Sunday, January 19, 2020

ഭഗവാന് ശ്രീരാമചന്ദ്രന്റെ വംശാവലി

സൂര്യവംശം- ഇക്ഷ്വാകുവംശം-രഘുവംശം-ശാഖ്യവംശം–>>മഹാവിഷ്ണുവില് നിന്നും ബ്രഹ്മാവും, ബ്രഹ്മാവില് നിന്നും 23- പ്രജാപതിമാരും ജനിച്ചു. പ്രജാപതിമാരില് മരീചി മഹര്ഷിക്ക് + സംഭൂതിയില് കശ്യപന് ജനിച്ചു. ദേവന്മാരുടെയും അസുരന്മാരുടെയും പക്ഷിമൃഗാദികളുടെയും പിതാവാണ് കശ്യപന്. ദക്ഷ പുത്രിമാരായ 13 പേരുള്പ്പടെ 21 ഭാര്യമാര്. അവരില് ദക്ഷപുത്രിയായ അദിതിയില് 12 പുത്രന്മാര് ജനിച്ചു.(ദ്വാദശാദിത്യന്മാര്). അവരില് പ്രധാനി, വിവസ്വാന്(സൂര്യന്). ഇവിടെ നിന്നും സൂര്യ വംശം ആരംഭിക്കുന്നു. വിവസ്വാന് വൈവസ്വത മനു ജനിച്ചു. മനുവിന് ശ്രദ്ധയും, ഛായയും ഭാര്യമാര്. ശ്രദ്ധയില് ഇക്ഷ്വാകുവും , നഭഗനും ഉള്പ്പടെ-10- പുത്രന്മാര് ജനിച്ചു. അതില് നഭഗന്റെ പുത്രനാണ് ദുര്വാസാവ് മഹര്ഷിയെ തോല്പ്പിച്ച അംബരീഷന്. – ഇക്ഷ്വാകുവില് നിന്നും വംശം തുടരുന്നു–> വികുക്ഷി -> ശശാദന് -> കകുല്സ്തന് -> അനേനസ്-> പ്രഥ്‌ലാശ്വന്-> പ്രസേനജിത്ത് -> യുവനാശ്വന്-> 8-ആം തലമുറയില് മാന്ധാതാവ്. മാന്ധാതാവിന്റെ പുത്രന്മാരാണ്- മുചുകുന്ദന്, പുരുകുത്സന്, എന്നിവര്. . പുരുകുത്സന് ശേഷം-> ത്രസദസ്യു -> അനരണ്യന് -> ഹര്യശ്വന് -> വസുമനസ്സ് -> സുധന്വാവ് -> ത്രൈര്യാരുണന് -> 7-ആം തലമുറയില് സത്യവൃതന്(ത്രിശങ്കു). ത്രിശങ്കുവിന് വേണ്ടിയാണ് വിശ്വാമിത്രന് സ്വയം സ്വര്ഗ്ഗം സൃഷ്ട്ടിച്ചത്. ത്രിശങ്കുവിന്റെ പുത്രനാണ്, മഹാനായ ഹരിശ്ചന്ദ്രന്. ശേഷം -> രോഹിതാശ്വന് -> ഹരിതന് -> ചുഞ്ചു -> സുദേവന് -> ഭാരുകാന് -> ബാഹുകന് -> 6-ആം തലമുറയില് സഗരന്. സഗരന് സുമതി എന്ന ഭാര്യയില് ജനിച്ച പുത്രന്മാരെയെല്ലാം കപിലമഹര്ഷി ശപിച്ചു ഭസ്മമാക്കി. പിന്നീട് കേശിനി എന്ന ഭാര്യയില് അസമഞ്ചസ് ജനിച്ചു. അസമഞ്ചസ്സിന്റെ പുത്രന് അംശുമാന്. അംശുമാന്റെ പുത്രനാണ് ഭഗീരഥന്. ഭഗീരഥനാണ് ഗംഗാദേവിയെ പ്രീതിപ്പെടുത്തി, ഭൂമിയിലെത്തിച്ച് സഗരപുത്രന്മാരെ പുനര്ജ്ജനിപ്പിച്ചത്. ശേഷം -> ശ്രുതനാഭന് -> സിന്ധുദ്വീപന് -> ആയുതായുസ്സ് -> ഋതുപര്ണ്ണന് -> സര്വ്വകാമന് -> സുദാസന് -> മിത്രസഹന്(കന്മഷപാദന്)-> അശ്മകന് -> മൂലകന് -> 11-ആം തലമുറയില് ഖട്വാംഗന്. ഖട്വാംഗന്റെ പുത്രനാണ് മഹാനായ ദിലീപന്. ദിലീപനാണ് കാമധേനുവിനെ(നന്ദിനി) സ്വര്ഗ്ഗത്തില് നിന്നും ഭൂമിയില് എത്തിച്ചത്. കാമധേനുവിന്റെ അനുഗ്രഹത്താല് ദിലീപന് ജനിച്ച പുത്രനാണ്- രഘു ചക്രവര്ത്തി. ഇവിടെ രഘുവംശം തുടങ്ങുന്നു. രഘുവിന്റെ പുത്രന് അജന്. അജന് + ഇന്ദുമതിയില്(ഇളബിള) ജനിച്ച പുത്രനാണ് ദശരഥന്(നേമി). ദശരഥന്റെ ആദ്യ ഭാര്യയാണ് ഉത്തരകോസല രാജകുമാരി കൌസല്യ. അവര്ക്ക് ഒരു പുത്രി ജനിച്ചു- ശാന്ത. ശാന്തയെ, സന്താനങ്ങള് ഇല്ലാതിരുന്ന അംഗ രാജാവ് ലോമപാദന് ദത്തെടുത്തു. ഋശ്യശ്രുങ്കന് വിവാഹം കഴിച്ചു. ദശരഥന് പിന്നീട് സന്താനങ്ങള് ഉണ്ടായില്ല. കേകയ രാജാവിന്റെപുത്രിയായ കൈകേയിയെ, വിവാഹം ചെയ്തു. വീണ്ടും കാശി രാജകുമാരി സുമിത്രയെക്കൂടി വിവാഹം ചെയ്തു. ഇവരില് പട്ടമഹിഷി കൌസല്യ ആയിരുന്നു. കുല ഗുരുവായ വസിഷ്ടന്റെ ഉപദേശപ്രകാരം ഋശൃശ്റുംഗന് പുത്രകാമേഷ്ടിയാഗം നടത്തി. അങ്ങനെ, കൌസല്യയ്ക്കു- ശ്രീ രാമചന്ദ്രനും, കൈകേയിക്ക്- ഭരതനും, സുമിത്രയ്ക്ക്- ലക്ഷ്മണനും, ശത്രൂഘ്നനനും ജനിച്ചു. ദശരഥ പുത്രന്മാര് മിഥിലയിലെ രാജകുമാരിമാരെയാണ് വിവാഹം കഴിച്ചത്. (മിഥില ഇപ്പോള് നേപ്പാളില് ആണ്). രാമനു മിഥിലയിലെ രാജാവായ ജനകന്റെ പുത്രി സീതയില് ലവനും-കുശനും ജനിച്ചു. ലക്ഷ്മണന് ഊര്മ്മിളയെ വിവാഹം ചെയ്തു. 2 പുത്രന്മാര്-അംഗദന്, ഛത്രകേതുവും. അംഗദന് അഗതിയിലെ രാജാവായി. ഛത്രകേതു ചന്ദ്രമതി എന്ന രാജ്യം സ്ഥാപിച്ചു. ലക്ഷ്മണന്റെ മരണത്തിനുശേഷം ഊര്മ്മിള അഗ്നിയില് ദേഹത്യാഗം ചെയ്തു. ഭരതന് മാണ്ഡവിയെ വിവാഹം ചെയ്തു. 2 പുത്രന്മാര്.തക്ഷന്. പുഷ്കലന്, അവര് സിന്ധു നദിയുടെ ഇരു കരകളിലുമായി കേകയ രാജ്യം വിഭജിച്ചു, ഉത്തര- ദക്ഷിണ കേകയരാജ വംശങ്ങള് സ്ഥാപിച്ചു. ശത്രൂഘ്നന് ശ്രുതകീര്ത്തിയെ വിവാഹം ചെയ്തു. 2 മക്കള്,സുബാഹു,ശ്രുതസേനന്. ശത്രൂഘ്നനാണ് മഥുരാ നഗരം സ്ഥാപിച്ചത്.( കൃഷ്ണന്റെ മഥുര തന്നെ!). സീത ജനകന്റെ വളര്ത്തു മകളും, ഊര്മ്മിളയും, മാണ്ഡവിയും, ശ്രുതകീര്ത്തിയും, ജനകന്റെ അനുജനായ കുശധ്വജന്റെ പുത്രിമാരും ആയിരുന്നു. …………………………………മീന മാസത്തിലെ (march-april), ശുക്ല പക്ഷത്തിലെ (ചന്ദ്രന്,അമാവാസിയില് നിന്നും പൌര്ണ്ണമിയിലേക്ക്), നവമി തിഥിയില് (9-ആം ദിവസം), മകരം രാശിയില്, കര്ക്കിടക ലഗ്നത്തില്, പുണര്തം നക്ഷത്രത്തില് ആണ് ശ്രീരാമന്റെ ജനനം. (രാമ നവമി). ഇത് ജ്യോതിഷ പ്രകാരം BCE-5114 ജനുവരി 10-ആം തീയതി, രാത്രി 12:30 ആണ്. 11-ആം തീയതി പൂയം നാളില് 5:30am, ഭരതന് ജനിച്ചു. 12-ആം തീയതി, സൂര്യോദയത്തിനു ആയില്യം നാളില് ആദ്യം ലക്ഷ്മണനും പിന്നെ ശത്രൂഘ്നനനും ജനിച്ചു. (വാല്മീകിരാമായണം, ബാലകാണ്ഡം,18-ആം സര്ഗ്ഗം). സീതയെ ജനകന് ലഭിക്കുന്നത്, ഒരു യജ്ഞം നടത്തുമ്പോള് ആണ്. ഇന്നത്തെ ബീഹാറിലെ സീതാമാര്ഗ്ഗ് എന്ന സ്ഥലമാണതു. പിന്നീടാണ് മിഥിലയിലേക്ക്( ഇപ്പോള് നേപ്പാളില്) പോകുന്നത്. മാര്ഗ്ഗശീര്ഷത്തിലെ(വൃശ്ചികം) ശുക്ലപക്ഷ, പഞ്ചമി തിഥിയിലാണ് സീതാ രാമ വിവാഹം(വിവാഹ പഞ്ചമി). വാല്മീകി മഹര്ഷിയുടെ ആശ്രമത്തിലാണ് ലവ കുശന്മാര് ജനിക്കുന്നത്. അവര് ഇരട്ടകള് ആയിരുന്നു. ഇന്നത്തെ കാണ്പൂരിനടുത്ത്(UP) ബിതൂര് എന്നാ സ്ഥലമാണിത്. ശ്രീ രാമനു ശേഷം കുശന് ദക്ഷിണ കൊസലവും ലവന് ഉത്തര കൊസലവും ഭരിച്ചു. രാമന് കോസല രാജാവായിരുന്നു. കോസലത്തിന്റെ തലസ്ഥാനമായിരുന്നു അയോധ്യ. രാജ്യഭാരമെല്ക്കുമ്പോള് രാമനു 40 വയസ്സുണ്ട്. കുശനാണ് കുശസ്ഥലി എന്ന നഗരം സ്ഥാപിച്ചത്. കുശസ്ഥലിയാണ് പിന്നീട് ദ്വാരക ആയതു(കൃഷ്ണന്റെ). മൌര്യ രാജവംശം കുശന്റെ പരമ്പരയില് ആണ്. മധ്യ ഭാരതവും ഇന്നത്തെ അഫ്ഘാനിസ്ഥാനിലെ ഹിന്ദുകുഷ് പര്വ്വതം വരെയും ലവ കുശന്മാരുടെ ഭരണത്തിന്കീഴില് ആയിരുന്നു. ലവ കുശന്മാര് ജനിക്കുമ്പോള്( ചിങ്ങ മാസത്തിലെ പൌര്ണ്ണമി രാത്രിയില്) ശത്രൂഘ്നന് ആശ്രമത്തില് ഉണ്ടായിരുന്നു. ലാഹോര്(ഇപ്പോള് പാകിസ്ഥാനില്) സ്ഥാപിച്ചത് ലവ രാമനാണ്. കുശന് നാഗ വംശ കന്യകയെ വിവാഹം ചെയ്തു. കുശന്റെ പിന്മുറക്കാരെ കൌശികര് എന്നറിയപ്പെടുന്നു. വംശം തുടരുന്നു, > അദിതി >നിഷധന് > പുണ്ഡരീകന് > ക്ഷേമധന്വാവ് > ദേവാനീകന് > അഹിനാഗന്. ഇനിയുള്ള വംശാവലി ബ്രഹ്മ പുരാണത്തില് നിന്നും ആണ്. > സലന് > ഉക്തന് > വജ്രനാഭന്.(വീരസേനന്) ഇദ്ദേഹം നിഷധ രാജ്യത്തെ രാജാവായിരുന്നു. ഇദ്ധേഹത്തിന്റെ പുത്രനാണ് നളന്. ഇനിയുള്ള വംശാവലി വിഷ്ണു പുരാണത്തില് നിന്നാണ്, ഭാഗവതത്തില് കൊടുത്തിട്ടുള്ള വംശാവലിയില് നിന്നും ചെറിയ വെത്യാസം ഉണ്ട്.> വജ്രനാഭന് > ശന്ഖനാഭന് > അഭ്യുഥിഷ്ടാശ്വന് > വിശ്വസഹന് > ഹിരണ്യനാഭന്(ജൈമിനി മഹര്ഷിയുടെ ശിഷ്യന്) > പുഷ്യന് > ധ്രുവസന്ധി > മരു > പരശ്രുതന് > സുസന്ധി > അമര്ശന് > മഹാസ്വതന് > വിശ്രുതന് > ബ്രിഹദ്ബലന്(അഭിമന്യുവിനാല് വധിക്കപ്പെട്ടു). ഇനി ഭാഗവതം തുടരുന്നു. > ബ്രിഹദ്ബലന് > ബ്രിഹദാരണന് > ഉരുക്രിയന് > വത്സന് > പ്രതിവ്യോമന് > ഭാനു > ദൈവകന് > സഹദേവന് >ബ്രിഹധാശ്വന് > ഭാനുമാന് > പ്രതീകാസ്വന് > സുപ്രതീകന് > മരുദേവന് > സുനക്ഷത്രന് > പുഷ്ക്കരന് > അന്തരീക്ഷന് > സുതപന് > അമരജിത്ത് > ബ്രിഹദ്രജന്. ഇവിടെ നിന്നും ബുദ്ധന്റെ വംശാവലി ആരംഭിക്കുന്നു.BCE-623 > ബ്രിഹദ്രജന് > ബാര്ഹി > ക്രുതന്ജയന് > രണന്ജയന് > സഞ്ജയന് > ശാഖ്യന്(ശാഖ്യവംശം) > ശുധോദനന് > ബുദ്ധന്.(ഗൌതമന്- സിദ്ധാര്ത്ഥന്) BCE-623- കോസലത്തിന്റെ ഭാഗമായ കപിലവസ്തുവിലെ രാജാവായിരുന്നു ശുധോദനന്. ആ സമയത്ത് കോസലം ഭരിച്ചിരുന്നത് ശാഖ്യവംശം ആയിരുന്നു. ഇന്നത്തെ നേപ്പാളിലെ ദേവദാഹം എന്ന നാട്ടുരാജ്യത്തെ കുമാരിയായിരുന്ന മായാദേവിയെ വിവാഹം ചെയ്തു. ഗര്ഭിണിആയിരുന്ന മായാദേവി കപില വസ്തുവിലേക്കുള്ള യാത്രാമദ്ധ്യേ ലുംബിനി എന്ന സ്ഥലത്തുവെച്ചു സിദ്ധാര്ത്ഥന്ന്(ബുദ്ധനു) ജന്മം നല്കി. ശ്രീ ബുദ്ധന് 80-ആം വയസ്സിലാണ് സമാധിയാകുന്നത്. ബുദ്ധന്റെ പുത്രന് രാഹുലന് > പ്രസേനജിത്ത് > ക്ഷൂദ്രകന് > രണകന് > സുരഥന് > സുമിത്രന്. ഇവിടെ സൂര്യവംശത്തിലെ ഈ ശാഖ അവസാനിക്കുന്നു. ഗീത ഗോവിന്ദം അഷ്ടപതി- ദശാവതാര കീര്ത്തിധവളം,10-ആം ശ്ലോകം- निन्दति यज्ञविधेरहह श्रुतिजातम् । सदयहृदयदर्शितपशुघातम्॥ केशव धृतबुद्धशरीर जयजगदीशहरे॥ अ प १-९ വേദങ്ങളിലെ ജന്തുഹിംസ ഉള്പ്പടെയുള്ള കര്മ്മങ്ങളെ മാറ്റി ജ്ഞാന മാര്ഗ്ഗം സ്ഥാപിക്കുന്നതിനായി ഭഗവാന് വിഷ്ണു, ബുദ്ധനായി കലിയുഗത്തില് അവതരിച്ചു. കുശനില് നിന്നും ബുദ്ധന് വരെയുള്ള വംശാവലി ഡോ: കെ.ആര് സുബ്രഹ്മണ്യത്തിന്റെ, “Buddhist remains in Āndhra and the history of Āndhra between 224 & 610 A.D.” from page 82-87:- നിന്നും എടുത്തിട്ടുള്ളതാണ്. മഹാവിഷ്ണു മുതല് കുശന് വരെയുള്ള വംശാവലി : ഭാഗവതം, ഹരിവംശം, വിഷ്ണു,പദ്മ പുരാണങ്ങള്, ശ്രീ.വെട്ടം മാണിയുടെ-പുരാണിക് എന്സൈക്ളോപീഡിയ, എന്നിവയില് നിന്നും എടുത്തിട്ടുള്ളതാണ്.:
/hindupuranammalayalam

No comments: