ഓം പ്രാതരഗ്‌നിം പ്രാതരിന്ദ്രങ്
ഹവാമഹേ പ്രാതര്മിത്രാ വരുണാ
പ്രാതരശ്വിനാ. പ്രാതര്ഭഗം പൂഷണം
ബ്രഹ്മണ സ്പതിം പ്രാതസ്സോമ
മുതരുദ്രങ് ഹുവേമ
ഭാഗ്യ സൂക്തത്തിലെ ഈ ആദ്യമന്ത്രത്തില്‍ പറയുന്ന ദേവതകളെക്കുറിച്ച് നോക്കാം. മുമ്പ് പറഞ്ഞതു പോലെ അഗ്‌നി, ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അശ്വിനീ, ഭഗ, പൂഷന്‍, ബ്രഹ്മണസ്പദിം, സോമന്‍, രുദ്രന്‍ എന്നീ ദേവതകളുടെ ശക്തി ആവാഹിക്കുന്ന മന്ത്രമാണിത്. ഈ ദേവതകളെല്ലാം തന്നെ പലതിനെയും പ്രതിഫലിപ്പിക്കുന്നതാണ്. ആദ്യമേ തന്നെ പറയട്ടെ, വൈദികസംസ്‌കൃതിയില്‍ ദേവത എന്ന വാക്കിനര്‍ത്ഥം പ്രകാശിപ്പിക്കുന്നത് എന്ന് മാത്രമാണ്. നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കാന്‍ പ്രാപ്തിയുള്ളത് എല്ലാം ദേവതകളാണ്.
അഗ്നിയാണ് ആദ്യ ഭാഗ്യ സൂക്തത്തിലെ ആദ്യ ദേവത. ദിവസത്തിന്റെ ആരംഭത്തില്‍ ആദ്യം സ്മരിക്കുന്നത് അഗ്നിയെയാണ്. നമ്മെ മുന്നോട്ട് വഴിതെളിച്ച് നയിക്കുന്നത് എന്താണോ അതാണ് അഗ്നി.
ഇന്ദ്രന്‍: സര്‍വവും നേടിയവനെ വിളിക്കുന്ന പേരാണ് ഇന്ദ്രന്‍. ഇന്ദ്രനാകുക എന്നതാകണം ഓരോരുത്തരുടെയും ലക്ഷ്യം. അതിനാണ് ഇന്ദ്രനെ സ്മരിക്കുന്നത്.
മിത്ര: നല്ലതിനെ കാണിച്ചു തരുന്നവനാണ് മിത്രന്‍. നല്ല മിത്രത്തെ തെരഞ്ഞെടുക്കാന്‍ പ്രാപ്തനാക്കും ഈ ദേവതാ ഗുണമുള്ളവര്‍.
വരുണന്‍: ദോഷങ്ങളെ കാണിച്ചു തന്ന് അതില്‍ നിന്ന് അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. അവനവവന്റെ ഉള്ളിലെ ദോഷത്തെ കണ്ടെത്താനും സഹായിക്കുന്നു.
അശ്വിനീ ദേവതകള്‍: നമ്മളെക്കാളും ഉയര്‍ന്ന, അല്ലെങ്കില്‍ നമ്മുടെ മുന്‍പേ നടക്കുന്ന ആളുകളുമായി നമ്മളെ ഒരുമിപ്പിക്കുന്നു അശ്വിനീ. നമ്മുടെ പുറകില്‍ നടക്കുന്നവരുമായി നമ്മളെ ചേര്‍ത്തുവെക്കുകയും ചെയ്യുന്നു. കാരണം പുറകില്‍ നടക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നിരവധി കാര്യങ്ങളുണ്ട്.
ഭഗ ദേവത: സര്‍വവും സഹിക്കാനുള്ള ശേഷിയാണ് ഭഗ ദേവത നല്‍കുന്നത്. മറക്കാനും പൊറുക്കാനുമെല്ലാം സഹായിക്കുന്നത് ഭഗദേവതയാണ്.
ബ്രഹ്മണസ്പദിം: സംശയങ്ങള്‍ തീര്‍ക്കുന്ന ദേവതയാണിത്. നമ്മുടെ സംശയങ്ങള്‍ തീര്‍ക്കുന്ന ഗുരുക്കന്‍മാരെയെല്ലാം ഇങ്ങനെ വിളിക്കാം.
സോമന്‍: നല്ലതിനെ ഉല്‍പ്പാദിപ്പിക്കുകയും ചീത്തതിനെ ഇല്ലാതാക്കുകയും ചെയ്യുന്ന ദേവതയാണിത്. കൂട്ടായ്മയ്ക്ക് സഹായിക്കും സോമന്‍.
രുദ്രന്‍: ദുഷിച്ചതിനെ, ചീത്തതിനെ ഇല്ലായ്മ ചെയ്യുന്നു രുദ്രന്‍.
No comments:
Post a Comment