Friday, January 03, 2020

ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പതിനാറ് /
ശ്ലോകം 24

തസ്മാച്ഛാസ്ത്രം പ്രമാണം തേ കാര്യാകാര്യവ്യവസ്ഥിതൗ
ജ്ഞാത്വാ ശാസ്ത്രവിധാനോക്തം കർമ്മ കർതുമിഹാർഹസി.

     തസ്മാത് – അതുകൊണ്ട്; കാര്യാകാര്യവ്യവസ്ഥിതൗ – കാര്യമേത്  അകാര്യമേത് എന്ന ഗണനയിൽ;  തേ – നിനക്ക്; ശാസ്ത്രം - ശാസ്ത്രം; പ്രമാണം - പ്രമാണമാകുന്നു; ശാസ്ത്രവിധാനോക്തം - ശാസ്ത്രതത്തിൽ വിധിച്ചിരിക്കുന്ന വിധിയെ; ജ്ഞാത്വാ - അറിഞ്ഞിട്ട്; ഇഹ - ഇവിടെ; കർമ - കർമ്മം; കർതും - ചെയ്യുവാൻ; അർഹസി - നീ അർഹിക്കുന്നു.

      എന്തുചെയ്യണം, എന്തുചെയ്യാൻ പാടില്ല എന്ന് ധർമ്മശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ ഒരാൾ മനസ്സിലാക്കണം. ഈ നിയമനിബന്ധനകൾ പഠിച്ചറിഞ്ഞശേഷം മാത്രം പ്രവർത്തിക്കുക. തന്മൂലം ക്രമേണ ഉന്നതി പ്രാപിക്കും.

    പതിനഞ്ചാമദ്ധ്യായത്തിൽ പറഞ്ഞതു പോലെ വൈദിക വിധികളെല്ലാം കൃഷ്ണനെ അറിയാനുള്ള വഴികളാണ്. ഭഗവദ്ഗീതയിലൂടെ കൃഷ്ണനെ അറിയുകയും കൃഷ്ണാവബോധമുൾക്കൊള്ളുകയും ചെയ്ത്, ഭക്തിയുതസേവനത്തിൽ മുഴുകുന്നവൻ വേദസംഹിതകൾക്ക് നൽകാവുന്നത്ര അത്യുത്കൃഷ്ടജ്ഞാനമത്രയും നേടിക്കഴിഞ്ഞു. ശ്രീ ചൈതന്യ മഹാപ്രഭു ഈ പ്രകിയ അത്യന്തം ലളിതമാക്കിയിട്ടുണ്ട്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ എന്ന മഹാമന്ത്രം ജപിക്കുവാനും ഭഗവത്സേവനത്തിൽ ഭക്തിപൂർവ്വം ഏർപ്പെടാനും, ഭഗവത്പ്രസാദം ഭക്ഷിക്കാനുമാണദ്ദേഹം ജനങ്ങളോടുപദേശിച്ചിട്ടുള്ളത്. ഈ ഭക്തിസാധനകളിൽ നേരിട്ട് ഏർപ്പെട്ടിരിക്കുന്ന ഒരാൾ വൈദികസാഹിത്യങ്ങൾ വേണ്ടും വണ്ണം പഠിച്ചിട്ടുണ്ടെന്ന് പറയാം. അയാൾ ശരിയായ നിഗമനത്തിലെത്തിയിരിക്കുന്നു. എന്നാൽ കൃഷ്ണാവബോധം ഉദിക്കാതെയും ഭക്തിസാധനയിലേർപ്പെടാതെയുമുള്ളവന് കൃത്യാകൃത്യങ്ങളറിയാൻ വേദഗ്രന്ഥങ്ങൾ പഠിക്കണം. തർക്കം കൂടാതെ അനുസരിക്കുകയും വേണം. ഇതിനെ ശാസ്ത്രാനുവർത്തനമെന്നു പറയുന്നു. ബദ്ധനായ ആത്മാവിൽ കാണാവുന്ന നാല് പ്രധാന ദോഷങ്ങൾ ശാസ്ത്രത്തിനില്ല. അപക്വങ്ങളായ ഇന്ദ്രിയങ്ങൾ, വഞ്ചനാപ്രവണത, തെറ്റ് വരുത്തുവാനുള്ള പ്രവണത, വ്യാമോഹശീലം ഇവയാണ് ആ ദോഷങ്ങൾ, ബദ്ധാവസ്ഥയിലുള്ള ഈ നാല് ദോഷങ്ങൾ, മനുഷ്യനെ നിയമ ബന്ധനകളുണ്ടാക്കുന്നതിന് അനർഹ നാക്കുന്നു. ശാസ്ത്രേതാക്തങ്ങളായ നിയമനിബന്ധനകൾക്ക് ഈ ദോഷങ്ങൾ ബാധകമല്ലാത്തതുകൊണ്ട് എല്ലാ ആചാര്യന്മാരും, മറ്റ് മഹാത്മാക്കളും അവയെ നിഷ്കർഷതയോടെ പാലിച്ചുപോരുന്നു.

    ഭാരതത്തിൽ ആദ്ധ്യാത്മികസിദ്ധാന്തങ്ങൾ പല വിധമുണ്ട്. മുഖ്യമായി രണ്ടു വിധം; വ്യക്തിശുന്യവാദികൾ, വ്യക്തിഗതവാദികൾ എന്നിങ്ങനെ. രണ്ടുകൂട്ടരും വേദപ്രമാണങ്ങൾക്കനുസൃതമായിത്തന്നെ ജീവിതം നയിക്കുന്നു. വേദസിദ്ധാന്തങ്ങളെ മാനിക്കാത്തവർക്ക് പരിപൂർണ്ണതയിലെത്താൻ സാദ്ധ്യമല്ല. ശാസ്ത്രങ്ങളുടെ പൊരുളറിഞ്ഞ മനുഷ്യനെ ഭാഗ്യശാലിയെന്ന് കരുതാം.

    ഭഗവാനെക്കുറിച്ചുള്ള ജ്ഞാനം തരുന്ന പ്രമാണങ്ങളോടുള്ള വെറുപ്പാണ് മനുഷ്യസമൂഹത്തിൽ എല്ലാത്തരം വീഴ്ചകൾക്കും കാരണം. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ അപരാധമാണത്. അതു കൊണ്ടുതന്നെ, ഭഗവാന്റെ ഭൗതികശക്തിയായ മായ, ക്ലേശത്രയത്താൽ നമ്മെ സദാ ദുഃഖിപ്പിച്ചുപോരുന്നതും. ഈ ഭൗതികശക്തിക്ക് മൂന്ന് ഭൗതികങ്ങളായ ഗുണങ്ങളുണ്ട്, ഭഗവാനെക്കുറിച്ചുള്ള ജ്ഞാനത്തിലേയ്ക്കുള്ള വഴി തുറന്നുകിട്ടണമെങ്കിൽ ഒരാൾ സത്വഗുണത്തോളമെങ്കിലും ഉയരണം. അത്രയും സാധിക്കാത്തവർക്ക് രജസ്തമോഗുണങ്ങളിലകപ്പെട്ട് അസുരജീവിതം നയിക്കയേ നിവൃത്തിയുള്ളൂ. ഈ രജസ്തമോ ഗുണസ്വഭാവികൾ ധർമ്മശാസ്ത്രങ്ങളേയും പുണ്യാത്മാക്കളേയും ഭഗവാനെക്കുറിച്ചുള്ള ശരിയായ ജ്ഞാനത്തേയും നിന്ദിക്കുന്നവരാണ്; ആദ്ധ്യാത്മികാചാര്യന്റെ നിർദ്ദേശങ്ങളെ അനുസരിക്കാത്തവരും ശാസ്ത്രോക്തനിയമങ്ങളെ അവഗണിക്കുന്നവരുമാണ്. ഭക്തിപൂർവ്വമുള്ള സേവനത്തിന്റെ മഹത്വത്തെപ്പറ്റി എത്രതന്നെ കേട്ടിരുന്നാലും അവർ അതിലേയ്ക്കാകൃഷ്ടരാവില്ല. സ്വന്തം ഉത്കർഷത്തിന് സ്വന്തം വഴി അവർചെത്തിയുണ്ടാക്കുന്നു. ഇതെല്ലാമാണ് അസുരജീവിതത്തിലേക്ക് മനുഷ്യരെ എത്തിക്കുന്ന ചില ദോഷങ്ങൾ. എങ്കിലും ശരിക്കും ഉചിതനും ഒരു വിശ്വാസ്യനുമായ ആദ്ധ്യാത്മികഗുരുവിനെ വഴികാട്ടിയായി ലഭിക്കുന്ന ആൾക്ക് സമുത്കൃഷ്ട പദത്തിലേക്ക് ഉയരാൻ കഴിയും; അതോടെ ജീവിതവിജയം കൈവരിക്കുകയുംചെയ്യാം.

                                  ദേവാസുരഭാവങ്ങൾ എന്ന ശ്രീമദ് ഭഗവദ്ഗീതയുടെ
                                         പതിനാറാമദ്ധ്യായത്തിൻറെ ഭക്തിവേദാന്ത
                                         

No comments: