Wednesday, April 01, 2020

വസു പഞ്ചക ദോഷം

കുഭം മീനം രാശികളിൽ വരുന്ന 5 നക്ഷത്രങ്ങളേക്കൊണ്ടാണ് വസുപഞ്ചക ദോഷം പറയുന്നത്. അവിട്ടം അവസാന പകുതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ മരണം നടന്നാൽ ഒരു വർഷത്തിനുള്ളിൽ 5 മരണങ്ങൾ നടക്കുമത്രേ. അതിനാൽ ദഹിപ്പിക്കുന്നത് വിധി പ ര മാ യി രിക്കണം.

അവിട്ടം നക്ഷത്ര ദേവതയാണ് വസു. അതിനാലാണ് അവിട്ടം മുതൽ തുടങ്ങുന്ന ഈ ദോഷത്തിന് വസു പഞ്ചകം എന്ന് പേർ വന്നത്.

അവിട്ടം പാതി തൊട്ട് രേവ ത്യന്തം വരേയ്ക്കും മരിച്ചാൽ ദിഹിപ്പിക്ക യോഗ്യമല്ലറിക നീ, അഥവാ ദഹിപ്പിക്കണമെന്നാകിലതിൻ വിധിപോൽ ദഹിപ്പിക്കാമൊരു ദോഷവും വരാ.

അവിട്ടം -ചൊവ്വ, ഏകാദശി, വൃശ്ചിക ലഗ്നം
ചതയം - ബുധൻ, ദ്വാദശി, ധനു ലഗ്നം
പൂരോരുട്ടാതി - ത്രയോദശി, വ്യാഴം, മകര ലഗ്നം
ഉത്രട്ടാതി - ചതുർദശി, വെള്ളി, കുംഭ ലഗ്നം
രേവതി - ശനി, വാവ്, മീനലഗ്നം

ഈ വിധത്തിൽ വന്നാലേ ദോഷമുള്ളു എന്നൊരു പക്ഷമുണ്ടു്.
Vijaya menon 

No comments: