സത്ത്വഗുണമായയിൽ സത്ത്വം പ്രധാനമാകുമ്പോൾ അതിൽ പ്രതിബിംബിച്ച വിഷ്ണുവും, രജസ്സ് പ്രധാനമാകുമ്പോൾ അതിൽ പ്രതിബിംബിച്ച ബ്രഹ്മാവും, തമസ്സു പ്രധാനമാകുമ്പോൾ അതിൽ പ്രതിബിംബിച്ച ബ്രഹ്മാവും, തമസ്സു പ്രധാനമാകുമ്പോൾ അതിൽ പ്രതിബിംബിച്ച രുദ്രനും, സത്ത്വഗുണമായ കാരണ ശരീരത്തെ അഭിമാനിച്ച ഈശ്വരൻ, അന്തര്യാമി, അവ്യാകൃതൻ, ഈ അഭിമാനികളും സ്വകാരണമായ സത്ത്വഗുണത്തിൽ ലയം പ്രാപിക്കും. മുകളിൽ പറയപ്പെട്ട ത്രിഗുണങ്ങൾ അവയ്ക്കു കാരണമായ മൂലപ്രകൃതിയിലും ആ മൂലപ്രകൃതി തനിക്ക ധിഷ്ഠാനമായ അഖണ്ഡപരിപൂർണ്ണസച്ചിദാനന്ദസ്വരൂപ മായ ബ്രഹ്മവസ്തുവിലും ലയിക്കും. ഇങ്ങനെ സച്ചിദാനന്ദസ്വരൂപമായ പരബ്രഹ്മം തനിക്കന്യമ ല്ലാതെ താനായിട്ടുതന്നെ പ്രകാശിക്കുന്നു എന്നു ശ്രുതികൾ അപവാദതന്ത്രരൂപേണ വെളിപ്പെടുത്തുന്നു. ഇപ്രകാരം അദ്ധ്യാരോപാപവാദയുക്തികൾകൊണ്ട് സർവ്വകാരണമായ ബ്രഹ്മചൈതന്യത്തിൽനിന്ന് അന്യമായിട്ട് യാതൊരു വസ്തുവു മില്ലെന്നും ആ ബ്രഹ്മവസ്തു താനാണെന്നും അപരോക്ഷമായി ബോധിക്കയാണ് ലയസമാധി മാർഗ്ഗേണയുള്ള കൈവല്യ പ്രാപ്തിക്കു കാരണം..
wiki
wiki
No comments:
Post a Comment