Saturday, January 04, 2020

വേദങ്ങൾ അപൗരുഷേയങ്ങളാണ്.ഇതിലെ മന്ത്രങ്ങൾ വിവിധ ഋഷിമാർക്ക് ദർശനമായിയി കിട്ടിയതാണ്. ഓരോ മന്ത്രങ്ങൾക്കു മുമ്പിലും ഋഷിഛന്ദോദേവതകൾ പറയുന്നുണ്ട്. മന്ത്ര ദ്രഷ്ടാവായ ഋഷിയുടെ പേര്
ഏതു ഛന്ദസ്സിലാണ് മന്ത്രം
ഏതു ദേവതയെ ഉദ്ദേശിച്ചാണ് മന്ത്രം എന്നിങ്ങനെ.


സൃഷ്ടിയ്ക്കു മുമ്പുതന്നെ വേദങ്ങൾ ഉണ്ടായിരുന്നു എന്ന് ഭാഗവതം തുടങ്ങിയ പുരാണങ്ങളിലും ശാസ്ത്രങ്ങളിലും പറയുന്നു. കാരണം ബ്രഹ്മാവു പോലും വേദമന്ത്രങ്ങളുച്ചരിച്ചാണ് സൃഷ്ടി നടത്തിയതത്രേ. അതായത് പ്രപഞ്ചം ഉണ്ടാവുന്നതിനുമുമ്പ് വേദങ്ങളുണ്ടായിരുന്നുവെന്ന് സാരം.
വേദത്തിന്റെ ഒരു ഭാഗമായ ബൃഹദാരണ്യകോപനിഷത്തിൽ ( 11-4 - 10) വേദങ്ങൾ ഈശ്വരന്റെ ശ്വാസങ്ങളാണ് എന്നു പറഞ്ഞിരിക്കുന്നു (യസ്യ നിശ്വസിതം വേദ:) ശ്വാസം കഴിയ്ക്കാതെ ജീവിയ്ക്കാൻ നമുക്കാവില്ലല്ലോ.അതു പോലെ പരമാത്മാവിന്റെ പ്രാണനെപ്പോലെയാണ് വേദം.അനാദിയായിരിയ്ക്കുന്ന ഈശ്വരന്റെ ശ്വാസമായി വേദവും അനാദിയായിരിയ്ക്കുന്നു എന്നർത്ഥം. എന്നാൽ ഈശ്വരൻ ഉണ്ടാക്കിയതാണ് വേദം എന്നും ഇതിൽ നിന്നർത്ഥമില്ല. നമ്മുടെ ശ്വാസം നാം ഉണ്ടാക്കുന്നതല്ലല്ലോ. നാം ഉണ്ടായതു മുതൽ ശ്വാസവും നമ്മോടൊപ്പമുണ്ട്‌ അതുപോലത്തന്നെ ഈശ്വരനും വേദവും...., വേദമതം.

sankaranarayanan

No comments: