ധനം സ്വസ്ഥത തരുന്നില്ല
ആനന്ദരൂപനാണീശ്വരന്‍. ആനന്ദലബ്ധിക്ക് ഓരോ യുഗത്തിലും പ്രതേ്യക വ്യവസ്ഥകളാണ് പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്നത്. കൃതയില്‍ തപസ്സും, ത്രേതയില്‍ യാഗവും, ദ്വാപരയില്‍ പൂജയും, കലിയുഗത്തില്‍ നാമസങ്കീര്‍ത്തനവുമാണ് മോക്ഷ വ്യവസ്ഥ. ഈ നാലു വ്യവസ്ഥകളും കലിയുഗത്തില്‍ പാലിച്ച് നാമസങ്കീര്‍ത്തനത്തില്‍ക്കൂടി മോക്ഷപദത്തിലെത്തുവാനാണ് ഇവിടെ നിന്നുപദേശിക്കുന്നത്. ധനം എത്രയുണ്ടായാലും യാതൊരു മനഃസ്വസ്ഥതയുമില്ലാത്തവരാണ് ഭൂരിഭാഗമാളുകളും. മുന്‍ശരീരവാഴ്ചയില്‍ മാവേലിക്കര കൊട്ടാരത്തില്‍ ലക്ഷ്മി തമ്പുരാട്ടി ഗുരുദേവനുമായുള്ള സംഭാഷണത്തില്‍ ഭൗതികമായ എല്ലാ സൗകര്യങ്ങളുമുള്ള തമ്പുരാട്ടിക്ക് ആത്മാവില്‍ സുഖമില്ല, മനശ്ശാന്തി കിട്ടുന്നില്ലായെന്നു ഗുരുദേവനോടു പറഞ്ഞപ്പോള്‍ ഈ ലോകസുഖമൊന്നും മനശ്ശാന്തിയും ആനന്ദവും നല്‍കുന്നതല്ലെന്നും ദുഷ്ടമൃഗങ്ങളുടെ നടുവില്‍ നില്‍ക്കുന്നതുപോലെയാണ് ഭൗതികസുഖങ്ങളെന്നും, ഈശ്വരന്‍ കരുണ ചൊരിഞ്ഞനുഗ്രഹിച്ചാല്‍ മാത്രമേ മനശ്ശാന്തിയും ആനന്ദവും ലഭിക്കുകയുള്ളൂവെന്നും, അതിനു ജന്മാന്തര ജ്ഞാനോപദേശം കേട്ടാല്‍ മാത്രമേ സാധ്യമാകൂ എന്നും മറുപടി നല്‍കിയതനുസരിച്ച് ആ തമ്പുരാട്ടി അതിനു സന്നദ്ധയായി ആനന്ദമനുഭവിച്ചതുപോലെ ഇന്നുവന്ന അദ്ദേഹത്തിനു ഭാഗ്യമുണ്ടായി ജ്ഞാനോപദേശം കേള്‍ക്കാനിടവരട്ടെ എന്നാശംസിച്ചു. ഈ ലോകധനം നിത്യവുമല്ല, ആത്മസുഖം നല്‍കുന്നതുമല്ല. ആത്മസുഖമുള്ളവര്‍ക്ക് ജീവിക്കുവാനുള്ളവയെല്ലാം ഈശ്വരന്‍ ദാനം ചെയ്യും.
No comments:
Post a Comment