ഹിന്ദു ആരാധനാലയങ്ങള്‍ക്കായി പൂജാരിമാര്‍ക്കും പണ്ഡിതന്മാര്‍ക്കും പ്രത്യേക പരിശീലനം എര്‍പ്പെടുത്തുന്നു. അവരിലെ കഴിവിന്റെ അടിസ്ഥാനത്തില്‍ പരിശീലനം നല്‍കി വികസിപ്പിക്കുന്നതിനായി മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.
വാരാണസി സംപൂര്‍ണാനന്ദ് സംസ്‌കൃത വിശ്വവിദ്യാലയം വൈസ് പ്രസിഡന്റ് രാജറാം ശുക്ലയുടെ നേതൃത്വത്തില്‍ പഠനം നടത്തിയ ശേഷം അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചത്. ഇതോടൊപ്പം ഇന്ത്യന്‍ വാസ്തു വിദ്യ, ജ്യോതിഷ വിദ്യ തുടങ്ങിയവയില്‍ പരിശീലനം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ മാത്രമൊതുങ്ങാതെ ലോകത്തില്‍ എവിടേയും പൂജാവിധികളും മറ്റും പുരാതന തനിമ നിലനിര്‍ത്ത് ആചാര വിധികളോടെ പൂര്‍ത്തിയാക്കാന്‍ പരിശീലനം നല്‍കും. കൂടാതെ ഈ മേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം ഇന്ന് വിരളമാണ്. യുവാക്കള്‍ ഈ മേഖലയിലേക്ക് കടന്നുവന്നെങ്കില്‍ മാത്രമേ തനതായ ആചാര വിധികളും പൂജയും യാഗങ്ങളുമെല്ലാം തുടര്‍ന്നും നിലനില്‍ക്കൂ.
ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ഇവ. അത് നിലനിര്‍ത്തുന്നതിനായി യുവാക്കള്‍ കൂടുതലായി ഇതിലേക്ക് വരണം. അവര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ പരിശീലനം നല്‍കി മികവുറ്റതാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഇന്ത്യയുടെ വേദവും, പാരമ്പര്യവും, സംസ്‌കാരവും വിദേശ രാജ്യങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനും അതിന് പ്രചാരം നല്‍കാനും പണ്ഡിതര്‍ക്കും പൂജാരികള്‍ക്കും പരിശീലനം നല്‍കുന്നതിലൂടെ സാധിക്കും.
കൂടാതെ ഈ മേഖലയിലെ യുവാക്കള്‍ക്ക് അവരുടെ കഴിവ് വളര്‍ത്തുന്നതിനും കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു പരിശീലനം കൊണ്ടുവരുന്നതിലൂടെ ഉദ്ദേശിക്കുന്നത്. പൂജാ രീതികളും, യാഗങ്ങളും മറ്റും ക്രമീകരിച്ച സ്വഭാവം നിലനിര്‍ത്താനും ഇത് സഹായിക്കും. പ്രത്യേക പരിശീലനം നേടുകയാണെങ്കില്‍ ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് കൃത്യമായി ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും വിലിയിരുത്തുന്നുണ്ട്. ഈ മേഖലയില്‍ താത്പ്പര്യം ഉള്ളവര്‍ക്കും സംസ്‌കൃതത്തില്‍ അറിവ് ഉള്ളവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്.
janmabhumi
No comments:
Post a Comment