Tuesday, June 12, 2018

അതിർത്തിയിൽ ലേസർ മതിൽ
ദില്ലി: വിശാലമാണ് ഇന്ത്യന്‍ അതിര്‍ത്തി. സംഘര്‍ഷഭരിതവും. ഒരു ഭാഗത്ത് ചൈനയുടെ വെല്ലുവിളി, മറ്റൊരിടത്ത് പാകിസ്താന്റെയും. ഇതിന് പുറമെ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പ്രതിസന്ധിയും നേരിടുന്നു. അതിര്‍ത്തിയില്‍ കൂറ്റന്‍ മതിലുണ്ടാക്കി പ്രശ്‌നം നേരിടാന്‍ സാധിക്കുമോ. പക്ഷേ ചെലവേറും. കമ്പിവേലി കെട്ടി തിരിച്ചിരിക്കുകയാണ് ഇന്ത്യന്‍ അതിര്‍ത്തികള്‍. എന്നാല്‍ എല്ലാ അതിര്‍ത്തി മേഖലയിലും കമ്പിവേലിയില്ല. കമ്പി വേലി പ്രായോഗികമല്ലാത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട്. ഈ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യാവിരുദ്ധ ശക്തികള്‍ ആക്രമണം നടത്താന്‍ നുഴഞ്ഞുകയറുന്നതെന്ന് സൈന്യം പറയുന്നു. ഇപ്പോള്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുകയാണ്. അദൃശ്യ മതില്‍ ഒരുക്കാനാണ് സൈന്യത്തിന്റെ തീരുമാനം....
ലേസര്‍ മതില്‍

ലേസര്‍ മതില്‍

ത്രിപുരയിലെ അതിര്‍ത്തി മേഖലകളിലാണ് അദൃശ്യ മതില്‍ ഒരുക്കുന്നത്. അതായത് ലേസര്‍ മതില്‍. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന 856 കിലോമീറ്ററുള്ളത് ത്രിപുരയിലാണ്. ഇവിടെ കമ്പിവേലിയില്ല. ലേസര്‍ മതില്‍ സ്ഥാപിക്കാനാണ് തീരുമാനം. അതിര്‍ത്തി കടക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഉടന്‍ തന്നെ സൈനികര്‍ക്ക് വിവരം ലഭിക്കുന്ന സൗകര്യത്തോടെയാണ് ലേസര്‍ മതില്‍ സ്ഥാപിക്കുക.
നിലവലെ അവസ്ഥ

നിലവലെ അവസ്ഥ

സെന്‍സര്‍ ഡിവൈസുകള്‍, ഫ്‌ളഡ്‌ലൈറ്റുകള്‍, മറ്റു നിരീക്ഷണ സംവിധാനം എന്നിവയാണ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നിലവില്‍ ഉപയോഗിക്കുന്നത്. പക്ഷേ ഈ സൗകര്യങ്ങള്‍ ഫലപ്രദമല്ലെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. തുടര്‍ന്ന് നടന്ന ചര്‍ച്ചയാണ് ലേസര്‍ മതില്‍ സ്ഥാപിക്കുന്നതിലേക്ക് എത്തിയത്.
ലേസര്‍ മതല്‍ സ്ഥാപിക്കാന്‍ കാരണം

ലേസര്‍ മതല്‍ സ്ഥാപിക്കാന്‍ കാരണം

ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം തകൃതിയാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. എത്ര ശ്രമിച്ചിട്ടും ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ സാധിക്കുന്നില്ല. തുടര്‍ന്നാണ് പഠനം നടത്തിയതും ലേസര്‍ മതില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതും. ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിഎസ്എഫ് ഓഫീസര്‍ പറഞ്ഞു.
അസമലെ ധൂബ്രി

അസമലെ ധൂബ്രി

കമ്പി വേലികള്‍ സ്ഥാപിക്കാന്‍ സാധിക്കാത്ത ചതുപ്പു നിലങ്ങളിലാണ് ലേസര്‍ മതില്‍ സ്ഥാപിക്കുക. അസമിലെ ധൂബ്രി അതിര്‍ത്തി മേഖലയിലും സമാനമായ പദ്ധതി ആലോചനയിലാണ്. ആദ്യം ധൂബ്രിയിലാണ് സ്ഥാപിക്കുക. ഇവിടെ നിന്നുള്ള പരിശോധനകളുടെ അടിസ്ഥാനത്തിലാകും ത്രിപുരയിലേക്കും പദ്ധതി വ്യാപിപ്പിക്കുകയെന്ന് ഓഫീസര്‍ പറഞ്ഞു.
 പാകസ്താനെ ഒതുക്കിയത്

പാകസ്താനെ ഒതുക്കിയത്

പാകിസ്താനോട് ചേര്‍ന്ന അതിര്‍ത്തി മേഖലകളില്‍ ലേസര്‍ മതില്‍ നേരത്തെ സ്ഥാപിച്ചിരുന്നു. ഇതിന് ശേഷം നുഴഞ്ഞുകയറ്റം വന്‍ തോതില്‍ കുറഞ്ഞു. 856 കിലോമീറ്ററാണ് ബംഗ്ലാദേശുമായുള്ള അതിര്‍ത്തി മേഖല. 840 കിലോമീറ്ററില്‍ കമ്പി വേലി സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിന് പുറമെയാണ് ലേസര്‍ മതിലും ആലോചിക്കുന്നത്.
ഇസ്രായേല്‍ സാങ്കേതിക വിദ്യ

ഇസ്രായേല്‍ സാങ്കേതിക വിദ്യ

ലേസര്‍ രശ്മികളാണ് അതിര്‍ത്തിയെ സുരക്ഷിതമാക്കുക. ഇതിന് ഇസ്രായേല്‍ സാങ്കേതിക വിദ്യയാണ് ഇന്ത്യ ഉപയോഗിക്കുക. അതിര്‍ത്തിയില്‍ ലേസര്‍ രശ്മികളുടെ സുരക്ഷാ വലയമുണ്ടാകും. ശത്രുക്കള്‍ക്ക് ഇത് കാണുകയുമില്ല. വലയം ഭേദിച്ചാല്‍ ഉടന്‍ സൈനിക കണ്‍ട്രോള്‍ റൂമില്‍ സിഗ്നല്‍ ലഭിക്കും. അതിര്‍ത്തിയിലെ ഇന്ത്യയുടെ നീക്കങ്ങള്‍ ആശങ്കയോടെയാണ് പാകിസ്താനും ചൈനയും ബംഗ്ലാദേശും നോക്കിക്കാണുന്നത്.
ചില ആശങ്കകള്‍

ചില ആശങ്കകള്‍

കടുത്ത മൂടല്‍ മഞ്ഞുണ്ടാകുമ്പോള്‍ ലേസര്‍ മതില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമോ എന്നന കാര്യത്തില്‍ ആശങ്കയുണ്ട്. ഇക്കാര്യം കൂടി മുന്‍കൂട്ടി കണ്ടുള്ള സാങ്കേതിക വിദ്യയാകും അതിര്‍ത്തിയില്‍ ഉപയോഗിക്കുക. അതിര്‍ത്തിയില്‍ ഒരു തടസവുമില്ലാത്ത സ്ഥലങ്ങള്‍ രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. പത്താന്‍ കോട്ടിലേക്ക് അക്രമികള്‍ വന്നത് ഇത്തരം പ്രദേശങ്ങളിലൂടെയായിരുന്നു.

No comments: