Wednesday, January 22, 2020

*ഗണപതിയ്ക്ക് പ്രിയം കറുക*

𝕜 𝕒 𝕣 𝕚 𝕜 𝕜 𝕠 𝕥 𝕥 𝕒 𝕞 𝕞 𝕒  


നമ്മുടെ ദൈവങ്ങളില്‍ കൂടുതല്‍ പേര്‍ക്കും സുഗന്ധപൂരിതമായ പുഷ്പങ്ങളാല്‍ മാലയുണ്ടാക്കി അണിയിച്ച് പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ ഗണപതിക്ക് യാതൊരു ഗന്ധവുമില്ലാത്ത കറുകമാലയാണ് പ്രിയങ്കരം. ലോകത്ത് ആദ്യം ഉണ്ടായ സസ്യം കറുകയാണെന്ന് പറയപ്പെടുന്നു. ഗണപതി പൂജയ്ക്ക് അന്നം, മോദകം, അവല്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയൊന്നും നേദിക്കാനായില്ലെങ്കിലും കറുകപുല്ലും വെള്ളവും മാത്രം ഉണ്ടെങ്കില്‍ തന്നെ ഗണപതി പൂജയ്ക്ക് പൂര്‍ണ്ണത ലഭിക്കുന്നു.

ഒരിക്കല്‍ അനലാസുരന്‍ എന്ന അസുരനുമായി ഗണപതി പോരിട്ടു(അനല്‍ എന്നാല്‍ തീക്കനല്‍ എന്ന് പൊരുള്‍) ഇരുവരും തമ്മിലുള്ള യുദ്ധം മൂര്‍ദ്ധന്യതയിലെത്തിയപ്പോള്‍ ഗണപതി അനലാസുരനെ എടുത്ത് വിഴുങ്ങി. ഗണപതിയുടെ വയറ്റിലെത്തിയ അസുരന്‍റെ അനല്‍(കനല്‍) കാരണം ഗണപതിക്ക് ഉഷ്ണം സഹിക്കാനായില്ല. ഈ അവസ്ഥയില്‍ അദ്ദേഹത്തിന്‍റെ ഉഷ്ണം ശമിപ്പിക്കാന്‍ മഹര്‍ഷിമാരും സിദ്ധന്മാരും പലശ്രമങ്ങളും നടത്തിയെങ്കിലും അവയൊന്നുംതന്നെ ഫലവത്തായില്ല. ഒടുവില്‍ കറുക പുല്ലെടുത്ത് മാലയാക്കി അണിയിച്ച് കറുകകൊണ്ട് ഗണപതിയുടെ ശരീരം മുഴുവന്‍ തലോടിയപ്പോള്‍ ചൂട് കുറഞ്ഞ് ശരീരം തണുത്തുവത്രെ. അന്ന് മുതലാണത്രെ ഗണപതിക്ക് കറുകമാല അണിയിക്കുന്നത് വഴിപാടായി മാറിയത്.


*𝕜 𝕒 𝕣 𝕚 𝕜 𝕜 𝕠 𝕥 𝕥 𝕒 𝕞 𝕞 𝕒  -21-01-20* 

No comments: