Thursday, April 02, 2020

https://m.facebook.com/groups/204236503456151?view=permalink&id=633048583908272


#രാമനവമി 🕉️
#ഏപ്രിൽ 2
➿️➿️➿️➿️➿️➿️➿️➿️➿️
   
മഹാവിഷ്ണുവിന്റെ ഏഴാമത്തെ  അവതാരമായ ശ്രീരാമചന്ദ്രന്റെ ജനനം ആഘോഷിക്കുന്ന ദിനമാണ് ശ്രീരാമനവമി. ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനത്തിൽ  പുണര്‍തം നക്ഷത്രത്തിലാണ് ശ്രീരാമന്‍ ജനിച്ചത്. ഈ ദിനം  ശ്രീരാമ ജയന്തിയായും അറിയപ്പെടുന്നു . കൂടാതെ  ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം. ഈ വർഷം ഏപ്രിൽ 2 നാണ്  ശ്രീരാമനവമി വരുന്നത്.

 ഈ ദിനത്തിൽ  ഭക്തിപൂർവം  വ്രതം അനുഷ്ഠിച്ച് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാർഗമാണെന്നാണ് വിശ്വാസം . ഭഗവാനെ മാത്രമല്ല സീതാദേവിക്കും  ലക്ഷ്മണനും  ഹനുമാനും  പ്രാധാന്യം നൽകി  ധ്യാനിക്കണം . അന്നേദിവസം  രാമായണം പാരായണം ചെയ്യുന്നത് സത്‌ഫലങ്ങൾ നൽകും.

രാമനാമജപത്തിന്റെ  മഹത്വം

ആയിരം വിഷ്ണുനാമങ്ങള്‍ക്ക് ( വിഷ്ണുസഹസ്രനാമം) തുല്യമാണ് ഒരു രാമനാമം എന്നാണ് പുരാണങ്ങളിൽ  പറയുന്നത്.  'ഓം നമോ നാരായണായ' മന്ത്രത്തമന്ത്രത്തിന്റെ ബീജാക്ഷരമായ "രാ" യും  'ഓം നമഃശിവായ' മന്ത്രത്തിന്റെ ബീജാക്ഷരമായ "മ" യും യോജിപ്പിച്ചു രാമ എന്ന പേരാണ് ദശരഥമഹാരാജാവിന്റെ മൂത്ത പുത്രന് വസിഷ്ഠ മഹർഷി നൽകിയത്. വൈഷ്ണവശക്തിയും ശൈവശക്തിയും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന നാമമാണ് രാമനാമം താരകമന്ത്രം എന്നും അറിയപ്പെടുന്നു .

കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം ‘‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’’ ആണ് . ഭഗവാന്റെ ഈ 16 നാമങ്ങൾ  ഭക്തിയോടെ ജപിച്ചാൽ മനസ് സൂര്യനെ പോലെ തെളിഞ്ഞതാകും. രാമാനവമി ദിനത്തിൽ 108 തവണ ജപിക്കുന്നത് അത്യുത്തമം . കലിദോഷ നിവാരണ മന്ത്രം എന്നറിയപ്പെടുന്ന ഈ മന്ത്രം ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളോ നിയമങ്ങളോ പാലിക്കേണ്ടതില്ല.ഏതു സമയത്തും ഭക്തിയോടെ ചൊല്ലാവുന്ന മന്ത്രമാണിത്.  എല്ലാ വിധ പാപങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മുക്തി നേടാൻ ഈ മഹാമന്ത്ര ജപത്തിലൂടെ സാധിക്കും🙏🙏

No comments: