Tuesday, November 19, 2019

[19/11, 21:39] +91 94955 57148: *ശ്യാമളാദണ്ഡകം :- ഭാഗം -: 19*



*ശ്യാമളായാഃ സർവൈശ്വര്യപ്രദായകത്വ വർണ്ണനാ :-*

*പാണിപദ്മദ്വയേനാക്ഷ മാലാമപി സ്പ്ഫാടികീം ജ്ഞാനസാരാത്മകം പുസ്തകം ചാ പരേണാങ്കുശം പാശമാബിഭ്രതി യേന സഞ്ചിന്ത്യസെ ചേതസാ തസ്യ വക്ത്രാന്തരാത് ഗദ്യ പദ്യാത്മികാ ഭാരതീ നിസ്സരെത് ! യേന വാ യാവകാഭാകൃതിർ ഭാവ്യസേ തസ്യ വശ്യാ ഭവന്തി സ്ത്രിയ : പൂരുഷാ :!യേന വാ ശാതകുംഭദ്യുതിർഭാവ്യസേ സോപി ലക്ഷ്മീ സഹസ്‌റൈ :പരിക്രീഡതേ !*

                    *സാരം*

*തൃക്കൈകളിലൊന്നിൽ സ്ഫടികനിർമ്മിതമായ അക്ഷമാലയും മറ്റൊന്നിൽ അറിവിന്നിരിപ്പിടമായ പുസ്തകവും ധരിച്ച്,മറ്റു രണ്ടു കൈകളിൽ പാശവും അങ്കുശവും ചലിപ്പിച്ചു കൊണ്ടിരിക്കുന്ന അവിടത്തെ രൂ പം മനസ്സിൽ ചിന്തിച്ച് ഭജിക്കുന്നവർക്കു ഗദ്യ പദ്യാത്മികമായ സരസ്വതി സദാ സ്വാധീനയായിരിക്കുന്നു. കോലരക്കിന്റെ അരുണശോഭയാർന്ന*

*അവിടുത്തെ ആകൃതി ഭാവന ചെയ്യുന്നവർക്ക് സകല സ്ത്രീകളും പുരുഷന്മാരും വശരായി ഭവിക്കുന്നു. അവിടുത്തെസ്വർണ്ണവർണ്ണരൂപിണിയായി ഭാവന ചെയ്യുന്ന ഭക്തർക്ക് എണ്ണമറ്റ ഐശ്വര്യങ്ങൾ അനുഭവിക്കാനിടവരുന്നു*
*കിം ന സിദ്ധ്യേത് വപു : ശ്യാമളം കോമളം ചന്ദ്രചൂഡാന്വിതം താവകം ധ്യായത : തസ്യ ലീലാസരോ വാരിധി : തസ്യ കേളിവനം നന്ദനം, തസ്യ ഭദ്രാസനം ഭൂതലം, തസ്യ ഗീർദേവതാ കിങ്കരീ, തസ്യ ചാജ്ഞാകരീ ശ്രീ :സ്വയം.*

                     *സാരം*

*അവിടുത്തെ രുപം ശ്യാമളകോമളമായും ചന്ദ്രക്കല അണിഞ്ഞതും ആയി ധ്യാനിക്കുന്നവന് സിദ്ധിക്കാത്തതായി യാതൊരു ഐശ്വര്യങ്ങളും ഇല്ല. അവനു സമുദ്രം കളിപ്പൊയ്കയായും നന്ദനവനം കളിപൂന്തോപ്പായും, ഭൂതലം ഭദ്രാസനമായും ഭവിക്കുന്നു. മാത്രമോ, സരസ്വതീദേവി അവനു ദാസിയായും ലക്ഷ്മീ ഭഗവതി ഏതൊരാജ്ഞയും ശിരസാ വഹിക്കുന്നവളായും സ്വയം ഭവിക്കുന്നു.*
♾♾ എന്റെ ഗുരുവായൂരപ്പാ ഭക്തി കുടുംബം ♾♾

*കാളി കാളി മഹാകാളി*
*ഭദ്രകാളി നമോസ്തുതേ*
*കുലം ച കുലധർമ്മം ച*
*മാം ച പാലയ പാലയ*

 *✍🏻പ്രജീഷ് കുവൈറ്റ്‌*
*അമ്മേ ശരണം ദേവീ ശരണം*
[19/11, 21:39] +91 94955 57148: *ധീരസമീരേ യമുനാതീരേ ...........*


   കംസ നിഗ്രഹത്തിനു ശേഷം
ഭൂമിദേവിയുടെയും ലക്ഷ്മിദേവിയുടെയും
അംശാവതാരങ്ങളായ സത്യഭാമയും
രുഗ്മിണിയും എപ്പോഴും
കൃഷ്ണനോടൊപ്പം
അന്തപുരത്തില്‍ വസിച്ചു

കാലം കടന്നുപോകവെ
കൃഷ്ണ ബന്ധുവും സതീര്‍ത്ഥ്യനും
സചീവനുമായ ഉദ്ധവര്‍
കൃഷ്ണാ വൃന്ദാവനത്തില്‍
നിന്ന് പോന്നതിന് ശേഷം
ഏറെ സ്നേഹിച്ചിരുന്ന രാധയെ
കാണാന്‍ ഒരിക്കല്‍ പോലും
തിരിച്ചു പോയില്ല ?
ഇനി ഒരിക്കല്‍ കൂടി ചേര്‍ത്തു
നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലേ?

കണ്ണന്‍റെ ചെഞ്ചുണ്ടില്‍ സങ്കടത്തില്‍
കുതിര്‍ന്ന പുഞ്ചിരി വിടര്‍ന്നു
എന്തേ കണ്ണാ രാധയോടുള്ള പ്രണയം
വൃന്ദാവനത്തില്‍ വെച്ചു തന്നെ
ഉപേക്ഷിച്ചുവോ ?

കൃഷ്ണന്‍ ഏറെ സങ്കടത്തോടെ
തന്‍റെ മാറിടത്തിലെ വസ്ത്രം
അല്പം വകഞ്ഞു മാറ്റി.
ഉദ്ധവരെ ! നീ ഇങ്ങോട്ട് നോക്കു
നിനയ്ക്ക് വേണ്ട മറുപടി
എന്‍റെ ഹൃദയത്തിലുണ്ട്
ഉദ്ധവര്‍ നോക്കിയപ്പോള്‍
കണ്ട കാഴ്ച …………!!!

രക്തബിന്ദുക്കള്‍ ഇറ്റിറ്റുവീഴുന്ന
ഭഗവാന്‍റെ മാറിടത്തിനുളളില്‍ അതാ രാധ !
യാത്രയാകുമ്പോള്‍ കൃഷ്ണന്‍
സമ്മാനിച്ച ഓടക്കുഴലുമായി
യമുനയുടെതീരത്ത്
നിര്‍വൃതിയിലിരിയ്ക്കുന്നു
യമുനയിലെ ഓളങ്ങള്‍ തന്‍റെ
പാദങ്ങളിലൂടെ കയറി ഇറങ്ങുന്നതു
പോലും രാധ അറിയുന്നില്ല.
നിറകണ്ണുകളോടെ ഉദ്ധവര്‍
കൃഷ്ണനോടപേക്ഷിച്ചു
എന്‍റെ അജ്ഞതയ്ക്ക്
മാപ്പു നല്‍കിയാലും
ഈ കാഴ്ച കാണാന്‍
ഞാന്‍ അശക്തനാണ്

കൃഷ്ണന്‍ പട്ടുചേല വലിച്ചിട്ടു
ദൃഷ്ടി താഴ്ത്തി നമ്രശിരസ്ക്കനായി നിന്ന
തന്‍റെ സതീര്‍ത്ഥ്യനോടു മനസ്സു തുറന്നു
ഉദ്ധവരെ നീ എന്‍റെ മാറില്‍
കണ്ട രക്തകണങ്ങള്‍ രാധ
എന്നെക്കുറിച്ച് ഓര്‍ത്തപ്പോഴെല്ലാം
ഞാനനുഭവിച്ച വിങ്ങലില്‍ നിന്നുണ്ടായതാണ്
അവള്‍ക്കുചുറ്റും എന്നും എന്‍റെ
രക്ഷാകവചം ഉണ്ടാകും
രാധ കൃഷ്ണനായിമാത്രം ജനിച്ചവളാണ്

ഇത്രപ്രണയം ഹൃദയത്തിലുണ്ടായിട്ടും
അങ്ങെന്തുകൊണ്ട് രാധയെ
വൃന്ദാവനത്തില്‍ നി്ന്നും
കൂട്ടിക്കൊണ്ടു പോരുന്നില്ല ?

എന്റെ ഗുരുവായൂരപ്പാ ഭക്തി കുടുംബം

കൃഷ്ണന്റെ മുഖം ഒരു നിമിഷം തുടുത്തു
പുരികക്കൊടികള്‍ വളഞ്ഞു
തെല്ലു ധാര്‍ഷ്ട്യത്തോടെ
തെല്ലു രോഷത്തോടെ
തെല്ലു വ്യസനത്തോടെ

പാതിവ്രത്യത്തിന്റെ ത്രാസില്‍
എന്നെ അളന്നു നോക്കുന്ന
രുഗ്മിണിയും സത്യഭാമയും
സന്താനങ്ങള്‍ ബന്ധുജനങ്ങള്‍ പാണ്ഡവര്‍
സര്‍വ്വവും എന്നിലര്‍പ്പിച്ച്
എന്നെ മാത്രം ശരണാഗതനായി
കാണുന്ന പാണ്ഡവ പത്‌നി കൃഷ്ണ
ഈ ഞാന്‍ പാശത്തില്‍
കെട്ടിയിടപ്പെട്ടിരിക്കുന്നു

നിനക്കറിയുമോ ഉദ്ധവരേ
വൃന്ദാവനത്തില്‍ നി്ന്നു
പോന്ന ശേഷം ഹൃദയം
തുറന്നു ചിരിയ്ക്കാനോ
സന്തോഷിക്കാനോ കഴിഞ്ഞിട്ടില്ല
എല്ലാം രാധ എന്നില്‍ നി്ന്നു പിടിച്ചു വാങ്ങി
ശരീരം മാത്രം എനിയ്ക്കു വിട്ടുതന്നു

പിതാവും അവളെ തനിച്ചാക്കി
യാത്ര പറഞ്ഞപ്പോള്‍
ദ്വാരകയുടെ കവാടത്തിലെത്തിയ രാധയെ
രുഗ്മിണി അനുനയിപ്പിച്ചു
അകത്തേയ്ക്ക് കൂട്ടിയപ്പോഴും
രാധയുടെ കണ്ണുകള്‍
കൃഷ്ണനുവേണ്ടി ഉഴറി

രാത്രിയുടെ ഏകാന്തയാമത്തില്‍
മയക്കച്ചുവടില്‍ ആ ശബ്ദം കേട്ടു
രാധേ …അവള്‍ ചാടി എഴുന്നേറ്റു
പരിഭവം മറന്നു പോയ അവള്‍
ഒരു നിമിഷം വൃന്ദാവനത്തിലെ രാധയായി
കൃഷ്ണനോട് ചേര്‍ന്നു നില്ക്കുന്ന
രാധയുടെ കണ്ണകളില്‍
വിവരിയ്ക്കാനാവാത്ത
പ്രണയപാരവശ്യം

പക്ഷെ കൃഷ്ണന് കണ്ണനാകുവാന്‍ കഴിഞ്ഞില്ല
എങ്കിലും അദ്ദേഹം തന്‍റെ പ്രണയിനിയെ
താന്നോടുചേര്‍ത്തുനിര്‍ത്തി
കവിളില്‍ പ്രേമപൂര്‍വ്വം തലോടി
ശിരസ്സില്‍ കയ്യുയര്‍ത്തി അനുഗ്രഹിച്ചു
രാധ കൃഷ്ണ പാദങ്ങളില്‍ വീണു
പിറ്റേന്നു ദ്വാരകയുടെ പടിയിറങ്ങി
രാധ പോകുന്നതായി പലരും കണ്ടു
തിരിച്ച് രാധ അമ്പാടിയിലെത്തിയില്ല
രാധ എങ്ങും പോയില്ല
അവള്‍ ദ്വാരകയില്‍ തന്നെ
കൃഷ്ണ ശരീരത്തില്‍ അലിഞ്ഞു
വിലയംപ്രാപിച്ചു സായൂജ്യമടഞ്ഞു

പ്രേമിക്കുമ്പോഴല്ല
പ്രേമിയ്ക്കപ്പെടുമ്പോഴാണ്
 പൂര്‍ണതയെന്നു
രാധ അനുഭവിച്ചിരുന്നു. കൃഷ്ണ പ്രേമത്തിനായി നമുക്കും കാത്തിരിക്കാം.
[19/11, 21:39] +91 94955 57148: 🎀♾♾♾♾❣♾♾♾♾🎀
             *👣ശരണപാതയിൽ👣*
🎀♾♾♾♾🙏♾♾♾♾🎀

*പരമ്പര-അദ്ധ്യായം-3*

ശരീരശുദ്ധിയേക്കാൾ പ്രധാനമാണ് മനശുദ്ധി.മനസ് ചിന്താപ്രവാഹമാണ്. ചിന്തകൾ ശുദ്ധമായാലേ മനസ്സ് ശുദ്ധമാകൂ. മനസ്സിനെ നല്ല ചിന്തകളിലേക്ക് വ്യാപരിപ്പിക്കാൻ പരിശീലനം കൂടിയേ കഴിയൂ. രാവിലെയും വൈകിട്ടുമുള്ള ക്ഷേത്രദർശനം, ശരണംവിളി, സത്സംഗം തുടങ്ങിയവ മനശുദ്ധിക്ക് സഹായിക്കുന്ന ഘടകങ്ങളാണ്. മനുഷ്യൻ നേരിടുന്ന രോഗങ്ങളിൽ 75%വും മനോജന്യങ്ങളാണെന്നാണ് കണക്കാക്കപ്പെടുന്നത്. മനസിലെ വ്യാകുലതകളും സംഘർഷങ്ങളുമാണ്പലവിധത്തിലുള്ള ശാരീരിക രോഗങ്ങളായി പ്രത്യക്ഷപ്പെടുന്നത്. മനസ്സിനെ ശാന്തമാക്കാനും നിയന്ത്രിക്കാനും കഴിഞ്ഞാൽത്തന്നെ ആരോഗ്യരംഗത്തെ ഒരു വലിയ കാൽവയ്പ്പായിരിക്കും.

കാമക്രോധമദമാത്സര്യാദികളെ മനസ്സിൽ നിന്ന് അകറ്റാനുള്ള പരിശീലനം ഇക്കാലത്തുണ്ടാകണം. അന്യവസ്തുക്കളല്ല മനുഷ്യന് ആനന്ദം നൽകുന്നത്.ആനന്ദം അവനവന്റെ ഉള്ളിൽത്തന്നെയാണ്. ബാഹ്യവസ്തുക്കളോടുള്ള കാമം ഒഴിവാക്കിയാൽത്തന്നെ ഉള്ളിൽ ശാന്തി അനുഭവിക്കാൻ സാധിക്കും. വസ്തുക്കളോടുള്ള ഭ്രമമാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം. കാമത്തിന്റെ സഹോദരനാണ് ക്രോധം.

*ധ്യായതോ വിഷയാൻ പുംസഃ സംഗസ്തേഷുപജായതേ*
*സംഗാത് സംജായതേ കാമഃ കാമാത് ക്രോധ്യോ ഭിജായതേ*
*ക്രോധാദ് ഭവതി സമ്മോഹഃ സമ്മോഹാത് സ്മൃതി വിഭ്രമഃ*
*സ്മൃതിഭ്രംശാദ് ബുദ്ധിനാശോ ബുദ്ധിനാശാത് പ്രണശ്യതി*
(ഭ. ഗീത 2 [62, 63] )

വിഷയങ്ങളെ ചിന്തിച്ചുകൊണ്ടിരിക്കുന്നവന് അവയിൽ പ്രീതി ഉണ്ടാകുന്നു.പ്രീതിയിൽ നിന്ന് കാമം ജനിക്കുന്നു. കാമത്തിൽ നിന്ന് ക്രോധം ഉത്ഭവിക്കുന്നു. ക്രോധം മൂലം ബുദ്ധിഭ്രമം ഉണ്ടാകുന്നു. ബുദ്ധിഭ്രമം മൂലം ഓർമ്മക്കേടുണ്ടാകുന്നു, ഓർമ്മക്കേടുമൂലം വിവേകശക്തി നശിക്കുന്നു. വിവേകനാശം കാരണം ജീവിതം നാശമടയുന്നു.

*തുടരും......*

*ശുഭം*

✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

No comments: