ശ്രീ ഗുരുഗീത🙏➖➖
🔔ശ്രീഗുരുഭ്യോനമഃ
സ്വദേശികസ്യൈവ ശരീര ചിന്തനംഭവേദനന്തസ്യ ശിവസ്യ ചിന്തനം
സ്വദേശികസ്യൈവ ച നാമകീർത്തനം
ഭവേദനന്തസ്യ ശിവസ്യ കീർത്തനം (54)
സ്വഗുരുവിന്റെ ശരിരത്തെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് അനന്തശക്തിയായ ശിവസ്വരൂപത്തെ ചിന്തിക്കുന്നതിന് തുല്യമാണ്. ഗുരുനാഥന്റെ നാമസങ്കീർത്തനമാകട്ടെ അനന്തജ്യോതിസ്സായ ശിവനാമസങ്കീർത്തനം തന്നെ.
യദ്പാദകണികാ കാപി സംസാര ദുഃഖവാരിധേഃ
സേതു ബന്ധായതേ നാഥം ദേശികം തമുപാസ്മഹേ.( 55)
സേതു ബന്ധായതേ നാഥം ദേശികം തമുപാസ്മഹേ.( 55)
ഏതൊരു ഗുരുനാഥന്റെ പാദധൂളിലേശം പോലും സംസാരവാരിധി കടക്കാനുള്ള സേതുവായി ഭവിക്കുന്നുവോ ആ സദ്ഗുരുവിനെ ഞാൻ നിത്യമുപാസിക്കുന്നു.
ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
No comments:
Post a Comment