സഹനം
ശക്തിയാണ്...ദുർബലത അല്ല...🙏🙏🙏🙏🙏🙏
👉സഹനശക്തി എന്നും സഹനശീലം എന്നും നാം പറയുന്നുണ്ട്.
👉സഹനം ശക്തിയായി മാറണമെങ്കിൽ ആദ്യം സഹനം നമ്മുടെ ശീലം ആക്കി മാറ്റണം.
👉ഏത് തരത്തിലുള്ള പ്രഹരം ഏറ്റാലും അകമേ വേദനിച്ചു പുറമേ പ്രതികരിക്കാതിരിക്കലല്ല സഹനം..
👉അകമേ വേദനിക്കാതിരിക്കലാണ് സഹനം.
👉അകം അസ്വസ്ഥമാകാതിരുന്നാൽ പുറമെയുള്ള പ്രതികരണവും ശാന്ത തയോടെയായിരിക്കും.
👉അകം അതായത് മനസ്സ് അസ്വസ്ഥമാകാതിരിക്കാൻ മാർഗം എന്താണ്..??
👉ഏതൊരു വ്യക്തിയുടെയും മാനസിക ശാക്തീകരണം ആരംഭിക്കുന്നത് "താൻ ചെയ്യുന്ന ഏത് കർമ്മത്തി ൻ്റെയും ഫലം താൻ തന്നെ അനുഭവിക്കേണ്ടി വരും "എന്ന തിരിച്ചറിവിൽ നിന്ന് ആണ്.
👉ഐസക് ന്യൂട്ടൻ തന്റെ മൂന്നാം ചലനനിയമത്തിൽ "ഏത് പ്രവർത്തിക്കും തുല്യവും വിപരീതവുമായ ഒരു പ്രതി പ്രവർത്തനം ഉണ്ടായിരിക്കും"എന്ന് പറയുന്നു..
👉അത് പോലെ "നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അതിനു മുമ്പേയുള്ള ഏതോ കർമ്മ ത്തിൻ്റെ പ്രതിഫലമാണെന്നും ഇപ്പോൾ വിവേകത്തോടെ ശാന്തമായി പ്രതികരിച്ചാൽ മാത്രമേ എൻറെ നാളെ കൾ സമാധാനപൂർണമാകൂ.."എന്നുമുള്ള തിരിച്ചറിവാണ് സഹനം..
👉"ഇന്നലെകളിൽ ഞാൻ അശാന്തമായ കർമ്മ ങ്ങളുടെ വിത്ത് വിതച്ചു." 👉"ഇന്ന് അതിന്റെ ഫലം അശാന്തി നൽകുന്ന തരത്തിലുള്ളതായി എൻറെ മുന്നിൽ വന്നു."
👉"ഇപ്പോഴും ഞാൻ അശാന്തനായാൽ നാളെയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും..."
👉"എൻറെ നാളെകൾ ശാന്തമായതാകുന്നതിന് ഇന്ന് ഏത് സാഹചര്യത്തിലും ഞാൻ ശാന്തി വിതയ്ക്കേണ്ടതുണ്ട്..."എന്ന തിരിച്ചറിവാണ് സഹനം..
👉ഇങ്ങനെയുള്ള സഹനം നമ്മുടെ ശീലം ആകുമ്പോൾ അത് പി ന്നീട് ശക്തിയായി പരിണമിക്കുകയും ആ ശക്തി എത്ര വലിയ ദുരന്തത്തിലും ശാന്തത നിലനിർത്താൻ നമ്മെ സഹായിക്കുകയും ചെയ്യും...
👉ഇനി ആലോചിച്ചു നോക്കൂ.. ഇന്ന് ഞാൻ എങ്ങനെ പ്രതികരിക്കണമെന്ന്...??
👉ഇനി പറയൂ...സഹനം അസാധ്യമാണോ...??
👉ചിലപ്പോൾ കുറച്ചു സമയം എടുത്തേക്കാം... എങ്കിലും സഹനം സാധ്യമാണ്...!!👉ഇത്രയെങ്കിലും നമുക്ക് വേണ്ടി നമ്മൾ ചെയ്യുന്നില്ലെങ്കിൽ പിന്നെ നമ്മൾ എങ്ങനെ ഒരു മനുഷ്യനാകും....??
🌹NOTHING IS IMPOSSIBLE FOR A POWERFUL MIND🌹
🤩🤩🤩🤩🤩🤩🤩🤩
No comments:
Post a Comment