Sunday, October 22, 2017

വേദങ്ങൾ ഇന്നത്തെ ശാസ്ത്രത്തിൽ:
================================
(A) ഋഗ് വേദത്തിലൂടെ ...
=====================
മനുഷ്യജാതിയുടെ ഏറ്റവും പുരാതന ഗ്രന്ഥമാണ് ഋഗ് വേദം.
ഋഗ് വേദത്തിന്റെ കാലത്ത് തന്നെ നിർമ്മിക്കപ്പെട്ടെന്നു ഈജിപ്റ്റുകാർ അവകാശപ്പെടുന്ന ഒരു ഗ്രന്ഥമാണ് "Book of the Dead".
"ഗിൽ ഗമിഷ്' (Gil Gamish) എന്ന പേരോടുകൂടിയ ഒരു പ്രാചീന ഗ്രന്ഥം ബാബിലോണിയർക്കുമുണ്ട്. പക്ഷെ ഇതിനൊന്നും ഋഗ്വേദത്തോളം പഴക്കമില്ലെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.
*
ഋഗ് വേദത്തിൽ പ്രപഞ്ചത്തിന്റെ നിഗൂഡ രഹസ്യങ്ങൾ നമുക്ക് കാണാൻ കഴിയും..
1) സൂര്യ പ്രകാശത്തിനു ഏഴു (7) നിറങ്ങൾ ഉണ്ടെന്നു കണ്ടു പിടിച്ചത് സർ ഐസക് ന്യൂട്ടനാണെന്നു നമ്മളൊക്കെ പഠിച്ചു.. പക്ഷെ കുറഞ്ഞത് 5000 വർഷങ്ങൾക്കു മുൻപ് ഭാരത ഋഷികൾ സൂര്യ പ്രകാശത്തിനു ഏഴു (7) നിറങ്ങൾ ഉണ്ടെന്നു അവരുടെ ദീർഘദൃഷ്ടി കൊണ്ട് കണ്ടു പിടിച്ചിരുന്നു.. സൂര്യഭഗവാൻ തന്റെ ഏഴു രശ്മികൾ ഭൂമിയിലേക്കയക്കുന്നു എന്ന് ഋഗ് വേദത്തിൽ പറയുന്നുണ്ട്.
ഋഗ് വേദം ഒന്നാം മണ്ഡലം, മൂന്നാം അദ്ധ്യായത്തിലെ താഴെ പറയുന്ന വർഗ്ഗം ശ്രദ്ധിക്കുക:
"രാത്രിയിൽ ചന്ദ്രന് വെളിച്ചം നല്കുന്നത് സൂര്യനാണ്. (വർഗ്ഗം 7).
എല്ലാവർക്കും പ്രകാശമേകി രാവുകൾ ചേർന്ന പകലുകൾ ഉണ്ടായി.
ലോകമായ ദേശത്തു സൂര്യൻ സഞ്ചരിക്കുന്നു. തേജസ്സാകുന്ന കേശത്തോടെ രഥത്തിലിരിക്കുന്ന അങ്ങയുടെ (സൂര്യന്റെ) "സപ്ത രശ്മികളെ" (ഏഴു രശ്മികളെ) വഹിക്കുന്നു. (വർഗ്ഗം 8).
ഋഗ് വേദം ഒന്നാം മണ്ഡലം, അഷ്ടകം 2; മൂന്നാം അദ്ധ്യായത്തിലെ സൂക്തം 164; വർഗ്ഗം 14 ശ്രദ്ധിക്കുക:-
"ഏഴു രശ്മികളോടു ചേർന്ന സൂര്യ മണ്ഡലമാകുന്ന രഥത്തിൽ ഏഴു വിധത്തിലുള്ള രശ്മികൾ അധിഷ്ടിതങ്ങളായിരിക്കുന്നു.."
ഇനി ഭൂമി അതിന്റെ അച്ചുതണ്ടിന്മേൽ കറങ്ങുന്നതിനെപ്പറ്റി പറയുന്നത് നോക്ക്:
"ആദിത്യന്റെ 12 രാശികൾ ചേർന്ന ചക്രം വീണ്ടും വീണ്ടും ചുറ്റുന്നു. ഭൂമി അതിന്റെ അച്ചുതണ്ടിൽ വഹിക്കുന്ന ഭാരം വലുതാണെങ്കിലും അതിനൊരിക്കലും കേടു സംഭവിക്കുന്നില്ല. (അഷ്ടകം 2; അദ്ധ്യായം 3; സൂക്തം 164; വര്ഗ്ഗം 16)
****************************
(2) പ്രകാശം സഞ്ചരിക്കുന്നു എന്നു കണ്ടു പിടിച്ചതും സർ ഐസക് ന്യൂട്ടനല്ല. ഒരു നിമിഷത്തിന്റെ പകുതി (അർദ്ധ നിമിഷം.... കണ്ണ് അടച്ചു തുറക്കുന്നതിന്റെ പകുതി നിമിഷം) സമയം കൊണ്ടു രണ്ടായിരത്തി ഇരുപത്തി രണ്ടു (2022) യോജന വേഗത്തിൽ പ്രകാശത്തെ സൂര്യൻ ഭൂമിയിലേക്ക് അയക്കുന്നു എന്നും ഋഗ് വേദം പറയുന്നു.
(3) സർ ഐസക് ന്യൂട്ടണ് ഗ്രാവിറ്റി (gravity) കണ്ടുപിടിക്കുന്നതിനു മുമ്പ് ഭാരതീയർ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് നിർവചനം
എഴുതിയിരുന്നു:
ആകാശത്തിലുള്ള സോളിഡ് മെറ്റീരിയൽസിനെ
ഭൂമി അതിന്റെ ശക്തി കൊണ്ടു അതിലേയ്ക്ക് ആകർഷിക്കുന്നു.
ഏതൊന്നിനെയാണോ ആകർഷിക്കുന്നത് അത് താഴെ വീഴുക തന്നെ ചെയ്യും..
------
ഇതൊക്കെക്കൊണ്ടാണ് ഒരിക്കൽ ന്യൂട്ടൺ ഇങ്ങനെ പറഞ്ഞത്:
ഞാൻ (ന്യൂട്ടൺ) വേദങ്ങളും ഉപനിഷത്തുക്കളും വായിച്ചില്ലായിരുന്നു എങ്കിൽ ഒരിക്കലും ഒന്നും എനിക്ക് കണ്ടുപിടിക്കാൻ കഴിയുമായിരുന്നില്ല...
എന്നിട്ടും നമ്മൾ ഭാരതീയർ ഭാരത സംസ്കാരത്തെ കാർക്കിച്ചു തുപ്പിയിട്ടു പാശ്ചാത്യ സംസ്‌കാരത്തെ തോളിലേറ്റി നടക്കുന്നു.. !
===============
തുടരും ..
എം. എം. ഡി.
22-10-2017

No comments: