Friday, April 03, 2020

ഭഗവദ്ഗീത കർമയോഗം
പ്രഭാഷണം: 19

ജ്ഞപ്തി...  ആ ജ്ഞപ്തി നമ്മളെ വിട്ട് പോകുകയേ ഇല്ലാ... ആ ജ്ഞപ്തി മരണസമയത്തു നമ്മളെ രക്ഷിച്ചു കൊള്ളും...

അല്ലാതെ മരണസമയത്തു, നമ്മള്..  നമ്മള്ടെ അഹങ്കാരത്തിനെ ബലം വെച്ച് കൊണ്ട് ഭഗവദ് ധ്യാനം ചെയ്യാൻ പറ്റില്ല്യ... ശരീരത്തിന് ആരോഗ്യം ഉള്ളപ്പോ, ബുദ്ധിക്ക് തെളിച്ചം ഉള്ളപ്പോ തന്നെ ഭഗവാനെ ധ്യാനിച്ചു ഭഗവാൻ നമ്മളെ പിടിച്ചു കൊള്ളേണം... 

നമ്മള് ഭഗവാനെ പിടിക്കുന്നത് ആദ്യം.... പിന്നെ ഭഗവാൻ നമ്മളെ പിടിച്ച് കൊള്ളും...
ഭഗവാൻ നമ്മളെ പിടിച്ചാൽ, പിന്നെ നമ്മള് ഭഗവാനെ വിട്ടാലും കൊഴപ്പമില്ല... 😊😊😊🙏🙏..

ഇതൊക്കെ  നമ്മള് ഭഗവാൻ എന്നൊക്ക പറയുമ്പോ എന്താണ്....  നമ്മുടെ സ്വരൂപം എന്ന് ജ്ഞാന ഭാഷയിൽ പറയുന്നു.. അത്രേ ഉള്ളൂ..

ഈ ജീവന്റെ അഹങ്കാരക്ഷയം ഏർപ്പെട്ട് തുടങ്ങിയാൽ,  മരണസമയത്തു ഭഗവദ് അനുഭവം ഉണ്ടാകും.. എന്ന് ഒരു സൂചന  അടുക്കളയിൽ
 വെച്ച് മഹർഷി ഒരു വിധവസ്ത്രീക്ക് കൊടുത്തു... 🙏🙏🙏

(നാലഞ്ച് പാട്ടിമാർ ഇരുന്ത... എല്ലാം റൊമ്പ  പക്വികൾ..
കൊഴന്ത കാലത്തിലയേ  കല്യാണം ആയി,  നാലഞ്ച് വയസ്സിലയേ ഭർത്താവേ    ഇഴന്ത്‌,  അപ്പുറം അന്ത കാലത്തിലെന്ത് ചിന്ന വയസ്സിലേന്ത് തമിഴ്ല ഇരു ക്കിറ വേദാന്ത ഗ്രന്ഥങ്ങൾ.... കൈവല്യ നവനീതം, വാസിഷ്ഠം..  അപ്പടിയെ ഇരു ന്തു പഴുത്തവാ.. അവാളെല്ലാം കേൾക്കിറ കേൾവികൾ എല്ലാം കൂടെ രൊമ്പ  ആഴമാ ഇരുക്കും... )

ഒക്കെ പക്വികൾ ആയിരുന്നു ഈ വിധവകൾ ഒക്കെ.. ചെറുപ്പത്തിൽ തന്നെ വിധവകൾ ആയി, പരമവിരക്തന്മാർ.... അവർക്ക് ലോകത്തിൽ ഒന്നും  നേടാനില്ല....

അപ്പൊ ഈ നടേശയ്യർ അന്ന് മുതൽ വളരെ ജാഗ്രതയോട് കൂടെ  സമയം കിട്ടുമ്പോൾ ഭഗവാന്റെ സന്നിധിയിൽ ചെന്ന് ഇരിക്കും..

 പക്ഷേ ഇദ്ദേഹത്തിന് ഒരേ ഒരു കുഴപ്പം..... ദേഷ്യം വരും.... ദേഷ്യം വന്നാൽ അദ്ദേഹം ആദ്യമൊക്കെ ചെയ്യുന്നത് കിടന്ന് ഉരുളും...

അരുണാചലാ... അരുണാചല ശിവാ പാടിക്കൊണ്ട് ഉരുളും... മണ്ണിൽ കിടന്ന്... ആരോടും ദേഷ്യപ്പെടാതിരിക്കാൻ വേണ്ടിയുള്ള  ഒരു ടെക്‌നിക്ക്... 😄😄...

ഒരു ദിവസം അദ്ദേഹം തീരുമാനിച്ചു...
ദേഷ്യം വരാതിരിക്കാൻ എന്താ വഴി??

രമണ ഭഗവാനോട് ചെന്ന് ചോദിക്കണം .. എന്ന് പറഞ്ഞ് അദ്ദേഹം പോയി...
പോയി... പോയപ്പൊ നോക്കണം..
നമുക്ക് ചോദിക്കണം എന്നുള്ള ഇച്ഛ പോലും നമ്മള്ടെ അല്ലാ എന്നുള്ളതിനുള്ള തെളിവ് ആണത്..

ചോദിക്കണം എന്ന് പറഞ്ഞിട്ട് പോയ ആള് അവിടെ ചെന്നിട്ട് ചോദിച്ചത്.... സ്വാമീ, ഭഗവാനെ ഞാൻ ഒരു അരുണാചല പ്രദക്ഷിണം പണ്ണിയിട്ട് വരട്ടുമാ? അപ്പടി ന്ന് കേട്ടിട്ടാർ അവർ.. !!!!

ചോദിക്കാൻ പോയത് ദേഷ്യപ്പെടാതിരിക്കാൻ എന്താ വഴി ന്ന് ചോദിക്കാൻ... അവിടെ പോയപ്പോൾ ഞാൻ ഒരു ഗിരിപ്രദക്ഷിണം ചെയ്യട്ടെ ന്ന് ചോദിച്ചു !!!

അപ്പൊ ആ ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യം പോലും നമുക്ക് ഇല്ലാ എന്നർത്ഥം....

ശ്രീ നൊച്ചൂർജി...
Parvati

No comments: