ത്രിമൂർത്തി ചരിത്രങ്ങൾ
[ഇത് ഒരു വലിയ ലേഖനമായതിനാൽ കുറച്ചു ഭാഗങ്ങളായി ഓരോദിവസവുംപോസ്റ്റ് ചെയ്യുന്നതായിരിക്കും.]
( തുടർച്ച)
ഭാഗം-6-
ഇത് കാലത്തിന്റെ സഹായത്താല്‍ സംഭവിച്ചതാണ് .കാലം എപ്പോഴും പരിണാമം ചെയ്തുകൊണ്ടിരിക്കും. കാലത്തിന്റെ സഹായത്താല്‍ മനു ശതരൂപ എന്നിവര്‍ ചേര്‍ന്ന് രൂപം കൊടുത്ത മനുഷ്യര്‍ക്ക് വിശേഷ ബുദ്ധി നല്‍കിയതോടെ ഭൂമിയുടെ ആധിപത്യം മനുഷ്യരിൽ വന്നു ചേർന്നു. മനു ചക്രവര്‍ത്തിയാണന്ന് കഥകളില്‍ കാണാം അതിന്റെ അര്‍ത്ഥം വേറെയാണ് .അതായത് ഭൂമിയുടെ സകല കാര്യങ്ങളിലും വിധി കല്പിക്കാൻ അധികാരിയായി , ഈശ്വരനാല്‍ നിയോഗിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തിലാണ് .അല്ലാതെ ചെങ്കോലും കിരീടവും വെച്ച രാജാവായിട്ടല്ല .ജനങ്ങള്‍ ഇല്ലെങ്കില്‍ പിന്നെന്തു ചക്രവര്‍ത്തി ?.
അപ്പോള്‍ തികച്ചും ശാസ്ത്രീയമായിട്ടാണ് ഒരു ജീവാത്മാവിനെ മനുഷ്യാത്മാവായി വളര്‍ത്തി ബുദ്ധിയും വിവേക ശക്തിയും ഉള്ള ഒരു സൃഷ്ടിയാക്കിയത് .അത് തികച്ചും ധാര്‍മ്മികവും ശാസ്ത്രീയവുമായ പ്രവൃത്തിയാണ്. ഇതിനു എതിരായുള്ള സങ്കല്‍പ്പങ്ങള്‍ എല്ലാം വെറും കഥകള്‍ മാത്രം . നമ്മുടെ സൃഷ്ടിപ്രക്രിയശാസ്ത്രം അംഗീകരിച്ചതാണ്. പില്‍ക്കാലത്ത് ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം കൊണ്ടുവന്നുവല്ലോ. ഇത് നേരത്തെ ഉള്ളതും ഭാരതീയ വിശ്വാസപ്രകാരം ഇതിലൂടെ സൃഷ്ടി നടന്നിട്ടുള്ളതും ആണല്ലോ. ഇനി നമ്മുടെ ജീവിതത്തിലേക്കും ഒന്ന് നോക്കിയാൽ മനസ്സിലാകും ശൈശവ ദിശയില്‍ ഉള്ള വ്യക്തി തന്നെയല്ലേ കൌമാരത്തിലെക്കും യൌവനത്തിലെക്കും എത്തി കാര്യപ്രാപ്തി നേടി വ്യവഹാരം ചെയ്തു വാര്‍ധക്യത്തില്‍ എത്തുന്നത്?
ദേവന്മാരില്‍ വച്ച് ഏറ്റവും ആദ്യം ബ്രഹ്മാവ് ഉണ്ടായി. ലോകത്തിന്റെ സ്രഷ്ടാവും രക്ഷിതാവുമായ അദ്ദേഹം എല്ലാ വിദ്യകള്‍ക്കും ആധാരമായ ബ്രഹ്മവിദ്യയെ മൂത്തമകനായ അഥര്‍വ്വന് ഉപദേശിച്ചു.
ഗുരുശ്രേഷ്ഠന്മാർ ആത്മസാക്ഷാത്കാരം നേടാൻ വേണ്ടി ബ്രഹ്മവിദ്യയെ പരമ്പരയായി പറഞ്ഞു മനസ്സിലാക്കി കൊടുത്തു .
ബ്രഹ്മത്തെ അറിയാനുള്ള വിദ്യ:-
ബ്രഹ്മവിദ്യയുടെ മഹത്വത്തെ സ്തുതിക്കുന്നതിലൂടെ ഈ അറിവില്‍ ആനന്ദവും താല്‍പ്പര്യം തോന്നി കൂടുതല്‍ പേര്‍ യോഗ്യരായി എത്തി.. സ്വയംഭുവനായി (സ്വയമായി) ഉണ്ടായ ബ്രഹ്മാവാണ് ആദ്യ ഗുരു. ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാരെക്കാല്‍ ധര്‍മ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം എന്നീ ഗുണങ്ങള്‍കൊണ്ട് കേമനാണ് ബ്രഹ്മാവ്. ഇവിടെ ബ്രഹ്മ ശബ്ദം പുല്ലിംഗമായതിനാല്‍ "സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് എന്ന് മനസ്സിലാക്കുക .ബ്രഹ്മം എന്ന പരംപൊരുളല്ല.
ഈ വിശ്വാസത്തിന്റെ സൃഷ്ടികര്‍ത്താവും അങ്ങനെയുണ്ടായതായ ഭുവനത്തിന്റെ രക്ഷിതാവുമാണ് അദ്ദേഹം. അറിവുകളില്‍വച്ച് ഏറ്റവും വലിയ അറിവായ ബ്രഹ്മവിദ്യയെ ലോകത്തില്‍ പ്രചരിപ്പിക്കാന്‍ സൃഷ്ടികളില്‍ ആദ്യമുണ്ടായ അഥർവ്വന് ഉപദേശിച്ചുകൊടുത്തു. ബ്രഹ്മാവിന്റെ വിവിധ സൃഷ്ടികളിലെ ആദ്യ സൃഷ്ടി അഥർവ്വനായതിനാലാണ് അഥര്‍വ്വനെ 'ജ്യേഷ്ഠപുത്രന്‍' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
ബ്രഹ്മത്തെ അറിയാനുള്ള വിദ്യ ബ്രഹ്മാവിനാല്‍ ഉപദേശിച്ചതിനാല്‍ ബ്രഹ്മവിദ്യ എന്ന പേരു വന്നു. എല്ലാ അറിവിന്റെയും നിലനില്‍പ്പിന് കാരണമായതിനാലും എല്ലാ വിദ്യകളെകൊണ്ടും അറിയേണ്ടതിനെ ഇതുകൊണ്ട് അറിയാന്‍ കഴിയും എന്നതിനാലാണ് ബ്രഹ്മവിദ്യയെ 'സര്‍വ്വവിദ്യാ പ്രതിഷ്ഠാം' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
(തുടരും)
പി.എം.എൻ.നമ്പൂതിരി.

No comments:
Post a Comment