Saturday, November 16, 2019

ആത്മാവിനെയും ജീവനെയും(സൂഷ്മശരീരം) കുറിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ ചർച്ച ചെയ്തത്.
 അവ രണ്ടും സാമാന്യേന എല്ലാവർക്കും മനസ്സിലായി കാണും എന്ന് പ്രതീക്ഷിക്കുന്നു  ഇനി പ്രാണനാണ് മുഖ്യവിഷയം.

അച്ഛനിൽനിന്നും  അമ്മയിലേക്ക് എത്തിയത്  പ്രാണനാണ്
അച്ഛനിൽ നിന്നും ഉൽഭവിക്കുന്ന  ദശലക്ഷക്കണക്കിന് ബിജങ്ങൾ മത്സരിച്ച് അതിൽ വെച്ച് ഏറ്റവും ബലവത്തായത് അമ്മയുടെ അണ്ഡത്തോട് കൂടി  ചേർന്നാണ് ശരീരം ഉണ്ടാകുന്നത്.
ആ പ്രാണനിലേക്കാണ് ജീവൻ  അതായത് സൂക്ഷ്മശരീരം  തൻറെ കർമ്മങ്ങൾക്ക് അനുസരിച്ച് പ്രാരാബ്ധ കർമ്മങ്ങളും പേറി കൂടിച്ചേരുന്നത്  അങ്ങനെ പ്രാണനും ജീവനും സ്ഥൂല ശരീരവും  കൂടിച്ചേർന്ന് ഒരു ജീവിയാകുന്നു

ഉദാഹരണത്തിന്  ഒരു കമ്പ്യൂട്ടറിൻറെ, മോണിറ്ററും,  മൗസും,  കീബോർഡും,   എല്ലാം ചേർന്നതാണ് ആണ് സ്ഥൂല ശരീരം.

 അതിൻറെ മദർബോർഡ്  അടങ്ങിയ ഹാർഡ് വെയർ ആണ് പ്രാണൻ.

 സോഫ്റ്റ്‌വെയർ ആണ് ജീവൻ (സൂക്ഷമ ശരീരം)

കൂടുതൽ അനുസന്ധാനം ചെയ്താൽ മനസിലാവും.

ഒരു കോശമായി അണ്ഡത്തോട് ചേർന്ന് അമ്മയുടെ ഗർഭപാത്രത്തിൽ എത്തിയ  പ്രാണൻ സ്വയം ബോധമുള്ള ഒരു വസ്തുവാണ് ആണ്

ഒരു വിത്തിൽ ഒരു മുഴുവൻ മരം അടങ്ങിയിരിക്കുന്നത് പോലെ  ഒരു പ്രാണനിൽ പൂർണ്ണമായ ഒരു ഒരു ജന്മം മുഴുവൻ അടങ്ങിയിരിക്കുന്നു. സ്വയം വളരാനും  ഒരു കോശത്തിന് ഒരു ജീവി ആയി മാറാനും ഏതെങ്കിലും   ഘട്ടത്തിൽ എന്തെങ്കിലും തരത്തിലുള്ള ഉള്ള പ്രശ്നങ്ങൾ വന്നാൽ  അത് സ്വയം പരിഹരിക്കാനുള്ള  മുഴുവൻ അറിവും വ്യവസ്ഥയും പ്രാണനിൽ അടങ്ങിയിരിക്കുന്നു.

 എപ്രകാരമാണോ ഒരു രാജാവ്  ഭരണ സൗകര്യത്തിനായി  മന്ത്രിമാരെ നിശ്ചയിക്കുന്നത് അത് പോലെ പ്രാണൻ 5 പ്രാണൻ മാരെയും 5 ഉപപ്രാണൻമാരെയും  തീരുമാനിക്കുന്നു
പ്രാണൻ, അപാനൻ,  വ്യാനൻ,  ഉദാനൻ, സമാനൻ, എന്നീ അഞ്ചു പ്രാണൻ മാരെയും നാഗൻ ,കൂർമ്മൻ, കൃകലൻ, ധനഞ്ജയൻ, ദേവദത്തൻ എന്നീ അഞ്ചു ഉപപ്രാണൻ മാരെയും നിശ്ചയിക്കുന്നു. ഇവരുടെ  ധർമ്മവും സ്ഥാനവും നാളെ ചർച്ച ചെയ്യാം.

പ്രാണൻ എപ്പോഴാണ് സൂക്ഷ്മ ശരീരത്തോട് (ജിവനോട് ) കൂടി ചേരുന്നത്?

  ഗർഭാധാന സമയത്താണ്  എന്നും ഗർഭാവസ്ഥയുടെ നാലാം മാസത്തിൽ ആണെന്നും ഗർഭധാരണത്തിനു ശേഷം ഏത് സമയത്തും ആവാമെന്നും  ഒക്കെ ആചാര്യന്മാർ ക്കിടയിൽ വിവിധ അഭിപ്രായങ്ങളുണ്ട്.

 ഗർഭ ഉപനിഷത്തിന്റെ  അഭിപ്രായത്തിൽ ഗർഭാധാനം നടക്കുന്ന സമയത്താണ് ജീവൻ (സൂക്ഷ്മ ശരീരം) പ്രാണനിലേക്ക്  എത്തിച്ചേരുന്നത്. യാജ്ഞവല്ക്യനും അതേ അഭിപ്രായം തന്നെയാണ് ഉള്ളത് അതുകൊണ്ട് തന്നെയാണ് ഗർഭധാരണത്തിന് മുഹൂർത്തം നിശ്ചയിക്കണമെന്ന് പറഞ്ഞത്.
ഏറ്റവും നല്ല മുഹൂർത്തത്തിൽ ഗർഭാധാനം നടത്തിയാൽ  നല്ല പ്രജ ജനിക്കുമെന്ന് അദ്ദേഹം പറയുന്നു.

No comments: