എല്ലാ വേദാന്തങ്ങളുടേയും സാരം
മാണ്ഡൂക്യോപനിഷത്ത് 12 മന്ത്രങ്ങള്‍ മാത്രമുള്ള ഏറ്റവും ചെറിയ ഉപനിഷത്താണ്. അഥര്‍വ്വവേദ ശാഖയില്‍പ്പെട്ടതാണ് മാണ്ഡൂക്യോപനിഷത്ത്. ഇതിലെ മന്ത്രങ്ങളെ ദര്‍ശിച്ച മാണ്ഡൂക മഹര്‍ഷിയുടെ പേരില്‍നിന്നാണ് മാണ്ഡൂക്യം എന്ന് ഈ ഉപനിഷത്ത് പ്രസിദ്ധമായത്. 'അയമാത്മാ ബ്രഹ്മ' എന്ന മഹാവാക്യം ഇതിലാണ് വരുന്നത്.
ഭാഷ്യകാരന്‍ ജഗദ്ഗുരു ആദിശങ്കരാചാര്യ സ്വാമികള്‍ എല്ലാ വേദാന്തവിഷയങ്ങളുടെയും സാരസംഗ്രഹമാണ് മാണ്ഡൂക്യം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു, ഇതിന്റെ ഭാഷ്യ ആരംഭത്തില്‍ തന്നെ. 'മാണ്ഡൂക്യമേകമേവാലം മുമുക്ഷൂണാം വിമുക്തയേ'- മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് മുക്തി കിട്ടുവാന്‍ മാണ്ഡൂക്യം മാത്രം മതിയെന്നാണ് മുക്തികോപനിഷത്ത് പറയുന്നത്. സര്‍വ്വം ബ്രഹ്മമാണെന്ന് വളരെ യുക്തിസഹമായി ഉറപ്പിക്കുന്നു മാണ്ഡൂക്യം. ചെറുതെങ്കിലും വളരെ ആഴമേറിയതാണ്. മാണ്ഡൂക്യം ശരിയായി മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞാനം വേണം. അതിനാല്‍ ഗൗഡപാദാചാര്യര്‍ 4 പ്രകരണങ്ങളില്‍ 275 കാരികകളിലായി മാണ്ഡൂക്യത്തിന്റെ അര്‍ത്ഥത്തെ വിവരിച്ചിട്ടുണ്ട്. ഇത് 'മാണ്ഡൂക്യ കാരിക' എന്ന പേരില്‍ പ്രസിദ്ധമാണ്. ശങ്കരാചാര്യസ്വാമികള്‍ കാരികകള്‍ക്കും ഭാഷ്യമെഴുതി അര്‍ത്ഥം വിശദീകരിച്ചിട്ടുണ്ട്. ശങ്കരാചാര്യസ്വാമികള്‍ അദ്വൈതമത പ്രചാരണത്തിന്റെ അടിസ്ഥാനമാക്കി സ്വീകരിച്ചിരിക്കുന്നത് മാണ്ഡൂക്യ ഉപനിഷത്തിനേയും കാരികകളെയുമാണ്. വേദാന്തത്തിലെ വളരെ പ്രധാനപ്പെട്ട അജാതവാദത്തെ പ്രഖ്യാപിക്കുന്ന ഉപനിഷത്തുകൂടിയാണ് മാണ്ഡൂക്യം. വാസ്തവത്തില്‍ ഏകമായ ബ്രഹ്മം മാത്രമേ ഉള്ളൂവെന്നും പ്രപഞ്ചം എന്നത് ഭ്രമമാണെന്നും ഇവിടെ സ്ഥാപിക്കുന്നു.
നമ്മുടെ ജീവിതത്തിലെ മൂന്ന് അവസ്ഥകളായ ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നിവയിലെ അനുഭവങ്ങളെ ആസ്പദമാക്കിയുള്ള ഗവേഷണ രീതിയാണ് മാണ്ഡൂക്യ ഉപനിഷത്തില്‍ പ്രധാനം. ഓരോന്നിലും ഉണ്ടാകുന്ന അനുഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് പരീക്ഷിച്ചാണ് പരമസത്യത്തെ അന്വേഷിച്ച് കണ്ടെത്തുന്നത്. കഥകളോ ഉപകഥകളോ ഉപമകളോ സംവാദമോ ഒന്നുംതന്നെയില്ലാതെ വേദാന്തം നേരിട്ട് ചര്‍ച്ച ചെയ്യുകയാണിവിടെ. വളരെ കുറച്ച് മന്ത്രങ്ങളിലൂടെ ഗഹനമായ വിഷയം അവതരിപ്പിക്കുന്നതിനാല്‍ പഠനത്തിന് ചിലപ്പോള്‍ വിഷമം നേരിട്ടേക്കാം. എന്നാല്‍ ഗൗഡപാദകാരികയുടെ സഹായം അത് പരിഹരിക്കും.
സഗുണബ്രഹ്മം, നിര്‍ഗുണബ്രഹ്മം, ബ്രഹ്മപ്രതീകമായ ഓങ്കാരം എന്നിവയെ അഭേദമായി ആദ്യംതന്നെ പ്രസ്താവിക്കുന്നു. പിന്നെ ഇവ മൂന്നിനേയും പ്രത്യേകം വിവരിച്ച് ആത്മതത്വത്തെ വിശദമാക്കുന്നു. സഗുണരൂപത്തില്‍ വിളങ്ങുന്ന ഈശ്വരനും ജീവനും പ്രപഞ്ചവുമെല്ലാം ഏകമായ ഒന്നില്‍ ചെന്ന് ചേരുന്നതിനെ കാണിക്കാനായി ജാഗ്രത, സ്വപ്‌ന, സുഷുപ്തി അവസ്ഥകളെ വേണ്ട വിധത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. മൂന്ന് അവസ്ഥകളിലും സാക്ഷിയായി നില്‍ക്കുന്ന നാലകം അവസ്ഥയെ തുരീയത്തെ പറയുന്നു. തുരീയം മാത്രമാണ് സത്യമെന്നും മറ്റ് മൂന്ന് അവസ്ഥകളും ഭ്രമംമൂലം ഉണ്ടായതെന്നും വ്യക്തമാക്കുന്നു. പ്രപഞ്ചത്തിന്റെ ഉപശമവും ശിവവും അദ്വൈതവുമായ ആത്മതത്വത്തെ ഇതിലൂടെ ഉപദേശിക്കുന്നു. ഒന്ന് മാത്രമായ ആ പരമസത്യത്തെ സാക്ഷാത്കരിച്ചാല്‍ പിന്നെ രണ്ടെന്ന തോന്നലിന് യാതൊരു സ്ഥാനവുമില്ല. ആത്മാവ് മാത്രമാണ് യഥാര്‍ത്ഥത്തില്‍ മൂല്യമുള്ളതെന്ന് അപ്പോള്‍ ഉറപ്പാകും.
ഉപാസകര്‍ക്കുവേണ്ടി ബ്രഹ്മപ്രതീകമായ ഓങ്കാരത്തെപ്പറ്റിയും വിശദീകരിക്കുന്നു. ജാഗ്രത്, സ്വപ്‌ന, സുഷുപ്തി അവസ്ഥകളെ ഓങ്കാരത്തിലെ അ, ഉ, മ് എന്ന മൂന്ന് മാത്രകളെക്കൊണ്ടും തുരീയത്തെ അമാത്ര എന്നറിയപ്പെടുന്ന നാലാമത്തെ മാത്രയായും പറഞ്ഞ് അവയെ ഏകരൂപമായി വിവരിക്കുന്നു. ഓങ്കാര ഉപാസനകൊണ്ട് പരമാത്മാവിനെ നേടാമെന്ന് സംശയമില്ലാതെ ഉപനിഷത്ത് പറയുന്നു.
ആഗമപ്രകരണം, വൈതഥ്യ പ്രകരണം, അദ്വൈത പ്രകരണം, അലാതശാന്തി പ്രകരണം എന്നിങ്ങനെ നാല് ഭാഗങ്ങളിലായാണ് ഗൗഡപാദര്‍ മാണ്ഡൂക്യകാരികയെ തിരിച്ചിട്ടുള്ളത്. മാണ്ഡൂക്യ പഠനം കൂടുതല്‍ എളുപ്പമാക്കാന്‍ കാരികയും ഇതിന് ആചാര്യസ്വാമികള്‍ എഴുതിയ ഭാഷ്യവും സഹായകമാകും.
Janmabhumi

No comments:
Post a Comment