ജ്ഞാനം, ശ്രോത്രേന്ദ്രിയം, സമാനവായു വാഗിന്ദ്രിയം ഇവ നാലും ശബ്ദതന്മാത്രയുടെയും മനസ്സ് ത്വഗിന്ദ്രിയം വ്യാനവായു പാണീന്ദ്രിയം ഇവ നാലും സ്പർശതന്മാത്രയുടെയും, ബുദ്ധി നേത്രേന്ദിയം ഉദാനവായു പാദേന്ദ്രിയം ഇവ നാലും രൂപതന്മാത്രയുടെയും ചിത്തം രസനേന്ദ്രിയം അപാനവായു ഗുഹ്യേന്ദ്രിയം ഇവ നാലും രസ തന്മാത്രയുടെയും, അഹങ്കാരം ഘ്രാണേന്ദിയം പ്രാണവായു ഗുദേന്ദ്രിയം ഇവ നാലും ഗന്ധ തന്മാത്രയുടെയും കൂറുകൾ [15] ആകുന്നു. ജ്ഞാനസാധനങ്ങൾ പഞ്ചതന്മാത്രകളുടെ സാത്ത്വിക സമഷ്ടി ഭാഗങ്ങളായ അന്തഃകരണങ്ങൾ അഞ്ചും സാത്ത്വികവ്യഷ്ടി ഭാഗങ്ങളായ ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചും ജ്ഞാനസാധനങ്ങളാകുന്നു. അന്തഃകരണം പഞ്ചഭൂതാത്മക മെന്നു തെളിയിക്കാം: അന്തഃകരണം ആകാശം പോലെ സകലത്തിനും ഇടംകൊടുത്തു ധരിക്കുന്നതിനാൽ ആ ധാരണയ്ക്ക് സാധകമായ ജ്ഞാനം ആകാശാംശവും, വായു വെന്നതുപോലെ സങ്കല്പവികല്പരൂപേണ ചലിക്കുന്നതിനാൽ ആ ചലനവൃത്തിയായ മനസ്സ് വായ്വംശവും, അഗ്നിയെപ്പോലെ വിഷയങ്ങളെ പ്രകാശിപ്പിക്കുന്നതിനാൽ ആ പ്രകാശവൃത്തിയായ ബുദ്ധി അഗ്ന്യംശവും, ജലത്തെപ്പോലെ സർവ്വത്തിലും [16] ചേർന്നിരിക്കയാൽ ആ വ്യാപക വൃത്തി യായ ചിത്തം ജലാംശവും, ഭൂമിയെപ്പോലെ സകല വിഷയങ്ങളിലും കഠിനമായി അഭിമാനിച്ചിരിക്കുന്നതിനാൽ ആ അഭിമാനവൃത്തി യായ അഹങ്കാരം പൃഥ്വിവ്യംശവും ആകുന്നു. ജ്ഞാനേന്ദ്രിയഗുണങ്ങൾ: ശ്രോത്രം ആകാശാംശമാകയാൽ ശബ്ദത്തെയും, ത്വക് വായ്വംശമാകയാൽ സ്പർശ ത്തെയും, നേത്രം അഗ്ന്യംശമാകയാൽ രൂപ ത്തെയും, രസന ജലാംശമാക യാൽ രസത്തെയും, ഘ്രാണം പൃഥ്വിവ്യംശമാകയാൽ ഗന്ധത്തെ യും മാത്രം ഗ്രഹിക്കുന്നു..wiki
No comments:
Post a Comment