[15/10, 22:20] Reghu SANATHANA: *സനാതനം 51*
🌸🌻🌸🌻🌸🌻🌸🌻🌸🌻
*സ്വധർമ്മവും പരധർമ്മവും*
*പുരുഷാർത്ഥങ്ങളായ ധർമ്മാർത്ഥകാമമോക്ഷങ്ങൾ നേടാൻ വേണ്ടി യാണ് ചതുരാശ്രമം എന്ന സാമൂഹ്യഘടന പുരാതനമനീഷികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന് ബ്രഹ്മചര്യാശ്രമത്തിൽ ധർമ്മം എന്താണെന്നും അത് ഭാവിജീവിതത്തിൽ എങ്ങനെ ഉപയോഗപ്രദമാക്കാമെന്നും മനസ്സിലാക്കുന്നു. അതോടൊപ്പം ഭാവിജീവിതത്തെ ഭദ്രമാക്കാനുള്ള വിദ്യകളും അഭ്യസിക്കുന്നു. ഗൃഹസ്ഥാശ്രമത്തിൽ എത്തുമ്പോഴാണ് കാമങ്ങളെയെല്ലാം തൃപ്തിപ്പെടുത്തേണ്ടത്. അതിന് 'അർത്ഥം അഥവാ ധനം' ആവശ്യമാണ്. കാമപൂരണം വരുത്തേണ്ടത് ഗൃഹസ്ഥാശ്രമത്തിൽ ആണെങ്കിലും, കാമത്തെ ഉപേക്ഷിച്ച് വൈരാഗ്യം വളർത്തേണ്ടത് വാനപ്രസ്ഥത്തിലാണ്. ഒടുവിൽ ത്യാഗിയായി മോക്ഷം വരിക്കേണ്ടത് സംന്യാസത്തിലും.*
*സ്വധർമ്മം എന്ന് നമ്മൾ കേട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ എന്താണ് സ്വധർമ്മം? ഏത് ആശ്രമത്തിൽ ഇരിക്കുമ്പോഴും എന്താണോ നേടേണ്ടത് അത് നേടുന്നതാണ് ഒരാളുടെ സ്വധർമ്മം. ബ്രഹ്മചര്യത്തിൽ ഇരുന്നുകൊണ്ട് കാമങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നയാൾ സ്വധർമ്മത്തെ മറന്നുകൊണ്ട് പരധർമ്മം അനുഷ്ഠിക്കുകയാണ്. അതുപോലെ ഭാര്യയെയും കുട്ടികളെയും വേണ്ടതുപോലെ സംരക്ഷിക്കാതെ ഗൃഹസ്ഥാശ്രമത്തിൽ ഇരുന്നുകൊണ്ട് സംന്യാസിയാവാൻ ശ്രമിക്കുന്നവർ സ്വധർമ്മം മറന്നുപോകുന്നു. നിരാശ കൊണ്ടല്ല സംന്യസിക്കേണ്ടത്, വിരക്തി കൊണ്ടാണ്. നിരാശ കൊണ്ട് സംന്യസിക്കുന്നവർക്ക് ഭൗതികലാഭവും കിട്ടില്ല; ആത്മലാഭവും കിട്ടില്ല. ഇങ്ങനെ ദൗർബല്യം കൊണ്ട് സംന്യാസം സ്വീകരിച്ചവരെ ഇന്നും സമൂഹത്തിൽ കാണാം.*
*സ്വധർമ്മം പരധർമ്മം തുടങ്ങിയ വാക്കുകൾ ഏറെ തെറ്റിധരിക്കപ്പെട്ടതാണ്. പിൽക്കാലത്ത് ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാൻ വേണ്ടി യാഥാസ്ഥിതിക വർഗ്ഗം ഈ രണ്ടു പദങ്ങളെയും വളരെയധികം വളച്ചൊടിക്കാൻ ശ്രമിച്ചിട്ടുണ്ട്. നമ്മുടെ വൈയക്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് സഹായകമാകുന്നതിന് പകരം അപകടം വരുത്തി തീർക്കുകയാണ് ഇത്തരം പ്രവൃത്തികൾ കൊണ്ടുണ്ടായത്.*
*അങ്ങനെയാണെങ്കിലും ഏത് ആശ്രമത്തിൽ ഇരിക്കുമ്പോഴും തീവ്രമായ വിരക്തിയും വിവേകവും ഉണ്ടായാൽ പരമപുരുഷാർത്ഥമായ മോക്ഷം നേടാൻ വേണ്ടി സന്യാസം സ്വീകരിക്കാമെന്ന് നിയമമുണ്ട്. ഇതിനുള്ള നിരവധി ഉദാഹരണങ്ങൾ നമ്മുടെ പുരാണങ്ങളിൽ കാണാം.*
*തുടരും.......*
*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
191015
[15/10, 22:20] Reghu SANATHANA: *ശിവശക്തിയുടെ ദശാവതാരങ്ങൾ*
ശിവം എന്നാല്‍ മംഗളം എന്നാണ് അര്‍ത്ഥം.*
ഭഗവാന്‍ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലന്‍ .ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു.
രണ്ടാമത്തെ അവതാരം “താര”മെന്ന പേരില്‍ അറിയപ്പെടുന്നു. താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം.
മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു. ബാലഭുവനേശിയാണ് ശക്തിസ്വരൂപം.
ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില്‍“ശിവ”യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്.
അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരില്‍ പ്രസിദ്ധമാണ്. ഈ അവതാരത്തില്‍ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു.
ഭഗവാന്റെ ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു. ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം.
ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു.
ഭഗവാന്റെ എട്ടാമത്തെ അവതാരം ബഗലാമുഖനാണ്. ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു.
ഒന്‍പതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം.
പത്താമത്തെ അവതാരം കമലെന്നും . ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു.
യഥാര്‍ത്ഥത്തില്‍ ശിവന്‍റെ രൂപ സങ്കല്പം പ്രപഞ്ചം എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഉണ്ടായതാണ് .
പ്രപഞ്ചത്തിന്‍റെ പ്രതീകമാണ് ശിവന്‍. പുരാതന ഋഷിവര്യന്‍മാര്‍ പ്രപഞ്ചത്തെ നോക്കി കണ്ടത് ശിവനായിട്ടാണ്.
ദിഗംബരന്‍ ആണ് ശിവന്‍, ദിക്കാകുന്ന വസ്ത്രം ഉള്ളവന്‍. അത് നാം കാണുന്ന പ്രകൃതിയുടെ അതിരാണ് . ആകാശത്തിലെ കാര്‍മേഘം ആണ് ശിവന്‍റെ ജഢ.
[15/10, 23:17] +91 80865 83035: *പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം ഒക്ടോബർ 18 ന് നടക്കും*
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകൾ തുലാം 1 ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയ്ക്ക് അടുത്തുള്ള രായിരനെല്ലൂർ മല കയറാ നെത്തും. പറയിപെറ്റ പന്തിരുകുലത്തിലെ ജ്ഞാ നിയായ നാറാണത്തു ഭ്രാന്തന് ദുർഗ്ഗാദേവിയുടെ ദർശനം ലഭിച്ചതിന്റെ ദീപ്തസ്മരണ പുതുക്കിക്കൊണ്ടാണ് വർഷം തോറും ആയിരക്കണക്കിനു ഭക്തർ രായിരനെല്ലൂരിലെത്തുന്നത്. പുലർച്ചെ മുതൽ നടക്കുന്ന മല കയറ്റം പുണ്യമായാണ് കരുതപ്പെടുന്നത്. മല മുകളിലെ ദുർഗ്ഗാ ദേവി യുടെ ക്ഷേത്ര ദർശനവും നാറാണത്തു ഭ്രാന്തന്റെ കൂറ്റൻ പ്രതിമാവന്ദനവും കഴിഞ്ഞാണ് മലയിറക്കം.
രായിരനെല്ലൂരിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രവും തുലാം ഒന്നിന് സജീവമാവും. ഭ്രാന്തൻ ഇവിടെ തപസ്സു ചെയ്ത് ഒരിക്കൽ കൂടി ദുർഗ്ഗാദേവിയെ പ്രത്യക്ഷപ്പെടുത്തിയെന്നും പഴമക്കാർ പറയുന്നു. ഭ്രാന്തൻ കല്ലിനു മുകളിലെ കാഞ്ഞിരമരവും അതിലുള്ള ഇരുമ്പു ചങ്ങലയും നാറാണത്തു ഭ്രാന്തന്റെ സാന്നിധ്യത്തിനുള്ള തെളിവായി ചൂണ്ടിക്കാണിക്ക പ്പെടുന്നു.
മലകയറ്റത്തിന്റെ മുന്നോടിയായി ബുധനാഴ്ച ലക്ഷാർച്ചന തുടങ്ങും. ഇതോടെ രായിരനെല്ലൂർ ഉത്സവപ്രതീതിയിലാവും. നടുവട്ടം മുതൽ ഒന്നാന്തിപ്പടിവരെ റോഡിനിരുവശവും കച്ചവടക്കാർ നിരന്നു കഴിഞ്ഞു. മലമുകളിൽ വിവിധ വഴിപാടുകൾക്കുള്ള സംവിധാനവും മലയുടെ സംരക്ഷകരായ ദ്വാദശാക്ഷരീ ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.
വഴി: പട്ടാമ്പിയിൽ നിന്നും രായിരനെല്ലൂർ വഴി പോകുന്ന ബസിൽ കയറി നടുവട്ടം ഒന്നാന്തി പടി സ്റ്റോപ്പിൽ ഇറങ്ങുക.

No comments:
Post a Comment