Wednesday, January 22, 2020

ശ്രീമദ് ഭാഗവതത്തിലെ രണ്ടാം സ്കന്ധത്തിൽ മൂന്നാം അദ്ധ്യായത്തിൽ 18, 19 ശ്ലോകങ്ങൾ

തരവഃ കിം ന ജീവന്തി ഭസ്ത്രാഃ കിം ന ശ്വസന്ത്യുത
ന ഖാദന്തി ന മേഹന്തി കിം ഗ്രാമേ പശവോപരേ

ശ്വവിഡ്വരാഹോഷ്ട്രഖരൈഃ സംസ്തുതഃ പുരുഷഃ പശുഃ
ന യത്കർണപഥോപേതോ ജാതു നാമ ഗദാഗ്രജഃ

വ്യക്ഷങ്ങൾ ജീവിയ്ക്കുന്നില്ലേ....?
കൊല്ലന്റെ ആലയിലും വായു അകത്തേയ്ക്കും പുറത്തേയ്ക്കും പോകുന്നുണ്ട്.(ശ്വസിയ്ക്കുന്നുണ്ട്) ഗ്രാമത്തിലെ മൃഗങ്ങളും മറ്റും തിന്നുന്നുമുണ്ട്, മലമൂത്ര വിസർജ്ജനം ചെയ്യുന്നുമുണ്ട്. ഈശ്വര ചിന്തയില്ലാതെ, തിന്നും കുടിച്ചും വെറുതെ ജീവിച്ചതുകൊണ്ട് എന്ത് കാര്യം?

ആ ഈശ്വരന്റ കഥകൾ ഒരു പ്രാവശ്യം പോലും കേൾക്കാത്ത മനുഷ്യൻ, പട്ടിയെപ്പോലെയും, ഒട്ടകത്തെ പോലെയും, കഴുതയെപ്പോലെയും ജീവിയ്ക്കുന്നവനാണ്.

No comments: