ത്രിപുരങ്ങളും ഒത്തിടുമ്പോള്‍
Tuesday 5 November 2019 2:01 am IST
തപഃശ്ശക്തിയാല്‍ അഹങ്കാരിയായിത്തീര്‍ന്ന ത്രിപുരാസുരന്‍, ഇന്ദ്രാദി ദിക്പാലകരെയെല്ലാം വിജയിച്ച് ത്രിലോകത്തിനും അധിപധിയായി. ദേവേന്ദ്രന്‍ പേടിയോടെ ദേവര്‍ഷി നാരദനില്‍ നിന്നും ഉപദേശം തേടി.
ശ്രീനാരദന്‍ ജ്ഞാനദൃഷ്ടിയാല്‍ നോക്കി കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. ത്രിപുരാസുരനെ വധിക്കാന്‍ സാക്ഷാല്‍ ശ്രീപരമേശ്വരനു പോലും പ്രയാസപ്പെടേണ്ടി വരും.
ത്രിപുരനെ വധിക്കാന്‍ കഴിയില്ലെന്നാണോ ഇതിനര്‍ഥമെന്ന് ദേവേന്ദ്രന്‍ ശങ്കിച്ചു.
നാരദമഹര്‍ഷി കാര്യങ്ങള്‍ ഒന്നുകൂടി വിശദീകരിച്ചു. ശ്രീഗണേശന്റെ അനുഗ്രഹമുണ്ടെങ്കില്‍ മാര്‍ഗവിഘ്‌നങ്ങളെല്ലാം മാറിക്കിട്ടും.
ദേവേന്ദ്രന്‍ ശ്രീഗണേശനെ വന്ദിച്ചു. ത്രി
പുരന്മാരെ ജയിക്കാനുള്ള മാര്‍ഗം ശ്രീഗണേശന്‍ വ്യക്തമാക്കി.
ത്രിപുരന്മാരുടെ ഓരോ പുരവും വിമാനപ്രകൃതത്തില്‍ സഞ്ചരിക്കുന്നവയാണ്. ആയിരം വര്‍ഷങ്ങള്‍കൂടുമ്പോള്‍ ഇവര്‍ ഒത്തുചേരും. അപ്പോള്‍ മാത്രമാണ് ത്രിപുരനെ വധിക്കാന്‍ സാധ്യമാകുക. കാരണം ത്രിപുരന്മാരെ ഒറ്റ അസ്ത്രത്താല്‍ ഒരേ സമയത്തു മാത്രമേ വധിക്കാനാകൂ എന്ന് വരപ്രസാദമുള്ളതാണ്.
ചണ്ഡന്‍, പ്രചണ്ഡന്‍, എന്നീ പുത്രന്മാര്‍ക്ക് ഓരോ ലോകത്തിന്റെയും ആധിപത്യം നല്‍കി അവര്‍ മൂന്നു പുരങ്ങളിലായി താമസിച്ചു വരികയായിരുന്നു. ഈ മൂന്നു പുരങ്ങളും ഒരുമിച്ചു വരുന്ന കാലത്തെ കാത്തിരിക്കുക മാത്രമേ ഇപ്പോള്‍ നിവൃത്തിയുള്ളൂ.
അങ്ങനെയൊരു ഘട്ടം വരുമ്പോള്‍ സാക്ഷാല്‍ ശ്രീപരമേശ്വരന്‍ മറ്റ് എല്ലാ ദേവകളുടേയും ശക്തികളെ സമാഹരിച്ച് ത്രിപുരന്മാരെ ഒറ്റ അസ്ത്രത്തി
നാല്‍ വധിക്കും.
അല്‍പം ആശ്വാസവുമായാണ് ദേവകള്‍ ഗണേശ സന്നിധിയില്‍ നിന്ന് മടങ്ങിയത്.
( താരകാസുരന്റെ മക്കളാണ് ത്രിപുരന്മാര്‍ എന്ന് ചില പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ എന്നാല്‍ ഗുല്‍സമതന്റെ പുത്രനാണ് ത്രിപുരന്‍ എന്നാണ് ഗണേശപുരാണത്തിലെ പരാമര്‍ശം)
No comments:
Post a Comment