🙏 എല്ലാവർക്കും നമസ്കാരം.ശ്രീഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം.നിർമാല്യം മുതൽ തൃപ്പുക വരെ.കണ്ണന്റെ ഉച്ച പൂജ.(45).
കണ്ണന്റെ മഹാ പൂജാവിധാനം.
ഉപചാരങ്ങളെ കണ്ണന് ഭക്തിപൂർവ്വം സമർപ്പിച്ച് കഴിഞ്ഞതിനു ശേഷം കണ്ണനെ അലങ്കരിക്കുന്നു.
സുര്യഭഗവാന്റെ ശോഭയേക്കാൾ പ്രകാശിക്കുന്ന,മിന്നുന്നപൊന്നിൻകിരീടംശിരസ്സിൽ
ഗോപി ക്കുറി ചാർത്തിയ മിന്നുന്ന നെറ്റിതടം.
കാരുണ്യ ഭാവത്തോടെ ഭക്തജനങ്ങളെ നോക്കുന്ന നേത്രങ്ങൾ.
ഗുരുവായൂർ ശ്രീലകത്ത് മിന്നി തിളങ്ങി പുഞ്ചിരിച്ച് നിൽക്കുന്ന തേജോ രൂപം.
കവിൾത്തടത്തിന്റെറ ശോഭയാൽ മിന്നുന്ന കവിൾത്തടം.
കണ്ഠത്തിൽ പ്രകാശം പരത്തുന്ന കൗസ്തുഭ രത്നം.
വനമാലയണിഞ്ഞ്, മനോഹരമായ മുത്തുഹാരങ്ങളണിയിച്ച്
അമ്പാടി കണ്ണനെ അലങ്കരിക്കുന്നു.
ഇപ്പോൾ കണ്ണന് കൃഷ്ണഭാവം. അമ്പാടിയിൽ നിന്ന് മധുരാപുരിയിൽ എത്തിയ ഭാവം.
ഇങ്ങനെ കൃഷ്ണഭാവത്തിൽ ഉച്ചപ്പൂജക്ക് മഹാ അഭിഷേകാനന്തരം ഭഗവാനെ അലങ്കരിച്ച് മൂർത്തി പൂജ ചെയ്യുന്നു.
വൃന്ദാവന ഭൂമിയിൽ ഗോക്കളെ മേക്കാൻ പോകുന്ന കണ്ണനും ഗോപന്മാരും ഇരുന്ന് വന
ഭോജനം നടത്തുന്നത് പോലെയാണ് കണ്ണന് സ പരിവാര ഉച്ച പൂജയിലെ നിവേദ്യ സമർപ്പണം
നിവേദ്യ സമർപ്പണത്തിന് മുമ്പ് ചുറ്റുമിരിക്കുന്ന ദേവന്മാരെ പൂക്കളെ കൊണ്ട് അർച്ചിച്ച് ആരാധിക്കണം.
കണ്ണന്റെ ചുറ്റും പഞ്ചാവരണമായി യഥാസ്ഥാനങ്ങളിൽ അവർ ഇരിക്കുന്നു.
പ്രഥമാവരണത്തിൽ ഓങ്കാര മന്ത്രം ജപിച്ച് ഉപചാരം ചൊല്ലി നല്ല തുളസി, താമര തുടങ്ങിയ പൂക്കളെ അർച്ചിച്ച് പൂജിക്കുന്നു.
പിന്നീട് അംഗാ വരണo
ഇങ്ങനെ മൂർത്തി പൂജയിൽ എല്ലാ മന്ത്രാക്ഷരങ്ങളേയും പൂജിക്കുന്നു.
കണ്ണന്റെ ആയുധങ്ങളായാ സുദർശനം, കൗമോദകി, പാഞ്ചജന്യം, ശാർങ്ഗo, ഇഷുധി, ഖേടം, എന്നിവയേയും പൂജിക്കണം'
ഇന്ദ്രാദിദേവന്മാരേയും അവരുടെവജ്റാദി ആയുധങ്ങളേയും, ഭക്തിപൂർവ്വം പൂജിക്കണം.
ശ്രീ ,പുഷ്ടീ എന്നീ ദേവിമാരേയും പൂജിക്കുന്നു.
വനമാല ,ശ്രീവത്സം, കൗസ്തുഭം എന്നിവയും
കണ്ണന്റെ നിർമാല്യധാരിയേയും ജല ഗന്ധപുഷ്പ ധൂപ ദീപങ്ങളെ കൊണ്ട് പൂജിച്ച ശേഷമാണ് മഹാനിവേദ്യ സമർപ്പണം.
ഉച്ചപ്പൂജ നിവേദ്യ സമർപ്പണം അടുത്ത ദിവസം.
ചെറുതയൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർക്ഷേത്രം കീഴ്ശാന്തി.ഗുരുവായൂർ.9048205785.

'
No comments:
Post a Comment