Sunday, January 19, 2020

[20/01, 07:53] Bhattathiry: ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുഃഖങ്ങളിൽ ഒന്ന് മക്കളുമായി ബന്ധപ്പെട്ടുള്ളതാണ്. കുട്ടികളില്ലാത്ത ദുഖത്തിന് അതിരുകളുണ്ട്. എന്നാൽ സ്വന്തം മകന്റെ, അല്ലങ്കിൽ മകളുടെ ദുഃഖത്തിനും വേദനകൾക്കും മുന്നിൽ നിസ്സഹായനായി നോക്കിനിൽക്കേണ്ടി വരുന്ന ജന്മം കൊടുത്ത താതനും ജനിപ്പിച്ച മാതാവിനും ഉണ്ടാകുന്ന ദുഃഖം അതിരുകളില്ലാത്തതാണ്.

 അത്തരമൊരു ദുഃഖം നേരിട്ടപ്പോഴാണ് പിന്നീട് ശിവഗിരി ബ്രഹ്മവിദ്യാ ഗുരുകുലത്തിലെ പ്രധാന ആചാര്യനായി മാറിയ പ്രഫസർ ജി ബാലകൃഷ്ണൻ സാറിന്റെ ജീവിതം മാറിമറിഞ്ഞത്. ആ സംഭവത്തെ ബാലകൃഷ്ണൻ സാർ ഓർത്തെടുക്കുന്നത് ഇങ്ങിനെയാണ്.

"ഏഴരവയസ്സിലാണ് ആ കുഞ്ഞ് മരണമടഞ്ഞത്. ടെറ്റനസ് ബാധിച്ച് ജനറല്‍ ഹോസ്പിറ്റലില്‍ കിടന്നാണ് മരിച്ചത്. 1962 ജൂലൈ മാസം ഒന്ന‍ാം തീയതി. ടെറ്റനസ് വന്നാല്‍ പിന്നെ രക്ഷപ്പെടുന്ന പ്രശ്നമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അവര്‍ ചെയ്യാവുന്ന ചികിത്സയെല്ല‍ാം ചെയ്തു. മരണസമയത്ത് ഞങ്ങളെല്ലാവരും അടുത്തുണ്ടായിരുന്നു. കുട്ടി അച്ഛാ, അച്ഛാ എന്നു വിളിച്ചു. പിന്നെ അമ്മാ അമ്മാ എന്നും. അതുകഴിഞ്ഞ് സ്പഷ്ടമായി ചുറ്റും നിന്നവരൊക്കെ കേള്‍ക്കത്തക്കവണ്ണം ശിവ, ശിവ, ശിവ എന്ന് ഉച്ചരിക്കാന്‍ തുടങ്ങി. ഏതാണ്ട് അന്‍പതു മിനിറ്റോളം അത് തുടര്‍ന്നു. അവസാനം ശ്വാസത്തില്‍പ്പോലും ‘ശിവ’ എന്നു പതുക്കെ ഉച്ചരിച്ചുകൊണ്ടാണ് അരവിന്ദന്‍ ദേഹം ഉപേക്ഷിച്ചത്.

എന്റെ സത്യാന്വേഷണത്തിലെ ഏറ്റവും പ്രധാന സംഭവം അതായിരുന്നു. ഞാന്‍ അരവിന്ദന്റെ അടുത്തുതന്നെ ഓക്സിജന്‍ ട്യൂബ് മുഖത്ത് കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു. എനിക്കു തോന്നി ആ ‘ശിവ’ശബ്ദ ഉച്ചാരണത്തിലൂടെ അരവിന്ദന്‍ ചിലതൊക്കെ എന്നോടു പറയുകയാണെന്ന്. ‘അച്ഛനിങ്ങനെ വെറുമൊരു ആചരണമായി, ഗീതാപാരായണവുമൊക്കെയായി നടന്നിട്ടു കാര്യമില്ല. ശിവനെ അന്വേഷിക്കുകയാണു വേണ്ടത്’ എന്നു പറയുന്നതായി എനിക്കു തോന്നി. അവിടെയിരുന്ന് ഞാന്‍ തീരുമാനിച്ചു, എന്തായാലും ഇനി യഥാര്‍ത്ഥ ശിവനെ, അതായത് ശാസ്ത്രീയമായ ജീവിതസത്യം എന്നൊന്നുണ്ടെങ്കില്‍ അതന്വേഷിച്ചു കണ്ടെത്തിയിട്ട് മേല്‍കാര്യം എന്ന്. ഭൌതികമായ നേട്ടത്തിനുവേണ്ടി മുന്‍കൈയെടുത്ത് യാതൊന്നും പ്രവര്‍ത്തിക്കുകയില്ലെന്നും തീരുമാനിച്ചു."

തുടർന്ന് തന്റെ മകന്റെ ശിഷ്യനായി മാറാനുള്ള നിയോഗമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആ വിയോഗത്തോട് ഏറ്റവും രചനാത്മകമായി തന്നെ അദ്ദേഹം പ്രതികരിച്ചു.

"മകനായി ജനിച്ചുവെങ്കിലും ഗുരുവായി വന്നുചേര്‍ന്ന ഈശ്വരനായാണ് അപ്പോള്‍ മുതല്‍ അരവിന്ദനെ ഞാന്‍ കണ്ടത്. മിടുക്കനായ കുട്ടിയായിരുന്നു അരവിന്ദന്‍. കാണാനും നല്ല സുന്ദരന്‍. കോളേജില്‍ എന്റെകൂടെയുണ്ടായിരുന്ന അദ്ധ്യാപകര്‍ക്കെല്ല‍ാം കുട്ടിയെ വളരെ ഇഷ്ടമായിരുന്നു. നേരത്തേതന്നെ ഈശ്വരവിചാരം അതിശയകരമ‍ാംവണ്ണം ഉള്ള കുട്ടി. മരിച്ചപ്പോള്‍ ആ മുഖത്ത് പ്രത്യേകമായ ഒരു പ്രകാശമുള്ളതായി തോന്നി. യഥാര്‍ത്ഥ ശിവനെ അന്വേഷിച്ചു കണ്ടെത്താമെങ്കില്‍ എന്നെപ്പോലെ ശാന്തമായി, ദുഃഖലേശമില്ലാതെ മരിക്കാമെന്ന് ആ മുഖഭാവം പറയുമ്പോലെ തോന്നി. അതുകൊണ്ടാവ‍ാം എനിക്കു പിന്നെ ഒരു ദുഖവും തോന്നിയിട്ടില്ല. ഞാന്‍തന്നെ അരവിന്ദന്റെ മൃതദേഹം മടിയിലെടുത്തുവച്ച് വീട്ടില്‍വന്നു സംസ്കാരച്ചടങ്ങുകളൊക്കെ നടത്തി. അപ്പോഴും ദുഃഖം അശേഷമുണ്ടായില്ല."

ഒടുവിൽ അങ്ങ് സത്യം കണ്ടെത്തിയോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം കണ്ണ് നിറയാതെ വായിക്കാൻ സാധിച്ചില്ല. അത് ഇപ്രകാരമായിരുന്നു.

"വിവേകാനന്ദസ്വാമി പറഞ്ഞതുതന്നെ. പൂര്‍ണ്ണമായ ബ്രഹ്മാനുഭവത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഇതെനിക്കു സംശയമില്ലാതെ പറയ‍ാം. ഇത് ആരെയും വിശ്വസിപ്പിക്കാന്‍ വേണ്ടിയല്ല. സ്വാമി ശിഷ്യനോടു പറഞ്ഞത് ഇതാണ്.

കുഞ്ഞേ ഞാനില്ല, നീയില്ല, ഈ ജഗത്തില്ല. ഇവിടെ ഒരു സത്യം മാത്രമാണുള്ളത്. ബോധരൂപമായ സത്യം. ഞാനതു പൂര്‍ണ്ണമായും അനുഭവിക്കുന്നു. നീയും അതു വ്യക്തമായി അനുഭവിക്കൂ. എന്നിട്ട് എല്ലാവരോടും പറഞ്ഞുനടക്കൂ. കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടെ. അല്ലാത്തവര്‍ കേള്‍ക്കണ്ട.”

ഞാന്‍ പൂര്‍ണ്ണമായും ഈ അനുഭവാവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്. അതു പറയുന്നത്, അഹന്തയല്ല. പരമമായ സത്യമാണ്. എല്ലാം ബ്രഹ്മമായി കാണാന്‍ ഒരു പ്രയാസവുമില്ല...

അത് എങ്ങനെയെന്നു ചോദിച്ചാല്‍ കാണുമ്പോഴേ മനസ്സിലാവൂ എന്നാണ് ഉത്തരം. എനിക്കു നല്ല ഉറപ്പുണ്ട് കൃതം, കൃത്യം, പ്രാപണീയം പ്രാപ്തം–ചെയ്യേണ്ടതു ചെയ്തു. എത്തേണ്ടിടത്ത് എത്തി ഇനിയൊന്നും ചെയ്യാനില്ല. ജീവിതത്തില്‍ ഞാന്‍ ധന്യനാണ്.എല്ലാത്തരത്തിലും ധന്യന്‍.
ഈ ശരീരം എപ്പോള്‍ എവിടെ വീണുപോയാലും അത്യന്തം സന്തോഷം മാത്രം." 🌹
[20/01, 07:53] Bhattathiry: 🌹പഞ്ചഭുത നിർമ്മിതമായ ശരീരത്തെ ചൈതന്യമുള്ളതാക്കി തീർക്കുന്ന അവിനാശിയായ ഒരു ഊർജ്ജക ണ മാ ണ് ആത്മാവ്. അതിസൂക്ഷമമായ ഈ ഊർജ്ജ ക ണം അവിനാശി യാണെങ്കിലും പാവനമാണ്. നിരന്തരമായ പുനർജൻമങ്ങളിലൂടെ ആത്മാവ് പതീതമായി തീരുന്നു.
വാസ്തവത്തിൽ ശരീരത്തിലിരുന്ന് കണ്ണുകൾ കൊണ്ട് കാണുന്നതു,വായ് കൊണ്ട് സംസാരിക്കുന്നതും, ചെവി കൊണ്ട് കേൾക്കുന്നത് ആത്മാവ് തന്നെയാണ്
വായ് കൊണ്ട് ഞാൻ, ഞാൻ എന്ന് പറയുന്നതും ആത്മാവാണ്
അതായത് ശരീരത്തെ ചലിപ്പിക്കുന്നഞാൻ അത്മാവാണ് എന്റെ എന്നത് ശരീരമാണ്. അഥവദേഹം  എന്റെ കണ്ണ്, ചെവി, എന്റെ കൈ, അപ്പോൾ ഈ ഞാൻ ആരാണ്? ഞാൻ എന്നത് , ആത്മാവ് അഥവദേഹിയും,
ചിന്തിക്കുക ഞാൻ ആര്?
എന്റെത് എന്താണ്? 


ആത്മാവ് ശരീരത്തിൽ നിന്നും വിട്ടു പോകുന്ന അവസ്ഥയെ നാം മരണമെന്ന് വിളിക്കുന്നു  ശരീരം വിനാശിയാണ് എന്നാൽ ആത്മാവ് അവിനാശിയാണ്,
ശരീരത്തെ നാം കുഴിച്ചിടുന്നു അല്ലെങ്കിൽ കത്തിച്ചു കളയുന്നു, എന്നാൽ ആത്മാവ് എന്ന ശക്തി എവിടെ പോകുന്നു?പുനർ ജന്മം എടുക്കുന്നു.


ഈ സൃഷ്ടിയിലേക്ക് വന്നത് തനിയെ ആണ് തിരിച്ചു പോകേണ്ടതും തനിയെ ആണ്. ബാക്കി നാം ഇവിടെ എത്ര സ്ഥcലമായ സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടോ? അതുവരെ ഉണ്ടാക്കിവെച്ച ബന്ധങ്ങൾ ,എല്ലാം വെറും താൽക്കാലി കം മാത്രം. ഈ സത്യത്തെ മനസ്സിലാക്കി ചെയ്യുന്ന കർമ്മത്തിൽ ശ്രദ്ധിച്ചാൽ നല്ലതായിരിക്കും. കാരണം ആ കർമ്മഫലം ആത്മാവിൽ റിക്കോർഡിങ്ങ് നടക്കുന്നുണ്ട്. അതായത് ആത്മാവിൽ അത് സംസ്ക്കാരമാകുന്നു.(നല്ലതും മോശമായും ') ഈ സംസ്ക്കാരവുമായാണ് പുനർജന്മം എടുക്കുന്നത്.... കർമ്മഫലംമാത്രം ആരെയും ചതിക്കില്ല. നാം ചെയ്യുന്ന കമ്മത്തിന്റെ ഫലം തന്നെയാണ് നാം സുഖ, ദു'ഖമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത് .അത് ഈ ജന്മത്തിൽ അല്ലെങ്കിൽ അടുത്ത ജന്മത്തിലെങ്കിലും അനുഭവിക്കേണ്ടതായി വരും. കർമ്മഫലം ഒരു നിഴൽ പോലെ നമ്മുടെ കൂടെയുണ്ടാകും.... ഓം ശാന്തി....🌹🇲🇰

No comments: