എല്ലാവര്ക്കും അവരവര്‍ പ്രകാശമാണ്. അവരവര്‍ പ്രകാശമായതിനാലാണ് ഇരുളിലിരിക്കുന്ന നീയാരാണെന്ന് ചോദിക്കുന്നത്. നാം അവയവങ്ങളോ മനസ്സോ അന്തഃകരണങ്ങളോ അല്ല. ആണെങ്കില്‍ എന്റെ മനസ്സ്, എന്റെ കാല് എന്നൊന്നും പറയുകയില്ല. ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും അതീതമായ ശക്തിയാണ് നാം. ബോധപൂര്‍വമുള്ള പ്രവൃത്തികള്‍ മനുഷ്യന്റെ ആത്മജ്ഞാനത്തെയാണ് വെളിവാക്കുന്നത്. നീയാരാണെന്നുള്ള ചോദ്യത്തിന് ഞാനെന്നുള്ള ഉത്തരം തന്നെ അതിനുദാഹരണമാണ്.
No comments:
Post a Comment