Thursday, June 14, 2018

ഭഗവാനേ, ത്യാഗം, സന്യാസം, ജ്ഞാനം, ബ്രഹ്മം എന്നിവയുടെ ലക്ഷണങ്ങളെന്താന്താണ്? വാസുദേവന്‍ അപ്പോള്‍ മറുപടി പറയും: ഹേ അര്‍ജ്ജുനാ, സങ്കല്‍പ്പങ്ങളെ മുഴുവന്‍ അകറ്റി ഭാവനയും വാസനയും അല്പം പോലുമില്ലാതെ സ്വച്ഛനിര്‍മ്മലനായിരിക്കുന്നതു തന്നെ ബ്രഹ്മലക്ഷണം. ബ്രഹ്മമായിത്തീരാനുള്ള അറിവും പ്രയത്നവുമാണ് ജ്ഞാനലക്ഷണം. യോഗവും അതുതന്നെ. അതിനാല്‍ രണ്ടിന്റയും ലക്ഷണങ്ങള്‍ പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഞാനടക്കമുള്ള ഈ ലോകം മുഴുവന്‍ ബ്രഹ്മമാണന്ന വിശ്വാസം തന്നെ ബ്രഹ്മാര്‍പ്പണം. കര്‍മ്മഫലങ്ങളെ ഉപേക്ഷിക്കുന്നത് സന്യാസം; സങ്കല്‍പ്പങ്ങളെ അകറ്റുന്നതു് അസംഗവുമാണ്. സര്‍വ്വാന്തര്യാമിയും അദ്വൈതനുമായ ഈശ്വരന്‍ എല്ല‍ാം ചെയ്യുന്നുവെന്ന ഭാവനയോടെ ദ്വൈതഭാവനയില്ലാതിരിക്കുന്നതും ബ്രഹ്മാര്‍പ്പണമാണെന്നു അറിവുള്ളവര്‍ പറയുന്നു.

No comments: