മഹാരാഷ്ട്രയിൽ വലിയ ഒരു മഹാത്മാവ് ണ്ടായിരുന്നു. അദ്ദേഹം പറയും ജ്ഞാനം ല്ലാർക്കും ണ്ട്. മുക്തി ല്ലാരുടെ ഉള്ളിലും ണ്ട്. പക്ഷേ അത് അറിയണമെങ്കിൽ അതിന് വിപരീതമായിട്ടുള്ള അത്യധിക ദുഖം അനുഭവിക്കണം. അങ്ങനെ അനുഭവിച്ച് കഴിഞ്ഞ് എന്നിലേക്ക് വരുമ്പഴാണ് ഇത് മനസ്സിലാവാ. Maximum sufferings. ഇപ്പൊ സർവ്വത്ര ഉള്ളും പുറത്തും ഒക്കെ കൃഷ്ണൻ നിറഞ്ഞിരിക്കണു. എന്നിട്ടും കൃഷ്ണനെ അറിഞ്ഞില്ല്യ ന്നാച്ചാൽ കാരണം എന്താ ദു:ഖം അധികം ആയിട്ടില്ല്യാ ന്നാണ്.
ഭഗവാൻ നമ്മളെ യൊക്കെ ഇഷ്ടപ്പെടുന്നു എന്നറിയുന്നതു തന്നെ ദുഖം തരുന്നതു കൊണ്ടാ. ദുഖം വരുമ്പോ ഭഗവാന്റെ അടുത്തേയ്ക് പോകണ പോലെ സുഖം വരുമ്പോ പോവോ. കുറേ നേരം വിയർത്തിട്ട് എ.സി ഇട്ടാ ഹാ. ..ല്ലേ. എപ്പഴും എ. സി ഇട്ടാ ഒരു സുഖംല്ല്യാ. വിയർത്തിട്ട് പോണം. ദാഹിച്ചു വരുമ്പഴാണ് വെള്ളത്തിന്റെ രുചി അറിയാ.
അതേപോലെ ദുഖം വരുമ്പോ നമ്മളുടെ മനസ്സ് പെട്ടെന്ന് ഭഗവാന്റെ അടുത്തേയ്ക്ക് പോകും.
അതാണ് ഭട്ടതിരി പറയണത് ഹേ രോഗാ: യൂയം ഏവ സുഹൃദ: ഹേ രോഗങ്ങളെ നിങ്ങളാണ്
എനിക്ക് സുഹൃത്തുക്കൾ. ഈ രോഗം ഒന്നും വന്നിട്ടില്ലെങ്കിലോ ഗുരുവായൂരപ്പനെ കാണാൻ വരോ .നാളെ നാളെ .പലരും 80 90 വയസ്സായി. ഇനി എത്ര ദിവസം കിടക്കണു ന്നാണ്.
ഭാഗവതം ഒക്കെ വായിക്കേ. ഈ ചെറുപ്പ കാലത്തൊക്കെ അതൊക്കെ പറഞ്ഞു നടന്നാൽ മഠയത്തരം. ഞങ്ങളെ ഒക്കെ നോക്ക്വാ. സുഖായി റ്റിവി ഒക്കെ കണ്ട് നടക്കണു. അതിനൊന്നും ആയിട്ടില്ല്യാ.
നാളെ നാളേതി നാളെ നീളെ നീളെ പുന: പുന: പൊയ്ക്കൊണ്ടേ ഇരിക്കും അത്രേ. അവസാനിക്കേ ഇല്ല്യ. എപ്പഴാ ഒന്ന് അവസാനിക്കാ ഒരു turning point വരുന്നതെന്നാച്ചാൽ ഒരു കടി കിട്ടുമ്പോ. എവിടെ എങ്കിലും ഒരു കടി. പക്ഷേ അല്പം ദുഖം കിട്ടിയാൽ പോരാ.
അതാണ് വിവേകാനന്ദസ്വാമികൾ പറയണത്. മായ എന്തു ചെയ്യും ന്ന് വെച്ചാൽ ചെകിടത്ത് അടിക്കും. അപ്പോ കുറേ കരയും. കരഞ്ഞു കഴിഞ്ഞ് വൈരാഗ്യം വരുന്ന ഒരു പോയിന്റായാൽ വായിൽ ഒരു ചോക്ലേറ്റ് ഇട്ടു തരും ത്രേ. അപ്പോ ഈ ദുഖം ഒക്കെ മറന്നു പോകും ഹാ സുഖം സുഖം. കുറേ ദുഖം കിട്ടീട്ട് അല്പംസുഖം കിട്ടിയാൽ ഈ അല്പസുഖത്തിനെ ചിന്തിച്ച് ഈ ദുഖത്തിനെ മറന്നു പോകും.
അതുകൊണ്ട് കുന്തി പറയുന്നു. ഭഗവാനേ ഞാനൊരു സീക്രട്ട് കണ്ടുപിടിച്ചു. കുറേ ദുഖിച്ചപ്പോ എനിക്ക് കൃഷ്ണനല്ലാതെ വേറെ ഗതിയില്ല്യാന്ന് ബോദ്ധ്യായി. ദുഖം ആണ് എന്റെ സുഹൃത്ത് ആയിട്ടിരിക്കണത്.
വിപദ: സന്തുനശ്ശശ്വത് തത്ര തത്ര ജഗദ്ഗുരോ:
ഭവതോ ദർശനം യസ്യാദ് അപുനർഭവദർശനം
വിപദോ നൈവ വിപദ: സമ്പദോ നൈവ സമ്പദ:
വിപദ് വിസ്മരണം വിഷ്ണോ: സമ്പദ് നാരായണ സ്മൃതി:
വിപത്ത് എന്ന് പറയണത് വിപത്തല്ലാ സമ്പത്ത് എന്ന് പറയണത് സമ്പത്തല്ല. നമ്മള് വിപത്ത് എന്ന് വിചാരിക്കണത് ഒക്കെ സമ്പത്തായി പരിണമിക്കും. നമ്മള് സമ്പത്ത് എന്ന് വിചാരിക്കണത് പലപ്പോഴും നമ്മളെ ഭഗവാനിൽ നിന്ന് അകറ്റി സുഖഭോഗങ്ങളിൽ ആഴ്ത്തി ഭഗവദ് പദത്തിൽ നിന്നും മാറ്റി ക്കളയും.
ഏറ്റവും വലിയ ആപത്തെന്താ. നമ്മുടെ യഥാർത്ഥ സ്വരൂപം എന്താണെന്ന് നമ്മൾ മറന്നു പോയാൽ അതിനേക്കാളും അപകടം ഒന്നൂല്ല്യ.
യോഗവാസിഷ്ഠത്തിൽ വസിഷ്ഠ മഹർഷി രാമന് ഉപദേശിക്കുമ്പോ പറഞ്ഞു. ഹേ രാമാ, ഒരു മൺചട്ടിയും എടുത്തിട്ട് ചണ്ഡാളത്തെരുവിൽ ചെന്ന് ഭിക്ഷ എടുത്ത് ഇരുന്നാലും വേണ്ടില്ല്യ ജ്ഞാനി ആയിട്ടിരിക്കണം. സ്വരൂപത്തിനെ മറക്കാതിരിക്കണം. ശരീരത്തിനെ താനെന്ന് ധരിക്കാതിരിക്കണം. ചക്രവർത്തി ആയിട്ട് ഇരുന്നിട്ടില്ലെങ്കിലും വേണ്ടില്ല്യ .അജ്ഞാനി ആയിട്ടിരിക്കരുത്. ശരീരത്തിനെ താനെന്ന് കരുതി ഭ്രമിച്ചു പോകരുത്.
ശുകബ്രഹ്മമഹർഷിയെ നോക്കിയാൽ പൂർണചന്ദ്രനെ പോലെയുണ്ട്. എന്താ രഹസ്യം. നിജലാഭതുഷ്ട: തന്നെ ലഭിച്ചിരിക്കണു. അപ്പോ ഏറ്റവും വലിയ അപകടം ന്താച്ചാൽ താനല്ലാത്തതിനെ ഒക്കെ താൻ എന്ന് ധരിച്ച് വച്ചിരിക്കുന്നതാണ്. അതുകൊണ്ടെന്താ കുഴപ്പം. അതിന് വരുന്ന വ്യാധികളൊക്കെ എന്റെ വ്യാധികളായിരിക്കും. ശരീരത്തിന് വ്യാധി വന്നാൽ എനിക്ക് വ്യാധി. ശരീരത്തിന് സൗന്ദര്യം ഉണ്ടെങ്കിൽ ഞാൻ സുന്ദരനെന്ന അഹങ്കാരം. സൗന്ദര്യം പോയാൽ എനിക്ക് പോയി എന്ന വിഷമം. നമുക്കുണ്ടാവുന്ന ഇത്തരം വിഷമങ്ങളൊക്കെ ഈ ഉപാധിയുടെ വിഷമങ്ങളാണ്.

No comments:
Post a Comment