വിഷുവന്നു പതിവായിട്ടീവർഷവും
കൊന്നകൾ നന്നായി പൂത്തിരുന്നു
അരുണൻ്റെ തേരിൽ കരേറിയെത്തി
ആദിത്യനൂർജ്ജം ചൊരിഞ്ഞിരുന്നു
വിഷുവിന്നുദാത്ത സമത്വ പാഠം
പാടുവാൻ പക്ഷിയും വന്നിരുന്നു
കണി വെള്ളരി തൊട്ടു വിഭവങ്ങളും
പക്വതയോടെ വിളഞ്ഞിരുന്നു
കൃഷിയൊന്നിറക്കുവാൻ പാടങ്ങളും
ചേലിലൊരുങ്ങിയിണങ്ങി നിന്നു
എല്ലാം സുഭദ്രമായെങ്കിലുമേതോരു
ദൗർഭാഗ്യം വന്നു ഭവിച്ചതിനാൽ
ആസ്വദിച്ചീടുവാനാകാതെ മാനവൻ
മൂകമായ് തേങ്ങലടക്കി വെച്ചു
വന്നു ഭവിച്ചോരു മാരക വ്യാധിക്കു
മുന്നിലോ ദുർബലനായി മാറി
അച്ചടക്കത്തിന്നകം പൂണ്ടു വ്യാധിയെ
തൊട്ടു തീണ്ടാതെയിരുന്നീടുവാൻ
പാഠം പഠിപ്പിക്കാനെത്തിയതാണത്രേ
രോഗമെന്നും ചിലർ വ്യാഖ്യാനിപ്പൂ
വൃത്തി വിട്ടുള്ള പെരുമാറ്റം കാരണം
ദോഷം തിരുത്തുവാൻ വന്നതാവാം
ഭോഗങ്ങളന്ധമായ്പ്പോകവേ ചൂഷണം
ഭൂവിൽപ്പെരുകി വളർന്നുവത്രേ
താളം പിഴച്ചതു നേരെയാക്കീടുവാൻ
കാലാധി നാഥൻ നിനച്ചതാകാം
വായുവിലുള്ളതാം മാലിന്യത്തോതതും
നല്ലൊരു പങ്കു കുറഞ്ഞു വന്നു
സ്വഛത വീണ്ടെടുത്താഹ്ലാദമോടല്ലോ
നീരൊഴുക്കെന്നതും കൗതുകമായ്
ശബ്ദകോലാഹലം നന്നേ കുറഞ്ഞല്ലോ
യന്ത്ര ഘോഷങ്ങളുമേറെയില്ല
വന്യമൃഗങ്ങൾക്കും സന്തോഷ മാണത്രേ
പറവകൾ നന്നായിട്ടാസ്വദിപ്പൂ
ഭോഗത്തിന്നന്ധതാ ഭ്രാന്തു വളർന്നപ്പോൾ
തടവറ തീർത്തെന്ന രീതിയായ്
മാനവശല്യമൊഴിഞ്ഞ സന്തോഷത്തിൽ
എങ്ങുമൊരുത്സവ ഛായയുണ്ട്
ഒട്ടല്ല തെറ്റുകൾ ചെയ്തു കൂട്ടീട്ടുണ്ട്
ആയവമേലിൽ തിരുത്തിപ്പോവാം
നൃത്തച്ചുവടു പിഴച്ചതു നന്നാക്കാൻ
ആസൂത്രണം ചെയ്തു യുക്തരാകാം
പ്രാർത്ഥനാ പൂർവ്വം വസിച്ചിടാം സർവ്വഥാ
സ്വഛതാ പാലനം നിർവ്വഹിക്കാം
യാന്ത്രിക ഭാവം വെടിഞ്ഞു സ്നേഹാർദ്രമാം
ശോഭന ഭാവനയാർജ്ജിച്ചിടാം
ഊഷ്മളമാക്കിയെടുക്കാം കുടുംബത്തിൽ
പ്രേമസംവാദമുറപ്പാക്കിടാം
ഉള്ളിലനുകമ്പ നന്നായുണർത്തീട്ടു
സേവന സന്നദ്ധരായി വാഴാം
ഭൂത ജാലങ്ങൾക്കു സുസ്ഥിതി നൽകുന്ന
സ്ഥൈര്യ പുരോഗതി ലക്ഷ്യമാക്കാം
ഭൂലോകമാകെയൊരേ തറവാടെന്ന
സംസ്കൃതമാശയം ധ്യാനിച്ചിടാം
വ്യാധിയൊഴിഞ്ഞൊരു നല്ല നാളെത്തുമ്പോൾ
ശ്രേഷ്ഠതാ നിഷ്ഠയുറപ്പാക്കിടാം
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
17th April 2020
സംബോധ് സർഗ്ഗ സമീക്ഷ:-
http://youtu.be/sxmuEJB43do
ഭഗവദ് ഗീത ആറാം അദ്ധ്യായം ആശ്രയിച്ച് ധ്യാന പാഠങ്ങൾ ഗ്രഹിക്കാം -:
http://youtu.be/uXySJYuhFlo
ഭാഗവത ചിന്തനം ആസ്വദിക്കാം :-
http://youtu.be/MtPeM7Uuc_E
കൊന്നകൾ നന്നായി പൂത്തിരുന്നു
അരുണൻ്റെ തേരിൽ കരേറിയെത്തി
ആദിത്യനൂർജ്ജം ചൊരിഞ്ഞിരുന്നു
വിഷുവിന്നുദാത്ത സമത്വ പാഠം
പാടുവാൻ പക്ഷിയും വന്നിരുന്നു
കണി വെള്ളരി തൊട്ടു വിഭവങ്ങളും
പക്വതയോടെ വിളഞ്ഞിരുന്നു
കൃഷിയൊന്നിറക്കുവാൻ പാടങ്ങളും
ചേലിലൊരുങ്ങിയിണങ്ങി നിന്നു
എല്ലാം സുഭദ്രമായെങ്കിലുമേതോരു
ദൗർഭാഗ്യം വന്നു ഭവിച്ചതിനാൽ
ആസ്വദിച്ചീടുവാനാകാതെ മാനവൻ
മൂകമായ് തേങ്ങലടക്കി വെച്ചു
വന്നു ഭവിച്ചോരു മാരക വ്യാധിക്കു
മുന്നിലോ ദുർബലനായി മാറി
അച്ചടക്കത്തിന്നകം പൂണ്ടു വ്യാധിയെ
തൊട്ടു തീണ്ടാതെയിരുന്നീടുവാൻ
പാഠം പഠിപ്പിക്കാനെത്തിയതാണത്രേ
രോഗമെന്നും ചിലർ വ്യാഖ്യാനിപ്പൂ
വൃത്തി വിട്ടുള്ള പെരുമാറ്റം കാരണം
ദോഷം തിരുത്തുവാൻ വന്നതാവാം
ഭോഗങ്ങളന്ധമായ്പ്പോകവേ ചൂഷണം
ഭൂവിൽപ്പെരുകി വളർന്നുവത്രേ
താളം പിഴച്ചതു നേരെയാക്കീടുവാൻ
കാലാധി നാഥൻ നിനച്ചതാകാം
വായുവിലുള്ളതാം മാലിന്യത്തോതതും
നല്ലൊരു പങ്കു കുറഞ്ഞു വന്നു
സ്വഛത വീണ്ടെടുത്താഹ്ലാദമോടല്ലോ
നീരൊഴുക്കെന്നതും കൗതുകമായ്
ശബ്ദകോലാഹലം നന്നേ കുറഞ്ഞല്ലോ
യന്ത്ര ഘോഷങ്ങളുമേറെയില്ല
വന്യമൃഗങ്ങൾക്കും സന്തോഷ മാണത്രേ
പറവകൾ നന്നായിട്ടാസ്വദിപ്പൂ
ഭോഗത്തിന്നന്ധതാ ഭ്രാന്തു വളർന്നപ്പോൾ
തടവറ തീർത്തെന്ന രീതിയായ്
മാനവശല്യമൊഴിഞ്ഞ സന്തോഷത്തിൽ
എങ്ങുമൊരുത്സവ ഛായയുണ്ട്
ഒട്ടല്ല തെറ്റുകൾ ചെയ്തു കൂട്ടീട്ടുണ്ട്
ആയവമേലിൽ തിരുത്തിപ്പോവാം
നൃത്തച്ചുവടു പിഴച്ചതു നന്നാക്കാൻ
ആസൂത്രണം ചെയ്തു യുക്തരാകാം
പ്രാർത്ഥനാ പൂർവ്വം വസിച്ചിടാം സർവ്വഥാ
സ്വഛതാ പാലനം നിർവ്വഹിക്കാം
യാന്ത്രിക ഭാവം വെടിഞ്ഞു സ്നേഹാർദ്രമാം
ശോഭന ഭാവനയാർജ്ജിച്ചിടാം
ഊഷ്മളമാക്കിയെടുക്കാം കുടുംബത്തിൽ
പ്രേമസംവാദമുറപ്പാക്കിടാം
ഉള്ളിലനുകമ്പ നന്നായുണർത്തീട്ടു
സേവന സന്നദ്ധരായി വാഴാം
ഭൂത ജാലങ്ങൾക്കു സുസ്ഥിതി നൽകുന്ന
സ്ഥൈര്യ പുരോഗതി ലക്ഷ്യമാക്കാം
ഭൂലോകമാകെയൊരേ തറവാടെന്ന
സംസ്കൃതമാശയം ധ്യാനിച്ചിടാം
വ്യാധിയൊഴിഞ്ഞൊരു നല്ല നാളെത്തുമ്പോൾ
ശ്രേഷ്ഠതാ നിഷ്ഠയുറപ്പാക്കിടാം
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
17th April 2020
സംബോധ് സർഗ്ഗ സമീക്ഷ:-
http://youtu.be/sxmuEJB43do
ഭഗവദ് ഗീത ആറാം അദ്ധ്യായം ആശ്രയിച്ച് ധ്യാന പാഠങ്ങൾ ഗ്രഹിക്കാം -:
http://youtu.be/uXySJYuhFlo
ഭാഗവത ചിന്തനം ആസ്വദിക്കാം :-
http://youtu.be/MtPeM7Uuc_E
No comments:
Post a Comment