വിവേകചൂഡാമണി - 38
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************
ഗുരുശിഷ്യ സംവാദങ്ങൾ
ആത്മാനാത്മ വിവേകത്തിലൂടെ സംസാരനാശം സംഭവിക്കുമെന്ന ഗുരുവിന്റെ സമാശ്വാസമായ മറുപടി കേട്ട ശിഷ്യന്‍ തന്റെ ചോദ്യം ഉന്നയിക്കുകയാണ് ഇനി.
ശിഷ്യന്റെ ചോദ്യങ്ങള്‍
ശ്ലോകം 48
ശിഷ്യ ഉവാച
കൃപയാ ശ്രൂയതാം സ്വാമിന്‍
പ്രശ്‌നോളയം ക്രിയതേ മയാ
യദൂത്തരമഹം ശ്രുത്വാ
കൃതാര്‍ത്ഥഃ സ്യാം ഭവന്‍ മുഖാത്
സ്വാമിന്‍, ഞാന്‍ ചോദിക്കുന്ന ഈ ചോദ്യം സദയം കേള്‍ക്കണേ. അങ്ങയുടെ മുഖത്ത് നിന്ന് ഇതിന്റെ ഉത്തരം കേട്ട് ഞാന്‍ കൃതാര്‍ത്ഥനാകും.
ഗുരുവിന് മുന്നില്‍ മിണ്ടാതെ, ചോദ്യമൊന്നും ചോദിക്കാതെയിരിക്കുന്ന ശിഷ്യന് സംശയങ്ങള്‍ ഇല്ലാതാവുകയില്ല, ആത്മവികാസം നേടാനുമാകില്ല. ഗുരുവുമായുള്ള ചോദ്യോത്തരങ്ങളുടേയും ചര്‍ച്ചകളിലൂടെയും മറ്റും ശിഷ്യന് തന്റെ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ നല്ല വ്യക്തത വരുത്താം. ഗുരുശിഷ്യ സംവാദം എന്നാണ് ഇതിനു പേര്. ഗുരുവിന്റെ മാറിലെ രുദ്രാക്ഷമാലയോ ക്ഷേത്രവിഗ്രഹത്തിലെ ആഭരണമോ ആയിട്ട് കാര്യമില്ല. എന്നാല്‍ ഗുരുവിന് മുന്നില്‍ വന്ന് ചോദ്യം ചോദിക്കുന്ന ശിഷ്യരും പ്രതിഷ്ഠയ്ക്ക് മുന്നില്‍ ഭക്തി തലത്തില്‍ ഉയരുന്ന ഭക്തരും അനുഗ്രഹീതരാണ്.
ഗുരുശിഷ്യന്‍മാരുടെ ഹൃദയ മസ്തിഷ്‌കങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ മല്‍പ്പിടുത്തമാണ് ഒരു ഉത്തമ ശിഷ്യനെ രൂപപ്പെടുത്തുക. ഞാനൊരു ചോദ്യം ചോദിക്കട്ടെ, അതിന് കൃപയോടെ മറുപടി നല്‍കണേ എന്ന മുഖവുരയോടെ ശിഷ്യന്റെ വളരെ വിനയത്തോടെയുള്ള ചോദ്യങ്ങള്‍ ആരംഭിക്കുന്നു.
ശ്ലോകം 49
കോ നാമ ബന്ധഃ കഥമേഷ ആഗതഃ
കഥം പ്രതിഷ്ഠാസ്യ കഥം വിമോക്ഷഃ
കോളസാവനാത്മാ പരമ ക ആത്മാ
തയോര്‍ വിവേകഃ കഥമേതദുച്യതാം
എന്താണ് ബന്ധനം? അതെങ്ങനെ വന്നു ചേര്‍ന്നു? അതിന്റെ നിലനില്‌പെങ്ങനെ? എങ്ങനെ അതില്‍ നിന്ന് മുക്തനാവാം?എന്താണ് അനാത്മാവ്? എന്താണ് പരമാത്മാവ്? ആത്മാനാത്മക്കളെ എങ്ങനെ വേര്‍തിരിച്ചറിയും? ഇതിനെയൊക്കെ വിസ്തരിച്ച് ഉപദേശിക്കണേ.
ശിഷ്യന്റെ ഏഴ് സംശയങ്ങളാണ് ഈ ശ്ലോകത്തിലൂടെ ഉന്നയിക്കുന്നത്. ഇതിനുത്തരം വിശദമായിത്തന്നെ ഗുരു തുടര്‍ന്ന് നല്‍കുന്നുണ്ട്. അറിവില്ലായ്മയും അതേ തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങളുമൊക്കെ ഈ ചോദ്യങ്ങളില്‍ കാണാം. ഇതുപോലെ വേണം ചോദിക്കാന്‍. ജിജ്ഞാസുവായ ഒരു ശിഷ്യന്റെ ബുദ്ധിപൂര്‍വ്വകമായ ചോദ്യങ്ങളാണിത്. ഗുരുസന്നിധിയില്‍ ശിഷ്യന്‍ ചോദിക്കേണ്ട ചോദ്യങ്ങളുടെ രീതിയും അവര്‍ തമ്മിലുള്ള സംവാദത്തിന്റെ സ്വരൂപവും ഇതില്‍ നിന്ന് മനസ്സിലാക്കാം. ജീവിതത്തെ നല്ലപോലെ നിരീക്ഷിച്ച, പരീക്ഷിച്ച ഒരാളില്‍ നിന്ന് മാത്രമേ ഇത്തരം ചോദ്യങ്ങളുണ്ടാകൂ.
നേരത്തേ ഗുരു പറഞ്ഞ കാര്യങ്ങള്‍ എത്രകണ്ട് ശിഷ്യന് മനസ്സിലായിട്ടുണ്ട് എന്നതും ഇതിലൂടെ അറിയാം. ബന്ധം, മോക്ഷം, അനാത്മാ, പരമാത്മാ, ആത്മാനാത്മ വിവേചനം തുടങ്ങിയ വാക്കുകള്‍ നേരത്തേ ഗുരു പറഞ്ഞുവച്ചിരുന്നു. ഗുരുവിന്റെ ഉപദേശത്തില്‍ നിന്ന് കുറച്ചൊക്കെ മനസ്സിലായി എങ്കിലും അവയുടെ ആഴത്തിലുള്ള അര്‍ത്ഥവും വിശദീകരണവുമാണ് ശിഷ്യന്‍ ആവശ്യപ്പെടുന്നത്.

No comments:
Post a Comment