Wednesday, January 22, 2020

ശ്ലോകം - 4 2

തസ്മാദജ്ഞാനസംഭൂതം
ഹൃത്സ്ഥം ജ്ഞാനാസിനാത്മനഃ
ഛിത്വൈനം സംശയം യോഗം
ആതിഷ്ഠോത്തിഷ്‌ഠ ഭാരത.

തസ്മാദ് = അതുകൊണ്ട്
അജ്ഞാതസംഭൂതം = അജ്ഞാന-
                                      ത്തിൽ നിന്നും
                       സമുദ്ഭവിക്കുന്നതിനെ
ഹൃത്സ്ഥം = അന്തഃകരണത്തിലു-
                                             ള്ളതിനെ
ഏനം = ഈ പറയപ്പെട്ടതിനെ
സംശയം = സംശയത്തെ
ആത്മനഃ = തന്റെ
ജ്ഞാനാസിനാ = ജ്ഞാനമാക്കുന്ന -
                                          വാളിനാൽ
ഛിത്ത്വാ = ഛേദിച്ച്
യോഗം = യോഗത്തെ
ആതിഷ്ഠ= അനുഷ്ഠിക്കൂ
ഉത്തിഷ്ഠ = എഴുന്നേൽക്കൂ
ഭാരത ! = ഹേ ഭാരത !

No comments: