Saturday, June 02, 2018

ശുദ്ധവിദ്യാങ്കുരാകാര 
ദ്വിജപംക്തി ദ്വയോജ്ജ്വലാ
കര്‍പ്പൂരവീടികാമോദ 
സമാകര്‍ഷദ്ദിഗന്തരാ (10)

25) ശുദ്ധവിദ്യാങ്കുരാകാര ദ്വിജപംക്തി ദ്വയോജ്വലാ = കലര്‍പ്പില്ലാത്ത ജ്ഞാനത്തിന്റെ ഉറവിടമായ ദന്തങ്ങളോടെ ശോഭിക്കുന്നവളേ,

ദേവിയുടെ മുഖത്തു നിന്നും പുറപ്പെട്ട ഷോഡശാക്ഷരീ വിദ്യയെ ഒരു വിത്തിനോടാണ് വേദങ്ങള്‍ ഉപമിക്കുന്നത്. ശബ്ദരൂപത്തിലുള്ള ഈ വിദ്യയുടെ കുതിര്‍ന്നു പൊട്ടാറായ അവസ്ഥയെ പൊട്ടാറായ ബീജാവസ്ഥയെ 'പരാ' എന്നും തോടു പൊട്ടി മുള കാണുന്ന അവസ്ഥയെ 'പശ്യന്തി' എന്നും മുള വന്നുവെങ്കിലും വിടരാത്ത രണ്ടിലകളോട് കൂടിയ സ്ഥിതിക്ക് 'മദ്ധ്യമ' എന്നും വേരുറച്ച് രണ്ടില വിടര്‍ന്ന അവസ്ഥയ്ക്ക് 'വൈഖരി' എന്നും പറയുന്നു. 

ഇവിടെ വൈഖരിയെയാണ് അങ്കുരം എന്നവാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്

No comments: