തന്ത്രമാര്‍ഗത്തിന്റെ തുടക്കം ചുരുങ്ങിയത് 9000 ബി. സി- 8000 ബി. സി (അപ്പര്‍ പാലിയോലിത്തിക്ക് കാലം) മുതല്‍ക്കാകണം എന്നാണ് ആര്‍ക്കിയോളജിയുടെ ഇപ്പോഴത്തെ നിഗമനം (ദിലീപ് കെ. ചക്രവര്‍ത്തി, ഇന്ത്യ ആന്‍ ആര്‍ക്കിയോളോജിക്കല്‍ ഹിസ്റ്ററി). സൈന്ധവനാഗരികതയിലും തന്ത്രപഥത്തിന്റെ തുടര്‍ച്ചയെ വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആ പ്രാചീനകാലം മുതല്‍ക്കു തന്നെ ഹിന്ദുതന്ത്രത്തിന്റെ സിദ്ധാന്തപരവും ആചരണപരവുമായ വശങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ രൂപപ്പെട്ടിരുന്ന മറ്റു നാഗരികതകളില്‍ പ്രചരിച്ചിരുന്നു എന്നതിനും തെളിവുകള്‍ ഉണ്ട്.
സൈന്ധവനാഗരികതയെ കണ്ടെത്തുന്നതിനും ആറു വര്‍ഷം മുമ്പ് ഇന്‍ഡോ-ആര്യന്‍ റേസസ് എന്ന തന്റെ പുസ്തകത്തില്‍ ആര്‍. പി.ഛന്ദ ഇങ്ങനെ എഴുതി- 'ശാക്തസിദ്ധാന്തപ്രകാരമുള്ള ദേവീസങ്കല്‍പ്പത്തിന്റെ മാതൃകകള്‍ കാണണമെങ്കില്‍ വൈദികര്‍ക്കും അവെസ്റ്റിക്ക് ഇറാനികള്‍ക്കും മുന്‍തൂക്കമുള്ള പ്രദേശങ്ങളും കടന്ന് ഏഷ്യാ മൈനര്‍, സിറിയാ, ഈജിപ്ത്, മധ്യധരണ്യാഴിയുടെ പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കു ചെല്ലണം. ശാക്തസിദ്ധാന്തമനുസരിച്ചുള്ള ശക്തിസങ്കല്‍പ്പവും വാമാചാര, കുലാചാരങ്ങള്‍ പിന്തുടരുന്നവരുടെ ചടങ്ങുകളും ആയി സെമിറ്റിക് അസ്റ്റാര്‍ട്ട, ഈജിപ്റ്റിലെ ഇസിസ്, ഫ്രിജിയക്കാരുടെ സിബല്‍ എന്നീ സങ്കല്‍പ്പങ്ങള്‍ക്ക് വലിയ സാദൃശ്യം കാണാം.'
സുമേര്‍, അക്കഡ് നാഗരികതകളിലേക്ക് സൈന്ധവനാഗരികതയിലെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. സൈന്ധവനാഗരികതയില്‍ നടത്തിവന്നിരുന്ന പലതരം ചടങ്ങുകള്‍ മേല്‍പ്പറഞ്ഞ നാഗരികതകളില്‍ സ്വാംശീകരിച്ചു കൊïാടിയിരുന്നു. അത്തരത്തില്‍ ഒരു പൊതുസംസ്‌കാരത്താല്‍ ഹിന്ദുനാഗരികതയും മറ്റുപല വൈദേശികനാഗരികതകളും തമ്മില്‍ ബന്ധിക്കപ്പെട്ടിരുന്നു എന്നു കരുതേïിയിരിക്കുന്നു (എന്‍. എന്‍. ഭട്ടാചാര്യ, ഹിസ്റ്ററി ഓഫ് താന്ത്രിക് റിലിജിയന്‍).
ആധുനികകണ്ടെത്തലുകള്‍ സൈന്ധവസംസ്‌കാരത്തിനാണ് ഏറ്റവും കൂടുതല്‍ പഴക്കം എന്നു സൂചിപ്പിക്കുന്നതിനാല്‍, ഇതുവരെ പലരും പ്രചരിപ്പിച്ചതുപോലെ വിദേശങ്ങളില്‍ നിന്നും ഇങ്ങോട്ടല്ല, മറിച്ച് ഹിന്ദുസംസ്‌കൃതി വൈദേശികസമൂഹങ്ങളെ അങ്ങോട്ടു സ്വാധീനിക്കുകയാണ് ഉണ്ടായതെന്ന് കരുതേണ്ടിയിരിക്കുന്നു. ജിയോഗ്രഫി പുസ്തകങ്ങളില്‍ ഭൂഗോളത്തില്‍ ഭാരതത്തിന്റെ സ്ഥാനം വിവരിക്കുന്നത്- പടിഞ്ഞാറന്‍ അര്‍ദ്ധഗോളം, വടക്കന്‍ അര്‍ദ്ധഗോളം, യൂറേഷ്യാ (യൂറോപ്പും ഏഷ്യയും കൂട്ടിച്ചേര്‍ത്തത്), ഏഷ്യ, തെക്കന്‍ ഏഷ്യാ, ഗ്രെയ്റ്റര്‍ ഇന്ത്യ, ഇന്ത്യന്‍ ഉപഭൂഖണ്ഡം- എന്നാണ്. ഇതില്‍ ഗ്രെയ്റ്റര്‍ ഇന്ത്യ എന്ന ഭൂപ്രദേശം ഹിന്ദുസംസ്‌കാരം പ്രാചീനകാലത്തു വ്യാപിച്ച സമീപരാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. വിക്കിപീഡിയയില്‍ (ഔട്ട്‌ലൈന്‍ ഓഫ് ഇന്ത്യ- ജിയോഗ്രഫി ഓഫ് ഇന്ത്യ) ഇതിന്റെ വിശദാംശങ്ങള്‍ കാണാം.
ഇവിടെ നിന്നും സുമേറിലെത്തിപ്പെട്ട ഹാരപ്പന്‍അമ്മദൈവസങ്കല്‍പ്പം പിന്നീട് ഉറുക്കുകളുടെ നാനയും നിനവേക്കാരുടെ നൈനയും എറെക്കുകാരുടെ ഇനന്നയും ലഗാഷുകളുടെ ബൗവും നിപ്പുറുകളുടെ നിന്‍ലിലും അക്കഡുകളുടെ അന്നുവിറ്റും ബാബിലോണിയക്കാരുടെ സര്‍പെയ്ന്റും മറ്റുമായി മാറി. ഇഷ്റ്റര്‍ വിഭാഗത്തില്‍പ്പെട്ട ഇഷ്റ്റര്‍, അസ്റ്റാര്‍ട്, അഷ്ടരോത്ത്, അറ്റര്‍ഗാതിസ് തുടങ്ങിയവ തന്ത്രത്തിലെ താരാദേവിയുടെ രൂപാന്തരങ്ങളാകണം. നാനാ, നാനായ് എന്നെല്ലാം വിളിക്കുന്ന ഇനന്നാ പില്‍ക്കാലത്ത് ഭാരതത്തിലേക്കു കടന്നുവന്ന സ്‌കിതിയക്കാര്‍, കുഷാണര്‍ എന്നിവരുടെ ആരാധനാമൂര്‍ത്തിയായി. കുളു, സിര്‍മൂര്‍, ബിലാസ്പൂര്‍ എന്നിവിടങ്ങളിലെ നൈനാദേവി, ബലൂചിസ്ഥാനിലെ ബീബീ നാനി, നൈനിറ്റാളിലെ നൈനീദേവി എന്നിവ ഇത്തരത്തില്‍ സിന്ധുനാഗരികതയിലെ അമ്മദൈവകല്‍പ്പനയുടെ പില്‍ക്കാലരൂപാന്തരങ്ങളാകാം.
ബാരണ്‍ ഒമര്‍ റോള്‍ഫ് എഹ്‌റെന്‍ഫെല്‍സ് (മദര്‍റൈറ്റ് ഇന്‍ ഇന്‍ഡിയ, 1941), തോംസണ്‍ (എഷൈലസ് ആന്‍ഡ് ഏതന്‍സ്, 1941), ജി. ബി. ഫ്രേസര്‍ (ഗോള്‍ഡന്‍ ബൗ, 1959), എം. ബ്രിഫാള്‍ട് (ദി മദേര്‍സ്, 1952), ജെ. നീഡം (സയന്‍സ് ആന്‍ഡ് സിവിലിസേഷന്‍ ഇന്‍ ചൈന, 1956) തുടങ്ങിയവര്‍ ലോകത്തെമ്പാടുമുള്ള പ്രാചീനഗോത്രസമൂഹങ്ങളിലെ മാതൃദായം, അമ്മദൈവാരാധനാചടങ്ങുകള്‍ എന്നിവയെപ്പറ്റി വിപുലമായ പഠനങ്ങള്‍ നടത്തിയിട്ടുï്. അതനുസരിച്ച് കാര്‍ഷികവിളവ്, സന്തതി എന്നിവയുടെ വര്‍ദ്ധനവിനു വേïി, പ്രാചീനമനുഷ്യര്‍ നടത്തിവന്നിരുന്ന, ജനനപ്രക്രിയയുടെ അനുകരണാത്മകങ്ങളായ ചടങ്ങുകളാണ്, പില്‍ക്കാലത്തെ അമ്മദൈവാരാധന, മാതൃദായം തുടങ്ങിയവയുടെ ആദ്യപ്രേരകങ്ങള്‍.
ഈ നിഗമനം ശരിയെങ്കില്‍, മറ്റിടങ്ങളില്‍ ഇത്തരം കല്‍പ്പനകളും ചടങ്ങുകളും അത്തരത്തില്‍തന്നെ പില്‍ക്കാലങ്ങളിലും തുടര്‍ന്നു വന്നപ്പോള്‍, ഇവിടെ ഭാരതത്തില്‍ അവയെ യുക്തി, അനുഭവം എന്നിവയുടെ പിന്‍ബലത്തില്‍ വിലയിരുത്തുകയും അവയുടെ ആധ്യാത്മികമാന (മൂല്യം) ങ്ങള്‍ കïെത്തി തന്ത്രം എന്ന ദാര്‍ശനികവും പ്രയോഗപരവുമായ ചട്ടക്കൂടിനു രൂപം കൊടുക്കുകയും ആണ് ഉണ്ടായത്.
മരണവും മരണാനന്തരജീവിതവും സംബന്ധിച്ച ചിന്തകളാണ് പില്‍ക്കാല വൈദികകര്‍മ്മ, ജ്ഞാനകാണ്ഡങ്ങള്‍ക്കു (പിതൃലോകം, സ്വര്‍ഗലോകം, ധര്‍മ്മം, കര്‍മ്മം, പുനര്‍ ജന്മം ഷോഡശസംസ്‌കാരങ്ങള്‍, വര്‍ണ്ണാശ്രമങ്ങള്‍, പിതൃക്രിയകള്‍, യാഗം, ബ്രഹ്മം, മോക്ഷം, സന്ന്യാസക്രിയ എന്നിവ അടങ്ങിയ വൈദികസമ്പ്രദായം) രൂപം കൊടുത്തതെങ്കില്‍ മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങളുടെ ജനനപ്രക്രിയയുമായി ബന്ധപ്പെട്ട അന്വേഷണം ആണ് ഹിന്ദുദാര്‍ശനികരെ തന്ത്രത്തിന്റെ കïെത്തലിലെത്തിച്ചത് എന്നു പറയാം.
സൃഷ്ടിപ്രക്രിയയില്‍ സ്ത്രീയുടെ പങ്ക് പുരുഷന്റെ പങ്കിനേക്കാള്‍ വളരെയേറെ പ്രകടമാണല്ലോ. സാമൂഹ്യവ്യവസ്ഥയില്‍ മാതൃദായക്രമം ഉരുത്തിരിഞ്ഞത് ഇക്കാരണത്താലാണ് എന്നു കരുതിവരുന്നു. അമ്മദൈവാരാധന (ശക്ത്യാരാധന) യും ഇതില്‍നിന്നാണ് ഉടലെടുത്തത് എന്നാണ് ആധുനികപണ്ഡിതമതം. പില്‍ക്കാലത്തെ ശൈവ-ശാക്ത സമ്പ്രദായങ്ങളില്‍ ശാക്തസമ്പ്രദായമാകണം ആദ്യം ഉണ്ടായത്. സ്ത്രീയുടെ ഈ വ്യക്തമായ പങ്ക് അതിന് തെളിവാണ്. തുടക്കത്തില്‍പറഞ്ഞ പാലിയോലിത്തിക്ക് കാലത്തെ അമ്മദൈവാരാധനയുടെ തെളിവുകളായി ആര്‍ക്കിയോളജിക്കാര്‍ കïെത്തിയതില്‍ പ്രധാനപ്പെട്ടവ, ശക്തിയുടെ പ്രതീകമായി പില്‍ക്കാലങ്ങളില്‍ കരുതിവന്ന, ത്രികോണാകൃതിയിലുള്ള രൂപങ്ങളാണ് എന്നതും ഈ നിഗമനത്തെ ശരിവെക്കുന്നു.
9000-8000 ബി. സി കാലത്തെ ഈ ശക്ത്യാരാധന ആണ് തന്ത്രമാര്‍ഗത്തിന്റെ തുടക്കം എന്നു കരുതേïിയിരിക്കുന്നു. സിന്ധുനാഗരികതയുടെ കാലമായപ്പൊഴേക്കും ശൈവസമ്പ്രദായവും രൂപപ്പെട്ടിരിക്കണം. കാരണം ആ നാഗരികതയില്‍ നിന്നും ശിവപ്രതീകമായ ലിംഗരൂപങ്ങള്‍ ധാരാളം കïെത്തുകയുïായി. സൈന്ധവനാഗരികതയില്‍ ശാക്തം, ശൈവം, വൈദികം, യോഗം, ശ്രമണം മുതലായ പില്‍ക്കാലഹിന്ദുസമ്പ്രദായങ്ങളുടെ എല്ലാം തന്നെ പൂര്‍വരൂപങ്ങള്‍ നിലവിലിരുന്നതായി തെളിവുകളുടെ പിന്‍ബലത്തില്‍ ആര്‍ക്കിയോളജി സ്ഥിരീകരിച്ചതു നാം കïതാണല്ലോ...vamanan...janmabhumi
No comments:
Post a Comment