Tuesday, June 12, 2018

ആദ്ധ്യാത്മിക വിശപ്പ്: ...
വിശപ്പു മാറാൻ സ്വയം ആഹാരം കഴിക്കണം. ആരെങ്കിലും ആഹാരം കഴിച്ചതുകൊണ്ട് നിങ്ങളുടെ വിശപ്പു മാറുകയില്ല.
അതു പോലെ തന്നെയാണ് ആദ്ധ്യാത്മിക വിശപ്പടക്കാനും ചെയ്യേണ്ടത്. അതിനുള്ള വഴി നിങ്ങൾ സ്വയം തന്നെ കണ്ടെത്തണം. ഇതിനായി ഒരു ശുപാർശയുടേയും കാര്യമില്ല.
ഇന്ദ്രിയങ്ങളെ ശാന്തമാക്കി, മനസ്സിനെ നിയന്ത്രിക്കുക. അപ്പോൾ കിട്ടുന്ന നിശ്ശബ്ദതയിൽ നിങ്ങളുടെ യാഥാർത്ഥ്യം എന്തെന്നു് തിരയുക.
ആ നിശ്ശബ്ദതയിൽ ഒരു ശബ്ദം കേൾക്കാനാകും. നിങ്ങൾ ആ ശബ്ദം കേട്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ പെരുമാറ്റം തന്നെയതിന് സത്യമായ സാക്ഷിയാകും.
വൻവൃക്ഷത്തെ താങ്ങി നിർത്തുന്നത് പുറത്തു കാണാത്ത അതിന്റെ മൗനിയായ വേരുകളാണ്.
അതു പോലെ അകത്തെ നിശബ്ദതയിൽ വേരുകൾ ചെന്നെത്തിയാൽ നിങ്ങളിൽ ആദ്ധ്യാത്മികത ( ശാന്തി) ഇതൾ വിരിയാൻ തുടങ്ങും.
ഭഗവാൻ ശ്രീ സത്യസായി ബാബ

No comments: