ഭാരതീയ ചിന്തകരെ പറ്റി അറിയം*💥💥
*ഈ അറിവുകൾ നമ്മുടെ കുട്ടികളിൽ എത്തിക്കുക*
*ഈ അറിവുകൾ നമ്മുടെ കുട്ടികളിൽ എത്തിക്കുക*
പ്രാചീന ഭാരത്തിൽ ബി.സി അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന
സംസ്കൃത ഭാഷാ ശാസ്ത്രജ്ഞനാണ് പാണിനി. 'അഷ്ടാദ്ധ്യായി' ഉൾപ്പെടുന്ന പാണിനീ സൂക്തങ്ങളിലൂടെ സംസ്കൃതഭാഷയ്ക്ക് ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവചിച്ചു. സംസ്കൃത ഭാഷയിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് പാണിനി അവയെ ബീജഗണിതത്തിൽ എന്നതുപോലെ സൂത്രവാക്യങ്ങൾ നിർമ്മിക്കാനുപയോഗിച്ചു. മൂവായിരത്തോളം വരുന്ന ഇത്തരം ചെറുസൂത്രവാക്യങ്ങൾ ഉപയോഗിച്ച് ഭാഷയിലെ വ്യാകരണ നിയമങ്ങൾ അദ്ദേഹം തയാറാക്കി.

പാണിനിയുടെ ഭാഷാശാസ്ത്രപഠനങ്ങൾ അതിസങ്കീർണ്ണവും സാങ്കേതിക മേന്മകൾ ഉൾക്കൊള്ളുന്നവുമായിരുന്നു. നിരുക്തം, വർണ്ണം, മൂലം (morpheme, phoneme and root) എന്നിവയുടെ ശാസ്ത്രീയ പഠനങ്ങൾ പാശ്ചാത്യ ഭാഷാ ശാസ്ത്രജ്ഞർക്ക് പരസഹസ്രം സംവത്സരങ്ങൾക്കു മുമ്പുതന്നെ പാണിനി നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണസൂക്തങ്ങൾ സംസ്കൃതം പദാവലി പൂർണ്ണമായും ഉൾക്കൊള്ളുന്നവയായിരുന്നു. വ്യാകരണനിയമങ്ങളിൽ പൂർണ്ണത വരുത്തുവാൻ പാണിനി കാണിച്ചിരിക്കുന്ന ശുഷ്കാന്തി അദ്ദേഹത്തിന്റെ വ്യാകരണനിയമങ്ങളെ ആധുനിക ശാസ്ത്രലോകത്തിലെ കമ്പ്യൂട്ടറുകളുടെ മെഷീൻ ലാംഗ്വേജുമായി താരതമ്യപ്പെടുത്തുവാൻ തക്കവണ്ണം മികവുറ്റതാക്കുന്നു.
ആധുനിക ഗണിതശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ ട്രാൻസ്‌ഫോർമേഷൻ, റിക്കർഷൻ എന്നിവയുടെ സങ്കീർണ്ണമായ ഉപയോഗങ്ങൾ പാണിനിയുടെ വ്യാകരണത്തിനു "ടൂറിങ് മെഷീനുകൾക്ക്" സമാനമായ ചിന്താശേഷി പ്രദാനം ചെയ്യുന്നു. ഈ വക കാര്യങ്ങൾ പരിഗണിച്ച് പാണിനിയെ കമ്പ്യൂട്ടർശാസ്ത്രത്തിന്റെ ഉപജ്ഞാതാവായും കരുതാവുന്നതാണ്.
മറ്റു ഭാഷകളിലും പാണിനീസൂക്തങ്ങൾ വ്യാകരണനിയമങ്ങളിൽ പ്രയോഗിച്ചുകാണുന്നുണ്ട്. ആധുനിക കമ്പ്യൂട്ടർശാസ്ത്രത്തിലെ പ്രോഗ്രാമിങ് ലാംഗ്വേജുകളുടെ വ്യാകരണം സിദ്ധാന്തീകരിക്കുന്ന ബാക്കസ്-നോർമൽ ഫോം അഥവാ ബി.എൻ.എഫ് നിയമാവലികൾക്ക് പാണിനീസൂക്തങ്ങളുമായുള്ള സാമ്യം സുവ്യക്തമാണ്. ബാക്കസ്-നോർമൽ ഫോം പലപ്പോഴും പാണിനി-ബാക്കസ് ഫോം എന്നും വിവരിച്ചുകാണാറുണ്ട്.

പാണിനിയുടെ ജീവിതകാലത്തെ കുറിച്ച് വ്യക്തമായ ധാരണകൾ ഇതുവരെയില്ല; എങ്കിലും ബി.സി ഏഴാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലായിട്ടാണ് പാണിനിയുടെ ജീവിതകാലം കണക്കാക്കപ്പെടുന്നത് പാണിനി ജീവിച്ചത് ബുദ്ധന് മുൻപായിരുന്നുവെന്ന് ജവഹർലാൽ നെഹ്റുവിന്റെ ഇൻഡ്യയെ കണ്ടെത്തലിൽ (Discovery of India) ഉറപ്പിച്ചു പറയുന്നു.
സ്മൃതി-ശ്രുതി എന്നീ പുരാണേതിഹാസ വിവരങ്ങൾ അനുസരിച്ചാണെങ്കിൽ പാണിനി ജീവിച്ചിരുന്നതു ബി.സി 520-460 കാലഘട്ടത്തിലാണ്; ഈ സമയമാകട്ടെ വേദകാലഘട്ടത്തിന്റെ ഉത്തരഭാഗമായും കണക്കാക്കപ്പെടുന്നു: പാണിനീസൂക്തങ്ങളിൽ ഛന്ദസ്സുകളെ കുറിച്ചുകാണുന്ന നിർണ്ണയങ്ങൾ സൂചിപ്പിക്കുന്നതു സംസാരഭാഷയിൽ നിന്നുമാറി വ്യതിരേകിയായുള്ള വേദാകാല സംസ്കൃതം ഭാഷയെ കുറിച്ചാണ്. പാണിനിയുടെ കാലത്തു തന്നെ സംസ്കൃതം പുരാതനഭാഷയായി കണക്കാക്കപ്പെട്ടിരുന്നു, അതേസമയം സുവ്യക്തമായ ഒരു "ഡയലക്റ്റ്" ആയും തുടർന്നിരിന്നു.
പാണിനീസൂക്തങ്ങളിൽ ഹൈന്ദവദേവതയായ ‘വസുദേവനെ’ കുറിച്ചുള്ള പരാമർശങ്ങൾ കാണാം, ഹൈന്ദവ തത്ത്വശാസ്ത്രമായ ധർമ്മത്തെ കുറിച്ചുള്ള വീക്ഷണങ്ങളുമുണ്ട് (4.4.41 -ൽ 'ധർമ്മം ചരതി' എന്നു പാണിനി നിരീക്ഷിക്കുന്നു.)
പാണിനിയുടെ ജീവിതകാലത്തെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ സൂക്തങ്ങളിൽ നിന്നുമാണ് ചരിത്രകാരന്മാർ കണ്ടെടുത്തിട്ടുള്ളത്.🙏
*ശ്രീ ഗുരുഭ്യോ നമഃ*
*ഹരി ഓം*
*കടപ്പാട് ഗുരുപരമ്പരയോട്*
No comments:
Post a Comment