അപരോക്ഷാനുഭൂതി -109
ദേശകാലഭ്രമങ്ങളാണല്ലോ പ്രപഞ്ചഭ്രമത്തിന്റെ മുഴുവൻ അടിത്തറ. അവയുടെ രഹസ്യം ചിന്തിച്ചറിഞ്ഞാൽത്തന്നെ ബ്രഹ്മാനുഭവം സുഗമമായിത്തീരുന്നതാണ്. അതുകൊണ്ടാണ് ദേശകാലങ്ങളെ യോഗാംഗങ്ങളായി പരിഗണിച്ചിരിക്കുന്നത്. അങ്ങനെ അഞ്ചാമത്തെ യോഗാംഗമായ ദേശമാണിനി നിർവചിക്കപ്പെടാൻ പോകുന്നത്.
ആദാവന്തേചമധ്യേ ച
ജനോയസ്മിൻ ന വിദ്യതേ
യേനേദം സതതം വ്യാപ്തം
സദേശോവിജനഃ സ്മൃതഃ (110)
ആദിയിലും അന്ത്യത്തിലും മധ്യത്തിലും ഏതൊന്നിലാണോ ജനിച്ചു മരിക്കുന്ന യാതൊന്നും അനുഭവപ്പെടാതിരിക്കുന്നത് ഈ ജഗത്ത് ഏതിനാൽ സദാ നിറഞ്ഞിരിക്കുന്നുവോ ആ പരമാത്മാവ് തന്നെയാണ് വിജനദേശമായി കണക്കാക്കപ്പെടുന്നത്.
സദേശോ വിജനഃ സ്മൃതഃ
ആ ദേശമാണ് വിജനമായ ദേശം. ഏതു ദേശം. പ്രപഞ്ചത്തിന്റെ പരമകാരണമായ പരമാത്മദേശം. വിജനദേശമാണല്ലോ യോഗ പരിശീലനത്തിന് പറ്റിയ ദേശം. ജനിച്ചു മരിക്കുന്നതാണു ജനം; ജനിച്ചു മരിക്കാത്തതാണു വിജനം. പ്രപഞ്ചമെന്ന അർത്ഥത്തിലാണിവിടെ ജനശബ്ദം പ്രയോഗിച്ചിരിക്കുന്നത്. പ്രപഞ്ചമായി കാണപ്പെടുന്ന എല്ലാം ജനിച്ചു മരിക്കുന്നതാണ്. ബോധത്തിൽ നിന്ന് ജനിക്കുന്നതും ശുദ്ധബോധത്തിൽ മരിക്കുന്നതുമാണ് സാധാരണ ദേശമെന്നറിയപ്പെടുന്ന ആകാശം പോലും. ഇതെങ്ങനെ തീരുമാനിച്ചു? ആകാശം എവിടെ നിൽക്കുന്നു എന്ന ചോദ്യത്തിനുത്തരം അല്പമൊന്നാലോചിച്ചാൽ ഇക്കാര്യം തെളിയും. ആകാശമുണ്ടെന്ന് സങ്കല്പിക്കുന്ന ബോധത്തിലല്ലാതെ ആകാശത്തിന് മറ്റെവിടെ നിൽക്കാൻ കഴിയും. ആധുനികശാസ്ത്രം സ്പേസ് എന്ന് വിളിക്കുന്ന ഈ ആകാശം പോലും ബോധത്തിലെ ഒരു വെറും സങ്കല്പഭ്രമം. ബോധം ആകാശസങ്കല്പം ഉപേക്ഷിച്ചാൽ ആകാശം പിന്നെ ഇല്ലേയില്ല. ഈ നിലയിൽ ആകാശത്തെ ആശ്രയിച്ചു നിൽക്കുന്ന മറ്റു പ്രപഞ്ച ദൃശ്യങ്ങളുടെ കഥ പറയാനുമില്ലല്ലോ. ഈ സങ്കല്പ ഭ്രമങ്ങളൊന്നും അധിഷ്ഠാനമായ ബോധത്തെ ലേശവും ബാധിക്കുന്നില്ലെന്ന് നാം നേരത്തെ കണ്ടല്ലോ. അതുകൊണ്ട് തികച്ചും വിജനമായ ദേശം ബ്രഹ്മം മാത്രമാണ്. ആദിയിലോ അന്തത്തിലോ അത് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. അതു സർവ്വത്ര സദാ നിറഞ്ഞു വർത്തിക്കുന്നു. അങ്ങനെയുള്ള ബ്രഹ്മത്തെ മനനം ചെയ്തനുഭവിക്കുന്നതാണു ദേശം.
ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.

തുടരും.
No comments:
Post a Comment