വൈദികത്തിന്റെ വിവിധ വശങ്ങള്‍
വദോച്ചാരണത്തില്‍ ഉദാത്തം, അനുദാത്തം, സ്വരിതം എന്നീ സ്വരങ്ങള്‍ വ്യക്തമാക്കുന്നതിനു വേണ്ടി പഠിപ്പിക്കുമ്പോള്‍ തല മേല്‍പ്പോട്ടും, കീഴ്‌പ്പോട്ടും, ചെരിച്ചും പിടിക്കുന്ന സമ്പ്രദായം, ഉച്ചാരണഭേദം കാണിക്കുന്നതിന് കൈമുദ്ര കാണിക്കല്‍ തുടങ്ങിയ പലതും കേരളത്തിന്റെ സവിശേഷതകളാണ്.
കേരളീയ ഉച്ചാരണം-ഏര്‍ക്കര ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ശ്രദ്ധേയമായ കാര്യം കേരളീയരുടെ ഉച്ചാരണരീതിയുടെ സവിശേഷതയാണ്. ആമ്‌നായമഥനത്തിലെ ഈ ഭാഗത്തെക്കുറിച്ച് കുഞ്ചുണ്ണിരാജ പറയുന്നത് ഇപ്രകാരമാണ്- വേദോച്ചാരണത്തില്‍ ഉദാത്തം, അനുദാത്തം, സ്വരിതം എന്നീ സ്വരങ്ങള്‍ വ്യക്തമാക്കുന്നതിനു വേണ്ടി പഠിപ്പിക്കുമ്പോള്‍ തല മേല്‍പ്പോട്ടും, കീഴ്‌പ്പോട്ടും, ചെരിച്ചും പിടിക്കുന്ന സമ്പ്രദായം, ഉച്ചാരണഭേദം കാണിക്കുന്നതിന് കൈമുദ്ര കാണിക്കല്‍ തുടങ്ങിയ പലതും കേരളത്തിന്റെ സവിശേഷതകളാണ്. സ്വരങ്ങള്‍ കമ്പത്തോടുകൂടി (വിറപ്പിച്ച്) ചെല്ലുന്നതും വിസര്‍ഗ്ഗം ഹകാരച്ഛായ കൂടാതെ വേറിട്ടുറപ്പിച്ചു ചൊല്ലുന്നതും കേരളീയോച്ചാരണവിശേഷമത്രേ. തകാരം ലകാരച്ഛായയില്‍ തത് സവിതുര്‍വരേണ്യം... പ്രചോദയാത് എന്ന മട്ടില്‍ ചൊല്ലുന്നതിന് പ്രമാണമുണ്ടെന്നു തോന്നുന്നില്ല. രേഫത്തിന്റെ ഉച്ചാരണത്തില്‍ കാണുന്ന ഭേദവും അങ്ങനെ തന്നെ. അര്‍ക്കന്‍, ക്രതു എന്നിടത്തെ കറുത്ത രേഫവും കാര്യം, ഗ്രാമം എന്നിടത്തെ വെളുത്ത രേഫവും തമ്മിലുള്ള ഭേദം ഇവിടെ പ്രകടമാണ്. അകാരത്തിനും ഇതുപോലെ സംവൃതവും വിവൃതവുമായി യഥാക്രമം കമിഴ്ത്തിയും മലര്‍ത്തിയും ഉച്ചരിക്കുന്ന രീതി അര്‍ത്ഥം മനസ്സിലാക്കുവാന്‍ തന്നെ ഉപകരിക്കുന്നു. കമിഴ്ത്തി ഉച്ചരിക്കുമ്പോള്‍ ഗെജം, ജെയം, ദെയ, ബെലം, യെശസ്സ്, രെക്ഷ, ലെജ്ജ, ക്ഷെമ എന്നിങ്ങനെ എകാരച്ഛായയില്‍ സംവൃതമായാണ് വരിക. പദാദിയിലുള്ള ഖരാതിഖരങ്ങളും ക്ഷകാരവും മലര്‍ത്തിയാണ് ഉച്ചരിക്കേണ്ടത്. സന്ധി കാണിക്കുവാന്‍ ഒടിക്കുമ്പോള്‍ പദാദി കൂട്ടക്ഷരമായാലും മലര്‍ത്തണം. സ്വവസ: (സു-അവസ).
നിരവധി ഉദാഹരണങ്ങളോടെ ഏര്‍ക്കര ഇതെല്ലാം വിശദമാക്കുന്നുണ്ട്. കേട്ടാല്‍ മാത്രമേ നമുക്ക് ഇത് മനസ്സിലാകൂ. പ്രസിദ്ധ പണ്ഡിതനായ കെ. പി. നാരായണപിഷാരോടി ഈ വിഷയത്തെപ്പറ്റി ഇങ്ങനെ പറയുന്നു- അമ്പതോളം കൊല്ലം മുമ്പ് അ അ എന്ന പാണിനീയസൂത്രം പഠിക്കുമ്പോള്‍ അകാരം വിവൃതമായും സംവൃതമായും ഉണ്ടെന്നു ധരിച്ചിട്ടുണ്ടായിരുന്നു. എവിടെയാണ് സംവൃതോച്ചാരണം വരുന്നതെന്നു മനസ്സിലായിരുന്നില്ല. ഈ പ്രബന്ധം വായിച്ചപ്പോഴാണ് അത് മനസ്സിലായത്. അകാരത്തിനു മലത്തിയും (വിവൃതമായും) കമിഴ്ത്തിയും (സംവൃതമായും) ഉച്ചാരണമുണ്ടെന്നും ഇന്നിന്ന ദിക്കിലാണ് കമിഴ്‌ത്തേണ്ടതെന്നും അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേരളീയരില്‍ വേദം പഠിക്കാതെ പാണിനീയം പഠിച്ചിട്ടുള്ളവര്‍ക്ക് ഈ ഭാഗം പ്രത്യേകം വെളിച്ചം നല്‍കുന്നതാണ്.…
വൈദിക ദേവതകളും ദ്രവ്യങ്ങളും- ഋഗ്വേദത്തിലെ മന്ത്രങ്ങളില്‍ തത്ത്വചിന്ത, സാമൂഹ്യജീവിതം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ അടങ്ങുന്ന ഋക്കുകളും കാണാമെങ്കിലും ഏറിയപങ്കും വൈകാരികത മുറ്റി നില്‍ക്കുന്ന ദേവതാസ്തുതികളാണ്. സൂര്യന്‍, തീയ്, കാറ്റ്, വെള്ളം, ഇടിയും മിന്നലും, മഴ, പുഴ മുതലായ പ്രകൃതിയുടെ ഘടകങ്ങളെ, സൂക്ഷ്മശക്തികളായി കണ്ട്, ലൗകിക ജീവിതത്തിലെ ദൗര്‍ഭാഗ്യങ്ങള്‍ അകലാനും സൗഭാഗ്യങ്ങള്‍ കൈവരാനും, അവയുടെ ആനുകൂല്യത്തിനായി അവയോടു നടത്തുന്ന പ്രാര്‍ത്ഥനകളാണ് ഈ ഋക്കുകളില്‍ കാണാന്‍ കഴിയുന്നത്. അഗ്നി, ഇന്ദ്രന്‍, വിഷ്ണു, ശിവന്‍, രുദ്രന്‍, വരുണന്‍, മിത്രന്‍, യമന്‍, മാതരിശ്വാ, പ്രജാപതി, ഇന്ദ്രാണീ, പൃഥ്വീ, വാക്, സവിതാ, അശ്വിനൗ, സരസ്വതീ, ഭാരതീ, വനസ്പതി, തനൂനപാത്, സോമന്‍, ഋതു എന്നിവയെപ്പോലെ ഗരുത്മാന്‍, സുപര്‍ണ്ണന്‍, മണ്ഡൂകഃ, ശുനഃ (നായ്), രഥം, ദുന്ദുഭി, ഓഷധി, ദമ്പതി, ധനു (വില്ല്), ജ്യാ (ഞാണ്‍), ഇഷു (അമ്പ്), ഘൃതം, ഉഷസ്സ്, രാത്രി, കാലം, യൂപം (കുറ്റി), ശ്രദ്ധാ, അലക്ഷ്മീ, സരമാ, ഉര്‍വശീ, പുരൂരവാ, വൈശ്വാനരഃ, പണി തുടങ്ങിയവയും വേദങ്ങളില്‍ ദേവതമാരാണ്. ഇത്തരത്തില്‍ നിരവധി ദേവതകളുടെ കല്‍പ്പനകള്‍ ഋഗ്വേദത്തില്‍ കാണാം. വേദബന്ധു തന്റെ ഋഗ്വേദപ്രവേശികയില്‍ ഉദാഹരണത്തിന് 214 ദേവതകളുടെ പേരുകള്‍ കൊടുത്തിട്ടുണ്ട്.
ദാസ്ഗുപ്ത തുടരുന്നു- ഇവയ്ക്ക് വ്യക്തവും ചിട്ടയാര്‍ന്നതും ഒന്നില്‍ നിന്നും മറ്റൊന്നിനെ വേര്‍തിരിക്കാവുന്നതും ആയ രൂപങ്ങളോ മറ്റു പ്രത്യേകതകളോ കൊടുത്തുകാണുന്നില്ല. ഒരേ സ്വഭാവ വിശേഷങ്ങള്‍ തന്നെ പലപ്പോഴും വ്യത്യസ്ത ദേവതകള്‍ക്കു നല്‍കിക്കാണുന്നു. വളരെ ചുരുക്കം പ്രത്യേകതകളേ ഇവയെ തമ്മില്‍ വേര്‍തിരിക്കാന്‍ കാണുന്നുള്ളൂ. തന്മൂലം ഗ്രീക്ക് സാഹിത്യത്തിലെയും ഇന്ത്യന്‍ പുരാണങ്ങളിലേയും ദേവതാസങ്കല്‍പ്പങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങളാണിവ എന്നു ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നു. പില്‍ക്കാലപുരാണങ്ങളിലെ ദേവതകള്‍ക്ക് പ്രകൃതി പ്രതിഭാസങ്ങളുടെ മൂലഭൂതങ്ങളായ സൂക്ഷ്മ ശക്തികള്‍ എന്ന സ്ഥാനം നഷ്ടപ്പെട്ടു. അവ മനുഷ്യന്റെ രൂപം, സ്വഭാവം മുതലായവ ഉള്‍ക്കൊള്ളുന്നവയായി. താഴെ ഭൂമിയിലെ മനുഷ്യരെപ്പോലെ സുഖദുഃഖാനുഭവങ്ങള്‍ ഉള്ളവരായി മാറി.
കെയ്ഗി എന്ന പണ്ഡിതന്‍ നല്‍കുന്ന വേദത്തിലെ അഗ്നിയുടെ വര്‍ണ്ണന ഉദാഹരണത്തിനായി ദാസ്ഗുപ്ത ഉദ്ധരിക്കുന്നു- പ്രഭാതത്തിന്റെ ആദ്യവേളയില്‍ ഘര്‍ഷണത്താല്‍ (അരണി കടയല്‍) വിളിക്കുന്നതുവരെ, ഒരു അറയിലെന്നപോലെ മൃദുവായ വൃക്ഷത്തടിയില്‍ മറഞ്ഞിരിക്കുന്നവനും, അപ്പോള്‍ പ്രകാശമാനനായി ഉടനെ പ്രത്യക്ഷപ്പെടുന്നവനുമാണ് അഗ്നി. യാഗം ചെയ്യുന്നവന്‍ അതിനെ എടുത്ത് ഹോമകുണ്ഡത്തിലെ മരക്കമ്പുകളില്‍ വെയ്ക്കുന്നു. പുരോഹിതര്‍ ഉരുകിയ നെയ്യ് കോരി ഒഴിക്കുമ്പോള്‍ കുതിരയെപ്പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട് ആളിക്കത്തി പൊങ്ങുന്ന ആ അഗ്നിയെ, തങ്ങളുടെ ഐശ്വര്യം വര്‍ദ്ധിക്കുന്നതുപോലെ, കാണാന്‍ ആളുകള്‍ കൊതിപൂണ്ടു നില്‍ക്കുന്നു. ഒരു വരന്‍ വധുവിന്റെ മുന്നിലെന്നവണ്ണം പല നിറങ്ങളാല്‍ എല്ലാ വശങ്ങളിലും ഒരേപോലെ സ്വയം അലങ്കൃതനായി ശോഭയാര്‍ന്നു വിളങ്ങുന്ന അതിനെ കണ്ട് അവര്‍ അത്ഭുതം കൂറുന്നു. അങ്ങിനെ, ദാസ്ഗുപ്ത തുടരുന്നു, ഭൂമിയിലും അന്തരീക്ഷത്തിലും അതിനും മുകളിലെ ദ്യോവിലും കാണപ്പെടുന്ന പ്രകൃതി പ്രതിഭാസങ്ങളാണ് വൈദിക ഋഷിമാരുടെ ഭാവനയെ ഉദ്ദീപ്തമാക്കിയത്.
(തുടരും)
Janmabhumi

No comments:
Post a Comment