വിവേകചൂഡാമണി - 42
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************
ആത്മജ്ഞാന മഹത്വം
അടുത്ത 6 ശ്ലോകങ്ങള്‍ ആത്മജ്ഞാനത്തിന്റെ മഹത്വത്തെ വ്യക്തമാക്കുന്നു
ശ്ലോകം - 56
ന യോഗേന ന സാംഖ്യേന
കര്‍മ്മണാ നോ ന വിദ്യയാ
ബ്രഹ്മാത്മൈകത്വബോധേന
മോക്ഷ: സിദ്ധ്യതി നാന്യഥാ
യോഗം, സാംഖ്യം, കര്‍മ്മങ്ങള്‍, വിദ്യ എന്നിവ കൊണ്ടൊന്നും മോക്ഷം കിട്ടില്ല. ബ്രഹ്മവും ആത്മാവും ഒന്നാണെന്ന ബോധം കൊണ്ടു മാത്രമേ മോക്ഷം നേടാനാകൂ, മറ്റൊന്നുകൊണ്ടുമാകില്ല
ഭാരതീയ ദര്‍ശനങ്ങളില്‍ ചിലവയെ എടുത്തു പറഞ്ഞ് അവയൊന്നും മോക്ഷത്തിലേക്ക് നയിക്കില്ലെന്ന് വ്യക്തമാക്കുന്നു.
ഇവിടെ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ യാന്ത്രികമായി മാത്രം അനുഷ്ഠിച്ചാല്‍ ലക്ഷ്യത്തെ നേടാനാകില്ല.
ഷഡ്ദര്‍ശനങ്ങളില്‍പെട്ട യോഗം ചിത്തവൃത്തി നിരോധ രൂപമായ ഹഠയോഗം മുതലായ അഭ്യാസങ്ങളാണ്. സാംഖ്യം വിവിധ തത്വങ്ങളുടെ ചിന്തനവും പ്രകൃതി പുരുഷ സംയോഗവുമൊക്കെ ചര്‍ച്ച ചെയ്യുന്നു.
കര്‍മ്മം എന്നത് കര്‍മ്മകാണ്ഡത്തെ കുറിക്കുന്നു. യജ്ഞയാഗങ്ങള്‍ മുതലായവയാണ് പൂര്‍വ മീമാംസ എന്ന ഈ വിഭാഗത്തില്‍ വരുക.
വിദ്യ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ഉപാസനയെയാണ്. ഇവയെല്ലാം ആത്മവികാസത്തിനുള്ള ഉപായങ്ങളാണ്, വഴികളാണ്; ലക്ഷ്യമല്ല. മാര്‍ഗമേതായാലും അതില്‍ ആത്മാര്‍ത്ഥമായ താല്പര്യമുണ്ടായിരിക്കണം. അതിലൂടെ പുരോഗമിച്ച് വേദാന്തം വിവരിക്കുന്നതായ ആത്മതത്വത്തിന്റെ അന്വേഷണ വഴിയില്‍ എത്തണം. എന്നിലെ ആത്മസത്തയാണ് സര്‍വ്വ ചരാചരങ്ങളുടേയും ഉള്ളില്‍ കുടികൊള്ളുന്ന ആത്മാവ്. പരമാത്മാവും ജീവാത്മാവും ഒന്നു തന്നെയെന്ന ബ്രഹ്മ - ആത്മ ഏകത്വബോധമാണ് നാം സാക്ഷാത്കരിക്കേണ്ടത്. ദിവ്യ മഹിമയോടു കൂടിയ ആത്മസ്വരൂപത്തെ ഓരോ ആളും സ്വപ്രയത്‌നത്താല്‍ അനുഭവമാക്കണം. അതു കൊണ്ടു മാത്രമേ സംസാര ബന്ധനത്തില്‍ നിന്ന് മുക്തി നേടാനാകൂ.
നേരത്തെ പറഞ്ഞവയല്ലാതെ മറ്റെന്തെങ്കിലും ഉപായങ്ങള്‍ ഉണ്ടായിക്കൂടെ എന്ന് സംശയമുണ്ടാകാം. അതിനാലാണ് നാന്യഥാ - വേറെ വഴിയില്ല എന്ന് ഉറപ്പിച്ച് പറഞ്ഞത്. ബ്രഹ്മവും ആത്മാവും ഒന്നെന്ന ബോധം നന്നായി ഉറയ്ക്കണം. എങ്കിലേ മോക്ഷം നേടാനാകൂ.
ശ്ലോകം 57
വീണായാ രൂപ സൗന്ദര്യം തന്ത്രീവാദന സൗഷ്ഠവം
പ്രജാരഞ്ജനമാത്രം തത് ന സാമ്രാജ്യായ കല്‍പ്പതേ
വീണയുടെ രൂപ സൗന്ദര്യമോ വീണക്കമ്പി മീട്ടാനുള്ള പാടവമോ ആളുകളെ രസിപ്പിക്കാന്‍ കൊള്ളാം എന്നല്ലാതെ വീണ വിദ്വാന് സാമ്രാജ്യം നേടിക്കൊടുക്കില്ല.
വീണ വായനയില്‍ നിപുണനായ ഒരാള്‍ക്ക് തന്റെ കഴിവുകൊണ്ട് കാഴ്ചക്കാരേയും കേള്‍വിക്കാരേയും രസിപ്പിക്കാനാകും, കലാസാമ്രാട്ടാകാം. എന്നാല്‍ യഥാര്‍ത്ഥ സമ്രാട്ടാകാന്‍ കഴിയില്ല.
'രാജാ പ്രകൃതി രഞ്ജനാത്' പ്രജകളെ രഞ്ജിപ്പിക്കുന്നതിനാലാണ് രാജാവ് എന്നു വിളിക്കുന്നത്. അത് തന്റെ കുറ്റമറ്റ ഭരണം കൊണ്ടും സംരക്ഷണം നല്‍കുന്നതു കൊണ്ടുമാണ്. വീണവായനയില്‍ കേമത്തം കാണിച്ച് ഏവരേയും രസിപ്പിക്കുന്നതുകൊണ്ട് രാജാവിന് യഥാര്‍ത്ഥ സാമ്രാട്ടാനാകാനാവില്ല.
അതുപോലെ ദര്‍ശന ശാസ്ത്രങ്ങളൊക്കെ ബുദ്ധിയെ രസിപ്പിക്കാന്‍ ഉതകുന്നതാണ്. അവയില്‍ കെട്ടിമറിഞ്ഞ് കളിച്ചിട്ട് എന്ത് കാര്യം? പരമപദത്തിലെത്താനാകില്ല. എത്ര വലിയ ശാസ്ത്ര പഠനവും ഷഡ്ദര്‍ശനങ്ങളിലെ പാണ്ഡിത്യവുമൊക്കെ നേടിയാലും ആത്മസ്വരൂപത്തെ അനുഭവമാക്കാതെ മുക്തി കിട്ടില്ല.

എങ്ങും നിറഞ്ഞ ആ പരമാത്മാവിന്റെ സാമ്രാജ്യത്തെയാണ് 'സാമ്രാജ്യം' എന്ന വാക്കു കൊണ്ട് വിശേഷിപ്പിച്ചത്.
No comments:
Post a Comment