Monday, November 18, 2019

ശതരുദ്രീയം
(മന്ത്രം ,അന്വയം ,സാരം ,വിവരണം എന്നിവ വിശദമായി വിവരിച്ചിട്ടുണ്ട്.)
പ്രഥമോ/നുവാക:
ശ്ലോകം 10
പ്രമുഞ്ച ധന്വനസ്ത്വമുഭയോരാർത്നിയോർജ്യാം
യാശ്ച തേ ഹസ്ത ഇഷവ: പരാ താ ഭഗവോ വപ
ഹേ ഭഗവ: ധധ്വന: ഉഭയോ:
ആർത്നിയോ: ജ്യാം പ്രമുഞ്ച:
തേ ഹസ്തേ യാ: ഇഷവ: താ:
ച പരാവപ
ഹേ ഭഗവാൻ രുദ്ര ,അങ്ങ് വില്ലിന്റെ രണ്ടു തലക്കും കെട്ടിയ ഞാൺ കിഴിച്ചു വിട്ടാലും .അങ്ങയുടെ കയ്യിലുള്ള ശരങ്ങളുടെ മുന കീഴാക്കിവെച്ചാലും.
വിവരണം :-
ഐശ്വര്യം ,വീര്യം ,യശസ്സ് ,ശ്രീ ,
ജ്ഞാനം ,വൈരാഗ്യം എന്നിവ
ആറും പൂർണ്ണമായി നില്ക്കുന്ന ഈശ്വരനെയാണ്
ഭഗവാനെന്ന് പറയുന്നത്.
വില്ലിന്റെ രണ്ടു കടകളി
ലും നിന്ന് ഞാണിന്റെ കെട്ടഴി
ച്ചു വിടുവാൻ പ്രാർത്ഥിച്ചതു
കൊണ്ടു് പ്രാണിപീഡാകര
വും ഭയാനകവുമായ ആ പ്ര
പഞ്ചപരിണാമം ഇനി ഒരിക്ക
ലും ഉണ്ടാകരുതെന്ന് സൂചിപ്പി
ച്ചിരിക്കുന്നു. " ഇഷവ:" എന്ന
ബഹുവചനം പറഞ്ഞിട്ടുള്ളതു കൊണ്ട് വേദനാജനകമാ
യ ഒന്നും തന്നെ അവശേഷി
പ്പിക്കരുതെന്നർത്ഥം .കയ്യിലു
ള്ള എന്ന് പറഞ്ഞതു കൊണ്ട്
ഞാണില്ലെങ്കിലും അവ പീഡാ
കരങ്ങളായേക്കും എന്ന് ശങ്കി
ക്കുന്നു. അങ്ങനെയുള്ള ബാ
ണങ്ങളെയെല്ലാം പ്രയോഗക്ഷ
മങ്ങളല്ലാതാക്കേണമേ ,എന്ന്
സാരം
ഞാൺ കിഴിച്ചതുകൊണ്ടുംശ
രങ്ങൾ തലകീഴായി പിടിച്ചതു
കൊണ്ടും തൃപ്തിപ്പെടാത്ത ഭ
ക്തൻ ശരങ്ങളുടെ കൂർത്ത മുനകളെ മൂർച്ചയില്ലാതാക്കി
ശാന്തനും പ്രസന്ന ചിത്തനുമാ
കുവാൻ ഈശ്വരനോട് പ്രാർ
ത്ഥിക്കുന്നു. അടുത്ത അവ
താരികയിൽ പറഞ്ഞ പരിണാ
മക്രമത്തെ ഇവിടെയും ഓർ
ക്കേണ്ടതാണ്.
(തുടരും)
(അടുത്ത ഭാഗം അടുത്ത തിങ്കളാഴ്ച)
പി.എം.എൻ.നമ്പൂതിരി.

No comments: