Wednesday, January 22, 2020

𝕜 𝕒 𝕣 𝕚 𝕜 𝕜 𝕠 𝕥 𝕥 𝕒 𝕞 𝕞 𝕒  

*ശ്രീ കൃഷ്ണന്റെ മരണം നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം*

𝕜 𝕒 𝕣 𝕚 𝕜 𝕜 𝕠 𝕥 𝕥 𝕒 𝕞 𝕞 𝕒  

ശ്രീകൃഷ്ണന്‍...കുട്ടിക്കളികളും കുറുമ്പുകളുമായി നടക്കുന്ന ശ്രീകൃഷ്ണനെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ശ്രീകൃഷ്ണന്‍ ധര്‍മ്മ സംരക്ഷണത്തിനായി അവതരിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. തന്റെ അവതാര ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണന്‍ ജീവന്‍ വെടിഞ്ഞത് എവിടെവെച്ചാണ് എന്നറിയുമോ? എന്തുകൊണ്ടാണ് ഒരു രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നിട്ടും ശ്രീകൃഷ്ണന്‍ ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തത്... *കൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍* 

*കൃഷ്ണന്‍ ജീവന്‍ വെടിഞ്ഞത് ഇവിടെ*...

ഗുജറാത്തിലെ പടിഞ്ഞാറന്‍ കടല്‍ത്തീരങ്ങളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സൗരാഷ്ട്രയിലെ ഭാല്‍കാ എന്ന സ്ഥലത്തു വെച്ചാണ് കൃഷ്ണന്‍ ജാരാ എന്നു പേരായ വേട്ടക്കാരന്റെ അമ്പേറ്റ് മരിച്ചു വീണതെന്നാണ് ഹൈന്ദവ വിശ്വാസം. തന്റെ അവസാന നിമിഷങ്ങള്‍ ശ്രീകൃഷ്ണന്‍ ചെലവഴിച്ചു എന്നു കരുതപ്പെടുന്ന ഇവിടം ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. ശ്രീകൃഷ്ണനെ ആരാധിക്കാനായി ഒരു ക്ഷേത്രവും ഇവിടെയുണ്ട്.


*ആഗ്രഹങ്ങള്‍ സാധിക്കാന്‍*

ശുദ്ധമായ മനസ്സോടെ നല്ല ആഗ്രഹങ്ങള്‍ക്കു വേണ്ടി ഇവിടെ പ്രാര്‍ഥിക്കാന്‍ എത്തുന്നവരുടെ ആഗ്രഹങ്ങള്‍ സാധിക്കപ്പെടും എന്നാണ് പറയപ്പെടുന്നത്. സ്വസ്ഥമായി ഇരുന്ന് ധ്യാനിക്കാനും ആളുകള്‍ ഇവിടെ എത്താറുണ്ട്.

*ആളുകള്‍ക്കറിയാത്ത മരണം*

ശ്രീകൃഷ്ണന്റെ ജന്‍മവും കുട്ടിക്കുറുമ്പുകളും എല്ലാവര്‍ക്കും സുപരിചിതമാണെങ്കിലും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അറിയുന്നവര്‍ തീരെ ചുരുക്കമാണ്. ജനനത്തിന്റെയും ജീവിത്തിന്റെയും കഥകളുടെ അത്രയും പ്രാധാന്യം മരണത്തിന് കിട്ടിയില്ല എന്നു വേണം കരുതാന്‍. കരടിയെന്നു കരുതി ഒരു വേട്ടക്കാരനാണ് ശ്രീകൃഷ്ണന്റെ ജീവന്‍ എടുത്തതെന്നാണ് പറയപ്പെടുന്നത്.

*കരടിയെന്നു കരുതി*

ഒരിക്കല്‍ ധ്യാനിക്കാനായി തൊട്ടടുത്തുള്ള വനത്തിലേക്കു പോയതായിരുന്നു കൃഷ്ണന്‍. അതേ സമയം അവിടെ ജാരാ എന്നു പേരാ ഒരു വേട്ടക്കാരനും എത്തിയിരുന്നു. മരത്തിനു സമീപം ഇരിക്കുന്ന ശ്രീകൃഷ്ണന്റെ ഇടത്തേ കാല്‍പാദം കണ്ടിട്ട് കരടിയുടേതാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം കൃഷ്ണനെ അമ്പേയ്തു എന്നാണ് ഐതിഹ്യം പറയുന്നത്.


*സ്വയം നിശ്ചയിച്ച സമയം*

തന്റെ മരണത്തിന്റെ സമയവും ശ്രീകൃഷ്ണന്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടായിരുന്നുവത്രെ. മരത്തിന്റെ അടിയില്‍ അമ്പുകൊണ്ട് കിടക്കുമ്പോള്‍ ഐഹിഹ്യങ്ങളുെ കഥകള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ പ്രഭ എല്ലായിടത്തും പരന്നിരുന്നുവത്രെ.

കൂടാതെ പ്രകാശം പരത്തുന്ന ഒരു മൃഗത്തെ കണ്ട് എത്തിയതായിരുന്നു ആ വേട്ടക്കാരന്‍ എന്നും പെട്ടന് തിളങ്ങുന്ന ഒന്ന് മരത്തിനു പിന്നില്‍ കണ്ടപ്പോള്‍ കൂടുതല്‍ ആലോചിക്കാതെ അതിനെ ആ വേട്ടക്കാരന്‍ അമ്പ്യെുകയായിരുന്നു എന്നും കഥകളുണ്ട്. എന്നാല്‍ വേട്ടക്കാരന്‍ കണ്ടെ വെളിച്ചം ശ്രീ കൃഷ്ണന്റെ പ്രഭയായിരുന്നുവത്രെ.

*ഇനിയും ഉണങ്ങാത്ത മരം*

ഏതു മരത്തിന്റെ ചുവട്ടില്‍ വെച്ചാണോ ശ്രീകൃഷ്ണന്‍ ജീവന്‍ വെടിഞ്ഞത് എന്നു വിശ്വസിക്കുന്നത്, ആ മരം ഇന്നും അവിടെ ഉണങ്ങാതെ നില്‍പ്പുണ്ടത്രെ. ഒട്ടേറെ ആളുകളാണ് ഇതു കാണാനായി മാത്രം ഇവിടെ എത്തുന്നത്.


*കൃഷ്ണന്റെ കാലടികള്‍*

പഞ്ചഭൂതങ്ങളില്‍ ശ്രീകൃഷ്ണന്റെ ശരീരം അലിഞ്ഞു ചേര്‍ന്നു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം പുണ്യഭൂമിയായാണ് ആളുകള്‍ കാണുന്നത്. അമ്പ് തറച്ചതിനു ശേഷം സമീപത്തുള്ള ഹിരണ്‍ നദിയുടെ കരയില്‍ അദ്ദേഹം എത്തിയതായും അവിടെ അദ്ദേഹത്തിന്റെ കാലടികള്‍ പതിഞ്ഞതായും ആളുകള്‍ വിശ്വസിക്കുന്നു. സോംനാഥില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടവും ഒരു തീര്‍ഥാടന കേന്ദമാണ്.


*എത്തിച്ചേരാന്‍*

ഗുജറാത്തിലെ സോമനാഥില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെയാണ് ഭല്‍കാ തീര്‍ഥ് സ്ഥിതി ചെയ്യുന്നത്. ട്രയിന്‍, വിമാനം, ബസ് തുടങ്ങിയ ഏതു യാത്രമാര്‍ഗ്ഗങ്ങള്‍ വഴിയും എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. വെരാവല്‍ ആണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ദിയുവും രാജ്‌കോട്ടുമാണ് അടുത്തുള്ള വിമാനത്താവളങ്ങള്‍. അഹ്മ്ദാബാദ്, രാജ്‌കോട്ട്, ദ്വാരക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് എത്തിച്ചേരാന്‍ സാധിക്കും.


*ദ്വാരകാധിഷ് ക്ഷേത്രം, ഗുജറാത്ത്*

ഗുജറാത്തിലെ ദ്വാരകയിലാണ് പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണന്റെ പൗത്രനായിരുന്ന വജ്രനാഭനാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. ദ്വാരകാധീശ ക്ഷേത്രത്തിന് ഏതാണ്ട് 2500 വര്‍ഷത്തോളം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്. ജഗത് മന്ദിര്‍ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.


*𝕜 𝕒 𝕣 𝕚 𝕜 𝕜 𝕠 𝕥 𝕥 𝕒 𝕞 𝕞 𝕒  -21-01-20* 

No comments: