Monday, November 18, 2019

ആകാമഃ സർവ്വ കാമോവ മോക്ഷ ഉദാരാധീ:*
*തീവ്രേണ ഭക്തിയോഗേന യജതേ പുരുഷം പരം*
(ഭാഗവതം-2-3-10)
*★🔥👣🌷🙏🏼★*
*"ഗുണത്രയം"*
*"ഗുണത്രയം' എന്നു നാം കേട്ടിട്ടുണ്ട്. ഇതിനെ സത്വത്തിന്റെ, ഊർജ്ജത്തിന്റെ അഥവാ ചൈതന്യത്തിന്റെ വ്യവഹാരികപരമായ 3 തരം പ്രവർത്തന ഗുണമെന്ന നിലയിൽ; സത്വ,രജോ,തമോ ഗുണമായി വ്യാഖ്യാനിക്കണം..*
*സത്വഗുണം = ('സ'+ത്വം)സത്വത്തിന്റെ - സൃഷ്ടിയുടെ വ്യവഹാരിക മദ്ധ്യനില,സമനില.*
*രജോഗുണം= (ര+ജ-ഗണം-8തരം -ജഗത്)സത്വത്തിന്റെ - സൃഷ്ടിയുടെ വ്യവഹാരിക തീഷ്ണനില,കർമ്മനില.*
*തമോഗുണം=സ്ത്വത്തിന്റെ - സൃഷ്ടിയുടെ വ്യവഹാരിക ബോധനില,അന്ധ കാരനില, ജഡതുല്യനില.*
*സത്വത്തിന്റെ അഥവാ സൃഷ്ടിയുടെ 3 അവസ്‌ഥകളെ അതിന്റെ ഗുണം അഥവാ വ്യവഹാരിക നില എന്ന അർത്ഥത്തിൽ ഇവിടെ ചിന്തിക്കുക. അപ്പോൾ സ്വാഭാവി കമായും " ബോധത്തോടെ സൃഷ്ടിക്കപ്പെട്ട മനുഷ്യ സൃഷ്ടിയുടെ ഗുണത്രയവും" സംശയ-തർക്ക മുക്തമാകും.*
*ഭഗവാനാൽ 'സൃഷ്ടമായ സത്തിന്റെ' വ്യാവഹരിക അവസ്തുക്കു ആ ജഗത്ഗുരു തന്നെ നൽകിയ ചാതുർ വർണ്ണ്യമെന്ന സൂചനയിൽ, മറ്റു 3 ഉം വിട്ടു ബ്രാഹ്മണ നെമാത്രം ജാതിയായി ചിത്രീകരിച്ചവർ,തെറ്റിദ്ധരിപ്പിച്ചവർ,അങ്ങിനെ തത്വത്തെ കണ്ടവർ, അത്തരം ഒരു സമൂഹത്തെ ദുഷ്ട മനുഷ്യ വിരോധ/നിരോധ വർഗ്ഗമാക്കിയവർ, ഇക്കാര്യത്തിൽ നന്നായി ആത്മ പരിശോധന നടത്തുക. ഒപ്പം അവരിൽ വികല ചിന്ത - ജ്ഞാന പൂർത്തീകരണമില്ലായ്മ വരുത്തിയ മനസ്സെന്ന മായയെയും അറിയുക...*.
*ഭഗവാന്റെ /സൃഷ്ടാവിന്റെ/തല്ലാത്തതോന്നും ഇവിടെയില്ല..ഓരോരോ കാര്യങ്ങൾ ക്കായി വേണ്ട തെല്ലാം ആ കാരുണ്യ മൂർത്തി തന്നെ ഇവിടെ നിറച്ചു വെച്ചിട്ടും ഉണ്ട് ..*
*എന്നാൽ അത് 'അതാതിന്റെ യോഗ്യത ക്കനുസരിച്ചു'' അവ "വിനിയോഗിക്കാനുള്ള ദൈവീക ജ്ഞാനമില്ലാത്ത" മനുഷ്യ ബുദ്ധിയാണ് അസന്തുലനതയും സർവ്വനാശവും വരുത്തുന്നത്‌.*
*അതിനാൽ ദേവജ്ഞാനം മനുഷ്യൻ നിർബന്ധമായും നേടണം*
*അല്ലെങ്കിൽ വിനാശം അകലെയല്ല...*😍🤝🏼😌
*ഭഗവൽ കൃപയാൽ ബുദ്ധിയിൽ ഈ പ്രഭാതത്തിൽ തെളിഞ്ഞ ഭഗവൽ സന്ദേശ വ്യാഖ്യാനം സജ്ജനവിചിന്തന യോഗ്യമാകട്ടെ എന്ന പ്രാർത്ഥനയോടെ സമർപ്പിക്കുന്നു. .*
*🔥👣ഗുരുപ്രണാമം🌹🙏🏼*
pradeep kumar nambisan

No comments: