വിവേകചൂഡാമണി - 108
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************
ആത്മാവ് നിത്യശുദ്ധം
അന്നമയകോശ വിചാരം തുടരുന്നു;
ശ്ലോകം 157
ദേഹതദ്ധര്‍മ്മ തത്കര്‍മ്മ
തദവസ്ഥാദി സാക്ഷിണഃ
സത ഏവ സ്വതഃസിദ്ധം
തദ് വൈലക്ഷണ്യമാത്മനഃ
ദേഹത്തിന്റെയും അതിന്റെ ധർമ്മങ്ങളുടേയും കർമ്മങ്ങളുടേയും അവസ്ഥകളുടേയും സാക്ഷിയായി സദാ നിലകൊള്ളുന്ന ആത്മാവ് അവയിൽനിന്നെല്ലാം വേറിട്ടവനാണെന്നത് സ്വതസിദ്ധമാണ്.
ഓരോ ജീവിയുടേയും ശരീരം ഓരോ തരത്തിലുള്ളതാണ്. ഒരാളിൽ മറ്റൊരാളും ഒരു ജന്തുവിൽ അതേ വർഗ്ഗത്തിൽ പെട്ട മറ്റൊരു ജന്തുവും വേറെയാണ്. ദേഹം പൊതുവെ നാല് തരം; ഭൂമി പിളർന്ന് പുറത്തുവരുന്നത് - ഉദ്ഭിജം, വിയർപ്പ്, അഴുക്ക് മുതലായവയിൽ നിന്നുണ്ടാവുന്നത് - സ്വേദജം, മുട്ടപൊട്ടി വിരിയുന്നത് - അണ്ഡജം, പ്രസവത്തിലൂടെ പുറത്തുവരുന്നത് - ജരായുജം എന്നിങ്ങനെയാണ്. ആത്മാവ് ഈ ദേഹങ്ങളിൽനിന്നെല്ലാം വേറിട്ടവനാണ്.
ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നിവയെയാണ് ദേഹ ധർമ്മങ്ങളായി പറയുന്നത്. ഇവയൊന്നും ആത്മാവല്ല. ഇഷ്ടത്തെ നേടാനും അനിഷ്ടത്തെ നീക്കാനും വേണ്ടി ചെയ്യുന്ന നടത്തം, പോക്കും വരവും, എടുക്കൽ, പിടിക്കൽ, കളയൽ എന്നിവയാണ് ദേഹ കർമ്മങ്ങൾ. ഇവയും ആത്മാവല്ല.
ശൈശവം മുതൽ വാർദ്ധക്യം വരെയുള്ളവയാണ് അവസ്ഥകൾ. അതിൽതന്നെ സ്വാസ്ഥ്യം, രോഗം, ജരാനരകൾ തുടങ്ങിയവയും പെടും. ആദി എന്ന് പറഞ്ഞിട്ടുള്ളതിനാൽ തടിക്കലും മെലിയലും നിൽപ്പും ഇരിപ്പും കിടപ്പുമൊക്കെയായി എന്തൊക്കെയുണ്ടോ അവയൊക്കെ അവസ്ഥകൾ എന്നറിയണം. എന്നാൽ ഇപ്പറഞ്ഞതൊന്നും ആത്മാവല്ല.
ശരീരത്തിന്റെ എല്ലാ ധർമ്മങ്ങൾക്കും കർമ്മങ്ങൾക്കും അവസ്ഥകൾക്കും സാക്ഷിയായിരിക്കുന്നതാണ് ആത്മാവ്. അത് ഒരു മാറ്റവുമില്ലാതെ അന്തര്യാമിയായി ഓരോന്നിലും കുടികൊള്ളുന്നു.
ആത്മാവ് ഇവയ്‌ക്കെല്ലാം സാക്ഷി എന്ന് പറഞ്ഞാൽ മറ്റൊരു കാരണവും കൂടാതെയിരിക്കുന്നതാണ്. അവയിൽനിന്ന് വേറിട്ട് നില്ക്കുന്നുവെന്ന് വേണം മനസ്സിലാക്കാൻ. ഇവയുടെ ഒന്നും സഹായമില്ലാതെയും ആത്മാവിന് നിലനിൽപ്പുണ്ട്. ആത്മസാന്നിദ്ധ്യമില്ലാതെ ഇപ്പറഞ്ഞവയ്ക്ക് നിലകൊള്ളാനുമാവില്ല. അത് ദൃക്കാണ്, ദൃശ്യമല്ല. കാണുന്ന ആൾ ഒരിക്കലും കാഴ്ചവസ്തു ആവില്ല. അതിനാൽ ജഡവും ദൃശ്യവസ്തുവുമായ ദേഹം ആത്മാവല്ല.
ശ്ലോകം 158
ശല്യരാശിര്‍മാംസലിപ്‌തോ
മലപൂര്‍ണ്ണോളതികശ്മലഃ
കഥം ഭവേദയം വേത്താ
സ്വയമേതത് വിലക്ഷണഃ
മാംസത്താൽ പൊതിഞ്ഞതും മലം നിറഞ്ഞതും അത്യന്തം അശുദ്ധവുമായ എല്ലിൻകൂടായിട്ടുള്ള ഈ ദേഹം അതിൽനിന്നൊക്കെ വേറിട്ടതും അതിനെ അറിയുന്നതുമായ ആത്മാവാകുന്നതെങ്ങനെ?
ശരീരത്തിന്റെ സൗന്ദര്യത്തിൽ മതിമറന്ന് നിൽക്കുന്ന നമ്മളോട് വീണ്ടും അതിന്റെ വൃത്തികേടിനേയും അനാത്മത്വത്തെയും ചോദ്യരൂപത്തിൽ കാട്ടിത്തരുകയാണ്. അത്രത്തോളം അമംഗളമായ ഒന്നിന് എങ്ങനെ ആത്മാവാകാൻ കഴിയും എന്നാണ് ചോദ്യം. ശരീരത്തിൽ ഭ്രമിച്ചുനടന്ന് ഞാൻ ഈ ശരീരമാണെന്ന് കരുതുമ്പോൾ അതിലും വലിയൊരു മണ്ടത്തരമില്ലെന്നറിയുക. മാംസവും മലവുമൊക്കെ നിറഞ്ഞ, എല്ലിൻകൂട് മാത്രമായ ഈ ശരീരമൊരിക്കലും ആത്മാവല്ല. വെറും മാംസപിണ്ഡത്തിന് എങ്ങനെ ആത്മാവാകാനാകും? ഈ മലിനവസ്തുക്കളുടെ കൂമ്പാരമായ ശരീരത്തിൽനിന്ന് വേറിട്ടതാണ് നിത്യശുദ്ധവസ്തുവായ ആത്മാവ്. അത് വേത്താവാണ്; വേത്താ എന്നാൽ അറിയുന്നവൻ. ഈ ശരീരത്തിനെ ഏല്ലാ തരത്തിലും അറിയുന്നവനാണ് ആത്മാവ്.
Sudha bharat

No comments:
Post a Comment