവിടെ തനിയെ ഇങ്ങനെ ഇരിക്കുന്നത്? അപ്പോള്‍ സന്യാസി പറഞ്ഞു
ഞാന്‍ ഒരു നിധിക്ക് കാവലിരിക്കുകയാണ്. രാജാവ് ചോദിച്ചു എവിടെയാണ് നിധി? സന്യാസി പറഞ്ഞു: അതിവിടെത്തന്നെയാണ്. അപ്പോള്‍ രാജാവ് ഒരു സൂത്രം പ്രയോഗിച്ചു. സ്വാമിന്‍ അങ്ങ് കൊട്ടാരത്തില്‍ വന്ന് കുറച്ചുദിവസം താമസിച്ചാല്‍ വലിയ അനുഗ്രഹമായിരിക്കും. സന്യാസി പറഞ്ഞു: അതിനെന്താ. ഇപ്പോള്‍ തന്നെ പോകാം. 
രാജാവ് അത്ഭുതപ്പെട്ടു. സന്യാസിമാര്‍ ലൗകിക സുഖങ്ങളൊക്കെ ഉപേക്ഷിച്ചവരാണെന്നും കൊട്ടാരത്തിലേക്ക് വരാന്‍ നിര്‍ബന്ധിക്കേണ്ടിവരുമെന്നുമാണ് അദ്ദേഹം വിചാരിച്ചിരുന്നത്. എങ്കിലും അത് പുറത്ത് കാണിക്കാതെ രണ്ടുപേരുംകൂടി കൊട്ടാരത്തിലേക്ക് പോയി. 

അങ്ങനെ സന്യാസി രാജകൊട്ടാരത്തില്‍ താമസം തുടങ്ങി. ഒരു ദിവസം കഴിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു. ഒരാഴ്ചയായി. വിഭവസമൃദ്ധമായ ഭക്ഷണം. സന്യാസിയാകട്ടെ ഒന്നും വേണ്ടെന്ന് പറയുന്നുമില്ല. അപ്പോള്‍ രാജാവിനും രാജ്ഞിക്കുമൊക്കെ സംശയമായി. ഇതെന്തൊരു സന്യാസി. രാജാവ് കഴിക്കുന്ന ആഹാരം കഴിക്കുന്നു. രാജാവിനെപ്പോലെ കിടക്കയില്‍ ഉറങ്ങുന്നു. പിന്നെയെന്താണ് വ്യത്യാസം?  രാജാവ് തന്നെ ഇക്കാര്യം സന്യാസിയോട് നേരിട്ട് ചോദിക്കാന്‍ തീരുമാനിച്ചു: സ്വാമിന്‍ ക്ഷമിക്കണം. എനിക്ക് ഒരു സംശയം ഉണ്ടായിരിക്കുന്നു. അങ്ങ് എന്നെപ്പോലെതന്നെ എല്ലാ സുഖങ്ങളും അനുഭവിക്കുന്നു. പിന്നെയെന്താണ് രാജാവും സന്യാസിയുമായുള്ള വ്യത്യാസം?
 ഇതുകേട്ട് സന്യാസി പറഞ്ഞു: അങ്ങയുടെ സംശയം വളരെ ന്യായമാണ്. പക്ഷെ ഇതിന് മറുപടി കിട്ടണമെങ്കില്‍ അങ്ങ് എന്റെ കൂടെ അല്പദൂരം നടക്കാന്‍ തയ്യാറാവണം. രാജാവ് സമ്മതിച്ചു. 

അങ്ങനെ രണ്ടു പേരും നടന്നു തുടങ്ങി. നടന്ന് നടന്ന് നേരം ഉച്ചകഴിഞ്ഞു. വിശപ്പും ദാഹവും രാജാവിനെ തളര്‍ത്തി. രാജ്യത്തിന്റെ അതിര്‍ത്തിയാവാറായി. സന്യാസിയാണെങ്കില്‍ നടത്തം നിര്‍ത്തുന്നുമില്ല. രാജാവിന് പരിഭ്രമമായി. ഇങ്ങനെ പറഞ്ഞു: അങ്ങ് എവിടേക്കാണ് നടക്കുന്നത്. എന്റെ രാജ്യത്തിന്റെ അതിര്‍ത്തി ഇവിടെ കഴിഞ്ഞു. അപ്പുറം ശത്രുരാജ്യമാണ്. എനിക്കങ്ങോട്ട് വരാനാവില്ല. മാത്രമല്ല ഉടനെ തിരിച്ചില്ലെങ്കില്‍ ഇരുട്ടിന് മുന്‍പ് കൊട്ടാരത്തിലെത്താനുമാവില്ല. 

സന്യാസി ചിരിച്ചകൊണ്ടു പറഞ്ഞു: രാജാവെ ഇതുതന്നെയാണ് അങ്ങും ഞാനുമായുള്ള വ്യത്യാസം. അങ്ങയുടെ രാജ്യത്തിന് അതിര്‍ത്തിയുണ്ട്. പക്ഷെ എന്റെ രാജ്യത്തിന് അതിരുകളില്ല. എനിക്ക് ശത്രുക്കളുമില്ല. കൊട്ടാരവും വനാന്തരവും എനിക്ക് ഒരുപോലെ തന്നെ. എവിടെയും എന്റെ വിധി എന്നോടൊപ്പമുണ്ട്.  രാജാവിന് ഇപ്പോഴാണ്   അബദ്ധം മനസ്സിലായത്. നിധി കിട്ടുമെന്ന് വിചാരിച്ച് സന്യാസി ഇരുന്നിരുന്ന മരത്തിനുചുവട്ടിലും സന്യാസിയുടെ ഭാണ്ഡത്തിലുമൊക്കെ രാജാവ് രഹസ്യമായി പരിശോധന നടത്തിയിരുന്നു. പക്ഷെ ഇപ്പോഴാണ് അത് സാധാരണ നിധിയല്ല എന്ന് ബോധ്യമായത്. 

എങ്കിലും സന്യാസിയോട് ഇങ്ങനെ ചോദിച്ചു. എനിക്ക് ആ നിധി സ്വന്തമാക്കാന്‍ കഴിയുമോ? സന്യാസി പറഞ്ഞു: തീര്‍ച്ചയായും. ഞാന്‍ ഇല്ലാതായാല്‍ താങ്കള്‍ക്ക് ആ നിധി സ്വന്തമാക്കാനാവും.

രാജാവ് പറഞ്ഞു
എങ്കില്‍ അങ്ങയെ ഇപ്പോള്‍ തന്നെ എനിക്ക് ഇല്ലാതാക്കാന്‍ കഴിയും. ഇതുകേട്ട് സന്യാസി പറഞ്ഞു. അതസാധ്യമാണ് മഹാരാജന്‍. ഞാന്‍ ഇല്ലാതാവണം എന്നുപറഞ്ഞാല്‍ ഞാന്‍ എന്ന ഭാവം (അഹംഭാവം) ഇല്ലാതാവണം എന്നാണര്‍ത്ഥം. അങ്ങനെയുള്ള ഒരാളെ അങ്ങയ്ക്ക് വീണ്ടും ഇല്ലാതാക്കാനാവില്ല. ആയുധംകൊണ്ട് ഒന്നും
------------------------------------
നേടാനാവില്ല 
--------------------
അതുപേക്ഷിച്ചാല്‍ മാത്രമേ അങ്ങ് സമാധാനമെന്തെന്നറിയൂ. 

രാജാവ് ലജ്ജിതനായി. ഇങ്ങനെ പറഞ്ഞു: എനിക്കും അങ്ങയോടൊപ്പം വരണമെന്നുണ്ട്. പക്ഷെ കൊട്ടാരത്തില്‍ എല്ലാവരും എന്നെ കാത്തിരിക്കുന്നുണ്ടാവും. സന്യാസി ചിരിച്ചു
കേവലം ഒരു വഴിയമ്പലത്തെക്കുറിച്ച് അങ്ങ് ഇത്രയും വേവലാതിപ്പെടുന്നതെന്തിന്? 

രാജാവിന് ചെറിയ കോപം വന്നു. ഞാന്‍ കൊട്ടാരത്തിന്റെ കാര്യമാണ് പറഞ്ഞത്. വഴിയമ്പലത്തിന്റെയല്ല. 
സന്യാസി:
ഓഹോ. ഈ കൊട്ടാരം ഇതിനുമുന്‍പ് ആരുടെതായിരുന്നു? 
രാജാവ്:
എന്റെ അച്ഛന്റെതായിരുന്നു. 

സന്യാസി:
അതിന് മുന്‍പ് ആരുടെതായിരുന്നു? 
രാജാവ്:
അച്ഛന്റെ അച്ഛന്റെതായിരുന്നു.
സന്യാസി:
അതിന് മുന്‍പ്? 
രാജാവ്:
അദ്ദേഹത്തിന്റെ അച്ഛന്റേത്.
സന്യാസി:
എന്നുവച്ചാല്‍ ഇതാരുടെയും സ്വന്തമായിരുന്നില്ല എന്നുതന്നെയല്ലെ അര്‍ത്ഥം. അതാണ് ഞാന്‍ ആദ്യമേ പറഞ്ഞത്. കൊട്ടാരം മാത്രമല്ല, ഈ ലോകം തന്നെ ഒരു വലിയ വഴിയമ്പലമാണ്. നമ്മളെല്ലാം യാത്രക്കാരും. 

രാജാവ് പറഞ്ഞു:
ഞാന്‍ കൊട്ടാരം ഉപേക്ഷിക്കണം എന്നാണോ അങ്ങ് പറഞ്ഞുവരുന്നതെന്ന് സംശയിക്കുന്നു.
സന്യാസി:
ഒരിക്കലുമല്ല. അങ്ങ് കൊട്ടാരം ഉപേക്ഷിച്ചതുകൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുകയില്ല. പ്രജകള്‍ക്ക് അനുസരിക്കാന്‍ ഒരു രാജാവ് ആവശ്യമാണ്. അങ്ങയ്ക്ക് പകരം വേറൊരാള്‍ രാജാവാകും. അത് അങ്ങുതന്നെ ആയിരിക്കുന്നതില്‍ എന്താണ് തെറ്റ്? അതുകൊണ്ട് അങ്ങ് കൊട്ടാരം ഉപേക്ഷിക്കേണ്ടതില്ല. സ്വന്തമല്ലാത്ത ഒന്നിനെ ആര്‍ക്കും ഉപേക്ഷിക്കാനാവില്ലെന്ന് മനസ്സിലാക്കിയാല്‍ മതിയാകും. ഏത് നിമിഷവും കൈവിട്ട് പോകാവുന്ന-ഒരിക്കലും സ്വന്തമായിരുന്നിട്ടില്ലാത്ത- കുറെ വസ്തുക്കളെ സ്വന്തം എന്ന് വിചാരിക്കുന്നതാണ് കുഴപ്പം. ഒന്നും സ്വന്തമല്ല എന്നറിയുന്നവര്‍ക്ക് ഒന്നും ഉപേക്ഷിക്കാനുമാവില്ല. 

രാജാവ്:
പിന്നെ ഞാന്‍ എന്താണ് ചെയ്യേണ്ടത്? അങ്ങ് തന്നെ പറഞ്ഞുതരണം.
സന്യാസി
അതാണ് ഞാന്‍ ആദ്യമേ പറഞ്ഞത് *🎼ഞാന്‍* ഇല്ലാതായാല്‍ അങ്ങയ്ക്ക് നിധി സ്വന്തമാക്കാമെന്ന്. 
ഞാന്‍ ഇല്ലാതായാല്‍ എന്റേതും ഇല്ലാതാവും. ഒന്നും സ്വന്തമായി
---++++++++++++
 ഇല്ലാത്തവന് ഈ ലോകം 
+++++++++++++++++++
മുഴുവനും 
+++++++
സ്വന്തമായിരിക്കും. 
+++++++++++++
അവന്‍ ലോകത്തിന്റേതുമായിരിക്കും. മഹത്തായ ഈ സ്വാതന്ത്ര്യമാണ് ഈശ്വരാനുഭൂതി.
അതാണ് നിധി. 

രാജാവ്
സ്വാമിന്‍ അഹം ഇല്ലാതാക്കാന്‍ എന്താണ് വഴി? 
സന്യാസി
അത് അല്‍പ്പം പ്രയാസമുള്ള കാര്യമാണ്. പക്ഷെ തീരെ അസാധ്യമല്ല. ഞാനെന്നും എന്റേതെന്നുമുള്ള അഹന്താമമതകള്‍ ഉണ്ടാകുന്നത് മനസ്സിലാണ്. അതുകൊണ്ട് മനസ്സ് ഉപേക്ഷിച്ചാല്‍ അങ്ങ് പൂര്‍ണ സ്വതന്ത്രനായിത്തീരും. 

രാജാവ്
ശരി. പക്ഷെ മനസ്സ് എങ്ങനെയാണുപേക്ഷിക്കുക? 
സന്യാസി:
മനസ്സിനെ നേരിട്ട് നിയന്ത്രിക്കാനും ഉപേക്ഷിക്കാനുമൊക്കെ പ്രയാസം തന്നെയാണ്. അതുകൊണ്ട് ഭക്തിജ്ഞാന കര്‍മയോഗങ്ങളിലൂടെ പരോക്ഷമായി അത് സാധിക്കേണ്ടിയിരിക്കുന്നു. 

രാജാവ്:
സ്വാമിന്‍ അത് വിശദമായി പറഞ്ഞുതന്നാലും. 
സന്യാസി
ഭക്തിയിലൂടെ ഭൗതികവിചാരങ്ങള്‍ ഒഴിവാക്കി ആത്മസ്വരൂപാവസ്ഥയിലെത്തുന്നതിനെയാണ് ഭക്തിയോഗം എന്നുപറയുന്നത്. കര്‍മത്തിലുള്ള ഏകാഗ്രതയിലൂടെ ഇത് സാധിക്കുമ്പോള്‍ അത് കര്‍മയോഗമാകുന്നു. തത്വജ്ഞാനത്തിലൂടെ ഭഗവല്‍പ്രാപ്തി നേടുന്നതാണ് ജ്ഞാനയോഗം. ഇത് ഉത്തമമാണെങ്കിലും ഒരു ഗുരുവിന്റെ സഹായം ആവശ്യമായിവരും. ഭക്തിയാണ് പ്രായേണ സരളവും എന്നാല്‍ ശക്തവും സുരക്ഷിതവുമായ മാര്‍ഗ്ഗം. അവിടെ വഴിതെറ്റാനുള്ള സാധ്യതയില്ല. മനസ്സ് നേരിട്ട് ഈശ്വരനില്‍ സമര്‍പ്പിക്കുന്നതിലൂടെ നാം ഭൗതിക മുക്തി നേടുന്നു. അഥവാ സ്വരൂപപ്രാപ്തി നേടുന്നു. ഇതുതന്നെയാണ് മനസ്സ് ഉപേക്ഷിക്കല്‍ അഥവാ മോക്ഷം. ഭക്തി മാർഗ്ഗത്തില്‍ ഭഗവല്‍ നാമജപം ഏറ്റവും ഉത്തമവും എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യവുമാകുന്നു. പലതും പറഞ്ഞ് പകല്‍ കളയുന്ന നാവുതവ- തിരുനാമ കീര്‍ത്തനമിതതിനായ് വരേണമിഹ കലിയായ കാലമിതിലതുകൊണ്ടുമോക്ഷഗതി- യെളുതെന്നു കേള്‍പ്പു ഹരി നാരായണായ നമഃ (ഹരിനാമ കീര്‍ത്തനം) 

രാജാവിന് ചിരി വന്നു: സ്വാമി ഇത്രയും ലളിതമായ കാര്യമാണല്ലൊ അങ്ങ് ആദ്യം വളരെ സങ്കീര്‍ണമായി പറഞ്ഞത്. 
സന്യാസി: ലളിതമാണെങ്കിലും ഇത് ചെറിയ കാര്യമല്ല. പലരും ഇതിന്റെ പ്രാധാന്യം വേണ്ടത്ര ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് സത്യം. ജന്മസിദ്ധമായ ആനന്ദം ഇടതടവില്ലാതെ അനുഭവിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ നാം യഥാര്‍ത്ഥത്തില്‍ ജിവിക്കുന്നു എന്നുപറയാന്‍ കഴിയൂ. ആനന്ദകരമായ ജീവിതമാണ് ആരോഗ്യകരമായ ജീവിതം. ഇത് പ്രകൃതിസഹജമായ അമൃതത്വത്തിന്റെ മാര്‍ഗ്ഗമാകുന്നു. നിയന്ത്രണമില്ലാത്ത മനസ്സാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. നിയന്ത്രിക്കാന്‍ കഴിയുമ്പോള്‍ അതേ മനസ്സ് തന്നെയാണ്  എല്ലാ അനുഭൂതിക്കും അടിസ്ഥാനവും. മനസ്സാണ് ബന്ധത്തിനും മോക്ഷത്തിനും ഹേതുവാകുന്നത്. ആത്മൈവ ഹ്യാത്മനോബന്ധു- രാത്മൈവ രിപുരാത്മനഃ എന്ന് ഗീതയില്‍ പറയുന്നുണ്ടല്ലൊ. 
മഹാരാജന്‍ രാജ്യം ഭരിക്കുക എന്നതാണ് രാജാവിന്റെ ധര്‍മ്മം. അതിലൂടെ തന്നെ അങ്ങയ്ക്ക് ലക്ഷ്യപ്രാപ്തി നേടാനാവും. ആര് എവിടെ നില്‍ക്കുന്നു എന്നതല്ല. മനസ്സ് എവിടെ നില്‍ക്കുന്നു എന്നതാണ് പ്രധാനം. അങ്ങ് ഉടനെ തിരിച്ചുപോകുക. പ്രജകളെ സന്തോഷിപ്പിക്കുക. 

രാജാവ്
അങ്ങയെ കണ്ടുമുട്ടിയത് തന്നെ എന്റെ ഏറ്റവും വലിയ ഭാഗ്യം. മഹാത്മന്‍, എന്നെ അനുഗ്രഹിച്ചാലും. (നമസ്‌ക്കരിക്കുന്നു) മംഗളം ഭവിക്കട്ടെ.

Monday, October 28, 2019

ചതുശ്ലോകീ ഭാഗവതം :43


നമ്മള് പോയത് കൊണ്ട് ഇവിടെ ഒന്നും പോകില്ല.... 😊😊😊...

നമ്മൾ ആണ് ഇവിടെ ഒക്കെ നടത്ത്‌ണത്.... അതിന്,
*രമണ ഭഗവാൻ*പറയ്‌ണ
ഒരു ഉദാഹരണം ണ്ട്... !!


ട്രെയിൻ  ൽ പോകണ ആൾ, ഫസ്റ്റ് ക്ലാസ്സ്‌ എ സി യില് ടിക്കറ്റ് എടുത്തിട്ട്, തന്റെ സൂട് കേസ് തലേല് വച്ചിട്ട് ഇരിക്കയാത്രെ !!!
ധാരാളം സ്ഥലം ണ്ട്....

അടുത്ത് ഇരിയ്ക്കണ ആള് ചോദിച്ചൂത്രേ...
എന്തിനാ ഹേ,  ഇത് തലേല് വച്ചോണ്ട് ഇരിയ്ക്കണത്? 😄😄😄😄...

"അല്ലാ ട്രെയിൻ ഇത്രേം ചൊമ ക്ക്കാണല്ലോ? ന്റെ പെട്ടി ഞാൻ ചൊമന്നു കൊള്ളാം.... ..ന്റെ ജീവിതത്തിലെ ഒരു നിഷ്ഠയാണ് എന്റെ കാര്യം  ഞാൻ ചെയ്യണം." 😃😃

തലേല് വച്ചാലും ചോട്ടിൽ വച്ചാലും ട്രെയിൻ ആണ് ചൊമക്കാൻ പോണത്... ല്ലേ?

അത് പോലെ,  സകലതും ഒരു പരമേശ്വര ശക്തി നടത്തിക്കൊണ്ടിരിക്കുമ്പോൾ,
അജ്ഞാനം കൊണ്ട്, നമുക്ക്,  ഞാൻ ആണ് ചെയ്യണത്... ഞാൻ ഇല്ലെങ്കിൽ കാര്യം നടക്കില്ല..
എന്റെ ജീവിതത്തിനെ ഞാൻ ആണ് നടത്തിക്കൊണ്ടിരിക്കണത്.,
എന്നൊക്കെ അഭിമാനം തോന്നുന്നു....

ഈ അഭിമാനം കൊണ്ട്,  ആകപ്പാടെ പ്രയോജനം എന്താണെന്നു വച്ചാൽ,
ഡയബെറ്റിസും ബി പി യും ഡിപ്രെഷൻ ഉം ഒക്കെ....

എത്രകണ്ട് civilized ആവുന്നോ അത്ര കണ്ടു psychic problems...

അതാണ് modern civilization ന്റെ after effect..

ഏറ്റവും അധികം തലയ്ക്കു വട്ടിളകിയ ആൾക്കാർ അമേരിക്കയിലാണത്രെ....

അവിടേക്ക് ആണ് നമ്മുടെ ആളുകളൊക്കെ പൊറപ്പെട്ടു കൊണ്ടിരിക്കണത്....

ഏറ്റവും വട്ടന്മാർ ഉള്ള സ്ഥലം ആണത്.. ന്ന് വച്ചാൽ 80ശതമാനത്തോളം psychic problem ഉള്ള ആളുകൾ.... ഒന്ന് ആലോചിച്ചു നോക്കു,  ഈ പഠിപ്പിന്റെ ഒരു ഫലം....
പഠിച്ചു പഠിച്ചു നമ്മള് എത്തിയിരിക്കണത് എവിടെയാ ന്ന് വച്ചാൽ,  തലയ്ക്കു, nut loose ആയി... അശാന്തി... psychic problems ഇതാണ്..
അമേരിക്ക പോലെ...
*ഏറ്റവും*
 *അധികം ഭ്രാന്തന്മാർ* *ഉണ്ടെങ്കിൽ developed* *nation*
ന്ന് പേര് കിട്ടും ന്നാണ് അർത്ഥം....😄😄

ശ്രീ നൊച്ചൂർ ജി.... 🙏🏼🙏🏼🙏🏼
കാമനും യമനും തമ്മില്‍ വളരെ അന്തരമുണ്ട്. വിചാരംചെയ്തു നോക്കുമ്പോഴേ അതു വ്യക്തമായറിയൂ. യമന്‍ എല്ലാവര്‍ക്കും അപ്രിയനാണ്; ആരും യമനെ ഇഷ്ടപ്പെടാറില്ല. എങ്കിലും അദ്ദേഹം ഓരോരുത്തര്‍ക്കും ചെയ്യുന്ന പ്രവൃത്തി ഹിതമാണ്. നരകയാതനകളെക്കൊണ്ട് പാപങ്ങളെ നശിപ്പിച്ച് ഓരോരുത്തരേയും ശുദ്ധന്മാരാക്കുകയാണ് ചെയ്യുന്നത്. പ്രത്യക്ഷത്തില്‍ അപ്രിയങ്ങളായ കാര്യങ്ങളാണ് യമന്‍ ചെയ്യുന്നതെങ്കിലും പരോക്ഷമായി അവയെല്ലാം ഹിതമാണ്. എന്നാല്‍ കാമന്റെ കഥ അതല്ല; കാമനെല്ലാവര്‍ക്കും പ്രിയനാണ്. പക്ഷെ ചെയ്യുന്നതാകട്ടെ അനര്‍ത്ഥമുമാണ്. അപ്പോള്‍ എത്ര വ്യത്യാസമുണ്ട് രണ്ടുപേരും തമ്മില്‍. യമന്‍ അപ്രിയനായിട്ട് ഹിതത്തെ ചെയ്യുമ്പോള്‍ കാമന്‍ പ്രിയനായിട്ട് അനര്‍ത്ഥത്തെ ചെയ്യുന്നു. ആ സ്ഥിതിക്കു യമനെയാണ് കാമനേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടേണ്ടത്.

സര്‍വവേദാന്തസിദ്ധാന്ത സാരസംഗ്രഹം.
[28/10, 20:53] Sudha Bharat New: സത്ത്-ചിത്ത്-ആനന്ദം = സച്ചിദാനന്ദം

സത്ത് = (വാസ്തവത്തിൽ)ഉള്ളത്
ചിത്ത് = അറിയുന്നു
ആനന്ദം = ഉള്ളത് (നിത്യമായത്) അറിയപ്പെട്ടുകഴിയുമ്പോൾ ഇല്ലാത്തത് ഉള്ളതിൽ അസ്തമിച്ചുപോവുകയും ഉള്ള വസ്തുവിന്റെ തനതു സ്ഥിതിയായ നിശ്ചലത അഥവാ ആനന്ദം അനുഭവമായിരിക്കുകയും ചെയ്യുന്നു.

ഞാൻ ഉണ്ട് എന്ന അനുഭവമാകുന്നു ഏതൊരു പ്രാപഞ്ചികവസ്തുവിനും ഉള്ള ഒരേപോലത്തെ അനുഭവം (ഏകാനുഭവം), അതാവട്ടെ ഒരാൾക്കും നിഷേധിക്കാൻ സാധ്യവുമല്ല. ലോകത്തെന്തിനെയും (ഈശ്വരചിന്തയടക്കം) ഇല്ല എന്നു നിഷേധിക്കാം, പക്ഷേ ഞാൻ ഉണ്ട് എന്ന അനുഭവമായ തന്നെ നിഷേധിക്കാൻ സാധ്യമല്ല.

ഇപ്പറഞ്ഞ 'താൻ' യഥാർത്ഥത്തിൽ ആരാണ്... എന്താണ് തന്റെ യഥാർത്ഥ സ്വരൂപം... അതിനെ ആരാഞ്ഞുനോക്കി തന്നിലേക്ക് ആഴത്തിലിറങ്ങി അന്വേഷണം ചെയ്യുമ്പോൾ ഇതുവരെ താനെന്നു ധരിച്ചുവന്നിരുന്ന എല്ലാറ്റിനെയും തള്ളിക്കളയേണ്ടതായിവരും. ഒടുവിൽ ഇനി തള്ളാനും കൊള്ളാനും കഴിയാത്ത ഒരു നിശ്ചലതയിൽ അന്വേഷകൻ ചെന്നു നിൽക്കും. ആ നിശ്ചലതയാണു ഞാൻ... അതാണെന്റെ യഥാർത്ഥ സ്വരൂപം... അലകളടങ്ങിയ സമുദ്രാന്തർഭാഗം പോലെ ഈ ലോകത്തെ യാതൊരുവിധ ദ്വൈതവൈരുധ്യങ്ങളുമേർപ്പെടാതെ ഞാൻ നിശ്ചലമായിട്ടുനിൽക്കുന്നു. അവിടെ, തന്നെ താൻ ആയി അറിയുന്നു, ആ നിശ്ചലതയെന്ന ആനന്ദത്തെ എന്റെ സ്വരൂപമായി ഞാൻ അറിഞ്ഞ് അതിൽ രമിക്കുന്നു.

സത്ത്-ചിത്ത്-ആനന്ദം; സച്ചിദാനന്ദം! എല്ലാ ചോദ്യങ്ങളും സംശയങ്ങളും അന്വേഷണങ്ങളും അവസാനിച്ച നിശ്ചലത!!
[28/10, 21:31] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  201
വ്യവസായാത്മികാ ബുദ്ധി -
രേകേഹ കുരുനന്ദന
ബഹു ശാഖാ ഹ്യനന്താശ്ച
ബുദ്ധയോ/ വ്യവസായി നാം
സമർത്ഥന്മാരുടെ ബുദ്ധി അതിനെ വ്യവസായത് മികാ ബുദ്ധി എന്നു ഭഗവാൻ പറയുണൂ.അത് ഏകമുഖം ആണ് എന്നാണ് . അതായത് അവരുടെ ലക്ഷ്യം എപ്പോഴും ഏകമാണ്. ഒന്നിലാണ് അവരുടെ ശ്രദ്ധ. ആ ശ്രദ്ധ പതറില്ലാ അവർക്ക്. അത് വെളിയിലുള്ള കോൺസൺ ട്രേഷനെക്കുറിച്ചല്ല ഉദ്ദേശിച്ചത്. ഇതിനെയൊക്കെ ലൗകികമായിക്കൊണ്ടുപോയി വ്യാഖ്യാനിച്ചാൽ അപ്പാടെ തെററിപ്പോകും കാരണം ലൗകികമായി ഒന്നും ശാശ്വതമല്ല. എന്നാൽ ലൗകികമായി വ്യവഹാരം ചെയ്യണ്ടാ എന്നല്ല എന്തും വ്യവഹരിക്കാം. നമുക്ക് എന്ത് പ്രവൃത്തിയാണോ ,ഇപ്പൊ  യുദ്ധമേ ചെയ്യാം എന്നു പറയുമ്പോൾ എന്തു പ്രവൃത്തി ചെയ്യാൻ പാടില്ല. അവരു പറയണത് സ്വധർമ്മ പ്രവൃത്തി എന്തു വേണമെങ്കിൽ ചെയ്യാം പക്ഷേ ജീവിതത്തിന്റെ പരമലഷ്യം അതാണ് എന്നു കരുതിപ്പോയാൽ അപ്പാടെ തെറ്റിപ്പോകും .അപ്പോൾ പരമ ലക്ഷ്യമായിട്ടുള്ളതിനെ ഇവിടെ ഭഗവാൻ യോഗ സ്ഥിതി എന്നു കാണിച്ചു തന്നു. അതായത് പരിപൂർണ്ണമായ മനസ്സിന്റെ സമനില. പുറമേക്ക് ഉള്ളതൊന്നും നമ്മുടെ കൺട്രോളിൽ ഇല്ല. നമ്മുടെ ശരീരമേ നമ്മളുടെ കൺട്രോളിലില്ലാ എന്നു കണ്ടു. പിന്നെ ലോകത്തിൽ ഒരു ബിസിനസ്സ് ചെയ്താൽ അതിന്റെ ഫലം കിട്ടുന്നത് നമ്മുടെ കൺട്രോളിൽ ഉണ്ടോ? അതിനെ അനേക കാര്യങ്ങൾ ബാധിക്കുണൂ. ഒരു കൃഷി ചെയ്താൽ അതിന്റെ ഫലം കിട്ടുന്നത് നമ്മുടെ കൺട്രോളിൽ ഉണ്ടോ? മഴയേ പെയ്തിട്ടില്ലെങ്കിൽ എന്തു ചെയ്യാൻ പറ്റും? കൃഷിക്കാർക്ക് ക്ലാസ് എടുത്ത് കൊടുക്കാം എങ്ങിനെ നല്ല വിളവെടുക്കാം എന്നൊക്കെ. ക്ലാസ് എടുത്തിട്ട് എന്തു ചെയ്യാം പറ്റും?  മഴ പെയ്തിട്ടില്ലെങ്കിൽ അവർ എന്തു ചെയ്യും? .അപ്പൊ പ്രവൃത്തി മണ്ഡലത്തില് സക്സസ് എന്നു പറഞ്ഞാൽ എന്താ? പ്രവൃത്തി മണ്ഡലത്തിലുള്ള സക്സസ് കർമ്മത്തിന്റെ ഫലത്തിലല്ല. കർമ്മത്തിന്റെ ഫലം വിപരീതമായാലും അനുകൂലമായാലും തെറ്റാതെ നില്ക്കുന്ന സമനിലയിലാണ് . ആ സമനിലയെ ഭഗവാൻ ഇവിടെ വ്യവസായാത്മികാ ബുദ്ധി എന്നു പറഞ്ഞു .അവരുടെ ബുദ്ധി എപ്പോഴും ഏകമുഖമാണ് .അവർക്ക് ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ ജീവിതത്തില്. അവര് പലതും ചെയ്യും പക്ഷേ ഒരേ ഒരു ലക്ഷ്യം ഒന്നാണ്. അവര് ചിലപ്പൊ ഗൃഹസ്ഥന്മാരായി പ്രവൃത്തി ഒക്കെ ചെയ്യും .പ്രവൃത്തി ഒന്നും ഉപേക്ഷിക്കില്ല. വലിയ വലിയ ഭക്തന്മാര് ജ്ഞാനികള്  അങ്ങനെ ഒരു പാട് പേര് ഒക്കെ പ്രവൃത്തി മണ്ഡലത്തില് ഉണ്ടായിട്ടുണ്ട്.
(നൊച്ചൂർ ജി )

Sunday, October 27, 2019

ചതുശ്ലോകീ ഭാഗവതം... 42

ആത്മമായാമൃതേ രാജൻ പരസ്യാനുഭവാത്മനാ :
ന ഘടേതാർത്ഥ  സംബന്ധ:
സ്വപ്നദ്രഷ്ടുരിവാംജസാ..


ശുദ്ധ ബുദ്ധ മുക്ത സ്വരൂപ മായ ഈ ചൈതന്യത്തിനു,  മായ കൊണ്ട് അല്ലാതെ ബന്ധമൊന്നും വരാൻ സാദ്ധ്യമേ അല്ലാ...

*ബന്ധം സ്വപ്നം പോലെ ആണ്* 

അല്ലാതെ വേറെ  ഒരു വഴിക്കും ഒരു ബന്ധവും നിത്യ മുക്തനായ ഈശ്വരന്ന്, പരമപുരുഷന് വരാൻ ഒക്കുകയില്ല.....


ഇത്രയും പറഞ്ഞ് ഭഗവാൻ ബ്രഹ്മാവിന് ഉപദേശിച്ച ചതുശ്ലോകീ                          ഭാഗവതത്തിലേക്ക് കടക്ക്‌ക യാണ്...

ബ്രഹ്മാവ് ഭഗവാനോട് പറയ്‌ കയാണ്....

ന്ന് വച്ചാൽ കമലജനാണല്ലോ അദ്ദേഹം....

കമലജനായ ബ്രഹ്മാവ് പറയ്‌ കയാണ്.....
ഭഗവാനെ 🙏🏼🙏🏼🙏🏼

ഭഗവൻ! സർവഭൂതാനാമ
ദ്ധ്യക്ഷോ /അവസ്ഥിതോ ഗുഹാം
വേദഹ്യ പ്രതിരുദ്ധേന
പ്രജ്ഞാനേന ചികീർഷിതം..

തഥാപി നാഥമാനസ്യ
നാഥ നാഥയ നാഥിതം.......
പരാവരേ യഥാരൂപേ
ജാനീയാം തേ തു അരൂപിണ:

നാഥ...നാഥയ.... നാഥിതം....
വളരെ വിചിത്രം ആയ പ്രയോഗം ആണ് !

നമ്മള്.. ലോകത്തില് നമ്മളാണ് നാഥന്മാര് ന്ന് ആണ്  ധരിക്കണതേയ്....

ഈ അഹങ്കാരം ഒരിക്കലും നാഥൻ ആവില്ല്യ..
അഹങ്കാരം പോയിക്കഴിഞ്ഞാൽ നാഥൻ പ്രകാശിയ്ക്കും.....

നമ്മളാണ് ലോകത്തില് എല്ലാ കാര്യവും ചെയ്യണത്...
കൂര താങ്ങണ പല്ലിയെ പോലെ....
പല്ലി പറഞ്ഞൂത്രേ !!!!
പല്ലികള് ഒരു സമരം നടത്തി ന്ന് ആണ്..... !!!

ന്ന് വച്ചാൽ....
ഞങ്ങൾ ഇത്രയും കാലമായി നിസ്വാർത്ഥമായി സകല കൂരകളും താങ്ങി ക്കൊണ്ടിരിക്കുന്നു....
ആരും ഞങ്ങള്ക്ക് ഒരു അംഗീകാരമേ തര്ണില്ല്യാ.. !
ഇനിയും ഞങ്ങളെ കണ്ടില്ല്യ ന്ന് നടിച്ചാൽ ഞങ്ങള് കൈ വിടും... 😄😄

പല്ലി കൈവിട്ടാൽ കൂര ചോട്ടില് വീഴ്വോ?...

ഗൃഹസ്ഥൻമാർക്ക് വല്യ ഒരു ഭ്രമം വരും.... നമ്മൾ ഇല്ലെങ്കിൽ വീട്ട് കാര്യം ഒന്നും നടക്കില്ല്യ ന്ന്.. !
അതിന്  ഒറ്റ മരുന്നേ ഉള്ളു..
ഇടയ്ക്ക് നാട് വിട്ടിട്ട് പോക്‌ കാ.... പറയാതെ ഒന്ന് പോണം...

ന്ന് ട്ട് ഒരു ആറു മാസം കഴിഞ്ഞു തിരിച്ചു വന്നു നോക്ക്കാ...
വീട്ടിൽ എന്തെങ്കിലും കൊഴപ്പം ണ്ടോ ന്ന് നോക്ക് കാ...
അപ്പൊ നമുക്ക് മനസ്സിലാവും 
നമ്മളാണ് കൊഴപ്പം ന്ന്... നമ്മള് പോയിക്കഴിഞ്ഞപ്പോ പലേ പ്രശ്നങ്ങളും പരിഹൃത മായി ട്ട് ണ്ടാകും..

അപ്പൊഴാണ് നമുക്ക് മനസ്സിലാവാ... നമ്മള് പരിഹരിക്കയല്ലാ ചെയ്യ്ണത്, നമ്മള് കൊഴപ്പം ണ്ടാക്ക്‌ക യാണ് ചെയ്യ്ണത്...

നമ്മള് പോയത് കൊണ്ട് ഇവിടെ ഒന്നും പോകില്ല.....
ശ്രീ നൊച്ചൂർജി....
ഉപദേശം ആർക്കൊക്കെ
  -------------------   എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായി തനിക്കറിയാമെന്നു ആത്മാർത്ഥമായി കരുതുന്ന ഒരു ശിഷ്യൻ ഗുരുവിനോട് ഒരിക്കൽ തുറന്നു ചോദിച്ചു:"ഗുരു,എന്നെ എന്താ അങ്ങു ഒന്നും പഠിപ്പിക്കാത്തത്?"

     "അറിവില്ലാത്തവനെയും,അറിവുള്ളവനെയുമാണ് ഞാൻ പഠിപ്പിക്കാറ്‌.  എല്ലാം തനിക്കറിയാമെന്നു ചിന്തിക്കുന്ന ഒരാളെ ഞാനെന്തു പഠിപ്പിക്കാൻ?" ഗുരുവിന്റെ മറുപടി ഇതായിരുന്നു.  "മകരമത്സ്യത്തിന്റെ വായിൽ കുടുങ്ങിയ രത്നം വീണ്ടെടുക്കാം.  ഇളകിമറിയുന്ന കടലിൽ ഒരു കൊച്ചു തോണിയിൽ തുഴയാം.  മൂർഖനെ എടുത്തു മാലയായി കഴുത്തിലണിയാം.  അൽപഞ്ജാനിയായ ഒരാളെ കൈകാര്യം ചെയ്യുക ദുഷ്കരം.  അതിനാൽ, നിനക്ക് എന്തറിയാമെന്നു നീ സ്വയം മനസ്സിലാക്കൂ.  അപ്പോൾ വിനയം ഉണ്ടാകും.  അപ്പോഴേ എനിക്ക് നിന്നെ ഉപദേശിക്കാൻ പറ്റൂ."
*ശ്രീമദ് ഭാഗവതം 317*

നിമി ചക്രവർത്തി  ഭാഗവതധർമ്മത്തിനെ
ഹരി എന്ന യോഗീശ്വരനോട് ചോദിക്കാണ്.

ഭാഗവതധർമ്മം എന്താണെന്ന് പറഞ്ഞു തരൂ.
യൈർല്ലിംഗൈ: ഭഗവത്പ്രിയ:
ഭഗവദ്പ്രിയന്മാരായ ഭക്തന്മാരെ കണ്ടാൽ എങ്ങനെ അറിയും?
ആരാണ് ഉത്തമഭക്തൻ?

അവിടെ ഹരി എന്ന യോഗീശ്വരൻ ഭക്തന്മാരെ മൂന്നു വിധത്തിലായിട്ട് പിരിച്ചു.
ഉത്തമഭക്തൻ
മധ്യമ ഭക്തൻ
പ്രാകൃത ഭക്തൻ. 

ഭക്തിയിൽ അധമം ഇല്ല്യ.
പ്രാകൃത ഭക്തി എന്താണ്?
ഭക്തി ആരംഭിക്കുമ്പോ എല്ലാവരും പ്രാകൃതഭക്തന്മാരാണ്.
അർച്ചനാമൂർത്തിയിൽ മാത്രം ശ്രദ്ധ.

അർച്ചായാം ഏവ ഹരയേ പൂജാമ്യ ശ്രദ്ധയേഹതേ
ന തത് ഭക്തേഷു ച അന്യേഷു സ ഭക്ത: പ്രാകൃത: സ്മൃത:

പ്രാകൃതഭക്തന് എന്താ ലക്ഷണം?
ഭഗവാന്റെ അർച്ചനാമൂർത്തിയിൽ അമ്പലത്തിൽ മാത്രം ഭഗവാൻ ണ്ട്. അവിടെ ചെല്ലുമ്പോ ഭക്തി വരും. ഭക്തിയോടുകൂടെ ആരാധിക്കും.
പക്ഷേ ഭക്തന്മാരോട് സംഗം, ഭഗവദ് കഥാശ്രവണം മുതലായ സാധനാപദ്ധതികളിലേയ്ക്കോ ഭജനത്തിലേയ്ക്കോ വരില്യ.

ഈ ഭക്തിയുടെ ലക്ഷണം വെച്ചു നോക്കുമ്പോ ലോകത്തിൽ ഭക്തന്മാർ ധാരാളം ണ്ട്. ഈ പ്രാകൃത ഭക്തി ധാരാളംണ്ട്. എല്ലാ അമ്പലങ്ങളിലും ധാരാളം തിരക്കാണ്. ഇത്രയധികം തിരക്കുള്ള കാലം ണ്ടായിട്ടില്യ.
അത് പ്രാകൃത ഭക്തി ആണ്.

പ്രാകൃത ഭക്തി നിന്ദ്യ ഭക്തി അല്ല.
ഒരു വിത്ത് കുഴിച്ചിട്ടാൽ ആ വിത്ത് മുളച്ച് ചെടിയായി വലിയ മരം ആവും. മരം ആയിത്തീരുന്നതിന് മുൻപ് എല്ലാ മരവും ഒരു ചെടിയുടെ രൂപത്തിൽ ണ്ടായിട്ടുണ്ട്.

ഭക്തി ആരംഭിക്കുമ്പോ പ്രാകൃതതലത്തിൽ ആരംഭിക്കും. ചിലപ്പോ ഉത്തമഭക്തനും പ്രാകൃത ഭക്തി ചെയ്യും. ഉത്തമഭക്തനും അർച്ചനാമൂർത്തിയിൽ ആരാധിക്കുകയും പൂജ ചെയ്യുകയും ചെയ്യും. അത് പ്രാകൃത ഭക്തി അല്ല.

ഒരാൾ മൂർത്തി ആരാധന ചെയ്യുന്നതുകൊണ്ട് മാത്രം പ്രാകൃതഭക്തൻ എന്നർത്ഥമില്ല.രാമകൃഷ്ണദേവനും ദേവിയെ ഒരു മൂർത്തിയിലാണ് കണ്ടത്. അദ്ദേഹം ഉത്തമഭക്തിസ്ഥിതിയിലിരുന്നു കൊണ്ട് തന്നെ ആ മൂർത്തിയെ ആരാധിച്ചു. എത്രയോ ഭക്തന്മാര് ഗുരുവായൂരപ്പന്റെ സന്നിധിയിലിരുന്ന് ഗുരുവായൂരപ്പനേ ഗതി എന്നു പറഞ്ഞ് ഭജിച്ചവരുണ്ട്. അവരൊക്കെ പ്രാകൃതഭക്തന്മാരാണ് എന്നർത്ഥല്യ.

പ്രാകൃതഭക്തന്മാർ ണ്ട്.
അവർക്ക് ഗുരുവായൂരപ്പൻ അവിടെ ണ്ട്. അവരുടെ കാര്യം ഒക്കെ സാധിക്കണം. ഭഗവാനോട് പ്രാർത്ഥിക്കും. ഭജിക്കും പൂജ ചെയ്യും. അതുകഴിഞ്ഞ് പുറത്തു വന്നാൽ ആള് മാറി. ഭഗവാൻ അവിടെയല്ലേ ഉള്ളത്. ഞങ്ങളുടെ കാര്യം വേറെ. ഗുരുവായൂരപ്പൻ അവിടെ ഇരിക്കട്ടെ!!
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

Saturday, October 26, 2019

*ശ്രീമദ് ഭാഗവതം316*
അഭയം വൈ ജനകാ പ്രാപ്തോ സി
യാജ്ഞവല്ക്യന്റെ തത്വോപദേശം കേട്ട് ജനകൻ ആ സ്വരൂപസ്ഥിതിയിൽ നിഷ്ഠനായപ്പോൾ,

ഹേ ജനകാ
അഭയം വൈ ജനകാ പ്രാപ്തോസി
നീ രണ്ടില്ലാത്ത സ്ഥിതിയിൽ പ്രതിഷ്ഠിതനായിരിക്കുന്നു.

തന്നിൽ നിന്ന് അന്യമായി യാതൊന്നുമില്ലെങ്കിൽ ആര് ആരെ ഭയപ്പെടാൻ. അപ്പോ ഭയത്തിന് അവകാശമില്യ.

അങ്ങനെ ചിത്തവൃത്തി നിരോധം ചെയ്യാൻ കഴിയുന്നില്ലല്ലോ.
സങ്കല്പം നമ്മളെ വിടണില്യല്ലോ.

ശൃണ്വൻ സുഭദ്രാണി രഥാംഗപാണേർ
ജന്മാനി കർമ്മാണി ച യാനി ലോകേ
ഗീതാനി നാമാനി തദർത്ഥകാനി
ഗായൻ വിലജ്ജോ വിചരേദസംഗ:
ഏവം വ്രത: സ്വപ്രിയനാമകീർത്ത്യാ
ജാതാനുരാഗോ ദ്രുതചിത്ത ഉച്ചൈ:
ഹസത്യതോ രോദിതി രൗതി ഗായതി
ഉന്മാദവൻ നൃത്യതി ലോകബാഹ്യ:
ഖം വായുമഗ്നിം സലിലം മഹീം ച ഈ
ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീൻ
 *സരിത് സമുദ്രാംശ്ച ഹരേ: ശരീരം*
 *യത് കിഞ്ച ഭൂതം പ്രണമേദനന്യ:*

പഞ്ചഭൂതാത്മകമായ ഈ പ്രപഞ്ചം മുഴുവൻ ഹരിയുടെ ശരീരമായി,  ഭഗവദ്സ്വരൂപമായി കാണുന്നതിന് ഒരു സാധന എന്താ?

ഭഗവദ്കഥാശ്രവണം!
നാമസങ്കീർത്തനം!
നിത്യനിരന്തരമായ ഭഗവദ് അനുസന്ധാനം!.
അത് വ്രതമായിട്ട് ചെയ്യാ.

ഏവം വ്രത: എന്നാണ്.
ഈ വ്രതം കൊണ്ട് ചിത്തം ശുദ്ധമായി, ഭക്തി പരിപാകപ്പെട്ട് ഹൃദയത്തിൽ ഭഗവദ് അനുരാഗം ണ്ടായി ഹൃദയം ഉരുകി ഭഗവദ് അനുഭവം ഹൃദയത്തിൽ തെളിഞ്ഞു കിട്ടും. സങ്കല്പവികല്പമായ മനസ്സ്  അവിടെ നിന്ന് വഴി മാറിത്തരും.
മനസ്സ് മാറിയാൽ ബോധം ശുദ്ധമായി തെളിഞ്ഞു പ്രകാശിക്കും.
ഈ സങ്കല്പവികല്പാത്മകമായ മനസ്സ് ആണ് നമ്മളുടെ സ്വരൂപത്തിനെ മറയ്ക്കുന്നത്.
മേഘം സൂര്യനെ എന്ന വണ്ണം ആത്മവസ്തുവിനെ മറച്ചുകൊണ്ടിരിക്കുന്നത് ഈ മനസ്സ് ആണ് .

മേഘം നീങ്ങിയാൽ സൂര്യൻ തെളിഞ്ഞു പ്രകാശിക്കുന്നതുപോലെ,
ഉള്ളിലുള്ള ഈ അജ്ഞാനാവരണം നീങ്ങിയാൽ ആത്മവസ്തു പ്രകാശിക്കും🔥
തിരസ്ക്കരണി നീങ്ങിയാൽ ഉള്ളില് നിത്യശുദ്ധബുദ്ധമുക്തസ്വഭാവമായ വസ്തു ഹൃദയത്തിൽ സ്വയമേവ ജ്വലിക്കും.☁🌦🌤☀
സിദ്ധമായ വസ്തു!
നമുക്ക് കിട്ടിയിരിക്കണു.
അത് പ്രകാശിക്കും.
ആ അനുഭവം ഹൃദയത്തിൽ ഉണ്ടായവരാണ് ഭാഗവതോത്തമന്മാർ.

ഇങ്ങനെയുള്ള ഭാഗവതോത്തമൻ എങ്ങനെ ണ്ടാവും എന്നാണ് അടുത്ത യോഗീശ്വരനോട് ചോദിക്കണത്.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 
*Benefits of Sleeping on Your Left Side.*
*In Ayurveda it is called Vamkushi..*

1. Prevents snoring
2. Helps in better blood circulation
3. Helps in proper digestion after meals
4. Gives relief to people having back and neck pain
5. Helps in filtering and purifying toxins, lymph fluids and wastes
6. Prevents serious illness as accumulated toxins are flushed out easily
7. Liver and kidneys work better
8. Helps in smooth bowel movements
9. Reduces workload on heart and its proper functioning
10. Prevents acidity and heartburn
11. Prevents fatigue during morning
12. Fats gets digested easily
13. Positive impact on brain
14. It delays onset of Parkinsons and Alzheimers
15. It is also considered to be the best sleeping position according to Ayurveda.

_*Do share this information!*

Friday, October 25, 2019

*അമ്മയുടെസന്ദേശം*

*ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്* 
*പ്രകാശത്തിന്റെ ഉത്സവമാണ്* 

മക്കളേ, ഭാരതം ഉത്സവങ്ങളുടെ നാടാണ്. ഒരു വര്‍ഷത്തിലുടനീളം എണ്ണമറ്റ ഉത്സവങ്ങള്‍ നമ്മള്‍ ആഘോഷിക്കാറുണ്ട്. ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനുഷ്യമനസ്സിനെ ഈശ്വരസ്മരണയിലേക്കും ആത്മാന്വേഷണത്തിലേക്കും തിരിച്ചുവിടുക എന്നതാണ് ഉത്സവങ്ങളുടെ ലക്ഷ്യം. അതുപോലെതന്നെ സാംസ്‌കാരികമായ ഐക്യം ജനങ്ങളില്‍ വളര്‍ത്താനും ഉത്സവങ്ങള്‍ ഉപകരിക്കുന്നു. ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്, പ്രകാശത്തിന്റെ ഉത്സവമാണ്. പ്രകാശം നന്മയുടെയും ജ്ഞാനത്തിന്റെയും, ഇരുട്ട് തിന്മയുടെയും അജ്ഞാനത്തിന്റെയും പ്രതീകമാണ്. എല്ലാ അറിവിലും വച്ചു ശ്രേഷ്ഠം ആത്മജ്ഞാനം അഥവാ അവനവനെക്കുറിച്ചുള്ള അറിവാണ്. കാരണം മനുഷ്യന് ദുഃഖത്തില്‍നിന്നുള്ള ആത്യന്തികമായ മോചനം നല്‍കുന്നത് ആത്മജ്ഞാനം മാത്രമാണ്. ഈ അറിവിനെ നമ്മുടെയുള്ളില്‍ ഉണര്‍ത്തുക എന്നതിന്റെ പ്രതീകമായിട്ടാണ് നമ്മള്‍ ദീപാവലിയ്ക്കു ദീപങ്ങള്‍ കൊളുത്തുന്നത്. കത്തുന്ന ഒരു തിരിയില്‍ നിന്ന് ആയിരം തിരികള്‍ കൊളുത്തിയാലും ആദ്യത്തെ തിരിയുടെ പ്രകാശത്തിന് ഒരു കുറവും വരുന്നില്ല. നമ്മുടെ അറിവ് എത്രമാത്രം മറ്റുള്ളവര്‍ക്കു നാം പകര്‍ന്നുകൊടുത്താലും അത് അല്‍പംപോലും കുറയുന്നില്ലെന്ന് ഇതുനമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതാണ് അറിവിന്റെ മഹത്വം. അതുപോലെ ഒരു വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന നല്ല ചിന്തകളും, അയാളുടെ സല്‍പ്രവൃത്തികളും മറ്റുള്ളവരെയും സ്വാധീനിക്കുന്നു. ദീപാവലിപോലെയുള്ള ഉത്സവവേളകളില്‍ എല്ലാവരും ഒരേ മനസ്സോടെ ഈശ്വരചിന്തയില്‍ മുഴുകുന്നു, ഒന്നിച്ചു കീര്‍ത്തനങ്ങള്‍ പാടുന്നു, ഒന്നിച്ച് ആഹ്ലാദിക്കുന്നു. അതിന്റെ നല്ല തരംഗങ്ങള്‍ ചുറ്റും വ്യാപിക്കുന്നു. മറ്റുള്ളവരിലും സന്തോഷവും ഈശ്വരസ്മരണയും ഉണര്‍ത്താന്‍ അതിനു കഴിയുന്നു. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. വനത്തിനോടു ചേര്‍ന്ന് ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെ വഴിവിളക്കുകള്‍ ഒന്നുമില്ല. ഇതുമൂലം രാത്രികാലങ്ങളില്‍ അവിടെ കൊള്ളകള്‍ വര്‍ദ്ധിച്ചു. കൊള്ളക്കാര്‍ വഴിയാത്രക്കാരെ പിടിച്ചുപറിക്കുന്നതു സ്ഥിരം സംഭവമായി. ചിലപ്പോള്‍ കൊലപാതകങ്ങളും നടന്നു. ഇങ്ങനെ കുറ്റകൃത്യങ്ങള്‍ പെരുകുന്നതുകണ്ടു നാട്ടുകാര്‍ ഉദ്യോഗസ്ഥരെ സമീപിച്ച് നാട്ടില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുവാന്‍ അപേക്ഷിച്ചു. അവര്‍ പല തവണ അപേക്ഷകള്‍ നല്‍കിയിട്ടും മേലധികാരികളെ നേരില്‍ക്കണ്ടുപറഞ്ഞിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല. ഇരുട്ടിന്റെ മറവിലെ കുറ്റകൃത്യങ്ങള്‍ക്കു യാതൊരു കുറവും സംഭവിച്ചതുമില്ല. ഒരു ദിവസം അവിടെയുള്ള താമസക്കാരില്‍ ഒരാള്‍ക്കു തോന്നി, തന്റെ വീടിനുമുന്നില്‍ ഒരു റാന്തല്‍വിളക്കു കത്തിച്ചുവച്ചാലോ എന്ന്! അത്രയും സ്ഥലത്തു പ്രകാശം കിട്ടുമല്ലോ! സന്ധ്യയായപ്പോള്‍ അദ്ദേഹം തന്റെ വീടിനുമുന്നില്‍ വഴിയോടുചേര്‍ന്ന് ഒരു റാന്തല്‍വിളക്കു കത്തിച്ചു. അതു വഴിയിലൂടെ പോകുന്നവര്‍ക്ക് പ്രകാശം നല്‍കി. ഇതുകണ്ടപ്പോള്‍ അടുത്ത വീട്ടുകാരന് അതു നല്ല ഭംഗിയുള്ളതായിത്തോന്നി. അദ്ദേഹവും തന്റെ വീടിനുമുന്നിലെ വഴിയരികില്‍ ഒരു റാന്തല്‍ വിളക്കു കത്തിച്ചുവച്ചു. ഇതുകണ്ട് അടുത്തവീട്ടുകാരും അതുതന്നെ ചെയ്തു. അങ്ങനെ എല്ലാ വീട്ടുകാരും വീടിനുമുന്നില്‍ റാന്തല്‍വിളക്കു കത്തിച്ചുവച്ചു. അതോടെ ആ ഗ്രാമത്തിലാകെ പ്രകാശം നിറഞ്ഞു. കൊള്ളയും കൊലയും ഇല്ലാതെയായി. കള്ളന്മാരുടെ ശല്യവും കുറഞ്ഞു. ഒരാളില്‍നിന്നാരംഭിച്ച സദ്്പ്രവൃത്തി ആ നാട്ടില്‍ മുഴുവന്‍ വലിയ പരിവര്‍ത്തനത്തിനു കാരണമായി. ഇന്നു ലോകത്തില്‍ കാണുന്ന എല്ലാ പ്രശ്‌നങ്ങളുടെയും മുഖ്യകാരണം വ്യക്തിമനസ്സുകളിലെ സംഘര്‍ഷമാണ്. മാറ്റം വ്യക്തിമനസ്സുകളിലുണ്ടായാല്‍ നമുക്കു സമൂഹത്തിലാകെ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ കഴിയും. ഉത്സവങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാനും നന്മയിലേക്ക് ഉണര്‍ത്താനുമുള്ള അവസരങ്ങളാകണം. എന്നാല്‍ ഇന്ന് ഇതു സാധിക്കുന്നുണ്ടോ എന്നത് നമ്മള്‍ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഉത്സവത്തിന്റെ പേരില്‍ ധാരാളം പണം ദുര്‍വ്വിനിയോഗം ചെയ്യുമ്പോഴും, മനുഷ്യമനസ്സുകളെ ദുഷിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കുമ്പോഴും ഈ ലക്ഷ്യം പരാജയപ്പെടുകയാണ്. ദീപാവലിയെ സാധാരണയായി ശ്രീകൃഷ്ണനുമായിട്ടും ശ്രീരാമനുമായിട്ടും ബന്ധപ്പെടുത്താറുണ്ട്. ശ്രീരാമന്‍ രാവണനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു വിശ്വാസമുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ നിഗ്രഹിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി കൊണ്ടാടുന്നതെന്നും ഒരു ഐതിഹ്യമുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചപ്പോള്‍ എന്റെ ദുഃഖം ലോകത്തിന്റെ സുഖമായിത്തീരട്ടെ എന്ന് നരകാസുരന്‍ പ്രാര്‍ത്ഥിച്ചുവെന്നു പറയപ്പെടുന്നു. നമ്മള്‍ സ്വയം ദുഃഖിച്ചാലും അന്യരെല്ലാം സുഖത്തോടെയും സന്തോഷത്തോടെയും കഴിയണമെന്ന നല്ല ചിന്തയുടെ പ്രതീകങ്ങളാണ് ദീപാവലിയ്ക്കു നാം കൊളുത്തുന്ന ദീപങ്ങള്‍. അത്തരം ഒരു വിശാലമനോഭാവം വളര്‍ത്തിയെടുക്കാന്‍ ദീപാവലി നമുക്ക് പ്രചോദനമാകട്ടെ.
*അമ്മ* 
*(മാതാ അമൃതാനന്ദമയി ദേവി )*
സൃഷ്ട്വാ പുരാണി വിവിധാനി അജയാ ആത്മശക്ത്യാ
വൃക്ഷാന്‍ സരീസൃപപശൂന്‍ഖഗദംശമത്സ്യാന്‍ ।
തൈഃ തൈഃ അതുഷ്ടഹൃദയഃ പുരുഷം വിധായ
ബ്രഹ്മാവലോകധിഷണം മുദമാപ ദേവഃ
ഭഗവാൻ ഈ ഭൂമിയിൽ ഒരു കൂട്ടം ജീവജാലങ്ങളെ സൃഷ്ടിച്ചു. വൃക്ഷങ്ങളെ, നാൽക്കാലികളായ പശുക്കളെ, പറക്കുന്ന വിവിധ തരത്തിലുള്ള പക്ഷികളെ, വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള പാമ്പുകളെ, വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങളെ ... ലക്ഷക്കണക്കിന് തരത്തിലുള്ള ജീവജാലങ്ങൾ ഭൂമിയിലുണ്ട്. മാംസ കണ്ണുകൊണ്ട് കാണാൻ സാധിയ്ക്കുന്നവയും, കാണാൻ സാധിയ്ക്കാത്തവയും. പല വിധത്തിലുള്ള ജീവജാലങ്ങളെ സൃഷ്ടിച്ചിട്ടും ഭഗവാന് സന്തോഷമുണ്ടായില്ല. സന്തോഷം തോന്നാതിരുന്ന ഭഗവാൻ ഒരു മനുഷ്യനെ സൃഷ്ടിച്ചു. അപ്പോൾ ഭഗവാൻ സന്തുഷ്ടമാവുകയും താൻ സൃഷ്ടിച്ച പ്രപഞ്ചവസ്തുക്കൾക്കുള്ളിലേയ്ക്ക് ബ്രഹ്മം എന്ന പദവിയിൽ കയറി മറഞ്ഞിരുന്നു.
മനുഷ്യനെ സൃഷ്ടിച്ചപ്പോൾ സന്തോഷം തോന്നാൻ കാരണം മനുഷ്യന് മാത്രമേ ഈശ്വരനെ കുറിച്ച് ചിന്തിക്കാൻ സാധിയ്ക്കൂ... എന്നതാണ്.

ആത്മാവും ശരീരവും

Thursday 24 October 2019 3:46 am IST
മൂന്നാം അദ്ധ്യായം മൂന്നാം പാദം
ഐകാത്മ്യാധികരണം
ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്. ശരീരത്തില്‍ നിന്ന് വേറെയായി ആത്മാവുണ്ടോ എന്ന ചോദ്യത്തിനെ ഈ അധികരണത്തില്‍ വിചാരം ചെയ്യുന്നു.
സൂത്രം  ഏക ആത്മനഃ ശരീരേ ഭാവാത്
ആത്മാവിന് ശരീരത്തില്‍ നിലനില്‍പ്പുള്ളതിനാല്‍ ശരീരം തന്നെയാണ് ആത്മാവ് എന്ന് പറയുന്നു. സൂത്രത്തിലെ ഈ പ്രസ്താവന പൂര്‍വ പക്ഷത്തി ന്റെയാണ്. നാസ്തികമാരായ ലോകായതികന്‍മാരുടെ 
അഭിപ്രായമാണിത്. ദേഹത്തില്‍ നിന്ന് വേറിട്ട് ഒരു ആത്മാവില്ല എന്നാണ് അവരുടെ വാദം. ശരീരമുള്ളപ്പോള്‍ ആത്മാവിന്റെ അനുഭവമുണ്ട്. ദേഹം നശിച്ചാല്‍ 
പിന്നെ ആത്മാവിനെ. ആര്‍ക്കും അനുഭവമില്ല.അതിനാല്‍ ഈ ശരീരം തന്നെയാണ് ആത്മാവ്. ശരീരമില്ലാത്തപ്പോള്‍ വേറെ ആത്മാവുണ്ട് എന്നതിന് തെളിവൊന്നുമില്ല. അതിനാല്‍ സ്വര്‍ഗം, നരകം മുതലായവയേയും 
പുണ്യപാപങ്ങളേയും കര്‍മ്മഫലാനുഭവത്തേയും പറ്റി പറയുന്നത് ഒരിക്കലും യോജിക്കില്ല എന്നാണ് അവരുടെ വാദം.
 ജീവിച്ചിരിക്കുമ്പോള്‍ ദേഹത്തില്‍ ചൈതന്യം കാണുന്നതിനാല്‍ ആത്മാവുണ്ട് എന്നാല്‍ മരണശേഷം ചൈതന്യമില്ലാത്തതിനാല്‍ ആത്മാവില്ല എന്നാണ് എല്ലാവരുടേയും അനുഭവം. ചില ഭൂതങ്ങള്‍ കൂടിച്ചേരുമ്പോള്‍ സ്വയം ഉണ്ടാകുന്നതാണ് ചൈതന്യമെന്ന് ഇവര്‍ വാദിക്കുന്നു. അത് ശരീരത്തില്‍ നിന്നും വേറിട്ടതായ ആത്മാവല്ലെന്നും ലോകായതികര്‍ പറയുന്നു.
അടുത്ത സൂത്രത്തില്‍ ഈ പൂര്‍വ്വ പക്ഷത്തിന് മറുപടി നല്‍കുന്നു.
സൂത്രം  വ്യതിരേക സ്തദ്ഭാവാഭാവിത്വാന്നതൂപലബ്ധിവത്
ദേഹത്തില്‍ നിന്ന് വ്യത്യസ്തമാണ് ആത്മാവ് എന്നത് ശരീരമാണ് ആത്മാവ് എന്നത് ശരിയല്ല എന്നതിന് തെളിവാണ്. ഉപലബ്ധിജ്ഞാനം പോലെയാണിത് ലോകായതന്‍മാരുടെ അഭിപ്രായം ശരിയല്ല. ആത്മാവില്ലാതായിത്തീരുമ്പോഴും മരണശേഷവുംദേഹം നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ രീരമുണ്ടെങ്കിലും ചൈതന്യ സ്വരൂപമായ ആത്മാവ് അതില്‍ ഇല്ല. ദേഹം ജഡമാണ്. ജഡമായ വസ്തുക്കള്‍ക്ക് ഘടാദി വസ്തുക്കളെ പോലെ തന്നെയും മറ്റുള്ള വസ്തുക്കളേയും അ റിയാനുള്ളകഴിവില്ല.അതി
നാല്‍ മറ്റ് വസ്തുക്കളെ അറിയാന്‍ സഹായിക്കുന്ന ജ്ഞാനസ്വരൂപമായ ഒരു ആത്മാവ് ദേഹത്തില്‍ നിന്ന് വേറെയായി ഉണ്ടെന്ന് തെളിയുന്നു.
 ലോകായതികന്‍മാരുടെ നാസ്തികവാദം ശരിയല്ലയെന്നും ശരീരത്തില്‍ നിന്നും വേറെയായി ഒരു ആത്മാവ് ഉണ്ടെന്നും ഉറപ്പിക്കുന്നു. ആത്മാവ് എന്നുമുള്ളതാണ്. അത് യാതൊ ആ മാറ്റവുമില്ലാതെ എല്ലാ മാറ്റങ്ങളേയും അറിയുന്നതാണ്. ഒരു വസ്തുവിനെ കാണുമ്പോള്‍ അത് മുമ്പ് കണ്ട വസ്തു തന്നെയെന്ന് നമുക്ക് ഓര്‍മ വരും. അനുഭവിച്ചആള്‍ക്കേ ഓര്‍ക്കാനാവൂ.ആത്മാവ് തതിനാല്‍ അന്നും ഇന്നും മാറ്റമില്ലാതെയിരിക്കുന്നതാണ് എന്നാല്‍ ശരീരം മാറുന്നതാണ് അതിന് ബാല്യം, കൗമാരം, യൗവനം തുടങ്ങിയ അവസ്ഥകളുണ്ട്.
സ്ഥൂല ശരീരം വിട്ട് പോകുമ്പോള്‍ അത് സൂക്ഷ്മ ശരീരങ്ങളില്‍ സഞ്ചരിക്കും. മുന്‍ ജന്മങ്ങളിലെ വാസനകള്‍ക്കനുസരിച്ച് ഓരോരുത്തരും വ്യത്യസ്തരാകുന്നത് സൂക്ഷ്മ ശരീരത്തിലൂടെ ആത്മാവിന്റെ യാത്ര മൂലമാണ്. ശരീരം നശിക്കുമ്പോഴും നശിക്കാത്ത നിത്യനായ ജ്ഞാനസ്വരൂപമായ ആത്മാവ് വേറെയുണ്ടെന്ന് സ്ഥാപിക്കുന്നു.
ആത്മാവ് സ്ഥൂല ശരീരമാകുന്ന ഉപാധിയിലിരിക്കുമ്പോള്‍ സ്ഥൂല വസ്തുക്കളേയും മനസ്സ് മുതലായ സൂക്ഷ്മ ഉപാധിയിലിരിക്കുമ്പോള്‍ സൂക്ഷ്മങ്ങളായവയേയും അനുഭവിക്കുന്നു. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നം കാണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാറ്റിനെയും അറിയുന്ന ആത്മാവ് ദേഹത്തില്‍ നിന്ന് വേറിട്ടത് തന്നെയെന്ന് ഉറയ്ക്കണം.

ഭക്തിയും ദൈവകൃപയും

Tuesday 22 October 2019 3:13 am IST
നുഷ്യ ചരിത്രത്തില്‍ ഉജ്ജ്വരായ അനേകം വ്യക്തികള്‍ ഉണ്ടായിട്ടുണ്ട് . ആകാശത്തിലെ താരകങ്ങളെക്കാള്‍ തിളങ്ങിയവര്‍. എന്തുകൊണ്ടാണ്  അസാമാന്യ പ്രതിഭകളായ വളരെ കുറച്ചു പേര്‍ മാത്രം ഉണ്ടാകുന്നത്? ലക്ഷ്യമില്ലാത്ത ദശലക്ഷക്കണക്കിന് മനുഷ്യര്‍ ജനിച്ചു ജീവിച്ചു മടങ്ങുന്നത്?  ഞാന്‍ ഒരാളുടെ ജീവിതത്തെ മറ്റൊരാളുടേതുമായി താരതമ്യപ്പെടുത്തുകയോ, ഒന്ന് ഉപയോഗശൂന്യമെന്നും  മറ്റൊന്ന് ഉപയോഗപ്രദമെന്നും സമര്‍ഥിക്കുകയോ അല്ല. 
എന്തുകൊണ്ടാണ് ചിലരൊക്കെ അസാമാന്യ വ്യക്തികളാണെന്നു തോന്നുന്നത്? എന്തുകൊണ്ടാണ് മറ്റു ചിലര്‍ക്ക്  ജീവിതത്തിലെ ഓരോ ചെറിയ കാര്യത്തിന്  പോലും  പൊരുതേണ്ടിവരുന്നത്? ആളുകള്‍ പലപ്പോഴും മറ്റൊരാളെ ഉദാഹരിച്ച് പറയുന്നതു കേള്‍ക്കാം 'അവന്‍ അനുഗൃഹീതനാണ്' എന്ന്. 
ആരും അനുഗൃഹീതരല്ല. ഒന്നിലും പ്രത്യേകിച്ചൊരു  അനുഗ്രഹവുമില്ല. എല്ലാം നിങ്ങള്‍ നേടേണ്ടതാണ്.  അത്  സന്തോഷത്തോടെയാവാം. അല്ലെങ്കില്‍ കഷ്ടപ്പെട്ടാവാം. ലക്ഷ്യം നേടാന്‍ വ്യത്യസ്ത മാര്‍ഗങ്ങളും സാധനകളുമുണ്ട്. അതിന്  ഏറ്റവും ലളിതവും അനായാസവുമായ  മാര്‍ഗം ഭക്തിയാണ്.
അതിന് നമ്മള്‍ 'ദൈവകൃപ' എന്തെന്നറിയണം. നിങ്ങള്‍ സ്വയം ഒരു യന്ത്രമായി സങ്കല്‍പ്പിക്കുക.  നിങ്ങള്‍ക്ക് തലച്ചോറുണ്ട്, ശരീരമുണ്ട്  എല്ലാം ഉണ്ട്. 
ശരീരമെന്ന യന്ത്രത്തെ ഘര്‍ഷണമില്ലാതെ അയവ് വരുത്തുന്ന സ്രോതസ്സിനെ ദൈവകൃപ  എന്നുവിളിക്കാം. മികച്ച ഒരു യന്ത്രം ഉണ്ടെന്നിരിക്കട്ടെ. മികച്ചതെങ്കില്‍ കൂടി  അത് പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ ലൂബ്രിക്കേഷന്‍ ഇല്ലെങ്കില്‍ ഓരോ ഘട്ടത്തിലും ശ്രമകരമാകും.  
ഇതുപോലുള്ള എത്രയോ പേര്‍ ഈ ഭൂമിയില്‍  ഉണ്ട്  അവര്‍ ബുദ്ധിയുള്ളവരാണ്, കഴിവുള്ളവരാണ്.  പക്ഷേ അവരുടെ ജീവിതത്തിലെ ഓരോ കോണിലും ആവശ്യമായ അയവ് ഇല്ലാത്തതിനാല്‍ ജീവിതം ക്ലേശകരമാകുന്നു. അവിടെയാണ് ദൈവകൃപയുടെ സ്പര്‍ശം ആവശ്യമാകുന്നത്.  'ദൈവകൃപ' ചിലരുടെ  ജീവിതത്തില്‍ അനുസ്യൂതം പ്രവഹിക്കുന്നതായി അനുഭവപ്പെടാം.  മറ്റു ചിലര്‍ക്ക്  എല്ലാം ഒരു പോരാട്ടമാണ്.
ജീവിതം അനുഗൃഹീതമാക്കുന്നതിന്,  ദൈവകൃപയുണ്ടാകാന്‍  ഏറ്റവും എളുപ്പ മാര്‍ഗം ഭക്തിയാണ്. 
എങ്കിലും ശ്രദ്ധിക്കുക, വളരെ സൂത്രശാലിയാണ് മനസ്സ്.  അതിന് സ്വയം ആരോടും, ഒന്നിനോടും ഭക്തിയുണ്ടാവില്ല. നിങ്ങള്‍ക്ക് ഭക്തി ഗാനങ്ങള്‍ ആലപിക്കാന്‍ കഴിഞ്ഞേക്കും. അപ്പോഴും നിങ്ങളുടെ മനസ്സ് ചിലപ്പോള്‍ മറ്റു ചില കണക്കു കൂട്ടലുകളിലായിരിക്കും. 
 'ദൈവം എനിക്കുവേണ്ടി എന്താണ് ചെയ്തത്?'  എന്ന കണക്കെടുപ്പ്. ഇങ്ങനെ കണക്കുകൂട്ടുന്ന മനസുകള്‍ക്ക് ഭക്തനാകാന്‍ കഴിയില്ല. ഭക്തനാകാനുള്ള ഇത്തരം ശ്രമങ്ങള്‍ സമയം പാഴാക്കും. അതോടൊപ്പം  ജീവിതവും പാഴാകും. ഭക്തിഗാനങ്ങള്‍, ഭക്തിസംഗീതം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍  ഞാന്‍ വളരെയേറെ കേള്‍ക്കുന്നു. അതില്‍ പലതിലും ഭക്തിയില്ല. ചില കണക്കുകൂട്ടലുകള്‍ മാത്രമാണത്.  ഭക്തന്‍ എന്നാല്‍ ആരുടെയെങ്കിലും ഭക്തനല്ല; ഭക്തി എന്നത് ഒരു ഗുണമാണ്. ഏക ദിശാബോധമുണ്ടായിരിക്കുക എന്നതാണ്. അതിനായി  നിങ്ങള്‍ ഒരു കാര്യത്തില്‍ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളെന്ന വ്യക്തി ഇങ്ങനെയായി മാറികഴിഞ്ഞാല്‍,  ചിന്തയും വികാരവും എല്ലാം ഒരേ  ദിശയിലേക്കാകുന്നു.  അപ്പോള്‍ ദൈവകൃപ സ്വാഭാവികമായും കൈവരും.  
എന്തിനോടാണ് ഭക്തിയുള്ളത്, ആരോടാണ് ഭക്തിയുള്ളത് എന്നത് പ്രശ്‌നമല്ല. 'എനിക്ക് ഭക്തനാകാന്‍ ആഗ്രഹമുണ്ട്, പക്ഷേ ദൈവം ഉണ്ടോ ഇല്ലയോ എന്നതാണെന്റെ സംശയം' എന്നെല്ലാം ചിന്തിക്കുന്നത്  മനസ്സിന്റെ പ്രത്യേകതയാണ്.  
ഭക്തന്‍ ഉള്ളിടത്ത് ദൈവവും ഉണ്ട്. ഭക്തിയുടെ ശക്തിയാല്‍   സ്രഷ്ടാവിനെ സൃഷ്ടിക്കാം. ഭക്തിയുടെ ആഴമെന്നത്  ദൈവം എന്ന അസ്തിത്വം ഇല്ലെങ്കില്‍ പോലും, അതിനെ അത്തരമൊരു അസ്തിത്വത്തിലേക്ക് കൊണ്ടുവരാന്‍ പര്യാപ്തമാണ്. ചിന്തകളില്‍ വ്യാപരിക്കുന്ന  മനസ്സിന് എല്ലായ്‌പ്പോഴും ഭക്തിയോട് ഒരു 'അലര്‍ജി' യുണ്ട്.  പല ഭക്തരും സ്വയം വിഡ്ഢികളാക്കി മാറുന്ന കാഴ്ചകളാവാം ഇതിനു കാരണം. അവിടെ ഭയം ഭക്തിയായി മാറുന്നു.  വക്രതയെയും ഭക്തിയാക്കി മാറ്റുന്നവരാണ് ഭൂരിഭാഗവും. 
ഭക്തി യഥാര്‍ത്ഥത്തില്‍ ബുദ്ധിമാന്മാര്‍ക്കുള്ളതാണ്, വിഡ്ഢികള്‍ക്കുള്ളതല്ല.  കാരണം ഭക്തിയില്ലാതെ നിങ്ങളുടെ ജീവിതത്തിന് ആഴമുണ്ടാകില്ല. നിങ്ങളുടെ ചിന്ത ഉപയോഗിച്ച് വിശകലനം ചെയ്താല്‍ ഒന്നും മൂല്യവത്തല്ല.  ഭക്തി ഉണ്ടാകുമ്പോള്‍ മാത്രമേ, ഒരാളുടെ ജീവിതത്തിന് കാതലുണ്ടാകൂ. ഭക്തി എന്നാല്‍ ക്ഷേത്രത്തില്‍ പോയി 'റാം, റാം' ജപിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. ഏകദിശാബോധവും ആത്മസമര്‍പ്പണവുമുള്ളവര്‍ സ്വാഭാവിക ഭക്തരാണ്. ഭക്തനാകാന്‍ ഒരു ദേവത ആവശ്യമില്ല.  ദൈവം ഉണ്ടായിക്കൊള്ളും. ഭക്തി ഉള്ളതിനാലാണ് ദൈവം ഉണ്ടായത്. ഭക്തിയെ ഒരു വൈകാരിക അനുഭവമായി അറിയുക. ജീവിതത്തെ അതിശയിപ്പിക്കുന്ന മാനമായി ഭക്തിയെ കാണുക. ഒരു വികാരം മാത്രമായി ഭക്തിയെ കാണുന്നത് ജീവിതത്തിന് അല്‍പമാത്രമായ മാധുര്യം പകര്‍ന്നേക്കും. എന്നാല്‍ ഭക്തി, ജീവിതം മധുരമാക്കാന്‍ ഉദ്ദ്യേശിച്ചുള്ളതല്ല; നിങ്ങള്‍ എങ്ങനെയാണോ അതിനെ പൂര്‍ണമായും തച്ചുടച്ച് രൂപപ്പെടുത്താന്‍  ഉദ്ദ്യേശിച്ചുള്ളതാണ്.  ഭക്തി എന്നാല്‍ അലിഞ്ഞുചേരലാണ്. 'ഭക്തി' എന്നതിന്റെ മൂലപദം 'അലിഞ്ഞു ചേരുക' എന്നതാണ്. സ്വയം അലിയുവാന്‍ സന്നദ്ധനായവര്‍ക്ക് മാത്രമേ യഥാര്‍ഥ ഭക്തനാകാന്‍ കഴിയൂ.

ജ്ഞാനം ധ്യാനത്തേക്കാള്‍ ശ്രേഷ്ഠം

Thursday 24 October 2019 3:40 am IST
വിശ്വരൂപ ദര്‍ശന യോഗം( തുടര്‍ച്ച) 
കൃഷ്ണാ, നിന്റെ മഹത്വമൊന്നുമറിയാതെ ഞാന്‍ നിന്നെ കൃഷ്ണാ, സുഹൃത്തേ, യാദവാ എന്നെല്ലാം വിളിച്ചു. നീയാണ് ലോകത്തിന്റെ നിലനില്‍പ്പിന് ആധാരമായ പിതാവെന്ന് ഞാന്‍ അറിഞ്ഞില്ല. എന്നോട് ക്ഷമിക്കേണമേ!  ഈ ഭയാനകമായ രൂപം കണ്ടു നില്‍ക്കുവാന്‍ ഞാന്‍ അശക്തനായതി
നാല്‍ നിന്റെ ശാന്തമായ ചതുര്‍ഭുജരൂപം കാണിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്ന് പ്രാര്‍ഥിക്കുന്നു. ഭയചകിതനായി നില്‍ക്കുന്ന അര്‍ജുനന് വിശ്വരൂപത്തില്‍ നിന്ന് ശംഖചക്രഗദാധാരിയുടെ രൂപവും കാണിച്ചു കൊടുക്കുന്നു. ഈ രïു രൂപങ്ങളും ഒരു 
പുണ്യാത്മാവിനു പോലും ഒരു മാര്‍ഗത്തിലൂടെയും കാണുവാന്‍ സാധിക്കുകയില്ലെന്നും കൃഷ്ണന്‍ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ കര്‍മബന്ധമില്ലാതെ കര്‍മമനുഷ്ഠിച്ച് എന്നിലേക്ക് വന്നു ചേരുക എന്നും കല്‍പിക്കുന്നു. ( പ്രപഞ്ച സത്യത്തെ ഈശ്വരനായി കാണുവാന്‍ സാധിക്കുന്ന ഒരേയൊരു വീക്ഷണം ഭാരതീയരുടേതു മാത്രമാണ്. അതിനെ ശാസ്ത്രലോകം വ്യക്തമായിട്ട് അംഗീകരിക്കുകയും ചെയ്യുന്നു എന്നത് ആത്മാഭിമാനമാണ്. )
ഭക്തിയോഗം
പരബ്രഹ്മ ചൈതന്യത്തെ ആരാധിച്ചുപാസിക്കുന്ന ഭക്തനാണോ ശ്രേഷ്ഠന്‍ അഥവാ കൃഷ്ണാ നിന്നെത്തന്നെ ഭക്തിയോടെ ആരാധിക്കുന്ന വ്യക്തിയാണോ ശ്രേഷ്ഠനായ ഭക്തന്‍ എന്ന അര്‍ജുനന്റെ ചോദ്യത്തിന് കൃഷ്ണന്‍ മറുപടി പറയുന്നു. പരമാത്മ ചൈതന്യം അവ്യക്തവും അചിന്ത്യവുമായതിനാല്‍ സാധാരണക്കാര്‍ക്ക് ഉപാസിക്കാനാകില്ല. എന്നാല്‍ എന്റെ വ്യക്തമായ രൂപഭാവ ഉപാസന കാഠിന്യമുള്ളതല്ല. അതിനാല്‍ ക്ലേശരഹിതമായ മാര്‍ഗമാണ് സാധാരണക്കാര്‍ക്ക് എളുപ്പമായി ഭവിക്കുന്നത്. അതിനാല്‍ ശ്രീകൃഷ്ണ ഉപാസന തന്നെയാണ് ശ്രേഷ്ഠം. 
എല്ലാ കര്‍മങ്ങളും എന്നിലര്‍പ്പിച്ചു കൊï് കര്‍മനിരതനാകാന്‍ എളുപ്പമെന്നു മാത്രമല്ല, എന്റെ ഭക്തനെ  ഉദ്ധരിക്കുകയും ചെയ്യും. എന്നില്‍ മനസ്സ് 
സമര്‍പ്പിച്ച് , എന്നെ ധ്യാനിച്ച് എന്നില്‍ നിവസിച്ച്  നിരന്തരമായ അഭ്യാസം കൊണ്ട് എന്നിലേക്ക് വരാനുള്ള വഴി ഭക്തന് എളുപ്പമായി തീരുന്നതിനാല്‍ അതു പിന്തുടരുകയാണ് ശ്രേഷ്ഠമാര്‍ഗം. 
എന്റെ കര്‍മം തന്നെ നിരന്തരം, ചെയ്യുന്നവനും എന്നിലെത്തുന്നു. ജ്ഞാനം ധ്യാനത്തേക്കാള്‍ ശ്രേഷ്ഠമാണ്. ഏറ്റവും ശ്രേഷ്ഠമാണ് കര്‍മഫലത്യാഗം. കാരണം അതിലൂടെ അനന്തമായ ശാന്തി ലഭിക്കുന്നു. എന്റേതെന്ന ഭാവമില്ലാതെ, അഹങ്കാരമില്ലാതെ, സുഖദുഃഖങ്ങളെ തുല്യമായിക്കï്, സ്ഥിരമായ സന്തോഷത്തോടെ ദൃഢചിത്തനായി എന്നില്‍ മനസ്സര്‍പ്പിച്ച് നിലനില്‍ക്കുന്നവന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്. അവന് ജീവിതത്തിലെ നന്മതിന്മകള്‍ സുഖദുഃഖങ്ങളുണ്ടണ്ടണ്ടïാക്കുന്നില്ല. അവന് സുഖവും ദുഃഖവും ശത്രുവും മിത്രവും സ്തുതിയും നിന്ദയും, ചൂടും തണുപ്പും ഉയര്‍ച്ചയും താഴ്ചയുമെല്ലാം ഒരേ
പോലെയായി തീരുന്നു. എന്റെ ഭക്തനായവന്‍ ഈ നിലയിലേക്കുയരുന്നു. (ഒരു മാതൃകാഭക്തന്റെ നിലവാരത്തെയാണ് കൃഷ്ണന്‍ ഇവിടെ വിവരിക്കുന്നത്.  ആ ഭക്തന് ലഭിക്കുന്ന ശ്രേഷ്ഠമായ അനുഭൂതിയും വ്യക്തമായിത്തന്നെ കൃഷ്ണ വിവരണങ്ങളിലുണ്ട്. )

അക്ഷരോപാസനയും സാമോപാസനയും

Friday 25 October 2019 2:22 am IST
മൂന്നാം അദ്ധ്യായം മൂന്നാം    പാദം
അംഗാവബദ്ധാധികരണം
ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്.
സൂത്രം-  അംഗാവബദ്ധാസ്തു ന ശാഖാസു  പ്രതിവേദം
ഓരോ വേദശാഖകളില്‍ ക്രിയാംഗങ്ങളായി വിധിച്ചിരിക്കുന്നവ ആ ശാഖകളില്‍ മാത്രം അനുസരിക്കേണ്ടവയല്ല. എന്തെന്നാല്‍ വേദങ്ങളില്‍ എല്ലായിടത്തും അനുസരിക്കേണ്ടവയാണ്.
 വേദശാഖകളില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അവിടെ മാത്രം അനുസരിച്ചാല്‍ മതിയോ എന്ന സംശയത്തിനെ തീര്‍ക്കുകയാണ് ഈ സൂത്രത്തില്‍.
ഛാന്ദോഗ്യത്തില്‍ 'ഓമിത്യേതദക്ഷരമുദ്ഗീഥമു
പാസീത' ഓം എന്ന ഉദ്ഗീഥാവയവമായ ഈ അക്ഷരത്തെ ഉപാസിക്കണം എന്ന് പറയുന്നു. 'ലോകേഷു പഞ്ചവിധം സാമോപാസീത' ലോകങ്ങളി ല്‍ അഞ്ചുതരത്തിലുള്ള സാമത്തെ ഉപാസിക്കണം എന്നും പറയുന്നു. ഇത്തരത്തിലുള്ള വിധികള്‍ ആശയക്കാര്‍ക്ക് മാത്രം ബാധകമാണോ അതോ എല്ലാവരും അനുസരിക്കണമോ എന്നതാണ് ചോദ്യം. ഓരോ ശാഖകളിലും സ്വരം മുതലായ ഭേദങ്ങളുള്ളതിനാല്‍ ഇവ ഓരോ ശാഖകള്‍ക്കും പ്രത്യേകമാണെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.
എന്നാല്‍ ഇത് ശരിയല്ലെന്ന് സൂത്രം വ്യക്തമാക്കുന്നു. ഓരോ ശാഖക്കാര്‍ക്ക് മാത്രമെന്ന് ശ്രുതിയില്‍ പറയുന്നില്ല. ആ വിധികള്‍ എല്ലാവര്‍ക്കും ബാധകമാണ്. അതിനാല്‍ ഉദ്ഗീഥം മുതലായവിധികള്‍ പൊതുവായി എല്ലാ ശാഖക്കാര്‍ക്കും സ്വീകരിക്കാവുന്നതാണ്.
സൂത്രം-  മന്ത്രാവിദ്  വാ/ വിരോധഃ
അല്ലെങ്കില്‍ മന്ത്രം മുതലായവയെപ്പോലെ വിരോധമില്ലെന്ന് വ രാം. ഒരു ശാഖയിലെ മന്ത്രങ്ങളും കര്‍മ്മങ്ങളും ഗുണങ്ങളും മറ്റ് ശാഖക്കാര്‍ ഉപയോഗിച്ച് കാണാറുണ്ട്. അതു പോലെ ഉദ്ഗീഥം മുതലായ ഉപാസനകള്‍ മറ്റ് ശാഖക്കാര്‍ക്കും സ്വീകാര്യമാണ്. വേദത്തിന്റെ പ്രതിപാദ്യം ഒന്നായതിനാല്‍ ഓരോ ശാഖയിലുമുള്ള പ്രത്യേകതകള്‍ക്ക് വിരോധമില്ല.
ഭൂമജ്യായസ്ത്വാധികരണം
ഇതില്‍ ഒരു സൂത്രം മാത്രം.
സൂത്രം  ക്രതുവത് ജ്യായസ്ത്വം തഥാ ഹി ദര്‍ശയതി
അംഗോപാംഗങ്ങളോടുകൂടി യ യജ്ഞത്തിനെന്ന പോലെ പൂര്‍ണ്ണമായ ഉപാസനയ്ക്ക് കൂടുതല്‍ ശ്രേഷ്ഠതയുണ്ട്. എന്തെന്നാല്‍ അപ്രകാരം ശ്രുതി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഛാന്ദോഗ്യത്തിലെ വൈശ്വാനര വിദ്യയില്‍ ഓരോ അംഗത്തിന്റെയും ഉപാസനം ചെയ്യാ
നുള്ള  പ്രത്യേകവര്‍ണനകളുണ്ട്. അതില്‍ ഓരോ അംഗത്തേയും പ്രത്യേകം ഉപാസിക്കുന്നതോ എല്ലാ അംഗങ്ങളുമടങ്ങിയ പൂര്‍ണത്തെ ഉപാസിക്കുന്നതോ കൂടുതല്‍ ശ്രേഷ്ഠം എന്ന സംശയത്തിന്നുള്ള മറുപടിയാണ് ഈ സൂത്രം. ഛാന്ദോഗ്യം അഞ്ചാം ഖണ്ഡത്തില്‍ വൈശ്വാനരന്റെ ഓരോ അവയവത്തേയും വേറെ ഉപാസിക്കാന്‍ പറയുന്നു. അതിന് ഫല ഭേദവും ഉണ്ട്.
ഇക്കാരണങ്ങളാല്‍ ഓരോ അംഗത്തേയും പ്രത്യേകമായി ഉപാസിക്കണമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.
അവയവങ്ങള്‍ ഒന്നിച്ചു ചേര്‍ത്തുള്ള വൈശ്വാനരോപാസനയാണ് ഇവിടെ പറഞ്ഞത്. അവയവങ്ങളുടെ പ്രത്യേക ഉപാസനയല്ല. ക്രതുവാണ് ഇതിന് ഉദാഹരണം. ദര്‍ശ പൂര്‍ണമാസം മുതലായ യാഗങ്ങളില്‍ അംഗങ്ങളെയെല്ലാം ഒരുമിച്ച് ചേര്‍ത്ത ഒരുമിച്ചുള്ള ഒരു യാഗത്തെയാണ് പറഞ്ഞിരിക്കുന്നത്. ഒരു അംഗത്തേയും പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടില്ല. അതിനാല്‍ പൂര്‍ണോപാസനയാണ് ശ്രേഷ്ഠം.
ഛാന്ദോഗ്യത്തിലെ രാജാ അശ്വപതിയുടേയും ആറ് ഋഷിമാരുടേയും ചരിതം പ്രത്യേക ഉപാസനയെ നിന്ദിക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. അതിനാല്‍ വൈശ്വാനരോ
പാസനയില്‍ പൂര്‍ണ ഉപാസനയെ തന്നെയാണ് പറഞ്ഞിട്ടുള്ളത്. സൂത്രത്തില്‍ ശ്രേഷ്ഠതരം എന്ന് പറഞ്ഞത് മറ്റ് അംഗങ്ങളെ ഉപാസിക്കുന്നത് സൂത്ര കാരന് സമ്മതമാണ് എന്ന് പറഞ്ഞാല്‍ ശരിയല്ല. ശ്രേഷ്ഠതരമെന്ന് പറഞ്ഞത് അതിന് മാത്രം ശ്രേഷ്ഠതയും സ്വീകാര്യതയും പ്രമാണവും എന്ന് കാണിക്കാനാണ്.

പൗരാണിക ഭാരതത്തിന്റെ അടിസ്ഥാനശിലകള്‍

Friday 25 October 2019 2:57 am IST

ഹൈന്ദവസമൂഹം കാലങ്ങളായി നേരിടുന്ന ചില പ്രശ്‌നങ്ങള്‍ വ്യവഛേദിച്ച് അറിയേണ്ടത് വര്‍ത്തമാന സാഹചര്യങ്ങളില്‍ അനിവാര്യമാണ്. ചരിത്രവുമായി താരതമ്യപ്പടുത്തുമ്പോഴാണ് അതിന്റെ പ്രസക്തി ബോധ്യമാകുന്നത്. 
മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിലപാടുകളോട് വിയോജിപ്പുകള്‍ ഏറെയുണ്ടെന്നത് യാഥാര്‍ഥ്യം. എങ്കിലും ഇന്ത്യയെ കണ്ടെത്തല്‍  എന്ന ഗ്രന്ഥത്തിലെ ചരിത്ര വസ്തുതകള്‍ ഭാരതീയരെല്ലാം വായിച്ചിരിക്കേണ്ടതാണ്. നാലോ അഞ്ചോ വാചകങ്ങളിലായി അത് ഇങ്ങനെ സംഗ്രഹിക്കാം. 
 1. ചരിത്രാതീത കാലം തൊട്ടേ ഭാരതം, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ പ്രദേശങ്ങള്‍ നിരന്തര വൈദേശികാക്രമണങ്ങള്‍ക്ക് വിധേമായിട്ടുണ്ട്. അത്തരം ആക്രമണങ്ങളാല്‍ ശിഥിലമാക്കപ്പെട്ടിരുന്നു ഹിന്ദുരാജഭരണങ്ങളെല്ലാം. 
2. ഈ ആക്രമണങ്ങളുണ്ടാക്കിയ അസ്ഥിരത മുഗള്‍സാമ്രാജ്യസ്ഥാപനം വരെ തുടര്‍ന്നു പോന്നു. 
 3. പിന്നീട് രണ്ടു ഹിന്ദു രാഷ്ട്രങ്ങള്‍ 
(വിജയനഗര സാമ്രാജ്യവും ശിവജിയുടെ മറാത്തയും)  ഈ  കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുകയും ക്രമേണ ശത്രുക്കളാല്‍ നശിപ്പിക്കപ്പെട്ട് ചരിത്രത്തില്‍ നിന്ന് അവ അപ്രത്യക്ഷമാകുകയും ചെയ്തു. 
 4. പശ്ചിമഘട്ടത്തിന്റെ പ്രകൃതിദത്ത കവചമുണ്ടായിരുന്നതിനാല്‍ സാമൂതിരിപ്പാടും കൊച്ചി, തിരുവിതാംകൂര്‍ രാജാക്കന്മാരും ഭാഗിക സ്വതന്ത്രരായി അവശേഷിച്ചു. 
 5. ഈ സാഹചര്യത്തിലാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രംഗപ്രവേശം. 
(വാസ്‌കോഡ ഗാമ അതിനും എത്രയോ മുമ്പു തന്നെ ഇവിടെയെത്തിയിരുന്നു). തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിക്കുന്നതു വരെ തുടര്‍ന്നു. 
തുടര്‍ന്നുള്ള ചരിത്രം നമുക്ക് ഏതാണ്ടൊക്കെ പരിചിതമാണ്. പൂര്‍ണമായി തുടച്ചു മാറ്റാനാകാതെ ഇന്നും തുടരുന്ന ജാതിവ്യവസ്ഥയ്ക്ക് ഭാരതത്തെ കളങ്കിതമാക്കിയതില്‍ നിര്‍ണായക പങ്കുണ്ട്. അതിത്രയും സങ്കീര്‍ണമായത് ശരിയായ രീതിയില്‍ മനസ്സിലാക്കാതെപോയതുകൊണ്ടാണ്. പൗരാണിക ഭാരതത്തില്‍ അന്നത്തെ സാമൂഹിക ഘടനയില്‍ സ്ഥാനങ്ങള്‍ക്ക്  അനുസൃതമായ വളര്‍ച്ചയ്ക്കായി ചിട്ടപ്പെടുത്തിയ ശാസ്ത്രീയ പദ്ധതിയായിരുന്നു ചാതുര്‍വര്‍ണ്യം. 
വിദേശങ്ങളിലേതു പോലെ നിറമോ, തൊഴിലോ മാത്രം അടിസ്ഥാനമാക്കിയായിരുന്നില്ല ആ വിഭജനം. ഓരോ മനുഷ്യന്റെയും മാനസിക ഗുണത്തിന് അനുസരിച്ച് സ്വയം രൂപപ്പെടുന്നതില്‍ നിന്നുള്ള വ്യത്യസ്ഥതയായിരുന്നു അത്. കാലക്രമേണ അത് കുടുംബവഴക്കമായി മാറി. അതിന് നൈസര്‍ഗികത നഷ്ടമായി. മനുഷ്യകുലത്തിന്റെ   വളര്‍ച്ചയ്ക്കു വേണ്ടി, സങ്കല്‍പ്പിക്കപ്പെട്ട ചാതുര്‍വര്‍ണ്യ വ്യവസ്ഥ ദുര്‍വ്യാഖ്യാനവും  ദുരുപയോഗവും മൂലം അധഃപതിച്ചു. അങ്ങനെയൊരു കാലത്തെക്കുറിച്ചു മാത്രമേ നമ്മള്‍ അറിഞ്ഞിട്ടുള്ളൂ. എന്നാല്‍ യാഥാര്‍ഥ്യം അതായിരുന്നില്ല. നിരന്തര യുദ്ധങ്ങളെ തുടര്‍ന്ന് രാജഭരണങ്ങള്‍ ശിഥിലമാകുകയും കൂട്ടപലായനങ്ങളും അസ്ഥിരതയും അരങ്ങുവാഴുകയും ചെയ്യുമ്പോള്‍ അന്നുവരെ ഉയര്‍ന്ന സ്ഥാനം കിട്ടിയിരുന്നവര്‍
പോലും സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുന്ന അവസ്ഥയായിരുന്നു. ഈയൊരു സാഹചര്യത്തില്‍ എങ്ങനെയാണ് അതുവരെ മുഖ്യധാരയിലെത്താതെ പോയ അടിസ്ഥാന ഗോത്രങ്ങളുടെ വളര്‍ച്ച സാധ്യമാകുക? അതായത് ഭാരതത്തിലെ അടിസ്ഥാന ഗോത്രങ്ങളുടെ വളര്‍ച്ച നിലച്ചിട്ട്  നൂറ്റാണ്ടുകളായെന്ന് അര്‍ഥം.  
അതിനു കാരണം ഹിന്ദുധര്‍മശാസ്ത്രങ്ങളല്ല. മറിച്ച് വൈദേശികാക്രമണങ്ങളാല്‍ ഹൈന്ദവശാസ്ത്ര പാരമ്പര്യങ്ങള്‍ക്കു പറ്റിയ തകര്‍ച്ചയാണ്. ഈയൊരു  ചരിത്രം മനസ്സിലാക്കാതെ പോയതോടെയാണ് അടിസ്ഥാന വര്‍ഗ വികസനം ക്രിയാത്മകമായി സാധ്യമാക്കുന്നതില്‍ വീഴ്ച പറ്റിയത്. സ്വാതന്ത്ര്യാനന്തരം, ഇടതുപക്ഷക്കാരും സോഷ്യലിസ്റ്റുകളും തങ്ങളുടെ ഇസങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിച്ച് വിഷയത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ അപ്രസക്തമാക്കി. ഭാരതത്തിലെ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരുമെല്ലാം ഇവിടെത്തന്നെയുള്ള ഗോത്രങ്ങളില്‍ നിന്നുള്ളവരും ക്രിസ്തുമതവും ഇസ്ലാംമതവുമെല്ലാം ഇവിടെ എത്തുന്നതിനു മുമ്പ് ഇവിടെയെത്തിയ വിദേശഗോത്രങ്ങളില്‍ നിന്നുള്ളവരും കൂടിചേര്‍ന്നുള്ളതാണ്. 
ഈ വസ്തുത ഉള്‍ക്കൊണ്ടെങ്കിലേ ജാതിപ്രശ്‌നത്തിന്റെ അടിത്തറ എന്തെന്ന് ബോധ്യപ്പെടൂ. കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി വിശകലനം ചെയ്താല്‍ ഇത് കൂടുതല്‍ വ്യക്തമാകും. ഇവിടെയുള്ള ബ്രാഹ്മണരും വൈശ്യരും നായരും  ശൂദ്രരുമെല്ലാം ഇവിടെത്തന്നെയുള്ള മുക്കുവര്‍, പറയര്‍, 
പാണര്‍, ഈഴവര്‍, മണ്ണാന്‍, വേലന്‍, പരമശാലിയന്‍, പുലയന്‍, കണക്കന്‍, കള്ളാടി, കുറിച്യര്‍ തുടങ്ങിയ നിരവധി ഗോത്രങ്ങളില്‍ നിന്നുള്ളവരും പുറത്തുനിന്നു വന്ന ഗോത്രങ്ങളിലുള്ളവരും കൂടിച്ചേര്‍ന്നവരാണെന്ന് മനസ്സിലാക്കാം. ചില മേല്‍ത്തട്ടു ജാതിക്കാര്‍ക്ക് ഇത് മനഃചാഞ്ചല്യമുണ്ടായേക്കാം. എന്നാല്‍ അടിസ്ഥാനവര്‍ഗങ്ങളില്‍ ഇത് ആത്മവിശ്വാസമുണ്ടാക്കും. ജാതിക്കറയകറ്റാന്‍ സഹായിക്കും. 
സാധാരണ അമാവാസി ദിനങ്ങളിൽ എണ്ണതേച്ചു കുളിക്കില്ല. പക്ഷേ ദീപാവലിനാൾ ആവാം. എണ്ണ ബലത്തിന്റെ പ്രതീകമാണ്. ബലമുള്ളവർക്കേ നരകാസുരന്മാരെ വധിക്കാനാവൂ. 16000 കുലസ്ത്രീകളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ആ  നീചൻ പെറ്റമ്മക്കൊഴികെ മറ്റാർക്കും തന്നെ കൊല്ലാനാവരുതെന്ന വരം വാങ്ങിയിരുന്നു. ഈ നീചനെ വകവരുത്താൻ ഭൂമിദേവിസ്വരൂപമായ സത്യഭാമയോടുകൂടി വിഷ്ണു യുദ്ധത്തിനിറങ്ങി. വില്ലുകുലച്ച് മുന്നിൽ നിൽക്കുന്ന അമ്മക്കുമുന്പിൽ അസുരൻ ആയുധം താഴെ യിട്ടു. അച്ഛന്റെയും  അമ്മയുടെയും മടിയിൽ കാലും തലയും വെച്ച് കിടന്ന നരകാസുരനെ ഭൂമിദേവി വിഷ്ണുവിന്റെ സുദര്ശനംകൊണ്ടു കഴുത്തറത്തുകൊന്നു. തനിക്കു പിറന്ന മകനായിട്ടും ധര്മരക്ഷക്കുവേണ്ടി അവനെ നിഗ്രഹിക്കാൻ തയ്യാറായ ഭൂമിദേവി ഭാരതീയ സ്ത്രീത്വത്തിന്റെ ഉജ്വലമായ സ്വരൂപമാണ്. ആ മഹത്കർമത്തിനു ശേഷം ഭഗവാൻ തന്നെ എണ്ണതേച്ചു  ചുടുവെള്ളത്തിൽ സ്നാനം പുത്രന്റെ ബലികര്മം  ചെയ്തു പാപമുക്ത്തി നേടി. ഈ  ധർമ്മാനുഷ്ടാനം നടക്കുന്ന ഒരു ലോകത്തു നരകത്തിൽപോകാൻ ആരുമുണ്ടാവില്ലെന്ന സങ്കല്പത്തിലാണ് ഈ  വാവിന് നരകവിമോചന അമാവാസിയെന്ന പേർ വന്നത്. തന്മൂലം ഈ അമാവാസി നരകത്തിൽകിടക്കുന്ന പൂര്വികര്ക്കുപോലും  മുക്തി നൽകുന്നു. പിതൃക്കളുടെ ഒരു വര്ഷമാരംഭിക്കുന്നത് വൃശ്ചികത്തിലും കഴിയുന്നത് തുലാത്തിലും ആയതിനാൽ, കഴിഞ്ഞ ഒരു കൊല്ലത്തിൽ മടങ്ങിയ എല്ലാ ശ്രാദ്ധങ്ങൾക്കും, എന്നാണ് മരിച്ചത്എന്ന റിയാത്തവർക്കു പോലും ഈ തുലാം വാവിന്റെ ബലി മുക്തി  നല്കുന്നുവത്രെ. ഡോ. കെ. അരവിന്ദാക്ഷൻ

Thursday, October 24, 2019

ഞാൻ, എന്റെ, എന്നെ, എന്നോട്, എനിയ്ക്കുവേണ്ടി, എന്നെക്കൊണ്ട്, എന്നിലൂടെ... ഇതിനെ ചുറ്റിപ്പറ്റിയാണ് ഞാൻ സഞ്ചരിക്കുന്നത്, അതിനോടു ചേർന്നു നിൽക്കുന്നൊരു ലോകത്തെ ഞാൻ ഉണ്ടാക്കി, അതിൽ കിടന്നു ഞാൻ കളിച്ചുകൊണ്ടിരിക്കുകയാണ്.
കുറച്ചു വർഷങ്ങൾ ഞാനൊരു വാടകവീട്ടിൽ താമസിച്ചു; അത്രയും വർഷം ആ വീട് മാറാല പിടിച്ചും പൊട്ടിയും പൊളിഞ്ഞും കിടന്നപ്പോൾ എനിയ്ക്കു പ്രത്യേകിച്ചൊരു വിഷമവുമുണ്ടായില്ല. എന്നാൽ ഒരു മാസം മുമ്പ് ഞാനാ വീട് പണം കൊടുത്തു വാങ്ങി എന്റെ പേരിൽ രജിസ്റ്റർ ചെയ്തു, പിന്നെ ഞാൻ മാറാല തൂത്തു വൃത്തിയാക്കുകയും പുതിയ ടൈലിടുകയും പെയ്ന്റടിക്കുകയുമൊക്കെ ചെയ്തു. എന്തു പറ്റി... ഇപ്പൊ ആ വീട് എന്റേതാണ്, അപ്പൊ അതിനോട് പ്രത്യേക ഒരു പ്രിയം.
എന്റെ ഇഷ്ടത്തിനനുസരിച്ചു നടന്നുകൊണ്ടിരിക്കുന്ന എല്ലാറ്റിനോടും എനിയ്ക്കു പ്രിയം, ഇഷ്ടത്തിനനുസരിച്ചു നടക്കാത്തതിനോട് വിരോധം.
എനിയ്ക്കു സന്തോഷത്തിനിടവരുമെന്നു കരുതുന്ന കാര്യത്തിനായി ഞാൻ കർമ്മം ചെയ്യുന്നു, എനിയ്ക്കു ദുഃഖം വരുത്തുമെന്നു കരുതുന്ന കാര്യങ്ങളിൽ നിന്നും ഞാൻ വിട്ടുനിൽക്കാനും ശ്രമിക്കുന്നു.
''രാഗദ്വേഷ കർതൃഭോക്തൃ രൂപം ജഗത്ത്'' എന്ന് ആചാര്യസ്വാമികൾ എത്ര ഭംഗിയായിട്ടാണ് വളരെ ചുരുക്കി വർണ്ണിച്ചിരിക്കുന്നത്.
sudha bharat